Skip to the schedule

#Aurora #Borealis and #Coldfoot to #Deadhorse - Part 3 | അറോറയും അലാസ്കയിലെ അത്ഭുതങ്ങളും | 4K Video

YouTube embed

Loads the player from YouTube, which can set cookies and see your IP address. Nothing is requested until you press it.

An unforgettable #roadtrip through #pristine #Alaska. Witness the spectacle of #Aurora #Borealis (also known as The #Northern #Lights). And we were lucky enough to see #SunDog (#PluralParhelia). View the video till the end to see beautiful snow capped mountains of #AtigunPass.

#അറോറാ #ബൊറിയാലിസ് എന്ന അത്ഭുത പ്രതിഭാ‍സവും #സൺ ഡോഗ് എന്ന ഒപ്റ്റിക്കൽ ഇലൂഷനും കണ്ട് അലാസ്കയിലൂടെ ഒരു കാർ സവാരി.

#Astrophysics for people in a hurry എന്ന പുസ്തകത്തിൽ Niel #DeGrasse Tyson ടൈസൻ ഗ്രഹങ്ങൾക്കും നക്ഷത്രങ്ങൾക്കും ഇടയിലെ ശൂന്യതയെ പറ്റി വിവരിക്കുന്നുണ്ട്. ആ ശൂന്യതയുടേ ആഴം ഗ്രഹിക്കാൻ കഴിയാത്ത ഒരാളായിരുന്നു ഞാൻ. കോൾഡ്ഫൂട്ടിൽ നിന്നും ഡെഡ്‌ഹോഴ്സ് വരെയുള്ള യാത്ര ചെയ്യുന്നത് വരെ.

ശൂന്യത എന്നത് കാണാൻ കഴിയില്ല എങ്കിലും, ആ 380 കിലോമീറ്റർ ദൂരത്തിൽ, നമുക്കും ലക്ഷ്യത്തിനും ഇടയ്ക്ക് ഒന്നും ഇല്ല എന്ന ബോധം ശൂന്യതയുടെ കുറേക്കൂടി യധാർത്ഥമായ പൊരുൾ മനസ്സിലാക്കാൻ സഹായിച്ചു.

കോൾഡ്ഫൂട്ടിൽ നിന്നും പുറപ്പെടുമ്പോൾ നല്ല പരവതാനി വിരിച്ച പോലെയുള്ള റോഡുണ്ടായിരുന്നതും വശങ്ങളിൽ അതികൂറ്റൻ പർ‌വ്വതങ്ങളുമൊക്കെയായിരുന്നു. കൊയുക്കുക് നദിയുടെ അരിക് ചേർന്ന് പോകുന്ന ഡാൽറ്റൻ ഹൈവേയ്ക്ക് ആ “കൂൾ ഡൂഡ്” ലുക്ക് മാത്രമായിരുന്നില്ല എന്ന് മനസ്സിലാക്കാൻ അടുത്ത മണിക്കൂറുകളിൽ ഞങ്ങൾക്ക് സാധിച്ചു.

വടക്കോട്ട് പോകുംതോറും മഞ്ഞു പൊതിഞ്ഞ പർവ്വതങ്ങളിൽ തട്ടി സൂര്യപ്രകാശം അന്ധത സൃഷ്ടിക്കുന്നുണ്ടായിരുന്നു. അത് കഴിഞ്ഞ്, റോഡ് ചേറ് നിറഞ്ഞ ഒന്നായി മാറി.

വൈസ്മാൻ വഴി, ദി ഗ്രേറ്റ് നോർത്തേൺ സ്ലോപ്പ് കയറി ആറ്റിഗൺ പാസ്സ് എന്ന മലയിടുക്കിലൂടെയാണ് ഗേറ്റ്സ് ഓഫ് ദി ആർക്ക്ടിക് എന്ന പർവ്വത നിര ഞങ്ങൾ താണ്ടേണ്ടത്. യുഎസ്സിലും കാനഡയിലുമായി പടർന്നു കിടക്കുന്ന ഒരു ഗംഭീര പർവ്വതനിരയാണ് ഗേറ്റ്സ് ഓഫ് ദി ആർക്ടിക്ക് എന്നത്.

