Categories
Malayalam Posts

എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍

Work pressure

[Disclaimer: This article is not intended to hurt any persons feelings. I am not writing anything fictional in this article. All are actuals as it felt for me. Zero percent drama, to my knowledge. This article is not intended to defame XXXXX Pvt. Ltd. in any sense, though it may look like. This is what I experienced in XXXXX Pvt. Ltd. XXXXX, if you people are reading this article, I am happy that you people could at least understand, how an employee was living there]

പുറത്തു നിന്നു നോക്കുന്നവര്‍ക്ക് ഐ.റ്റി മേഖല, ഒരു ഗ്ലാമര്‍ ഇന്‍ഡസ്ട്രി ആണ്. വാസ്തവത്തില്‍ അങ്ങിനെയാണോ? അല്ല എന്നാണ് എന്റെ 9+ വര്‍ഷത്തെ അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്. അതിനാല്‍ തന്നെ, എനിക്ക് അറിയാവുന്ന പിള്ളാരോടൊക്കെ അപേക്ഷിക്കാറുണ്ട്, ഐ.റ്റി വേണ്ട, വേറെ വല്ല നല്ല പണിക്കും പോകാന്‍ . ചിലരൊക്കെ അതു കേട്ടു… ചിലര്‍ കേട്ടില്ല, ഇപ്പൊ അനുഭവിക്കുന്നു.

ഈ ലേഖനം ഇപ്പൊ എഴുതാനുണ്ടായ ചേതോവികാരം എന്താണെന്ന് എനിക്കറിയില്ല. ഒരുപക്ഷേ കഴിഞ്ഞ മൂന്നു വര്‍ഷമായി ആരോടെങ്കിലും പറയണം എന്ന് കരുതിയ ചില കാര്യങ്ങളാണ് ഇത്. ഞാന്‍ ആദ്യം ജോലി ചെയ്തിരുന്ന, തിരുവനന്തപുരത്തുള്ള XXXXX എന്ന കമ്പനിയില്‍ ഉണ്ടായ അനുഭവങ്ങള്‍ , അത് നല്ലതിനോ ചീത്തക്കോ, കുറേപ്പേര്‍ക്ക് ഒരു നല്ല പാഠമായിരുന്നു. ഒരു കാര്യം ആദ്യമേ പറഞ്ഞു വയ്ക്കട്ടെ, എല്ലാ കമ്പനിയും ചീത്ത കമ്പനി എന്നോ, എല്ലാ കമ്പനിയും നല്ല കമ്പനി എന്നൊ ഞാന്‍ പറയുന്നില്ല. ഇത് എനിക്കുണ്ടായ അനുഭവം മാത്രമാണ്. ഒരുപക്ഷേ, XXXXXലെ മാനജ്മന്റ് ഈ ബ്ലോഗ് കണ്ടേക്കാം. നിങ്ങളും മനസ്സിലാക്കുക. അവിടെ നിന്ന് ഞാന്‍ ഇറങ്ങിയപ്പോള്‍ എന്റെ മനസ്സില്‍ എന്തായിരുന്നു എന്ന്. (എനിക്ക് വ്യക്തികളോട് വെറുപ്പില്ല)

ഒരു കമ്പനിയില്‍ ജോലിക്കു കേറുമ്പോള്‍ നമുക്ക് ചില പ്രതീക്ഷകളൊക്കെ ഉണ്ടാകും. Working environment, Friendly reporting authority, Transparency in dealing, Good salary, Freedom of thinking, Freedom of speech etc. എന്നാല്‍ മേല്‍പ്പറഞ്ഞവയില്‍ ഒന്നു പോലും എനിക്ക് കിട്ടിയില്ല എന്നതിലാണ് വിഷമം (ചെറുതാണെങ്കിലും കൃത്യസമയത്ത് തന്നെ ശമ്പളം അക്കൌണ്ടില്‍ എത്തും. അതും 2-3 വട്ടം തെറ്റി). ആ കമ്പനിയില്‍ ഞാന്‍ അഞ്ച് വര്‍ഷം ജോലി ചെയ്തു. ആദ്യത്തെ ശമ്പളം 3000 രൂപയായിരുന്നു. അഞ്ചു വര്‍ഷത്തിനു ശേഷം അത് 7800 രൂപ വരെ പോയി. നല്ലത്… എനിക്ക് ശമ്പളത്തിന്റെ കാര്യത്തില്‍ അന്നും ഇന്നും പരാതികള്‍ ഇല്ല. ജീവിക്കാനുള്ളത് കിട്ടിയാല്‍ മതി. പക്ഷേ, മറ്റു ചില കാര്യങ്ങള്‍…

ശനിയാഴ്ച്ചയുള്‍പ്പടെ ഞങ്ങള്‍ ജോലി ചെയ്തിരുന്നു. കടലാസുകളില്‍ മാത്രം രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ ജോലി ചെയ്തു. പക്ഷേ ഒരിക്കല്‍ പോലും സന്ധ്യാ സൂര്യനെ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. എന്നും രാത്രി 9 മണി എങ്കിലും ആകാതെ വീട്ടിലേക്ക് പോകാന്‍ പറ്റില്ല. അത് മിനിമം ആണ്. സാധാരണ സമയം 11ഓ 12 ഒക്കെ ആണ്. പക്ഷെ രാവിലെ 9 മണിക്ക് ഓഫീസില്‍ ചെക്ക്-ഇന്‍ ചെയ്തില്ലെങ്കില്‍ ഹാഫ് ഡേ ലീവ് പോകും. പക്ഷേ ചെക്കൌട്ട്, ഓപ്പണ്‍ ആണ്. Always after 10pm! ആ കാലത്തൊക്കെ എന്റെ മറ്റു കൂട്ടുകാര്‍ സിനിമക്കു വരുന്നോ എന്ന് ചോദിക്കും… പക്ഷെ എന്റെ ടീം ലീഡ് ആശ എന്ന മഹിളാമണി ഒരിക്കല്‍ പോലും അനുവദിച്ചിട്ടില്ല… ഇനി ഇതിന്റെ പേരിലെങ്ങാനും പണി പോയാലോ എന്ന പേടി മാത്രമായിരുന്നു അന്ന് ഞാന്‍ അടിമയായി മാറിയത്. സുരേഷ് എന്ന പേരില്‍ ഒരു മാനേജര്‍ ഉണ്ട് ആ കമ്പനിയില്‍. ആള് ഒരു നല്ല മനുഷ്യനാണ് എങ്കിലും പീപ്പിള്‍ മാനജ്മന്റ്റ് 0 മാര്‍ക്ക്. തന്റെ റൂമിലേക്ക് വരുന്ന ഒരു കീഴുദ്യോഗസ്ഥനെ ഇരിക്കാന്‍ പറയുക എന്ന മാന്യത പോലും കാണിക്കാറില്ല.

എന്റെ സ്വന്തം വ്യക്തിത്വത്തെ ഇങ്ങനെ ചോദ്യം ചെയ്ത മനുഷ്യര്‍ ഇതു വരെ ഉണ്ടായിട്ടില്ല. ഒരിക്കല്‍ കമ്പനി സി.ഈ.ഓ വന്നപ്പോള്‍ കാണിക്കാനുള്ള പ്രസന്റേഷന്റെ ചുമതല എനിക്കായിരുന്നു. പക്ഷേ, അത് പ്രസന്റ് ചെയ്തപ്പോള്‍ പ്രിപ്പയര്‍ഡ് ബൈ പി.ജി.മുരളീധരന്‍ എന്ന പേരിലായിരുന്നു. ആ മനുഷ്യനോട് ഉണ്ടായിരുന്ന സകല ബഹുമാനവും അതോടെ പോയി. സത്യത്തില്‍, മുരളി ആശയോട് പ്രസന്റേഷന്‍ ഉണ്ടാക്കാന്‍ പറയുകയും, ആശ അത് എനിക്കിട്ടെ ഡെലിഗേറ്റ് ചെയ്യുകയും ആണ് ഉണ്ടായത്. ഒരിക്കലും ഞാന്‍ ചെയ്ത നല്ല ജോലിക്കുള്ള ക്രഡിറ്റ് എനിക്ക് കിട്ടിയിട്ടില്ല.

ആശയോട് എനിക്ക് പണ്ടേ മതിപ്പില്ല. മറ്റൊന്നും കൊണ്ടല്ല. ഒരു കാര്യം അറിയില്ല എങ്കില്‍ അത് സമ്മതിക്കുക. അറിയാവുന്നവരോട് ചോദിച്ചു മനസ്സിലാക്കുക; എന്നിട്ട് വാദിക്കുക. “ഞാന്‍ സര്‍വ്വജ്ഞ പീഠം കയറിയവള്‍” എന്ന് സ്വയം അഹങ്കാരിക്കുന്ന ഒരു സ്വഭാവം… ചിലപ്പോള്‍ സഹതാപം തോന്നും. ഇവരെന്താ ഇങ്ങനെ ആയിപ്പോയത് എന്ന്! ഞാന്‍ InstallShield എന്ന ടൂളിലാണ് പണിയാറ്. ആശക്ക് അതിനെക്കുറിച്ച് കാര്യമായ അറിവൊന്നും തന്നെ ഇല്ല. അത് എനിക്കുമറിയാം, ആശക്കുമറിയാം ആ കമ്പനിയിലെ എല്ലാര്‍ക്കും അറിയാം. ഒരിക്കല്‍ ഇന്‍സ്റ്റാളറിന്റെ ഐഡി കാരണം ഒരു ചില പ്രശ്നങ്ങള്‍ ഉണ്ടായി. അന്നേരം അത് ശരിയാക്കുക എന്ന ഗൌരവമേറിയ ഒരു പണിയാണ് ഞാന്‍ ചെയ്തിരുന്നത്. അതിനിടയ്ക്ക് വന്ന് സ്വന്തം മണ്ടന്‍ കോണ്‍സപ്റ്റുകള്‍ കുത്തി തിരുകാന്‍ ആശ ശ്രമിച്ചു. അവര്‍ പറയുന്നത് പോലെ ചെയ്യണമെങ്കില്‍ ഞാന്‍ അടുത്ത 2 മാസം അതേല്‍ പണിയേണ്ടി വരും. പക്ഷേ എന്റെ രീതിക്ക് ശരിയാക്കാന്‍ എനിക്ക് 2 മണിക്കൂര്‍ വേണ്ട. എന്ത് വന്നാലും ആശ പറയുന്ന കോണ്‍സപ്റ്റില്‍ പോകില്ല എന്നു ഞാനും അത് തന്നെ ചെയ്യണം എന്ന് ആശയും. സംഗതി എസ്കലേറ്റ് ആയി. ഒടുവില്‍ മാനേജര്‍ ആശയ്ക്കൊപ്പം നിന്നു. ആശ പറഞ്ഞ പോലെ ഞാന്‍ ചെയ്തു, 2 മാസം കൊണ്ട്. ഒടുവിലോ, ഡെലിവറി റിജക്റ്റഡ്! പിന്നെ, പഴയ കോഡ്  എടുത്ത് ശകലം ടിങ്കറിങ് ഒക്കെ ചെയ്ത് ഞാന്‍ ആരോടും ഡിസ്കസ് ചെയ്യാതെ അയച്ചു. അത് അക്സപ്റ്റ് ആവുകയും ചെയ്തു. അടുത്ത ചോദ്യം: ഇതെന്തു കൊണ്ട് സന്തോഷ് ആദ്യമേ ചെയ്തില്ല?

