ഈ അടുത്ത ഭൂതകാലം തിരിച്ചറിവിന്റെ കൂടി നാളുകളായിരുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ ഒരു പരിധി വരെ സ്വന്തം നാട്ടിലെ രാഷ്ട്രീയക്കാരെ വിശ്വസിച്ചതിനുള്ള കുറ്റബോധം കൊണ്ടുനടക്കുന്നവരാണു ഏറിയ പങ്ക് നെറ്റിസന്മാരും. എന്തുകൊണ്ടെന്നാല്‍, കേരളത്തിന്റെ ആവശ്യങ്ങളെ ന്യായീകരിച്ചും, കേരളീയരാണ് എന്നും ബൗദ്ധികമായി മുന്നിട്ടു നില്‍ക്കുന്നത് എന്നുള്ള ‘തെറ്റി’ദ്ധാരണയും കാരണം സ്വന്തം ആധികാരികത, അന്യദേശത്തു താമസിക്കുന്ന മലയാളിക്കു നഷ്ടപ്പെടുന്നു. അതിനെ ഊട്ടി ഉറപ്പിക്കാനായി സുപ്രീം കോടതി വിധികളും വന്നുകൊണ്ടിരിക്കുന്നു. ഇതില്‍ ആരെ വിശ്വസിക്കും? സ്വയം ഒരു സാങ്കേതിക വിദഗ്ദ്ധസമിതി അല്ലാത്ത സുപ്രീം കോടതി, ഇതിനായി ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കുകയും അവരുടെ പഠന റിപ്പോര്ട്ടിനടിസ്ഥാനമായി തമിഴ്നാട് സര്‍ക്കാരിനു അനുകൂല നിലപാടെടുക്കാനും തയ്യാറായി. നിയമം നിയമത്തിന്റെ വഴിയ്ക്ക്.
പലപ്പോഴും സുഹൃദ്വലയങ്ങളില്‍ പങ്കുവയ്ക്കാറുള്ള ഒരു സ്വപ്നം, ജീവിതത്തില്‍ ഒരു അണ്‍ഡൂ ബട്ടന് ഉണ്ടായിരുന്നെങ്കില്‍? കേരളത്തെ സംബന്ദിച്ചിടത്തോളം, ഈ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
ഇന്നലെ എന്റെ വീട്ടില്‍ ഇന്‍ഡക്ഷന്‍ കുക്കറില്‍ പാചകം ചെയ്തിരുന്നു. ഇന്നു പറയുന്നു ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന്. ഗ്യാസ് വാങ്ങാന്‍ ഇല്ല. മിക്സി ഓണ്‍ ചെയ്യാന്‍ കറണ്ട് വേണം. ഗ്രൈന്‍ഡര്‍ കൊണ്ട് എന്തെന്കിലും ചെയ്യാനും വേണം കറണ്ട്. എന്തായാലും കറണ്ടില്ല. ഇനി ഇതൊന്നും ഉപയോഗിക്കണ്ട. അണ്‍ഡൂ. വിറകടുപ്പ്, അമ്മി, ആട്ടുകല്ല് എന്നിവ എടുത്തു വച്ചോളൂ.
രാവിലെ ഓഫീസില്‍ പോകുന്ന സമയത്ത് വീട്ടില്‍ കറണ്ട് ഉണ്ടാവില്ല. അതുകൊണ്ട് ഇസ്തിരിപെട്ടി പഴയതാണ് നല്ലത്; കരി ഇടുന്നത്. പെട്രോളിനൊക്കെ വിലകൂടിയതു കാരണം എല്ലാരും കുതിരപ്പുറത്തു സഞ്ചരിക്കാം.
