സോഷ്യലിസം എന്ന മച്ചിപ്പശു


സോഷ്യലിസത്തെക്കുറിച്ചുള്ള ഒരു ചെറിയ കഥ.

സോഷ്യലിസം സമത്വത്തിലേക്കുള്ള പാതയാണ് എന്നത് ശരിതന്നെ. എന്നാല്‍, സമത്വം രണ്ട് തരത്തില്‍ ഉണ്ടാകാം- എല്ലാരും ധനികരാകാം, എല്ലാരും ദരിദ്രരാകാം. ഇതില്‍ ഏതാണ് സോഷ്യലിസം വഴി കിട്ടുക?! എല്ലാവര്‍ക്കും കിട്ടുന്നതിനെ തുല്യമായി വീതിച്ച് വിതരണം ചെയ്ത് ധനികനും ദരിദ്രനും തമ്മിലുള്ള അന്തരം ഇല്ലാതാക്കാം എന്ന് ബുജികള്‍ പറയും. എന്നാല്‍ ഒരു അദ്ധ്യാപകന്‍ സോഷ്യലിസത്തിന്റെ പൊള്ളത്തരം പൊളിച്ച കഥ കേള്‍ക്കാനിടയായപ്പോള്‍ എനിക്ക് വളരെ വ്യക്തമായി തന്നെ കാര്യം മനസ്സിലായി.

socialism-truth

അദ്ധ്യാപകന്‍ പറഞ്ഞു, ഒരു തവണയൊഴികെ, എന്റെ ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ ആരും ഇത് വരെ പരീക്ഷകളില്‍ തോറ്റിട്ടില്ല. തോറ്റതാകട്ടെ ക്ലാസ്സില്‍ സോഷ്യലിസം അപ്ലൈ ചെയ്തപ്പോളാണ്.

ക്ലാസ്സില്‍ ഇനി മുതല്‍ എല്ലാരുടെയും ഗ്രേഡുകള്‍ കൂട്ടി, തുല്യമായി വീതിച്ച്, എല്ലാര്‍ക്കും ഒരേ ഗ്രേഡായിരിക്കും തരിക. അതിനാല്‍ തന്നെ ആരും ‘ഏ‘ ഗ്രേഡ് വാങ്ങില്ല. ‘ഈ‘ ഗ്രേഡും വാങ്ങില്ല. ആദ്യത്തെ പരീക്ഷ കഴിഞ്ഞപ്പോള്‍ എല്ലാര്‍ക്കും കിട്ടിയത് ‘ബി‘ ഗ്രേഡ്. നന്നായി പഠിച്ചു പരീക്ഷ എഴുതിയവരൊക്കെ മനപ്രയാസപ്പെട്ടു! പഠിക്കാത്തവരൊക്കെ സന്തോഷിച്ചു! അടുത്ത പരീക്ഷ കഴിഞ്ഞപ്പോള്‍, എല്ലാര്‍ക്കും കിട്ടിയത് ‘സീ‘ ഗ്രേഡ്. കാരണം, നന്നായി പഠിക്കുന്നവര്‍ എത്ര പഠിച്ച് പരീക്ഷ എഴുതിയാലും അതിന്റെ നല്ല ഫലം പഠിക്കാത്തവര്‍ കൊണ്ട് പോകും എന്ന കാരണത്താല്‍ അവരും പഠിച്ചില്ല; ഞാന്‍ പഠിച്ചില്ലെങ്കിലും, നല്ല ഗ്രേഡ് കിട്ടുന്നവരില്‍ നിന്നും തനിക്കും ഒരു പങ്ക് കിട്ടുമെന്നതിനാല്‍ മോശപ്പെട്ട വിദ്യാര്‍ത്ഥികളും പഠിച്ചില്ല. അടുത്ത പരീക്ഷയില്‍ എല്ലാര്‍ക്കും കിട്ടിയത് ‘ഈ‘ ഗ്രേഡ്… എല്ലാരും തൊപ്പിയിട്ടു.

ഇത് തന്നെയാണ് സോഷ്യലിസം ചെയ്യുന്നത്! സ്വന്തം കാര്യത്തിനു വേണ്ടി മാത്രമേ നാം അധ്വാനിക്കാറുള്ളൂ. ഞാന്‍ അധ്വാനിക്കുന്നതിന്റെ ഫലം മറ്റൊരുവന്‍ കൊണ്ടു പോയാല്‍, ആരും വിജയിക്കാന്‍ പരിശ്രമിക്കില്ല. അതിനാല്‍ ഞാന്‍ പറഞ്ഞുവന്നതെന്തെന്നാല്‍… ഒന്നുമറിയാത്ത പാവം പ്ലസ് റ്റൂ പിള്ളരെ കൊണ്ടു വിളിപ്പിക്കാന്‍ കൊള്ളാം… എന്താ? “സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം സിന്ദാബാ‍ാ‍ാ‍ാ”

അച്ചുമാമാ… വിജയന്‍ മാമാ… ഇതൊക്കെ കാണുന്നും കേള്‍ക്കുന്നുമുണ്ടോ? ശരി പോട്ടെ… അവരൊക്കെ കമ്പ്യൂട്ടറിനു എതിരാണല്ലൊ…

image courtesy: http://www.regator.com/blog/wp-content/uploads/2009/06/socialism_by_miniamericanflags.jpg

5 responses to “സോഷ്യലിസം എന്ന മച്ചിപ്പശു”

 1. ഇതാണോ തെച്ചിക്കോട്ട് രാമചന്ദ്രന്‍ എന്ന കൊമ്പന്‍
  ഇത് മുറ്റമടിക്കുന്ന ചൂലല്ലേ ചേട്ടാ…..

  സമൂഹം എന്ന അടിസ്ഥാന സങ്കല്‍പ്പത്തിലാണ് സോഷ്യലിസം കെട്ടി ഉയര്‍ത്തിയിരിക്കുന്നത്. അതിനെ തികച്ചും മുതലാളിത്തപരവും കരിയറിസ്റ്റിക്കുമായ വ്യക്തിനേട്ടങ്ങള്‍ വെച്ച് അളന്നാല്‍ ആനയുടെ കാല് തൂണായിട്ടൊക്കെ തോന്നും.അത് ആനയുടെ കുഴപ്പമല്ല. ആനയെ കണ്ടിട്ടുള്ളവരുടെയും കുഴപ്പമല്ല.

  മുതലാളിത്തത്തിന്റെ സാമ്പാര്‍ എന്തിനോ വേണ്ടി തിളക്കാറില്ല.അത് മുതലാളിക്ക് മൃഷ്ടാനഭോജനത്തിനു മാത്രമാകുന്നു

 2. Kutta…ippozhenkilum ninakithu manasilayallo…

  socialism enganum vannirunnel kuttane 3-4 varsham muthramozhiykan polum vidathe paniyeduppiykan pattumayirunno?

  Nammalu padiykunnathu rankinu vendiyum jeeviykunnathu pisa undakkan vendiyumanennu ee thala thirinjavanmarkku ennano mansilakuka?

 3. ….muthramozhiykan polum vidathe paniyeduppiykan pattumayirunno?

  – Alla officinu purathu polum irangan pattathe veettukare polum kananokathe rajyathinuvendi – 10 paisa kittathe- paniyamayirunnu . Poorva russiaye pole onnu po kuve.

Leave a Reply

Your email address will not be published.