പ്രിന്റ് മീഡിയയാകട്ടെ, വിഷ്വൽ മീഡിയയാകട്ടെ, സോഷ്യൽ മീഡിയയാകട്ടെ… എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം തിരഞ്ഞെടുപ്പ് തന്നെ വിഷയം.
എന്നാൽ പിന്നെ എന്റെ (അ)രാഷ്ട്രീയത്തിന്റെ രണ്ട് പൈസയും കൂടി ഇട്ടേക്കാം എന്ന് കരുതി.
പ്രിന്റ് മീഡിയയാകട്ടെ, വിഷ്വൽ മീഡിയയാകട്ടെ, സോഷ്യൽ മീഡിയയാകട്ടെ… എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം തിരഞ്ഞെടുപ്പ് തന്നെ വിഷയം.
എന്നാൽ പിന്നെ എന്റെ (അ)രാഷ്ട്രീയത്തിന്റെ രണ്ട് പൈസയും കൂടി ഇട്ടേക്കാം എന്ന് കരുതി.
പണം കൊടുത്താ ശരീരം വാങ്ങി
നിദമ്പത്തിൽ ആഞ്ഞ് തട്ടി
കഴുത്തിൽ കൈ മുറുക്കി
തല പൊട്ടിച്ചു തിരിച്ച്
കഴുത്തുടഞ്ഞ ചെന്നീരിൻ കുത്തൊഴുക്കിൽ
മദിരയുടെ മദം പൂണ്ട് അവർ പറഞ്ഞു…
അഴിമതി കാണിക്കുന്നതും ജെയിലിൽ പോകുന്നതും ഒക്കെ അന്തസ്സുള്ള കാര്യങ്ങളാകുന്ന കാലമാണിത്. ജെയിലിൽ പോയില്ലെങ്കിൽ എന്ത് രാഷ്ട്രീയക്കാരൻ… ഛെ…!
എരിവ് പുളി ഉപ്പ് കയ്പ്പ്… എന്റെ ചുറ്റും കാണുന്നതിനെ എന്റെ ഭാഷയില്‍ പറയുന്നത് ഇങ്ങനെയാണ്.
അച്ഛന് : “നീ ശരിക്കും എന്ത് ജോലിയാ ചെയ്യുന്നത്?”
തികച്ചും ന്യായമായ ഒരു ചോദ്യം!
അച്ഛന് : “ഈ കമ്പൂട്ടര് പടിച്ചവന്മാരോക്കെ വലിയ ശമ്പളം ഒക്കെ വാങ്ങി കാണിക്കുന്ന പോരുകള്‍ക്ക് ഒരു അരമ്പാതവും ഇല്ലല്ലോ… നീയൊക്കെ ശരിക്കും എന്ത് ജോലിയാ ചെയ്യുന്നത്?”
പ്രിയപ്പെട്ട ബൂലോകമേ,
അനിവാര്യത എന്നൊന്ന് എന്തിനും ഉണ്ടല്ലോ! സ്വാതന്ത്ര്യത്തിനും അത് ബാധകമാണെന്നു ബോധ്യമാകണമെങ്കില്‍ അതിനും ഒരു സമയം വരണം. എന്റെ ജാതകത്തില്‍ ഇപ്പൊ ആ സമയം ആണെന്നാ തോന്നുന്നത്. അല്ലെങ്കില്‍ എന്തിനാ തീവ്ര ബാച്ചിലര്വാദിയായ ഞാന്‍ ഒരു പെണ്ണുകാണല്‍ ചടങ്ങിനു പോകാനും പെണ്ണിനെ ഇഷ്ടമാകാനും… ഇതിലൊക്കെ തമാശയായി, പെണ്ണിന് എന്നെ ഇഷ്ടമാവാനും!! എന്തിനേറെ പറയുന്നു. ഒടുവില്‍ ഹൈഡ്രോ ക്ലോറിക്ക്….ഛെ! എന്റെ കല്യാണം നിശ്ചയിച്ചു!!
ആ “സൌഭാഗ്യവതി”യുടെ പേര് ലത എന്നാണു. വിവാഹം മെയ് മാസം 21ന് പാലക്കാട്ട് ആണ്. ന്യൂ കല്പാത്തിയിലെ ശ്രീ മഹാഗണപതി കല്യാണ മണ്ടപം ആണ് വിവാഹ വേദി.
ഏപ്രില്‍ 11ആം തിയ്യതി നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ ചടപടാന്ന് എടുത്ത ഒരു പടം ചുവടെ ചേര്‍ക്കുന്നു.
എന്റെ പക്കല്‍ ഇ-മെയില്‍ ഐഡിയോ ഫോണ്‍ നമ്പരോ ഉള്ള എല്ലാവര്കും ഞാന്‍ ക്ഷണക്കത്ത് അയച്ചിട്ടുണ്ട് അത് കിട്ടാത്തവര്‍ ദയവു ചെയത് ഈ പോസ്റ്റ് ഒരു വ്യക്തിപരമായ കഷണമായി കണ്ട് ചടങ്ങില്‍ പങ്കെടുത്ത് അനുഗ്രഹിക്കേണം എന്ന് താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു. ക്ഷണക്കത്ത് സ്കാന്‍ ചെയ്തത് ചുവടെ ചേര്‍ക്കുന്നു.
ബാച്ചി ക്ലബില്‍ നിന്ന് വിവാഹിതര്‍ ക്ലബിനെതിരെ മുദ്രാവാക്യം മുഴക്കിയതൊക്കെ ഒരു അറിവില്ലാ പൈതലിന്റെ ചപലതയായി കണ്ടു വിവാഹിതര്‍ ക്ലബില്‍ ഒരു അംഗത്വം തരണം എന്നു അപേക്ഷ!
അപ്പോള്‍, ശേഷം കാഴ്ചയില്‍!
സസ്നേഹം,
സന്തോഷ് ജനാര്ദ്ദനന്
മറ്റൊരു ക്ലാസ്സിക് ഹിറ്റ്-നെ ആണ് ഇന്നു ഞാന്‍ വധം ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളത്.
എങ്ങിനെ നീ മറക്കും എന്ന ചിത്രത്തില്‍ ശ്യാമിന്റെ സംഗീത സംവിധാനം, ചുനക്കര രാമങ്കുട്ടിയുടെ വരികള്‍ , പാടിയത് യേശുദാസ്, പാട്ടിനെ ഒരു വഴിയാക്കിയത് സന്തോഷ് (ഞാന്‍ തന്നെ)!