ഈ സംഭവം നടന്നു കഴിഞ്ഞ സമയത്താണ് പര്‍ഫോമന്‍സ് അപ്രൈസല്‍ എന്ന് നാടകം നടന്നത്…ഉടനെ കമ്പനി ചാടാന്‍ ശ്രമിക്കില്ലാ എന്നുള്ളവര്‍ക്കൊക്കെ സിറ്റുവേഷന്‍ അപ്രൈസല്‍ ആണ് നടന്നത്. മറ്റുള്ളവര്‍ക്കൊക്കെ ഒരു ഇടിത്തീ വാര്‍ത്തയും. കമ്പനി, ബോണ്ട് നടപ്പാക്കാന്‍ പോകുന്നു. ജോലിയില്‍ തുടരണം എന്നുള്ളവര്‍ പാസ്സ്‌പോര്‍ട്ടും, ഡിഗ്രീ സര്‍ട്ടിഫിക്കറ്റും കമ്പനിയില്‍ ഏല്‍പ്പിക്കണം. ഇല്ലെങ്കില്‍ ഒരു മാസത്തിനകം ടെര്‍മിനേറ്റ് ചെയ്യും. ലോകത്ത് ഒരു കമ്പനിയും ഇത്ര തറ പരിപാടി കാണിക്കില്ല! കാരണം അവിടെ ജോലിചെയ്യുന്ന പകുതി മുക്കാലാള്‍ക്കാരും പ്രാരാബ്ദക്കാരാണെന്ന് മാനജ്മന്റിനു നന്നായി അറിയാം. ഈ ബലഹീനതയെ അവര്‍ നന്നായിതന്നെ ചൂഷണം ചെയ്തു. ആ കമ്പനിയിലാകട്ടെ,50 ജോലിക്കാര്‍ക്ക് ഒരു ബ്രൌസിങ് മഷിന്‍ പോലും ഇല്ല. കമ്പനിയുടെ ഈ-മെയില്‍ ഐഡി ഇല്ല. ലോണ്‍ അപ്ലൈ ചെയ്യാനോ, ക്രെഡിറ്റ് കാര്‍ഡ് എടുക്കാനോ ലെറ്റര്‍ കൊടുക്കില്ല, കൊടുക്കാന്‍ ഹ്യൂമന്‍ റിസോഴ്സ് എന്ന ഒരു ടീം ഇല്ല. ഒരു ചായ കിട്ടില്ല. ഭക്ഷണ സമയത്ത് ആരും മിണ്ടാന്‍ പാടില്ല (കമ്പനി വിരുദ്ധമായി ആരും പ്രവര്‍ത്തിക്കാതിരിക്കാന്‍). ആരും മിണ്ടുന്നില്ല എന്ന് ഉറപ്പുവരുത്താനായിരിക്കണം, സുരേഷ് (പ്രൊജക്റ്റ് മാനജര്‍) ചില സമയം കഫറ്റേറിയക്കടുത്ത് വന്നിരിക്കാറുണ്ടായിരുന്നു, അതെന്തിനായിരിന്നു എന്ന് അദ്ദേഹത്തിനു മാത്രം അറിയാം. അത് പുറത്ത് പറയാത്തത് വരെ എല്ലാരും ഞാന്‍ വിചാരിച്ചത് പോലെ തന്നെ വിശ്വസിക്കും. ആരെങ്കിലും മൊബൈലില്‍ സംസാരിക്കുന്നത് കണ്ടാല്‍ ആശാ മാഡത്തിന്റെ വക ഫയര്‍ മെയില്‍ കിട്ടും. മൂത്രമൊഴിക്കാന്‍ പോകണമെങ്കില്‍ പോലും ടീം ലീഡിന്റെ അനുവാദം വാങ്ങണം. ഒന്നാലോചിച്ചു നോക്കൂ, 23 വയസ്സുള്ള ഞാന്‍ 32 വയസ്സുള്ള ആശയുടെ അടുത്ത് ചെന്ന് “എനിക്ക് മൂത്രമൊഴിക്കണം” എന്നു പറയുന്നതിലെ മാനസിക വിഷമവും ചമ്മലും! പിന്നെ ഉള്ളത് ലീവ് എന്ന തരികിട. എനിക്ക് ക്രഡിറ്റില്‍ ഉള്ള ലീവ് എടുക്കണമെങ്കില്‍ പെടുന്ന പാട് ദൈവം സഹിക്കില്ല (എനിക്കു മാത്രമല്ല, എല്ലാരുടേം കാര്യം തഥൈവ). ഒരിക്കല്‍, ഞാന്‍ ഞായറാഴ്ച് ജോലിക്ക് ചെന്നില്ല എന്ന കാരണത്തിന്, എന്റെ ഒരു ലീവ് കമ്പനി എടുത്തു. മൊത്തത്തില്‍ ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ.

അന്നൊക്കെ ഞാന്‍ വീട്ടില്‍ ചെന്നിട്ട് കരയാറുണ്ടായിരുന്നു. സത്യത്തില്‍ അതൊക്കെ ഇന്ന് ആലോചിക്കുമ്പോള്‍ ഒരു തമാശയാണ്. എന്റെ പെര്‍ഫോമന്‍സ് അപ്രൈസല്‍ നടക്കുന്നതിന്റെ തലേന്ന് രാത്രി. ഞാന്‍ വീട്ടില്‍ വച്ച് ഭയങ്കരമായി കരഞ്ഞു. കാരണം- എന്നോട് ബോണ്ട് ചെയ്യാന്‍ പറയുമോ? പറഞ്ഞാല്‍ എനിക്ക് അതില്‍ താല്പര്യമില്ല. അപ്പൊ ഒരു മാസം കഴിഞ്ഞ് എന്നെ പിരിച്ചു വിടും. പിന്നെ എനിക്ക് ജോലി കിട്ടുമോ? ഇല്ലെങ്കില്‍ രാമുച്ചേട്ടനോട് (30 വയസ്സായിട്ടും ജോലിക്കൊന്നും പോകാത്ത എന്റെ ഒരു ബന്ധു) പെരുമാറുന്നത് പോലെ അല്ലേ എല്ലാരും എന്നോടും പെരുമാറൂ? മര്യാദ കെട്ടു ജീവിക്കുന്നതിലും ഭേദം മരിക്കുന്നതല്ലേ? എന്നിങ്ങനെ ഉള്ള ചോദ്യങ്ങളും ഓപ്ഷനുകളും കൂടി എനിക്കു ചുറ്റും നിന്നു കൊഞ്ഞനം കുത്തി. അന്ന് ഞാന്‍ കരഞ്ഞ് കരഞ്ഞ് ശ്വാസം മുട്ടി. പാതിരാത്രിക്ക് എന്നെ പി.ആര്‍.എസ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. പിന്നെ നേരെ ചൊവ്വെ ശ്വാസം വിട്ടു തുടങ്ങിയപ്പോള്‍ എന്നെ ഡിസ്ചാര്‍ജ്ജ് ചെയ്തു- അടുത്ത് ദിവസം രാവിലെ 6:30നു. അച്ഛനും അമ്മയും കരയുകയാണ്.. അവര്‍ എന്നെ ആശ്വസിപ്പിച്ചു, രാമുവല്ല സന്തോഷ് എന്ന് പറഞ്ഞു. ആ പ്രായത്തിനുള്ളില്‍, എന്നാലാകും വിധം കുടുമ്പത്തിന്റെ കടം മുക്കാലും ഞാന്‍ വീട്ടി എന്നതിനാലാവണം അവര്‍ അന്നങ്ങിനെ പറഞ്ഞത്. ഡിസ്ചാര്‍ജായ ദിവസം തന്നെ ഞാന്‍ ഓഫീസില്‍ എത്തി. അവിടെ എന്നെ കാത്തുനിന്നത് ഒരു കൂതറ രീതിയിലുള്ള അപ്രൈസല്‍ ആയിരുന്നു. കോണ്‍ഫറന്‍സ് റൂമില്‍ കയറിയ എന്നോട് ഒന്നും ചോദിച്ചില്ല. മുരളീധരനാണ് സംസാരിച്ചത്- “സന്തോഷിനു ഇപ്പൊ പഴയ ആത്മാര്‍ത്ഥത ഒന്നും ഇല്ല. അതുകൊണ്ട് 700 രൂപാ ഇന്‍‌ക്രിമന്റ്”. ഞാന്‍ തകര്‍ന്നു പോയി. 700 രൂപ എനിക്ക് അന്നും ഇന്നും രോമസമമാണ്. പക്ഷേ, ആത്മാര്‍ത്ഥത ഇല്ലാ എന്ന് പറഞ്ഞത് ഞാന്‍ സഹിക്കില്ല. ദൈവം ചിലപ്പൊ നമ്മുടെ അടുത്ത് വന്നു നിന്നിട്ട് പറയും അടിയെടാ അവനെ എന്ന്! സ്പോട്ടില്‍ ഞാന്‍ ഒരു കാര്യം വ്യക്തമാക്കി. “ദയവു ചെയ്ത് എനിക്ക് ഇപ്പൊ ഇന്‍‌ക്രിമന്റ് തരരുത്… എനിക്ക് എന്ന് ആത്മാര്‍ത്ഥത ഉണ്ടാകുന്നോ, അന്ന് തന്നാല്‍ മതി. ഒപ്പം മറ്റൊരു കാര്യം. ഞാന്‍ ഇനി അധികകാലം ഇവിടെ ജോലി ചെയ്യും എന്ന് തോന്നുന്നില്ല. അതുകൊണ്ട് വേറെ ആരെയെങ്കിലും കൂടി ഇന്‍സ്റ്റാള്‍ ഷീല്‍ഡ് പഠിപ്പിക്കുന്നത് നന്നായിരിക്കും”. എന്നെ ഞെട്ടിക്കാന്‍ നിന്നവരെ ഞാന്‍ ഞെട്ടിച്ചു.

