പ്രിയപ്പെട്ട ബൂലോകമേ,
അനിവാര്യത എന്നൊന്ന് എന്തിനും ഉണ്ടല്ലോ! സ്വാതന്ത്ര്യത്തിനും അത് ബാധകമാണെന്നു ബോധ്യമാകണമെങ്കില്‍ അതിനും ഒരു സമയം വരണം. എന്റെ ജാതകത്തില്‍ ഇപ്പൊ ആ സമയം ആണെന്നാ തോന്നുന്നത്. അല്ലെങ്കില്‍ എന്തിനാ തീവ്ര ബാച്ചിലര്വാദിയായ ഞാന്‍ ഒരു പെണ്ണുകാണല്‍ ചടങ്ങിനു പോകാനും പെണ്ണിനെ ഇഷ്ടമാകാനും… ഇതിലൊക്കെ തമാശയായി, പെണ്ണിന് എന്നെ ഇഷ്ടമാവാനും!! എന്തിനേറെ പറയുന്നു. ഒടുവില്‍ ഹൈഡ്രോ ക്ലോറിക്ക്….ഛെ! എന്റെ കല്യാണം നിശ്ചയിച്ചു!!
ആ “സൌഭാഗ്യവതി”യുടെ പേര് ലത എന്നാണു. വിവാഹം മെയ് മാസം 21ന് പാലക്കാട്ട് ആണ്. ന്യൂ കല്പാത്തിയിലെ ശ്രീ മഹാഗണപതി കല്യാണ മണ്ടപം ആണ് വിവാഹ വേദി.
ഏപ്രില്‍ 11ആം തിയ്യതി നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ ചടപടാന്ന് എടുത്ത ഒരു പടം ചുവടെ ചേര്‍ക്കുന്നു.

എന്റെ പക്കല്‍ ഇ-മെയില്‍ ഐഡിയോ ഫോണ്‍ നമ്പരോ ഉള്ള എല്ലാവര്കും ഞാന്‍ ക്ഷണക്കത്ത് അയച്ചിട്ടുണ്ട് അത് കിട്ടാത്തവര്‍ ദയവു ചെയത് ഈ പോസ്റ്റ് ഒരു വ്യക്തിപരമായ കഷണമായി കണ്ട് ചടങ്ങില്‍ പങ്കെടുത്ത് അനുഗ്രഹിക്കേണം എന്ന് താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു. ക്ഷണക്കത്ത് സ്കാന്‍ ചെയ്തത് ചുവടെ ചേര്‍ക്കുന്നു.

ബാച്ചി ക്ലബില്‍ നിന്ന് വിവാഹിതര്‍ ക്ലബിനെതിരെ മുദ്രാവാക്യം മുഴക്കിയതൊക്കെ ഒരു അറിവില്ലാ പൈതലിന്റെ ചപലതയായി കണ്ടു വിവാഹിതര്‍ ക്ലബില്‍ ഒരു അംഗത്വം തരണം എന്നു അപേക്ഷ!
അപ്പോള്‍, ശേഷം കാഴ്ചയില്‍!
സസ്നേഹം,
സന്തോഷ് ജനാര്ദ്ദനന്