-
പ്രയാണം- ഒരു പുനര്‍ചിന്തനം
വിശ്വജിത് എന്ന ബ്ലോഗര്‍ എഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍ ചിന്തിപ്പിക്കുന്നതായിരുന്നു.(http://vishumalayalam.blogspot.com/2007/11/blog-post.html). അതിനെക്കുറിച്ചു കൂടുതല്‍ ചിന്തിച്ചപ്പോള്‍ ഒരു കമന്റ് ഇടാം എന്നു തോന്നി. അത് ഒരു പോസ്റ്റ് ആയി പരിണമിച്ചു പോയി. പ്രിയപ്പെട്ട വിശ്വജിത്ത്, സത്യസന്ധമായ ഒരു അനുഭവ ലേഖനം വായിച്ച സുഖത്തോടെ, സന്തോഷത്തോടെയാണു ഞാന്‍ ഈ മറുപടി എഴുതുന്നത്. ഇത് ചെന്നൈയുടെ ഒരു മുഖം മാത്രമാണത്. താങ്കള്‍ കണ്ടത് ദൈന്യതയുടെ മുഖമാണെങ്കില്‍, ഭ്രമിപ്പിക്കുന്നതും, മോഹിപ്പിക്കുന്നതും, ഭയപ്പെടുത്തുന്നതുമായി പല പല മുഖങ്ങള്‍. ഇവിടെ ജീവിതത്തിന്റെ താളം വ്യത്യസ്തമാണ്. ആരും ആര്‍ക്കുവേണ്ടിയും കാത്തുനില്ക്കുന്നില്ല. […]