എന്ത് ധൈര്യത്തിലാണ് ഞാന്‍ അന്ന് ആ വാക്കുകള്‍ പറഞ്ഞത് എന്നെനിക്കറിയില്ല. പക്ഷേ, ദൈവത്തില്‍ വിശ്വസിച്ചു പോകുന്നത് ഇമ്മാതിരി സന്ദര്‍ഭത്തിലാണ്.അന്നേ ദിവസം കഴിഞ്ഞ് 2 ആഴ്ചക്കുള്ളില്‍, എനിക്ക് ഭുബനേശ്വറിലുള്ള ഒരു കമ്പനിയില്‍ ജോലി കിട്ടി, 20000 രൂപ ശമ്പളം! എനിക്കപ്പോള്‍ ഒന്നും നഷ്ടപ്പെടാനില്ല. അന്നാണ് ഞാന്‍ സുരേഷിന്റെ റൂമില്‍, അദ്ദേഹത്തിനു എതിരെ കസേരയില്‍ ഇരിക്കുന്നത്. എന്റെ രാജി വിവരം വാക്കാല്‍ അറിയിച്ചു. കൂടുതല്‍ കാര്യങ്ങള്‍ക്ക് മുരളിയെ കാണാന്‍ പറഞ്ഞതനുസരിച്ച് അദ്ദേഹത്തെയും ചെന്ന് കണ്ടു. പതിവു പോലെ രാജി വയ്ക്കുന്നവരെ ബുദ്ധിമുട്ടിക്കല്‍ എന്ന് ചടങ്ങിലേക്ക് കടന്നു. എനിക്ക് 15 ദിവസത്തിനുള്ളില്‍ ഭുബനേശ്വറില്‍ ജോയിന്‍ ചെയ്യണം. മുരളി പറയുന്നു, ഞാന്‍ 2 മാസം നോട്ടീസ് നല്‍കണം എന്ന്. എന്റെ എഗ്രിമെന്റില്‍ അത് പറയുന്നുണ്ട്. പക്ഷെ, എഗ്രിമെന്റ് 2 വര്‍ഷം കഴിഞ്ഞാല്‍ വാലിഡ് അല്ല എന്നും അതില്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്ന് അദ്ദേഹം പറഞ്ഞ ഒരു മണ്ടത്തരം ഞാന്‍ എന്റെ ജീ‍വിതത്തില്‍ മറക്കില്ല… “അതേ, അത് വല്ല അക്ഷര പിശകും ആയിരിക്കും!”. പിന്നെ, 5 വര്‍ഷം ജോലിചെയ്ത (ആദ്യത്തെ) കമ്പനിയില്‍ നിന്നും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും മറ്റ് പേപ്പറുകളും വാങ്ങാതെ പോകാന്‍ കഴിയില്ല എന്ന് ഒരേഒരു കാരണത്തിന്മേല്‍, രൂപാ 13800 രൊക്കം കൊടുക്കേണ്ടി വന്നു. പക്ഷേ, പിന്നീട് ജീവിതത്തില്‍ ഇതേവരെ ഞാന്‍ അടിമയായി ജീവിച്ചിട്ടില്ല. എന്റെ ആത്മാഭിമാനത്തിനു കോട്ടം തട്ടാതെ ജീവിക്കാനും ഞാന്‍ പഠിച്ചു.

സത്യത്തില്‍, മനുഷ്യര്‍ എത്ര ക്രൂരന്മാരും സംസ്കാരശൂന്യരും ആകാം എന്നതിന്റെ ഒരു പാഠപുസ്തകമാണ് ഇന്നും ആ കമ്പനി. അവിടത്തെ എന്റെ 5 വര്‍ഷ ജീവിതം എങ്ങനെയൊക്കെ പെരുമാറരുത് എന്ന് എന്നെ പഠിപ്പിച്ചു. എന്നോട് ചെയ്തത് പോട്ടെ. പൂര്‍ണ്ണഗര്‍ഭിണികളായ സ്ത്രീകളോടും ഇതേ പെരുമാറ്റമാണ്. അവരുടെ അവസ്ഥ ഓര്‍ത്ത് ടീം മുഴുവനും വിഷമിച്ചിട്ടുണ്ട്, ആശയൊഴികെ. അവരുടെയൊക്കെ ശാപത്തിന്റെ ഫലം എങ്ങിനെ നിങ്ങളില്‍ എത്താതിരിക്കും എന്ന് ഞാന്‍ ഇപ്പൊ ആശങ്കാകുലനാണ്.  ഞാന്‍ പിരിയുന്ന ദിവസം ലേബര്‍ കമ്മിഷനില്‍ കൊടുക്കാനുള്ള പരാതിക്കടലാസ് എന്റെ കയ്യില്‍ ഉണ്ടായിരുന്നു. ഇന്ത്യയില്‍ ഒരു കാരണ വശാലും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. സെക്യൂരിറ്റി ബോണ്ട് ആയി പാസ്സ്‌പോര്‍ട്ട്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, വോട്ടേര്‍സ് ഐ ഡി, റേഷന്‍ കാര്‍ഡ് എന്നീ രേഖകള്‍ വാങ്ങി സൂക്ഷിക്കാന്‍ പാടുള്ളതല്ല. അതൊരു നോണ്‍-ബെയ്ലബിള്‍ ഒഫന്‍സ് ആണ് (തെറ്റാണെങ്കില്‍ അറിവുള്ളവര്‍ തിരുത്തുക). ഈ കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഒരു പരാതിയാണ് ഞാന്‍ തയാറാക്കി വച്ചിരുന്നത്. അത്, ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിയാല്‍, 15 ദിവസമെങ്കിലും അഴി എണ്ണിക്കഴിയാനുള്ള യോഗം മുരളിക്കും, സുരേഷിനും, ഡയറക്റ്റര്‍ മാത്യൂ വര്‍ഗ്ഗീസിനും സിദ്ധിച്ചേനെ. കമ്പനി പൂട്ടിപ്പോയാല്‍, അവിടെ ജോലി ചെയ്തിരുന്ന എന്റെ 36 സുഹൃത്തുക്കള്‍ക്ക്  ജീവിതം ബുദ്ധിമുട്ടാകും എന്ന ഒരേ ഒരു കാരണത്താല്‍ മാത്രമാണ് അന്ന് ആ പരാതി പുറത്തു പോകാത്തത്.

[എന്റെ ഒരു സുഹൃത്ത് പാസ്സ്പോര്‍ട്ടിനു അപേക്ഷിക്കാനായി തന്റെ സര്‍ട്ടിഫിക്കറ്റ് ഒന്നു തരണം എന്ന് രേഖാമൂലം മുരളിയെ അറിയിച്ചപ്പോള്‍, “പാസ്സ്പോര്‍ട്ടെടുത്ത് ഇവിടുന്നു പോകാനല്ലെ, ഇപ്പൊ സര്‍ട്ടിഫിക്കറ്റ് തരില്ല” എന്നാണ് പറഞ്ഞത്!]

പ്രിയപ്പെട്ട XXXXX സോഫ്റ്റ്‌വെയര്‍ മാനേജ്മെന്റേ, നിങ്ങള്‍ മനസ്സിലാക്കുക, ഇന്നും നിങ്ങള്‍ 30 ചെറുപ്പക്കാരെ വച്ച് കമ്പനി തുറന്നു നടത്തുന്നത് അന്നത്തെ 36 പേരുടെ കാരുണ്യം കൊണ്ട് മാത്രമാണ്.

ഇത്രയും ഞാന്‍ എഴുതിയത്, എന്തിനെന്ന് എനിക്കറിയില്ല… പതിവുപോലെ, തലക്കെട്ട് മാത്രം തമാശരൂപത്തില്‍ കിടക്കട്ടെ… എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍ …!

Image courtesy: http://www.rejuvenighted.com/Mayr.jpg

54 replies on “എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍”

Brave Mr. Friend.

Same happened for me in TCS.
They tourchered my and my wife when we came onsite.

And all managers above my manager stood for him…
We reported the whole story to client and both of us quit TCS.My wife got job here in Sweden.

So tell me who is the winner…!!!

This golti manager is still alive very much , serving TCS from onsite for 7 years of his 9 years in carrer.

Name Raju Keertpati
Account IKEA

എന്തിന് ലേബര്‍ നിയമങ്ങള്‍ ഇത്രയും കടു കാട്ടി ആയ അമേരിക്കയില്‍ പോലും കേരളത്തില്‍ നിന്നു വന്ന ചില അച്ചായന്‍ മാര്‍ ഈ പണി നടത്തുന്നു…..പിന്നെ സന്തോഷിന്റെ അത്രേം നാള് ഞാന്‍ സഹിച്ചില്ല…ഒന്നര വര്ഷം കഴിഞ്ഞപ്പോ ഓടി രക്ഷ പെട്ടു. പിന്നെ സന്തോഷ്‌ എഴുതിയ അത്രേം കടുപ്പം എന്ന് പറയുന്നില്ല.. എങ്ങിലും ഇടയ്ക്ക് കണ്ണാടിയില്‍ നോക്കി ഞാനും കണ്ണുനീര്‍ ഒഴുക്കിയിട്ടുണ്ട്‌ .. 🙂

എന്തായാലും തുറന്ന എഴുത്ത് …ആശ ചേച്ചിയും ശിങ്കിടികളും ഇതു കാണട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. കൂടാതെ പീപ്പിള്‍ മാനേജ്മെന്റ് സ്കില്‍ ഇല്ലാത്ത എല്ലാ മാനേജര്‍ മാരും ഇതു ഉറപ്പായിട്ടും വായിക്കട്ടെ എന്ന് കൂടി ആഗ്രഹിക്കുന്നു..!!


ഉപ്പായി

രഞ്ജിത്ത്, ഉപ്പായി,

രണ്ടാളും ഇതു വഴി വന്നതിനും, അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി.

