മഴ, സ്വപ്നം കണ്ട നാളുകള്‍…
മരുഭൂമിയില്‍ മഴയുടെ പൂവനങ്ങള്‍ സ്വപ്നം കണ്ടു ഞാന്‍…
മിഥ്യ എന്ന സത്യത്തിലേക്ക് ഉണരുമ്പോള്‍
സ്നേഹമെന്ന സ്വപ്നവും എന്റെ കയ്യില്‍ നിന്നും ഉതിരുന്നത് ഞാന്‍ അറിഞ്ഞു.
കനലുകള്‍ സ്വപ്നം കണ്ടു ഞാന്‍
തളരാത്ത കുതിരകള്‍ വലിക്കുന്ന സ്വപ്നങ്ങള്‍.
ആ കനലില്‍ ഞാന്‍ കണ്ടു
സ്നേഹത്തിനായുള്ള തീരാത്ത ദാഹത്തിന്റെ നിഴലുകള്‍.
മരുഭൂമിയിലെ പനിനീര്പൂവേ,
അറിയുന്നു, നിന് ഇതളുകള്‍ ആര്‍ക്കോ കൊടുത്ത സത്യങ്ങള്‍ ആണെന്ന്
പനിനീര് പൂവേ,
നിന്റെ മാദക ഗന്ധം പോലെ ചിത്രവധം ഇല്ല വേറെ.
അതെ അവള് തന്നെ,
എന്റെ സ്വപ്നത്തിലെ ചിന്തകള്‍ക്ക് ജീവന് കൊടുത്തവള്‍
കനലുകള്‍ ഇനിയും ആറിയില്ല…
ലോകം നാം കാണുന്നതല്ല.
മഴയെ സ്വപ്നം കാണുന്ന ഞാന്‍,
കണ്ണുയര്‍ത്തിയാല്‍ ഒഴിഞ്ഞ വാനം കണ്ടു…
ആ അഭൌമ ഗന്ധം എന്നില്‍ സ്നേഹത്തിന്റെ വിഷമായി ഇറങ്ങുന്നു…
കണ്ണുകള്‍ മൂടുമ്പോള്‍.
മരുഭൂമിയിലെ പനിനീര് പൂവേ!
കടപ്പാട്: ഇംഗ്ലീഷ് പാട്ടുകള്‍!