കവികള്‍ ശരിക്കും കിടിലങ്ങള്‍ തന്നെ! മനസ്സിനിഷ്ടപ്പെട്ട പെണ്ണിനെ എത്ര സുന്ദരമായി വര്‍ണ്ണിച്ചിരിക്കുന്നു!
ഊണു സമയത്ത് ചിലപ്പോള്‍ കല, സംഗീതം എന്നിവയൊക്കെ ഞങ്ങള്‍ സുഹൃത്തുക്കള്‍ക്ക് ചര്‍ച്ചാ വിഷയം ആവാറുണ്ട്. കഴിഞ്ഞ ദിവസം റൊമാന്റിക്കായ ഗാനങ്ങളെ കുറിച്ച് അവരവരുടെ ഭാഷയിലെ ഗാനങ്ങളെ കുറിച്ച് എല്ലാരും സംസാരിക്കുകയുണ്ടായി. ഞാനും വിട്ടില്ല… മലയാളത്തിലും ഉണ്ട് നല്ല കാവ്യാത്മകമായ ഗാനങ്ങള്‍ എന്നു ഞാന്‍ ഉദാഹരണം പറഞ്ഞ ഗാനം എല്ലാവരും ഒരു പോലെ രസിച്ചു… യൂസഫ അലി കേച്ചേരി എഴുതി, ബോംബേ രവി ഈണം പകര്‍ന്ന് യേശുദാസ് ആലപിച്ച, പരിണയം എന്ന ചിത്രത്തിലെ ഒരു ഗാനമാണ് ഹീറോ.
അഞ്ച് ശരങ്ങള്‍ പോരാതെ മന്മഥന് നിന് ചിരി സായകമാക്കി… എന്ന ഓപ്പണിങ് ലൈനില്‍ തന്നെ എന്റെ തെലുഗു, കന്നഡ, ഹിന്ദി, ബംഗാളി, ഒറിയ സുഹ്രുത്തുക്കളെല്ലാം ഫ്ലാറ്റ്. (എനിക്ക് തര്‍ജ്ജിമ ചെയ്യേണ്ടി വന്നു എന്നുമാത്രം!). തേടി നോക്കിയപ്പൊ കരോക്കനെ കിട്ടി. എന്നാല്‍ പിന്നെ ഒന്നു പാടി നോക്കിയാലെന്താ എന്നു തോന്നി… പാടി. ഇനി നിങ്ങള്‍ അനുഭവിക്ക്! 🙂
4 replies on “ഇങ്ങനെയും വര്‍ണ്ണിക്കാമോ?”
ഹ ഹ ഹ…നമ്മുടെ ശരതും ചിരിക്കുട്ടനുമൊന്നും കേൾക്കണ്ടാ. കൊണ്ടുപോയി പാടിച്ചു കളയും!!
nice try 🙂
കിട്ടുന്ന വെള്ളി പിച്ചള ചെമ്പ് ഒക്കെ കൂടി എടുത്തോണ്ടു പോയി അല്ലെ? എനിക്കു ബാക്കിയുള്ളോര്‍ക്കും കൂടി ഉള്ളതാണേ 🙂
ഒരു സംശയം, ജസ്റ്റ് ജോ ആണോ മുകളിലത്തെ കമന്റ് ഇട്ടത്?
ആരാണീ ജസ്റ്റ് ജോ? ?
ഞാൻ ജോസഫ് …പുതിയ ആളാ..