ഉപ്പായി,
ആശച്ചേച്ചിയും മറ്റു മാനജര്‍മാരും മാത്രമല്ല, ജനം മുഴുവന്‍ ഇതിനെ കുറിച്ച് അറിഞ്ഞാല്‍ നല്ലത് എന്ന് ഞാന്‍ കരുതുന്നു. ഡിഗ്രീ കഴിഞ്ഞിറങ്ങുന്ന പിള്ളാര്‍, ഇങ്ങനയും ചില കമ്പനികള്‍ നടക്കുന്നുണ്ട് എന്ന് അറിഞ്ഞിരിക്കണം… പിന്നെ പൊതുജനം, ഐ.റ്റി കമ്പനികള്‍ എല്ലാം സ്വര്‍ഗ്ഗങ്ങളല്ല, ചില കാലാപാനികളും ഉണ്ടെന്ന് അറിയണം… ഇങ്ങനെയൊക്കെ ഉള്ള ചില പൊതു താല്പര്യങ്ങള്‍ക്കായിട്ടാണ് ഇത് പബ്ലിഷ് ചെയ്തത്.

Santosh;

I am working as a Research Analyst for Interberry Solutions (working under their client Ventures Middle East LLC) analysing Middle East and North African economy and industries. I’ve got thorogh freedom with the company and I’m enjoying it a lot. The biggest thing i like about this company is that tru it i’ve got a very flexible and employee friendly environment.

Prior to this company I’ve been working as a Research officer with the number 1 Financial services broking firm in Kerala. There I was hectically screwed by the heavy working hours and by ma Research Head. Since I was with the commodities trading whwere we got our Indian exchanges working from 10am – 11.55pm. So I had 2 come up by 8.45 am in the morning so that I can anlayse the trend in International exchanges and give research reports and calls to our clients b4 our exchanges openings. There has been number of days wen i worked from 8.45am – 11.55pm. When some of your colleagues are on leave; you will be f***d up left right centre without food; rest etc amidst of the market hours.

വായിച്ചു തീര്‍ത്തപ്പോള്‍ സത്യത്തില്‍ ഞെട്ടി. ഇത്രയധികം കഷ്ടപ്പാടുകള്‍ സഹിച്ച് ജോലി ചെയ്യേണ്ടി വരുന്നത് കഷ്ടം തന്നെയാണ്.

വര്‍ക്ക് ചെയ്യുന്ന സ്ഥലത്തെ, കമ്പനിയിലെ, മേലുദ്യോഗസ്ഥരുടെ എല്ലാം അവഗണന ചെറിയ രീതിയിലെങ്കിലും നേരിടേണ്ടി വരുമ്പോള്‍… നമ്മള്‍ കഷ്ടപ്പെട്ട് ജോലി ചെയ്തിട്ടും അതിന്റെ ക്രെഡിറ്റ് കിട്ടിയില്ലെങ്കിലും കുറ്റപ്പെടുത്തല്‍ മാത്രം കേള്‍ക്കേണ്ടി വരുമ്പോള്‍ വിഷമിയ്ക്കുന്നവരുടെ കൂട്ടത്തില്‍ തന്നെയാണ് ഞാനും. അപ്പോള്‍ ഇതു പോലുള്ള ഒരു കമ്പനിയെ കുറിച്ച് ചിന്തിയ്ക്കാനേ വയ്യ.

കൂടുതല്‍ പേര്‍ ഇത് വായിയ്ക്കാനിട വരട്ടെ എന്ന് ഞാനും പ്രാര്‍ത്ഥിയ്ക്കുന്നു.

ഇത്തരം സംഭവങ്ങള്‍ ഐ.ടി. മേഖലയില്‍ മാത്രമല്ല. പുതിയ വ്യവസായ സംസ്ക്കാരം തന്നെയാണ് മിക്കപ്പോഴും പ്രധാന പ്രതി. അവകാശങ്ങള്‍ ചോദിക്കുക, പിടിച്ചുവാങ്ങുക എന്നതൊക്കെ കാലഹരണപ്പെട്ട സമ്പ്രദായമായി തൊഴിലാളി സംഘടനകള്‍ പോലും കാണുന്ന ആസുര കാലമാണ് ഇത്. പ്രതികരിക്കുക, അവകാശങ്ങള്‍ക്കുവേണ്ടി കൂടുതല്‍ സംഘടിതമായി പോരാടുക എന്നതു മാത്രമാണ് മുന്നിലുള്ള വഴി. ഈയടുത്തൊരു ദിവസം, ഇന്‍ഫോസില്‍ നിന്ന് ഒരു തൊഴിലാളിക്ക് കിട്ടിയ ഷോകൊസ് നോട്ടീസും, അതിന് ആ തൊഴിലാളി നല്‍കിയ ‘ഉശിരന്‍’ മറുപടിയും ഇ-മെയില്‍ വായിച്ചതിന്റെ ചൂട് മാറിയിട്ടുമില്ല.

Santhosh,
This is not the only case with your life. Everybody is fighting but as our field is different. In my field, villain is our prof. He will never see the difficulties that we are facing in the lab and he always expects the international results with Indian standards. This guy is really an A#$H&%e. I got the Japanese scholarship somehow he got to know that. One time i got Leptospirosis and my doctors insisted to get admitted to the hospital and they told me it will take one month to get cured and if you failed to do so the rest is your responsibility with your health as it may cause kidney damage and most commonly death. So i went to ask for leave , this guy told me you got this scholarship and why dont you quit rather than asking two weeks off. I have another 6 month left to leave India and you know our family situations for 6 months without job depending on home, as they depended on me , wont work. At last i quit that and left. I searched jobs in chennai for rest of the 2 months and attended about every firm known(48 interviews in one month) that’s my record. The basic problem with India is that if you study hard and get good marks, you are over qualified for anything. I suffered that with 89% marks for my post graduation.I felt like why the hell am i living here, where people even dont consider me as a human being. Ya everything is there ….. This wont change….

സന്തോഷ്,
താങ്കളുടെ വികാരം മനസ്സിലാകുന്നു.
ജോലി തുടങ്ങി ആദ്യകാലത്ത് എനിക്കിതുപോലെയുള്ള അനുഭവങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ അതെല്ലാം 6 മാസത്തിലപ്പുറം ഞാന്‍ കൊണ്ടുപോയില്ല.

“എന്റെ വീട്ടില്‍ തൊടിയിലെ കരിയില പെറുക്കി വിറ്റാല്‍ ഇതില്‍ക്കൂടുതല്‍ കാശു കിട്ടും. അല്ലാതെ നിങ്ങടെ ഓശാരത്തിന് നില്‍ക്കേണ്ട ഗതികേട് എനിക്കില്ല. എനിക്കു തന്ന പണി ഞാന്‍ വൃത്തിയായി ചെയ്യുന്നുണ്ട്. എന്റെ സേവനം ആവശ്യമുണ്ടെങ്കില്‍ എനിക്ക് കമ്പനി ഇത്ര രൂപ വേണം.അല്ലെങ്കില്‍ നിങ്ങള്‍ക്ക് വേറെ ആളെ വിളിക്കാം.”

ഇതായിരിക്കണം നമ്മുടെ നിലപാ‍ട്. നമ്മുടെ വീട്ടില്‍ തൊടിയില്ല. അവിടെ കരിയിലയും വീഴുന്നില്ല എന്നതെല്ലാം നമുക്ക് മാത്രം അറിയാവുന്ന രഹസ്യങ്ങളാണ്. അതൊന്നും ആരോടും വെളിപ്പെടുത്തരുത്.പറയുമ്പോള്‍ സ്ട്രോങ്ങ് ആയിത്തന്നെ പറയുക.

പണി വൃത്തിയായി ചെയ്യാന്‍ അറിയുമെങ്കില്‍ ആള്‍ക്കാര്‍ കൂടെ വരും. ഒരു കമ്പനി അല്ലെങ്കില്‍ വേറെ ഒരു കമ്പനി. ലോകം വിശാലമായി പരന്നു കിടക്കുകയാണ്. നിങ്ങള്‍ നില്‍ക്കുന്നത് point of no return -ല്‍ അല്ല എന്ന് എപ്പോഴും തിരിച്ചറിവുണ്ടാകണം.

ഇത്രകാലത്തെ ജോലിക്കിടയില്‍ ഞാന്‍ പഠിച്ച എളിയ ചില പാഠങ്ങള്‍. ആര്‍ക്കെങ്കിലും ഉപകാരപ്പെടുമെങ്കില്‍ ആയ്ക്കോട്ടെ.

1. സ്വന്തം ജോലിയില്‍ ഒരിക്കലും വെള്ളം ചേര്‍ക്കരുത്. അത് കൃത്യമായി, ഒപ്പിക്കാതെ ചെയ്യുക.

2. ജോലിയെ സ്നേഹിക്കുക. കമ്പനിയെയല്ല.

3. മേലധികാരികള്‍ തലയില്‍ കയറിക്കോട്ടെ. സാരമില്ല. അവിടെ നിര്‍ത്തിക്കോണം.അവിടെ അപ്പിയിടാന്‍ അവരെ അനുവദിക്കരുത്. No എന്ന് പറയേണ്ടത് എപ്പോള്‍ എന്ന് കൃത്യമായ തിരിച്ചറിവുണ്ടാകുക. ആ അവസരം വന്നാല്‍ ധീരമായി അത് പറയുക.

4. ജോലി പോയാല്‍ എന്റെ എല്ലാ ആശ്രയവും അസ്തമിച്ചേ എന്ന് വിലപിക്കാന്‍ നില്‍ക്കരുത്. ഒന്നോ രണ്ടൊ ദിവസം അതിന്റെ ഹാങ്ങ് ഒവര്‍ ഉണ്ടാകും. അത് സാധാരണമാണ്. വീട്ടില്‍പ്പോയി അമ്മയുടേയും അച്ചന്റേയും അടുത്തിരിക്കുക. രണ്ടുമൂന്ന് ദിവസം നന്നായി ഉറങ്ങാന്‍ ശ്രമിക്കുക. നാലു ദിവസം സ്വസ്ഥമായി ഉറങ്ങി എണീറ്റാല്‍ തീരാത്ത ഒരു ടെന്‍ഷനും ഇല്ല. വിശ്വാസമാകുന്നില്ലെങ്കില്‍ ഒന്ന് ചെയ്തുനോക്കൂ.ജോലി പോയ ദുഖത്തിന് കൂതറ കമ്പനികളില്‍ എന്തു ത്യാഗം സഹിച്ചും കേറരുത്. നിങ്ങള്‍ക്ക് അത്ര ദയനീയ അവസ്ഥ ആയിട്ടില്ല. സ്വസ്ഥമായി ആലോചിച്ച് ഒന്നോ രണ്ടോ മാസങ്ങള്‍ കൊണ്ട് നല്ല ഒരു കമ്പനിയില്‍ കേറുക. വീട്ടുകാര്‍ക്ക് ഒന്നോ രണ്ടോ മാസം കാശു കൊടുത്തില്ലെങ്കിലും ഒരു ചുക്കും സംഭവിക്കാന്‍ പോണില്ല. നിങ്ങളുടെ കൈയില്‍ ഉള്ളപ്പോള്‍ നിങ്ങള്‍ കാശു കൊടുത്തിരുന്നു എന്നോര്‍ക്കുക.

