പണ്ട് ഏതോ സ്കൂളിലെ ഏതോ ക്ലാസ്സില്‍ നടന്ന ഒരു സംഭവം.
ക്ലാസ്സില്‍ ടീച്ചര്‍ ബോര്‍ഡിലെന്തോ എഴുതിക്കൊണ്ടിരിക്കുന്നു. അപ്പൊഴുണ്ട് ടീച്ചറുടെ തലയില്‍ തന്നെ ഒരു പേപ്പര്‍ അമ്പ് (ആരോ) ക്രാഷ്ലാന്‍ഡ് ചെയ്തു.
ടീച്ചര്‍ : ആരാടാ ക്ലാസില്‍ അമ്പ് പറത്തിയത്?
ക്ലാസ്സ് : (നിശ്ശബ്ദം)
ടീച്ചര്‍ : ആരോ ഉണ്ടാക്കി വിട്ടു!
ബൂലോക വാസികളേ,
ഒരു ചെറിയ സഹായ അഭ്യര്‍ത്ഥനയുമായാണ് അടിയന് ഇന്നു നിങ്ങളുടെ മുന്നില്‍ എത്തുന്നത്.
60.243.224.246 എന്ന ഐ.പിയില്‍ നിന്നും കമന്റിടുന്ന മഹാനുഭാവന് ആരാണെന്ന് എനിക്കൊന്നറിഞ്ഞാല്‍ കൊള്ളാം.
ഇപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ രണ്ട് പ്രൊഫൈലുകള്‍ ഞാന്‍ കണ്ടുപിടിച്ചു കഴിഞ്ഞു. ഇനി മിനിമം ഒരു പ്രൊഫൈല്‍ കൂടി കാണണം.
ബൂലോകത്തെ ടെക്നോക്രാറ്റുകള്‍ ഒന്നാഞ്ഞു ശ്രമിച്ചാല്‍ (ഒരുപാട് ആയണ്ടാ) കിട്ടാവുന്ന ഒരു ചെറു ഇന്‍ഫൊര്‍മേഷന്‍ ആണിത്. സഹായിക്കൂ. മലയാളം ബ്ലോഗുകളുടെ നിലവാരം തീരെ കുറഞ്ഞുപോകാതിരിക്കാന്‍ നിങ്ങളും കൂടി സഹായിച്ചു എന്നേ വരൂ. ഇതാരാണ് എന്ന് അറിഞ്ഞിട്ട് ആളിനെ അടിച്ചൊതുക്കാനൊന്നുമല്ല. പക്ഷേ എല്ലാരും അറിഞ്ഞിരിക്കണമല്ലോ, നമ്മുടെ കൂടെ ഇരുന്നു കുഴി മാന്തുന്നത് ആരാണെന്ന്! വേണ്ടേ?
ഒരു ക്ലൂ കൂടി തരാം- ആള് ബെങ്കളൂരുകാരനാണ്.
ചേ ക്കാ: ഡേയ് ചാത്താ, നീ തന്നേടേ?