Categories
Malayalam Posts

അതെ. ഞാൻ തന്നെ

ഞാൻ, സന്തോഷ് ജനാർദ്ദനൻ. ഞാൻ തന്നെയാണ് ചിത്രകാരനെതിരെ പൊലീസിൽ പരാതി കൊടുത്തത്.

വളരെ പ്രധാനപ്പെട്ട ഒരു കാര്യം… ഞാൻ ഈ പരാതി കൊടുത്തത് മറ്റ് ബ്ലോഗർമാർ അറിയരുത് എന്ന് എനിക്ക് നിർബ്ബന്ധം ഉണ്ടായിരുന്നു. എന്റെ ഉദ്ദേശ്യം, ചിത്രകാരൻ എഴുതുന്ന വിധം പോസ്റ്റുകൾ ശിക്ഷിക്കപ്പെടാവുന്നതാണോ എന്നറിയുക. ആണെങ്കിൽ ഒരു താക്കീത്. അതും മറ്റ് ബ്ലോഗർമാർ അറിയാതെ. ചിത്രകാരൻ എന്ന വ്യക്തിയുടെ അഭിമാനത്തിനു ക്ഷതം സംഭവിക്കരുത് എന്നു ഞാൻ കരുതി. പക്ഷേ, ഇത് എങ്ങനെ ഈ വിധം ഒരു ഡിസ്കഷൻ ഐറ്റം ആയി എന്നത് എനിക്കറിയില്ല. എന്തായാലും എന്റെ നയം ഞാൻ വ്യക്തമാക്കുന്നു. ഇതിൽ ആരുടെയും അഭിപ്രായം ഞാൻ ചോദിക്കുന്നില്ല. പറയുന്നവർ പലതും പറയും.

നോട്ടീസ്: ഈ പോസ്റ്റ് ദൃഷ്ടിദോഷം എന്ന ബ്ലോഗ് വായിച്ച് എനിക്ക് പേടി തോന്നി എഴുതുന്നതാണ് എന്ന് കരുതുന്നവർക്ക് അങ്ങന കരുതാം.

1) ചിത്രകാരൻ എഴുതിയ “സരസ്വതിക്ക് എത്ര മുലകളുണ്ട്?” എന്ന പോസ്റ്റ് കാരണം അല്ല പരാതി പോയത്.

സ്പെസിഫിക്ക് ആയ ഒരു പോസ്റ്റിനെതിരെ ഞാൻ പരാതി കൊടുത്തിട്ടില്ല. എന്റെ പരാതിയിലെ പ്രസക്ത ഭാഗങ്ങൾ താഴെ ചേർക്കുന്നു.

“… I would like to know whether RACIAL ABUSE THROUGH THE MEDIUM OF BLOG is punishable or not…”

കാര്യം പഴയത് തന്നെ…

2) ബ്ലോഗ് പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ, “ഇത് വായിക്കാൻ താല്പര്യം ഉള്ളവർ മാത്രം വായിച്ചാൽ മതി“ എന്ന് പറയാൻ ഒരു വകുപ്പും ഞാൻ കാണുന്നില്ല… അല്ലെങ്കിൽ കണ്ടതായി ഭാവിക്കുന്നില്ല.

3) ഈ പരാതി ഒരു കോക്കസിന്റേതല്ല. ഞാൻ എന്ന വ്യക്തിയുടേതാണ്.

4) “ഇവർക്ക് മാപ്പില്ല” – എനിക്ക് വേണ്ട.

5) ബ്ലോഗർ ഒരു ഇന്ത്യൻ പൌരനാണെങ്കിൽ, ഇന്ത്യൻ നിയമങ്ങൾക്ക് അതീതനല്ല.

6)

ബ്ലോഗുകൾ മരിക്കാതിരിക്കാനാണ് ഞാൻ പരാതി കൊടുത്തത്.

7) ചിത്രകാരന്റെ അഭിപ്രായം പാർ‌ലമെന്ററി അല്ലെങ്കിൽ പബ്ലിക്ക് ആയി പറയാതിരിക്കുന്നത് ഉത്തമം.

8) ഒരു പോസ്റ്റ് വായിച്ച്, എടുപിടീന്ന് പരാതി കൊടുത്തവനല്ല ഞാൻ. ചിത്രകാരന്റെ ബ്ലോഗ് ഹിസ്റ്ററി കാണുക.

9) ഞാൻ ഉൾപ്പെടുന്ന ഒരു സമൂഹത്തിനെ കരിവാരി തേയ്ക്കുമ്പോൾ, അതിൽ ഞാനും പെടും. എന്നെ ആരും കരിവാരി തേയ്ക്കാൻ ഞാൻ അനുവദിക്കില്ല. കാരണം വ്യക്തം- സ്വാർത്ഥത; സ്വന്തം കാര്യം നോക്കി പോകൽ. താറ്റ്സ് ആൾ ഫോക്സ്.

10) എന്റെ കയ്യിൽ പണവും ഇല്ല, പത്രാസും ഇല്ല. ആർക്കെതിരെയും കൊല കേസും കൊടുക്കുന്നില്ല. എന്റെ തൊട്ടു മുന്നിൽ ഇരിക്കുന്ന ഒരു “ബാഡ് എക്സാമ്പിൾ” പൊലീസ് ഡിപ്പാർട്ട്മെന്റിനു ടിപ് ചെയ്തു കൊടുക്കുന്നു. അത്ര തന്നെ.

11) ഞാൻ ഭാരതീയൻ, മലയാളി, കേരളീയൻ എന്നീ കാറ്റഗറിയിൽ പെടും. യൂറോപ്യൻ അല്ല. സത്യം.

12) ഒരു ഈ-മെയിൽ കൊണ്ട് ഈ ഭൂമിയിൽ ഒരു ചുക്കും സംഭവിക്കില്ല. എന്റെ പരാതിയുടെ ഉള്ളടക്കം ഞാൻ ഇവിടെ പബ്ലിഷ് ചെയ്തേക്കാം എന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ല. അത് എത്തേണ്ട സ്ഥലത്ത് എത്തീട്ടുണ്ട്. അവർ ചെയ്യേണ്ടത് ചെയ്തിട്ടുണ്ട്. ഇല്ലെങ്കിൽ ഇങ്ങനെ ബ്ലോഗ് പോസ്റ്റുകൾ വരില്ലല്ലൊ! യേത്?

13) ഞാൻ ചെയ്തത് “പ്രവണത” ആണ്… “ദുഷ്” ഇല്ല… പ്രതിഷേധിച്ചോളൂ.

14) കേസ് ഞാൻ കൊടുത്തത് തന്നെ. കേസ് റഫറൻസ് നമ്പർ എന്റെ കയ്യിൽ ഉണ്ട്.

15) ഞാൻ ആരുടേയും സപ്പോർട്ട് മുന്നിൽ കണ്ടിട്ടല്ല ആ പരാതി കൊടുത്തത്. എന്റെ സ്വന്തം താല്പര്യം.

16) വ്യക്തി വിദ്വേഷം = 0%. ആശയപരമായ എതിർപ്പ് = 100%

17) വെറുതെ കേസ് കൊടുപ്പും, കേസെടുപ്പും, എന്റെ പണി അല്ല… ആ അഡ്രസ്സ് കൊണ്ട് എനിക്കൊന്നും ചെയ്യാനില്ല.

18) “ഏതെങ്കിലും ഒരു ഭക്തിസിനിമയെടുത്തു നോക്കൂ,മിക്കവാറും