5.ഈ അറിവ് ഇനി ഈ ഫീല്‍ഡിലേക്ക് വരാനുള്ളവര്‍ക്കാണ്. 10+ പോളി ഡിപ്ലോമ കഴിഞ്ഞ് എത്ര സാലറി ഓഫ്ഫര്‍ ചെയ്താലും ഈ ഫീല്‍ഡിലേക്ക് വരരുത്. ഡിഗ്രി/പി.ജി കഴിഞ്ഞ ശേഷം മാത്രം ഏതേലും കമ്പനിയില്‍ ജോയില്‍ ചെയ്യുക. അല്ലാതെ പോളി ഡിപ്ലോമ്മ കഴിഞ്ഞ ഉടന്‍ ജോയില്‍ ചെയ്തുകഴിഞ്ഞല്‍ നിങ്ങടെ പഠനം അതോടെ നില്‍ക്കും. ബി.ടെക്ക് /ബി.ഇ ചെയ്യാന്‍ മിനിമം 4 വര്‍ഷമെങ്കിലും വേണ്ടേ.. അതുവരെ നിങ്ങള്‍ക്ക് കമ്പനി ചാടാന്‍ പറ്റില്ല. പണിത്തിരക്ക് കാരണം പഠിക്കാനും സമയം കിട്ടില്ല. ഫലമോ? ആദ്യത്തെ 5-6 വര്‍ഷങ്ങള്‍ നിങ്ങള്‍ക്ക് എവ്ടേയും പോകാന്‍ പറ്റില്ല. കമ്പനി നിങ്ങളോട് എന്തു കാണിച്ചാലും.

6. പേരുകേട്ട കമ്പനികളില്‍ മാത്രം ജോലി സ്വീകരിക്കുക. ഒരല്‍പ്പം സാലറി കുറഞ്ഞാലും. അടുത്ത് ജമ്പിന് കമ്പനിയുടെ സല്‍പേര് ഗുണം ചെയ്യും.

ചാത്തനേറ്: ഡേയ് മൂത്രമൊഴിക്കാന്‍ അനുവാദം വാങ്ങണമെന്ന് പറഞ്ഞത് ഇത്തിരി കൂടിപ്പോയി.
എന്തോ ഇറങ്ങിപ്പോയവരില്‍ കമ്പനിയെ കുറ്റം പറയാന്‍ തോന്നാഞ്ഞ വളരെ കുറച്ച് പേരില്‍ ഒരാളാണ് ഞാന്‍. സ്വന്തം കാര്യം സിന്ദാബാദ്.

വായിക്കാന്‍ വരുന്നവര്‍ ഇത്തിരി ചിരിച്ചിട്ട് പോട്ടെ
ഓടോ:
ദേ ദിവന്റെ തൊട്ട സൈഡിലെ സീറ്റിലാരുന്നു ഞാന്‍, ആ സമയത്ത് എന്റെ മോണിറ്ററില്‍ കടുത്ത നിറങ്ങളുടെ അയ്യരുകളി ആക്കിയിട്ട് ഞാന്‍ ദിവന്റെ മോണിറ്ററും നോക്കിയിരിപ്പാന്ന് ദിവന്‍ മേല്‍ പറഞ്ഞ മാഡത്തിനോട് കമ്പ്ലേന്റ് ചെയ്തു. പകരത്തിന് ദിവനോട് എന്റെ മോണിറ്ററില്‍ നോക്കാന്‍ പറഞ്ഞു. അപ്പോള്‍ എന്റെ മോണിറ്ററില്‍ നോക്കിയാല്‍ ദിവന്റെ കണ്ണടിച്ച് പോവുമത്രെ!

@Santhoshj

eppolathee avastha ariyamooo,freshers inu 30 month bond ,first six month no salary….!!!,athokkee kazhinjuu appoinment letter chodichal ..”athu canadayil ninu 2 week mumbu email ayachitundu ethu vare ethiyitillaa ennuu…”

സമാനമായ അനുഭവങ്ങള്‍ ഉണ്ടായതിനാല്‍ അത്ഭുതം ഒന്നും തോന്നില്ല !.
ഐ ടി മാത്രമല്ല എല്ലാ മേഘലയിലും ഇത് തനെ ആണ് പ്രശ്നം . ഞാന്‍ ആദ്യമായി ജോലി ചെയ്തത് കേരളത്തിലെ ഇന്ന് അറിയപെടുന്ന ഒരു കമ്പനിയില്‍. രണ്ടു വര്‍ഷത്തിനുള്ളില്‍ ,പത്തു ട്രാന്‍സ്ഫര്‍ ( പ്രോമോറേന്‍ എന്ന ഓമന പേരും ഇതിനുണ്ടായിരുന്നു ).സൌത്ത് ഇന്ത്യ മുഴുവന്‍ കറങ്ങി .ജീവിതത്തില്‍ ഒരു പത്തു വര്ഷം കൊണ്ട് അനുഭവിക്കേണ്ടത് മുഴുവനും ഈ രണ്ടു വര്‍ഷത്തില്‍ അനുഭവിച്ചു . ഒന്നര വര്‍ഷത്തോളം ഒരു ലീവ് പോലും എടുക്കാതെ ( അലെങ്ങില്‍ തരാതെ) അവസാനം എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് , സെക്യൂരിറ്റി അമൌന്റ്റ്‌ , പി ഫ് എന്നിവപോലും വേണ്ട എന്ന് വെച്ച് ഞാന്‍ അവിടെ നിനും വിടപറഞ്ഞു

എന്തായാലും അനുഭവങ്ങള്‍ പങ്കു വെച്ചതിനു നന്ദി സന്തോഷ്‌

Its really touching true story. But till now i dont know this much u bare from their. At last u open ur mind, very good.

But in the case of me its very different. Me also love my company very much and also love my MD. My position was accounts officer but i did the work office boy to accountant.

I lost my 3 years over their actually i forget my accounts and all the last 4 months i worked as an accounts executive after posting a senir. accountant in our company. He teach me how and accountant. After that i enter a new company but my character was not changed but my attitude was changed. Now i am happy…

But santhosh u didnt tell any thing to me, may be u told every thing but i forget every thing. U know enikku nalla maravi saktiyanennu.

Any way if it see Mr. Adoor his next move is this. Best of luck man and one more thing hard work is our wealth that the truth.

കുറച്ചു കടുത്തുപോയി ഈ അനുഭവങ്ങള്‍. എങ്ങനെ 5 വര്‍ഷം അവിടെ തള്ളി നീക്കി എന്ന് ചിന്തിയ്ക്കാന്‍ കഴിയുന്നില്ല.

ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണം 80% ബോസ്സ്-മാരാണ് എന്നാണു പറയപ്പെടുന്നത്‌. ധാര്‍മിക ബോധമുള്ള, ജീവിതത്തില്‍ values ഉള്ള, technically efficient ആയ, നല്ലൊരു leader ആയ ഒരു മാനേജര്‍ ആണെങ്കില്‍ ടീം മെംബേര്‍സ് ഹാപ്പിയായി ജോലി ചെയ്യും, മറ്റെന്തു കഷ്ടം ഉണ്ടെങ്കിലും.

മിക്കവാറും സോഫ്റ്റ്‌വെയര്‍ ഫീല്‍ഡില്‍ ഇല്ലാത്തതാണ് മൂല്യങ്ങള്‍ അഥവാ values. നമ്മുടെ ഓരോരുത്തരുടെയും പെഴ്സണല്‍ ഗോള്‍സ് പൂര്‍ത്തീകരിക്കാനുള്ള ഓട്ടത്തിനിടയില്‍ മറ്റെല്ലാം മറന്നു പോകുന്നു. ജീവിതം എന്നത് എന്തോ വെട്ടിപ്പിടിക്കാനാണ്‌ എന്ന് കരുതുന്നു. അവസാനം ഈ ജീവിതയാത്ര ആസ്വദിക്കാനും കഴിയുന്നില്ല. അത്തരത്തില്‍ സ്പിരിച്വല്‍ ചിന്തകള്‍ ഇല്ലാതെയുള്ള ഒരു ജീവിതമാണ് സോഫ്റ്റ്‌വെയറില്‍ ആദ്യത്തെ കുറെ വര്‍ഷങ്ങള്‍. അത് കഴിയുമ്പോള്‍ മാനസികമായി tired ആകും പിന്നെ ഉടനെതന്നെ retired-ഉം ആകും.

സ്റ്റീവ് ജോബ്സ് പറഞ്ഞത് പോലെ, കമ്പനിയെ അല്ല സ്നേഹിക്കേണ്ടത്, ജോലിയെ സ്നേഹിക്കൂ. അപ്പോള്‍ ഏതു കമ്പനി ആയാലും ആത്മാര്‍ത്ഥയുള്ളവന് ആത്മവിശ്വാസത്തോടെ പണിയെടുക്കാം. ആരും ആര്‍ക്കും ഒരിക്കലും അടിമയല്ല.

സ്വന്തം നിലനില്‍പ്പിനു വേണ്ടിയാണ്, മറ്റെല്ലായിടത്തും എന്നതുപോലെ, ഐ ടീ ഫീല്‍ഡിലും മറ്റുള്ളവരെ തകര്‍ത്തും സ്വന്തം സ്ഥാനവും പേരും രക്ഷിക്കണം എന്ന ചിന്ത. ദിവസവും കൂടി വരുന്ന ആ unhealthy competition കുറഞ്ഞാല്‍ കുറച്ചു മാറ്റം വരുമായിരിക്കും.

