ആരെയും ഭാവ ഗായകനാക്കുന്ന ആ ആത്മസൌന്ദര്യം ആരാണെന്ന് കണ്ടെത്തിയിട്ടില്ല… എന്നാലും, ഈ പാട്ട് ഞാന്‍ ഇനിയും എന്റെ മുന്നില്‍ വരാത്ത അവള്‍ക്കായി ഡെഡിക്കേറ്റ് ചെയ്യുന്നു. ചില അവന്മാരിപ്പൊ മനസ്സില്‍ പറയുന്നുണ്ടാവും, ഈ പാട്ടുകളൊക്കെ കേട്ട് പേടിച്ചിട്ടാണ് അവള് വരാത്തതെന്ന്…ട്വൈങ്… ഇല്ല മക്കളേ, ചന്തുവിനേ തോല്പിക്കാന് നിങ്ങള്‍ക്കാവില്ല. കാരണം ചന്തുവിന്റെ പോസ്റ്റ് ചിന്തയില്‍ ലിസ്റ്റ് ചെയ്യും… എന്നെ പറ്റി അറിയാത്തവര്‍ വഴി തെറ്റിയെങ്കിലും ഇവിടെ വരുമല്ലോ… അതു മതി എനിക്ക് 🙂
വീണ്ടും യൂസഫലി-ബോംബേ രവി-യേശുദാസ് ടീമിന്റെ ഒരു വമ്പന്‍ ഹിറ്റ്. 1986-ല്‍ , എം റ്റി യുടെ കഥ ഹരിഹരന് സിനിമയാക്കി വിനീതും മോനിഷ ഉണ്ണിയും, കാഴ്ചക്കാര്‍ക്ക് ഒരു വേദന സമ്മാനിച്ച ‘നഖക്ഷതങ്ങള്‍ ‘ എന്ന ചിത്രത്തിലെ ‘ആരെയും ഭാവ ഗായകനാക്കും‘ എന്ന ഗാനം…
എന്നിലെ സംഗീത സാത്താന് ഉറങ്ങുന്നില്ലാ!
നമ്മുടെ സ്വന്തം ‘അണ്ണാച്ചി‘മാരെ പോലെ കമന്റ്സും മാര്‍ക്കും തന്നാട്ടെ…
image courtesy: http://www.indialist.com/indian-classified/photos/3/0/2/3/8/beautiful-eyes1-76.jpg (found in google image search)