ഫേസ്ബുക്ക് എന്ന സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റ് ഉപയോഗിക്കാത്ത ചെറുപ്പക്കാര്‍ (അതും ഐ.ടി ഗെഡീസ്) നന്നേ കുറവ് എന്ന് തന്നെ പറയാം. ഞാനും ഫേസ്ബുക്കും കൂട്ടായിട്ട് വെറും അഞ്ചു വര്‍ഷമേ ആയുള്ളൂ! കൃത്യമായി പറഞ്ഞാല്‍ July 23, 2007-നാണ് ഞാന്‍ ഫേസ്ബുക്കില്‍ ജോയിന്‍ ചെയ്യുന്നത്. അതും അക്കാലത്ത് കുറെയേറെ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ പൊന്തി വന്ന സമയം – ഓര്‍ക്കുട്ട്, ഹി ഫൈ, WAYN, എന്നിങ്ങനെ കുറെ സൈറ്റുകള്‍ – അതില്‍ ഒരെന്നമായി എന്റെ സുഹൃത്തുക്കളില്‍ ആരോ ഒരു ഇന്‍വൈറ്റ് ഇട്ടു എന്നെ ഫേസ്ബുക്കില്‍ ചേര്‍ക്കുകയായിരുന്നു. ആ മഹാപാപി ആരാണെന്ന് ഞാന്‍ മറന്നും പോയി!