തല്‍ക്കാലം നിര്‍ത്തട്ടെ.

Sathoshe,
Thaangal ezhuthiyathu ellam sheri aayirikkam.. ella bharathiyanum avanavante abhiprayam thurannu parayan ulla avakashavum undu.

Pakshe onnu randu kariyangalil enikku thangalodu vythyasthabhiprayam undu.
1. Nammal ellavarum oru company-kku akathu ninnu kondu, athinte kuttavum kuravum parayarund. Pakshe company-ku purathu irangiyal, company-ye idichu thazthunna reethiyil samsarikkar illa..

Kuranja paksham company-yude peru parayathirikkamayirunu.

2. Pinne thaangal chilarude peru eduthu paranjayirunallo.. njn onnu chodikkate.. innathe corporate lokathil ithu pole ethrayo pere naam divasavum kaanunathanu.. 9 varshathe IT industry-il experience ulla thaangal-kku, ippozhum ee paranja aalukale marakkan pattunille..?

Iniyum kurachu kariyangal parayanam ennu undu.. pinne oravasarathil aakatte.. Oru vachakam paranju nirthaan agrahikunnu..

“Sambhavichathellam nallathinu.. Sambhavichu kondu irikkunathum nallathinu.. Ini sambhavikkan pokunnathum nallathinu..”

Kollarythatha company anenkil peru matramalla address koodi parayanam.. iniyum anubhavikkan povunna alkkarenkilum raksha pedatte…

Pinne peru paranjathu.. santhosh inu pattunnathu pulli cheythu.. allathe itu[ole vere kure per undu ennu karuthi mindathirunnittu karyamundo?? Atleast these people deserve it. Mindathe pavamayi irunnalanu ivar thalayil kayarunnathu.

Hi,
Santhoshetta…. yezhuthiyathelam vayichu..

vayichapol ormavanathu “udhananu tharam” movil sreenivasan parayuna dialog anu “countrykal aya yente achanamamar yenikita peranu rajapan”…

anyway… all knows y am calling u as chettan because u studied +2 with my brother le, after +2 as u didn’t gone to any further studies on that time, and u did some computer courses and joined XXXXX le.. :D.. u c after this +2 my brother gone to ITI and got a diploma certificate(he saying he wasted that 2 year) and worked in many small small companies as sales executive, and now he working in nokia. His present salary is 4.5K per month.. u c he now working for 4500 even if he have 6 yrs experience being a sales executive and having the same qualification as you. it was your luck as you got 3.5k 8 yrs ago……

what about your ignou BCA studies?, u told na once that due to some prob u didnt attend the exams….

k all the best for ur studies and life, please use good words k before u wasn’t like this.. may it got from the high paying company friends..:s kudichu posayi bothamilandu jagathi vanu parayumpole und ippo.. “naarayanaaa…..”
“poorayanaa…”
“ravindra ninteyum ninte moleyum ee natili narayana natichilengil….”

Dear santhosh cheta,

+2 qualification Kondu chennal eathangilum software companyil joli kittumo? Kittiyal thanne 3000 salary tharumo? Office boy ayi kayariya thanne software padippichu thanna companyaum padipichu thannavareum abamanikkuno? Thanniku nanamille?

Hi,

I am working in XXXXX Softwares. I have also submitted my certificates, now i am regretting. I don’t like to mention about me. But I would like to say something about this..

The comment of Santhosh is absolutely correct.I think he forgot something to say.I would like to add something more.

1) I dont know about Assa (not my dept.), But i saw every day she is leaving at 6 O’clock.No body not allowed to go at that time.
2) Suresh promised one guy that he will get the salary hike above 20000 and signed the bond before the completion of his existing bond. So he applied some LOAN and started the installation. Where his bond completed Sueresh refused his promised, Bond is broken. Now he is struggling to pay that amount.”Patti polayadi mone”.
3) Murali is reassigned from the company and started new company.
4) Some guys are there (XXXXX kunjungal, Still they need breast feeding of XXXXX CEO), they are the main ‘paras’.
5) Do you knw how much is the salary of a fresher?. First 6 months 1500/-. Next 6 months 8500/-.After that around 12k.
We have to sign 2.5 Years of bond for getting this salary. Do you think this is nice idea
6) Now new temptation is arrived. The company is going down. The CEO asked some money from the other partners. I have a question, What is the job of this partners? just sharing the profit??. They have authority to help the company on critical stage.
I don’t think this recursion affected this company, because the products are already moving,Lots of projects are coming. They just utilizing this recursion, Nothing more.

Vipin V Nair :
Dear santhosh cheta,
+2 qualification Kondu chennal eathangilum software companyil joli kittumo? Kittiyal thanne 3000 salary tharumo? Office boy ayi kayariya thanne software padippichu thanna companyaum padipichu thannavareum abamanikkuno? Thanniku nanamille?

വിപിനേ,

താനാരാണെന്നു പോലും എനിക്കറിയില്ല. എങ്കിലും പറയട്ടെ. എനിക്ക് ആ കമ്പനിയോട് ഒരു വിരോധവും ഇല്ല എന്നു മാത്രമല്ല. എന്നെ ഞാനാക്കിയ XXXXXനോട് തീര്‍ത്താല്‍ തീരാത്തത്ര കടപ്പാടും ഉണ്ട്. പക്ഷേ ‘എന്നോട്‘ ചെയ്ത ക്രൂരതകള്‍ , എന്തിന്റെ പേരിലാണെങ്കിലും അത് ക്രൂരത തന്നെയാണ്. പിന്നെ എന്നെ പഠിപ്പിച്ചത്… എന്നെ ആരും ഒന്നും പഠിപ്പിച്ചിട്ടില്ല. എല്ലാം അതാത് സോഫ്റ്റ്‌വെയറുകളുടെ റ്റ്യൂറ്റോറിയല്‍ വായിച്ചു പഠിച്ചതു തന്നെ. പിന്നെ, മോനേ, വിദ്യാഭ്യാസമാണ് അറിവിന്റെ മാനദണ്ഡം എന്നു കരുതുന്നത് തെറ്റാണ്. +2 മാത്രം ഉണ്ടായിരുന്നിട്ടും പല കിടിലങ്ങളെ കൊണ്ടും സാധിക്കാത്ത പലതും ഞാനും (ഷിജുവും) ചെയ്തിട്ടുണ്ട്.

XXXXXലെ ഏതെങ്കിലും ഒരു വ്യക്തിയെ ഞാന്‍ മര്യാദയില്ലാത്ത രീതിയില്‍ ഈ ആര്‍ട്ടിക്കിളില്‍ പരാമര്‍ശിച്ചിട്ടില്ല. I give due respect to all. പക്ഷെ അതുകൊണ്ടൊന്നും തെറ്റ് തെറ്റല്ലാതാകുന്നില്ല.

(തമാശയ്ക്ക് പറയട്ടെ ;)… ഡേയ് അപ്പീ! എന്റെ നാണം നോക്കാന്‍ നീയെന്തരിനെഡേയ് ഇവിട വന്നിരിക്കണത്? ഓടി പ്പെയ്യാണ്‍!)

ഷിജു,

XXXXXല്‍ ജോലി ചെയ്തിരുന്ന സമയത്ത് എനിക്ക് ഡിഗ്രീ ഇല്ലായിരുന്നു എന്നുള്ളത് സത്യമായിരുന്നു. അതിനുള്ള ഒരു കോമ്പ്രമൈസ് ആയിരുന്നു, എന്റെ കുറഞ്ഞ ശമ്പളം. അതില്‍ ഞാന്‍ സന്തുഷ്ടനും ആയിരുന്നു (ഇപ്പൊഴും ആ ദിവസങ്ങളെ കുറിച്ച് ഞാന്‍ സന്തോഷവാനാണ്). ശമ്പളത്തിന്റെ പേരില്‍ ഇന്നു വരെ ഞാന്‍ ആരോടും തര്‍ക്കിച്ചിട്ടില്ല. എന്നെ അഞ്ചു വര്‍ഷം അവിടെ നിന്നും ടെര്‍മിനേറ്റ് ചെയ്യാതെ വച്ചിരുന്നത് എന്നോടുള്ള സ്നേഹം കൊണ്ടൊന്നും അല്ല. ഇത്ര കുറഞ്ഞ ശമ്പളത്തില്‍ പട്ടിയെ പോലെ പണിയെടുക്കാന്‍ വേറെ ആളെ കിട്ടുകയില്ല എന്ന് കമ്പനിക്കും നല്ല ബോദ്ധ്യമുള്ളതു കൊണ്ടു തന്നെ. ഞാന്‍ പറയുന്ന കാര്യങ്ങളോട് മറ്റുള്ളവര്‍ യോജിച്ചേ മതിയാവൂ എന്ന് പറയുന്നത് നല്ലതല്ല… ഞാന്‍ പറഞ്ഞത് എന്റെ കാര്യം… എന്നോട് ഇങ്ങനെയൊക്കെയാണ് പെരുമാറിയത്. എന്റെ കണ്മുന്നില്‍ ഞാന്‍ കണ്ടത് ഇതൊക്കെയാണ്.
*****
ഒരേ ഒരു കമ്പനിയില്‍ പതിറ്റാണ്ടുകളോളം ജോലി ചെയ്യാം, നല്ലതാണ്. പക്ഷേ അത് നല്ല കമ്പനി അല്ല എങ്കില്‍, പൊട്ടക്കിണറ്റിലെ തവളയെ പോലെ ആകും! പുറത്ത് വിശാലമായ ഒരു ലോകം ഉണ്ട്. XXXXXല്‍ ജോലി ചെയ്ത ശേഷം ഞാന്‍ 3 കമ്പനികളില്‍ ജോലി ചെയ്തിട്ടുണ്ട്. പക്ഷേ ആ കമ്പനികളെ കുറിച്ച് ഞാന്‍ ഇങ്ങനെ ഒരു ലേഖനം എഴുതേണ്ടി വരില്ല. അതിലും ഞാന്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന കമ്പനിയെ കുറിച്ച് എനിക്ക് നല്ലതു മാത്രമേ പറയാനുള്ളൂ!