പ്രശ്നം അതല്ല. നമ്മുടെ നാട്ടില്‍ ഒന്നിനും കൊള്ളാത്ത കുറേ അലവലാതി വകുപ്പുകള്‍ ഉണ്ട്. ചെയ്യെണ്ട പണി ചെയ്യുകേമില്ല, എല്ലാ പണിക്കിട്ടും എടങ്കോലിടുകേം ചെയ്യും. അതില്‍ പ്രധാനം വനം-പരിസ്ഥിതി മന്ത്രാലയമാണ്. പിന്നെ ഒന്ന് മൃഗസംരക്ഷണ വകുപ്പ്. നമ്മള് മേല്‍പ്പറഞ്ഞ വസ്തുക്കള്‍ തന്നെ നോക്കാം.
വിറകടുപ്പ്
1. മരം വെട്ടേണ്ടി വരും
2. അതു കാടുകള്‍ ഇല്ലാതാവാന്‍ സാധ്യത ഉണ്ട്.
3. ആഗോളതാപനത്തിനു കാരണമായ കാര്‍ബണ്‍ പുറന്തള്ളല്‍ ഉണ്ടാകും.
അമ്മി-ആട്ടുകല്ല്
1. കൂടുതല്‍ കല്ലുവേണ്ടിവരും .
2. അതിനു കൂടുതല്‍ ക്വാറികള്‍ വേണ്ടിവരും. (സര്‍ക്കാരിനു ലാഭം തന്നെ.)
ഇസ്തിരിപ്പെട്ടി
1. ആഗോളതാപനം .
കുതിര
1. കുതിരേടെ “മനുഷ്യാവകാശ ലമ്ഘനം നടന്നിരിക്കുന്നു.
വീണ്ടും വിറകടുപ്പ്… മരങ്ങള്‍ വെട്ടേണ്ടി വരും എന്നത് വന നശീകരണത്തിനു കാരണമാകും എന്നു കാണിച്ച് ഓഞ്ഞോളി ജയറാം രമേശ് ഇണ്ടാസ് ഇറക്കും. അപ്പോ പിന്നെ അടുപ്പ് എന്ന കോണ്‍സപ്റ്റ് തന്നെ കേരളത്തില്‍ നിന്നും അന്യം നിന്നു പൊയ്ക്കോളും. പിന്നെ ആകെ ചെയ്യാന്‍ പറ്റുന്നത് ഭക്ഷണം ബാന്‍ ചെയ്യുക എന്നതു മാത്രമാണ്. ഈ അലവലാതികള്‍ അതും ചെയ്യും.
എന്തിനും മടിക്കാത്ത കൂട്ടങ്ങളാണെന്ന് കേന്ദ്രവും സംസ്ഥാനവും തെളിയിച്ച കാലമല്ലെ. ഇന്ത്യാ മഹാരാജ്യം കണ്ട ഏറ്റവും വലിയ അഴിമതികള്‍ ചെയ്ത കനിമൊഴിയും രാജയും ഒരു കൂസലുമില്ലാതെ വീണ്ടും പാര്‍ലമെന്റില്‍ എത്തീലെ? മറവി രോഗമുള്ള സുരേഷ് കല്‍മാഡി പോലും ഇപ്പോ പല ഉന്നത സ്ഥാനങ്ങളിലും എത്തി. കേന്ദ്ര സര്‍ക്കാര്‍ വിദേശ നിക്ഷേപത്തിനു പിന്നില്‍ പോകുന്നതിന്റെ ആവശ്യമെന്താ? ഇന്ത്യയില്‍ പണമില്ലാഞ്ഞിട്ടാണോ? അല്ല. വിദേശങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം തിരികെ ഇന്ത്യക്കുള്ളില്‍ എത്തിക്കാന്‍ വേറെ വഴിയെന്താണുള്ളത്? ആദ്യം വെളുപ്പിനെ കറുപപ്പിക്കും. പിന്നെ കറുപ്പിനെ വെളുപ്പിക്കും.
കാലത്തിന്റെ അണ്‍ഡൂ ബട്ടന് ഡിസേബിള്‍ ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല. എല്ലാത്തിനും ഒരു നാള് വരും. അന്ന് എല്ലാരും ഈ ചെയ്ത്തിനൊക്കെ കണക്കു പറയേണ്ടി വരും. ഇന്ത്യയിലും മുല്ലപ്പൂക്കള്‍ വിരിയും.