അടുത്ത നിമിഷങ്ങളിൽ ഞങ്ങൾക്ക് പല പല സർപ്രൈസുകൾ കിട്ടാൻ പോകുന്നത് ഞങ്ങൾ അറിഞ്ഞിരുന്നില്ല. കേരളത്തിൽ ഹിൽ‌സ്റ്റേഷനുകളിൽ പല ഹെയർപിൻ വളവുകൾ ഓടിച്ചിട്ടുണ്ടെങ്കിലും നോർത്തേൺ സ്ലോപ്പ് ഒരു പുതിയ അനുഭവമായിരുന്നു. വളരെ നീളം കൂടിയതും ഗ്രേഡ് സ്ലോപ്പ് വളരെ സ്റ്റീപ് ആ‍യതും വലിയ റേഡിയസിലുള്ള വളവുകളും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. വളരെ അരികിലായി മഞ്ഞുതൊപ്പി ഇട്ട മലകളും കണ്ടുതുടങ്ങി.

ഒരു വളവ് തിരിഞ്ഞു വരുമ്പോൾ അതാ ഞങ്ങളുടെ മുന്നിൽ ഒരു അതിശയം. സൺ ഡോഗ്, പ്ലൂറൽ പാർഹീലിയ എന്നൊക്കെ പറയുന്ന ഒരു പ്രതിഭാസം… സൂര്യന് ചുറ്റും ഒരു ഓറയും അതോടൊപ്പം രണ്ട് വശത്തും ചെറിയ രണ്ട് സൂര്യനും കാണുന്ന ഒരു ഒപ്റ്റിക്കൽ ഇലൂഷൻ ആണ് സൺ ഡോഗ്. പ്രതീക്ഷിക്കാതെ കിട്ടിയ സർപ്രൈസിൽ ഞാൻ അത്ഭുതസ്തബ്ധനായി.

ഞങ്ങളിപ്പോൾ ആറ്റിഗൺ പാസ്സിൽ ആണ്. യാത്രയിൽ ഞങ്ങൾ ആകെ കണ്ടത് വല്ലപ്പോഴും ഞങ്ങളെ ക്രോസ് ചെയ്ത് പോകുന്ന ആർ‌വികളും ഓയിൽ ടാങ്കറുകളും മാത്രമാണ്.

രാവിലെ മുതൽ വണ്ടിയോടിച്ച് ക്ഷീണിച്ച സതീഷിനെ റിലീവ് ചെയ്യണം. ഇന്ത്യൻ ലൈസൻസ് വച്ച് യു എസ്സിൽ ഷോർട്ട് ടേമിൽ വണ്ടിയോടിക്കാമെങ്കിലും വേണമെങ്കിൽ ചാർജ്ജ് ചെയ്യാവുന്ന ഒഫൻസാണത്. പക്ഷെ അലാസ്കയിൽ ഈ നിയമം ഒരല്പം ലീനിയന്റ് ആണ്. ഇനിയും 200 കിലോമീറ്റർ ദൂരം പോകണം. പ്രഭാത ഭക്ഷണം കോൾഡ്ഫൂട്ടിൽ നിന്നും വാങ്ങിയ ഫ്രെഞ്ച് ഫ്രൈസും ടോസ്റ്റും ആണ്. അടുത്തതെന്തെങ്കിലും ചൂടായി കിട്ടണമെങ്കിൽ ഞങ്ങൾ ഡെഡ്‌ഹോഴ്സിൽ എത്തിയിട്ടേ കിട്ടൂ. ഇത് വരെ കാലാവസ്ഥ വലിയ കുഴപ്പമില്ല. എങ്കിലും തലേദിവസം ഫെയർബാങ്ക്സിൽ വച്ച് ചെക്ക് ചെയ്തപ്പോൾ ഡെഡ്‌ഹോഴ്സിൽ മോശം കാലാവസ്ഥയുണ്ടാകും എന്ന ഫൊർകാസ്റ്റ് കണ്ടിരുന്നു… എന്തായാലും അരക്കൈ നോക്കാം എന്നുവച്ച് ഞങ്ങൾ യാത്ര തുടർന്നു… ഇനി അങ്ങോട്ട് സമതലങ്ങളും ആർക്ടിക് ടണ്ട്ര പ്രദേശങ്ങളുമാണ്… ടണ്ട്ര എന്നത് ഒരു അത്ഭുതവും.

Open on YouTube

Runtime 5 minutes 12 seconds