Well, I have my own reasons to write this article, which I don’t want to publish in this blog. നന്നായി ജോലി ചെയ്യുന്നവനെ ഒറ്റക്ക് വിളിച്ച്, കൊള്ളാം, നീ ചെയ്ത വര്‍ക്ക് അഭിനന്ദനീയമാണ് എന്ന ഒരു വാക്ക്, ഈ ഒരു രീതി, എന്റെ ആദ്യത്തെ കമ്പനിയുടെ മാനജമന്റിനു ഇല്ലായിരുന്നു, ഞാന്‍ ആദ്യത്തെ അഞ്ചു വര്‍ഷം ജോലി ചെയ്ത കമ്പനി!!

മൂന്നു വര്‍ഷത്തിനു ശേഷം ഇപ്പോള്‍ എന്തിനു നീ ഇതെഴുതി എന്നാണ് ചോദ്യമെങ്കില്‍, ഇപ്പോഴാണേ എനിക്കിത്തിരി സമയം കിട്ടിയത്.

സത്യമായും പറയട്ടെ, ആരോടും എനിക്ക് മര്യാദകുറവ് ഇപ്പൊഴും ഇല്ല. അവര്‍ അലങ്കരിച്ചിരുന്ന പദവി, ഇതിലും നല്ല തീരുമാനങ്ങള്‍ എടുക്കേണ്ടിയിരുന്നു. എന്റെ മനസ്സിന്റെ വ്യാപാരങ്ങള്‍ ഇതൊക്കെയായിരുന്നു. ഇതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍, ‘അറിയാവുന്നവര്‍‘ മാത്രം വന്ന് തിരുത്തട്ടെ.

@Njn parayoolla..
തീര്‍ച്ചയായും, താങ്കള്‍ക്ക് കമന്റ് എഴുതാനുള്ള ബുദ്ധിമുട്ടാണ് കാരണമെങ്കില്‍, താങ്കളുടെ മൊബൈല്‍ നമ്പര്‍ എനിക്ക് മെയില്‍ അയക്കൂ, സംസാരിക്കാം. santhoshj@gmail.com

ചങ്ങാതീ, ഏതാണ്ട് ഇതേ വിഷമങ്ങളൊക്കെ അനുഭവിക്കുന്ന ഒരാളാണ്‌ ഞാനും . സര്‍ ട്ടിഫിക്കറ്റ് ഒന്നും വാങ്ങിയില്ലെങ്കില്‍ അവരാല്‍ ആകുന്ന വിധം തൊഴിലാളികളെ ഉപദ്രവിക്കുന്നുണ്ട്. എന്ത് ചെയ്യാന്‍ വേറെ ഒരു ജോലി എന്നത് വിദൂരസ്വപ്നമായി നില്‍ ക്കുമ്പോള്‍ സഹിച്ചല്ലേ പറ്റൂ!!

Dear Shiju,
Thankalodu njan oru kaaryam chodichootee… shiju XXXXXil vannittu ippo 8-10 varzham aayille… e 8 varshathinidayil orikkalenkilum aarenkilum shijuvive vilichu cheytha workine appreciate cheythittundo…Joli cheyyunnathil ellavarkkum santhoshame ollu but nammal cheyyunna jolikku ulla credit(not as cash- onnu vilichu personal aayi “good work” ithrayum paranjaal mathi) kittiyillenkil aarkayalum vishamam undakum…. Vere oru nalla offer vannal shiju ivide ninnu pookille… but oru degree illathe shijuvinu onnum cheyyan pattilla oru adimaye pole ennum jeevikkanam… athu arinju thanne aaanu ithrayum kaalathinidayil oru part time degree engilum
edukkan ulla avasaram polum tharanjath…. oru degree kuudi undenkil 8years experience ulla oru aale ingane adima pani cheyyikkan onnum pattilla….
anyway its athu shijuvinte kaaryam…. yu can decide….
—————————————————–

Ithu oru companiyeyum apamanikal alla… XXXXX management ithu ariyanam, ivide work cheyyunnavar santhushtarallaa…nivarthikeedu kondu ninnu pokunnavaranennu…. Financial Crisis – mannakatta ivide oru koppum XXXXXine affect cheythittilaa.. veruthe athinte peril muthaledukkuvaanu… Ividuthe work oro divasavum kuudunnathallate ithuvare kuranju njan kandittilaa..Enthonnu crisis ithokke verum numbera, salary kodukkathirikkanulla verum number….

Oru kaaryam XXXXX management ariyuka ingane chushanam cheyth aalkkare nirthinnath companikku nashtangale undaku… pani evidunnelum kiitum mone…

Aathmarthatha enna oru sadhanam oru companiyodu namukku thonnanamenkil, nammude effortinte oru alapmenkilum thirichu kittanam.
Really I am ashamed of working with XXXXX… ithokke ivide join cheyyunnthinu munpu ariyaan kazhinjillallo ishwaraaa…

Aasa chechiyude kaaryam onnum parayenda… “pattiyude vaalu panthiraandu kaalam kuzhalilittaalum athu nere aaavilaa”

Anyway ingane oru blog publish cheyyan manasu kaanicha santhosh cettanu ente abhinandhanangal……

Iniyengilum XXXXXinte kannu thurakkatte ennu prarthichu kondu nirthatte…..

@Santhoshj

Vipine ingane software companiyil joli cheyyunnathinekkal nallath kuuli pani aaneda…. ni paranjallo 3000 rs ennu eda oru kaaryam ariyuka…. oru kuuli panikkaranu divasam 300/- kittum…. jeevikkan vendiyaneda joli cheyyunnath allathe companiye sahayikkanallaa….

Dear Santhosh,

After reading this story I’m speechless. Its kind of hard to imagine that these things happens in IT field, especially in Kerala. Believe in god and just remember that he will never let you down. Good luck for ur future.

PS. Is it ok if i post this story in a discussion board( i’m a member of a discussion board, where we have lot of malayalees from IT field) .If one of them is going through a similar situation like yours, your story may inspire them to stand up and fight for their rights. Thanks.

@Vipin V Nair
പറയാന്‍ പാടില്ല എന്നു കരുതിയതാണ്‍! എന്നാലും പറയാം…

Vipine, ഞാന്‍ ഓഫീസ് ബോയ് ആയിട്ടല്ല അവിടെ ജോയിന്‍ ചെയ്തത് – From Day-1. 2000 ഡിസമ്പര്‍ മുതല്‍ 2005 ഡിസമ്പര്‍ വരെ ആ കമ്പനിയുടെ എല്ലാ പ്രോഡക്റ്റുകളുഡേം ഇന്‍സ്റ്റാളര്‍ ഞാനാണ് ഹാന്‍ഡില്‍ ചെയ്തിരുന്നത്. പ്രോഡക്റ്റുകളുടെ ഇപ്പോള്‍ അവിടെ ഉപയോഗിക്കുന്ന ഇന്‍സ്റ്റാളര്‍ സ്ക്രിപ്റ്റ് എഴുതി ഉണ്ടാക്കിയത് ഞാനാണ്.എന്റെ ജോലി അതു തന്നെ ആയിരുന്നു. പിന്നെ ബഗ്‌റ്റൂള്‍ ഒന്നു പരിശോദിച്ച് നോക്കൂ ഞാന്‍ കൊടുത്ത ബഗ്ഗുകള്‍ കാണാം. ഞാന്‍ ഉപയോഗിച്ച മഷിന്‍- പി.സി.55 (192.168.0.55). വെറുതെ ഒരു ഊഹം പോയി!!എന്നെ കുറിച്ച് ഒന്നും അറിയീല്ലെങ്കില്‍, XXXXXല്‍ കഴിഞ്ഞ 5 വര്‍ഷമായി ജോലി ചെയ്യുന്ന ചിലര്‍ ഉണ്ട്. അവരോട് ചോദിക്കുക. ok?

XXXXX………
അടിപൊളി അല്ലെ…
തൊട്ടപ്പുറത്തെ സോമന്‍ നായരുടെ ചായ കൊള്ളാം…
ടെന്നീസ് ക്ലബ്ബില്‍ ചിലപ്പോ പെണ്ണുങ്ങള്‍ ടെന്നീസ് കളിക്കുന്നത് കാണാം…
ഭാഗ്യമുണ്ടെങ്കില്‍ വല്ല ഫിലിം നടന്മാരെയോ നടിമാരെയോ കാണാം….
പിന്നെ Techno park-ile കുട്ടികള്‍ പോകുന്നതും കാണാം….
ബാക്കി എല്ലാം പാഴ്….

ഈ ബ്ലോഗ് ആരൊക്കെ വായിക്കണം എന്നു കരുതിയോ അവരൊക്കെ വായിച്ചു. അതിനാല്‍ തന്നെ ചില ടിങ്കറിങ് വര്‍ക്കുകള്‍ ഈ പോസ്റ്റില്‍ ചെയ്തിട്ടുണ്ട്.

The clients from US europe australia etc thinks Indian software engineers are slaves. The Company management has nothign other than money in their minds. in india i would say
software engineer = a well paid slave ..

we need a modern gandhiji or abraham lincoln to release us from this slavery ..

ഒരു മിടുക്കന്‍ കുറച്ച് മുന്‍പ് ഇവിടെ വന്നിട്ട് പോയിരുന്നു… ഒരു ചെറിയ ജാവാ സ്ക്രിപ്റ്റ് ഒക്കെ എഴുതി ഒന്നു വിരട്ടാനൊക്കെ ശ്രമിച്ചു. പക്ഷേ, ഇത് പോലത്തവന്മാരെ പിടിക്കാന്‍ ഞാന്‍ ഇവിടെ ഒരു പട്ടിയെ വാങ്ങി കെട്ടിയിട്ടുണ്ട്… കടി കിട്ടിയാല്‍ അറിയാല്ലൊ! സീറ്റ് പഞ്ചറാവുമേ 🙂

എനിക്ക് ഈ വെബ്ബ് അഡ്മിന്‍ പണി വലുതായൊന്നും അറിയില്ല, ചിലപ്പൊ വീണ്ടും ഹൈടെക്ക് ഹാക്കിങ് ഒക്കെ നടത്തി എന്റെ ബ്ലോഗിനെ ഡിലീറ്റ് ചെയ്യുമായിരിക്കും… നോക്കാം…

