[I am writing this as my opinion on various blog posts and buzzes going around in regard with Sabarimala Mishaps.]
–
ശബരി മലയില്‍ മണ്ണിടിഞ്ഞു വീണു പണ്ടു കുറെ തീര്‍ഥാടകര്‍ മരിച്ചു. ഈ വര്‍ഷം വീണ്ടും കുറെ പേര് മരിച്ചു. ചിലര്‍ക്ക് പരാതി ഉണ്ട്. അവര്‍ ബസ്സിലും, ബ്ലോഗിലും ഒക്കെ ഉണ്ട്. അതില്‍ പലരും “യുക്തിവാദി” വേഷം ഇട്ടവരാന്. നായയുടെ വേഷം ഇട്ടാല്‍ കുരക്കണം എന്നാണല്ലോ! “എടോ, വിശ്വാസം ഉള്ളവര്‍ അവിടെ പോകുന്നു. തന്നോടു പോകാന്‍ പറഞ്ഞോ?!” അവിടെ ജനങ്ങള്‍ മരിച്ചതില്‍ പരാതി ഉണ്ടെങ്കില്‍, follow the laws of the land!
–
ഇവിടെ കുറെ ഊചാളികള് ഉണ്ട്. എല്ലാം അറിയാവുന്ന കൊറേ _ണ്ണന്മാര് … അവരൊക്കെ കൂടി ഇപ്പൊ എല്ലാം ഗൂഗിള്‍ ബസ് വഴി തന്നെ എല്ലാം ശരിയാക്കീട്ടെ പോവൂ! ഇവിടെ ബ്ലോഗുകളിലും ബസ്സിലും കിടന്നീ ചന്ദ്രഹാസം ഇളക്കുന്ന “ശുഷ്കാന്തി” ഒരു പൊതു താല്പര്യ ഹര്‍ജി കൊടുക്കുന്നതില്‍ കാണിച്ചിരുന്നെങ്കില്‍ എന്ത് വേണം? അവന്മാരേതോ മറ്റേ ലതില്‍ നിന്ന് വന്നതാണെന്ന് കാണിക്കണം. just another publicity stunt!!
–
അയ്യപ്പനെതിരെ പരാതി കൊടുക്കാന്‍ അപ്ലിക്കേഷന്‍ കൊണ്ട് വന്നാല്‍ ഞാനും കൂടെ ഒപ്പിട്ട് തരാം. പരാതി ഉള്ളവന് പരാതി കൊടുക്കണം അല്ലാതെ ചുമ്മാ കിടന്ന് വള വള വര്‍ത്തമാനം പറയുകയല്ല വേണ്ടത്!
ഹല്ല പിന്നെ!
–
So called മണ്ടന്മാര് !
Be some more sensible, people. 100-ഇലേറെ പേര് മരിച്ചു എന്ന് പറയുന്നത് “ആര്‍ക്കും” ഒരു നല്ല വാര്‍ത്തയല്ല. യുക്തിവാദികളെ, ഒരു അല്പം കൂടി യുക്തി ഉപയോഗിപ്പിന്‍! നിങ്ങള്‍ക്ക് മാത്രമാണ് ബുദ്ധിയുല്ലതെന്നും ബാക്കിയുള്ളവരൊക്കെ മ..മ..മതായിക്കുട്ടിമാരാനെന്നും വിചാരിക്കരുത്! പല രാഷ്ട്രീയ സമ്മേളനങ്ങള്‍ക്കും ഇത് പോലെ ജനങ്ങള്‍ കൂടാറുണ്ട്. അവിടെ ഒരു അപകടം സംഭവിച്ചാല്‍ എന്താവും നിങ്ങളുടെ പ്രതികരണം?! (അതെന്തായാലും എനിക്കരിയണ്ട! ചുമ്മാ ചോദിച്ചെന്നേ ഉള്ളൂ).