തൊഴിലാളി സഘടനകളുടെ അയ്യര് കളി ഉള്ള നമ്മുടെ നാട്ടില്‍ ഇങ്ങനെ ഒക്കെ നടക്കുന്നതില്‍ വളരെ ഖേതം ഉണ്ട് . ഗള്‍ഫില്‍ എന്റെ പല സുഹൃത്തുക്കളും ഇതുപോലുള്ള കഷ്ടപാടിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട് അതും ഇന്ത്യന്‍ മുതലാളി മാരുടെയും മാനേജര്‍ മാരുടെയും കീഴില്‍ . തന്റെ കഴിവിനെ അംഗീകരിക്കുകയും , വല്ലപ്പോഴും അനുമോതനം കിട്ടുകയും , തന്റെ കഴിവിനെ പരമാവതി ഉപയോകിക്കുകയും ചെയയ്യുന്നതിലൂടെ ആത്മാര്‍ഥതയും കഴിവും ഉള്ള ഒരു തൊഴിലാളിക്ക് കിട്ടുന്ന സന്തോഷവും , സംതൃപ്തിയും അത് കിട്ടിയവനെ പറയാന്‍ പറ്റു . തന്റെ കഴിവിന്റെ പരമാവതി കമ്പനിക്കു വേണ്ടി പണി എടുക്കുക , അതുവഴി തനിക്കും കമ്പനിക്കും വളര്‍ച്ച ഉണ്ടാവുക അതിന് കമ്പനി നമുക്കു പ്രതിഫലം തരുക അത്രേ ഉള്ളു ഒരു തൊഴിലാളിയുടെ ധര്‍മം . മുതലാളിക്ക് വേണ്ടിയും , മാനേജര്‍ മാര്‍ക്ക് വേണ്ടിയും വിട് വേല ചൈയ്യണ്ട ആവശ്യം ഒരു കഴിവുള്ള , നാട്ടല്ലുള്ള ഒരാളും ചെയയ്യേണ്ട ആവശ്യം ഇല്ല . പിന്നെ താങ്കള്‍ എഴുതിയതിനെ വിമര്‍ശിച്ച സുഹൃത്തുക്കളോട് ഒരു വാക്കു . തെറ്റ് കണ്ടാല്‍ അത് തുറന്നു പറയാനുള്ള ചങ്കൂറ്റം ഉണ്ടാവണം അത് ചെയ്തത് സ്വന്തം അപ്പനാനെന്കിലും . ഒരു വ്യക്തിയും ആരുടേയും അടിമയല്ല . സ്വന്തം കഴിവ് കൊണ്ടു നേടിയെടുത്ത certificate, passport , id . ഇതൊന്നും ഒരുത്തനും വാങ്ങിവൈക്കാന്‍ അധികാരം ഇല്ല .
സ്വന്തം കഴിവില്‍ വിശ്വാസം ഉള്ളവന് ഒന്നിനെയും പേടിക്കേണ്ടതില്ല എന്ന് ഓര്‍ക്കുക . പഠിച്ച പണി കിട്ടിയില്ലങ്കില്‍ കൂലി പണിക്കു നമ്മുടെ നാട്ടില്‍ കുരവോന്നു ഇല്ലല്ലോ . പിന്നെ ഒരണ്ണന്‍ എഴുതിയത് കണ്ടു ഡിഗ്രി കളുടെ മഹിമ . സോദര ഡിഗ്രി കൊണ്ടു മാത്രം ഒരുത്തനും വലിയവനായിട്ടില്ല . പ്രവര്‍ത്തി പരിചയം , പണിയോടുള്ള ആത്മാര്ധത , ഒരു പണി എളുപ്പം തീര്‍ക്കാന്‍ സ്വയം കണ്ടെത്തുന്ന വഴികള്‍ , സമയത്തിന്റെ വിനിയോകം അങ്ങനെ പലതും . ഇതൊന്നും ഇല്ലാത്തവന്‍ മാനേജരെ മന്നിയടിച്ചും , മുതലാളിക്ക് വിടുവേല ചെയ്തും , തന്റെ സീനിയെര്സിനു ഏറാന്‍ മൂളിയും ശിഷ്ട കാലം ജീവിക്കും . അവനൊന്നും തനന്നോട് തന്നെ ബഹുമാനം ഇല്ലാത്തവന്‍ എന്നെ വിളിക്കാന്‍ പറ്റു .

എല്ലാവര്‍ക്കും ഉണ്ടാകും ഇത് പോലുള്ളത് പറയാന്‍

ഇത് മെയിലുകളില്‍ നിന്ന് മെയിലുകളിലേക്ക് പ്രവഹിക്കുന്നതിനാല്‍ XXXXXകാര്‍ വായിക്കാതിരിക്കില്ല. അവര്‍ക്ക് തെറ്റു തിരുത്താന്‍ ഒരു അവസരമാവട്ടെ…..

@ചെലക്കാണ്ട് പോടാ, തെറ്റിദ്ധരിക്കരുത്. ആ കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരു അടുത്ത സുഹൃത്തിന്റെ അപേക്ഷ പ്രകാരം തല്‍കാലം കമ്പനിയുടെ പേര് ഞാന്‍ മാസ്ക് ചെയ്ത് വച്ചിരിക്കുന്നു.

എന്തായാലും, കമ്പനിയിലെ ചില കഥാപാത്രങ്ങള്‍ ഇവിടെ വന്നിട്ട് പോയത് ഞാന്‍ അറിഞ്ഞു. ഇന്നും വന്നു നോക്കീട്ടാണ് പോയത്. ഇപ്പൊഴും കമ്പനിയുടെ പേര് മാസ്ക് ചെയ്തത് പേടിച്ചിട്ടല്ല എന്നും, ഇപ്പൊഴും ഇതൊന്നും അറിയാതെ പണിയെടുക്കുന്ന ആ നല്ല ജീവനുകളെ ഓര്‍ത്ത് മാത്രമാണെന്നും പറഞ്ഞു വയ്ക്കട്ടെ.

We are xxxxxmians,

Njan allengil njangal; xxxxxcompaniyile innalakal ayirunnu, innu anu, ee companiyile naleyum anu.

Hai dear santhosh, njangal thangalude abhiprayaprakadanathe anukoolikkunnu, karanam “Vandikkalakalkkee ariyuu thallu kollunnathinte vishamam”.
pinne njangalil chilarude ottappetta prakadanam. Avare njangal “KOOPAMANDOOKANGALE” ennu vilikkum karanam oru cheliyum cherum kidakkunna pottakinattilkidannu athanulokam ennukaruthukayum purathulla visalamayalokathe kanukayo anganeyonnu undennoo karuthathe ee pottakinattine patti geervanam vidunnavare enthanu parayuka????? “KASHTAM”. Njangalkku avarodu parayanullathu pottakinattil ninnum purathu kadakkan sramikkanda….,pakshe athine kandillennu nadikkaruthu. Allengil bond period kazhinjittum ee kulathil kidannu narakikkum. Mattoridathu poyalum njangale pizhinju thane kollum. “Pakshe thavidum pinnakkum thannitte arukkan kodu pokarullu”. Evide divasathil 20Hr joli, cheyyunna jolikku kooliyayullathu theri(allengil avanjayodulla sammepanam).Kooli njangal pratheekshikkunnilla paske manushya jeevan anennullakariyam pariganikkam, karanam manushyan bandhangalkkengilum vila kalpikkunnavananu.Oru joli cheytha admasamthripthi kitten valiya prayasam thane..

Pinne oru manya suhruthu mooovaaaayiraaaammmm rooopa!!!!!!!!!!!!!!!!!!!! Tharumennu paranju. Ippol 6 mothsnu sesham (4500 –dip and 8500-btec) undennu polum!!!!!!!!!!?????? (Note that 1 6 months no salary, pinne mangmentite daya 1500rs kittum. only 6months later, ie, salary shedule is same. GREAT MANAGEMENT!!!!!!!!!) Pkshe njangalkku manasilakathathu annu athayathu company start cheytha samayam 10years back businte minimum charge 1rupees ayirunnu innu 4rupees anu.
Namukku company joli thanna karuyam :- arodum oru karunayo dayayo thonniyalla compony joly nalkunnathu. Avante kazhivum companiyude avasyathinu avane upayogikkam ennu karuthithanneyanu joly tharunnathu. Marichu karuthunnengil avan swantham kazhivukalil viswasam illathavananu.Nammal 100 poomarangal nattupidippichu paripalichu kazhiyumbol namukku 1 poovu prathibhalamayittu tharunnathu aarudeyum dayayoo oudaryamo alla… nammude avakasam thanneyanu… Orkkuka.

Njangal karuthunnathu bond kazhiyum dinam ellavarum odirakshapedunnathayanu kanunnathu. Companyude piniyalanmar ullathayi kandirunnilla pakshee ippol manasilayi abhimanavum,manasum,sareeravum,nattellum,swantham navum,chinthayum koodi companykkuvendi adiyaravu vachittullavarum ee corperate companikalil joliycheyyunnennu.. avarodu upadesikkanullathu oru avasaram varumbol company ningale kanakayathilekku orudakshanyavum koodathe thallividum theerchaaaaaaaa…

Ithu areyum adhishepikkalalla…. Anubhavangalil ninnanu jeevithangal undakunnathu…. Athinal arudeyum nakkukal adappikkanda.. athu thurannu samsarikkatte mattullavarkku jeevikkan vazhikanikkunna oru padamayi… athu vayikkan agrahikkunnaval varumdinangalil ivideyundakum….

Ithil ninnu ellavarum kanakkakkendathu adimakal undayittundu varshangaloolam angane thudarnnittum undu.. pakshe avasanam vare angane akan oru tharavumilla. Karanam “Manushyajeevitham mattangalkku adimappettathanu.”

Kavi parayunu…..
“Mattuvin chattangale allengil swayamathu mattumee ningalethaan…..”

ഇതില്‍ കൂടുതല്‍ ഒന്നും എനിക്കു പറയാനില്ല…

കഴിഞ്ഞ രണ്ട് കമന്റുകള്‍ ഇട്ടതും ***** കമ്പനിയിലെ ഇപ്പൊഴത്തെ ഉദ്യോഗസ്ഥര്‍ തന്നെ എന്ന് ഉറപ്പിക്കാന്‍ അവര്‍ എന്റര്‍ ചെയ്ത ഈ-മെയില്‍ ഐ ഡി മാത്രം മതി. പക്ഷെ കമന്റ് ചെയ്യുന്നവരോട് ഒരു അപേക്ഷ… നിങ്ങള്‍ ഫേക്ക് ഈ-മെയില്‍ ഐഡി കൊടുത്തോളൂ, പക്ഷേ സുരേഷിന്റെയോ, ആശയുടേയോ ഐ ഡി വേണ്ട… 🙂 അവരവരുടെ നിലാവരം കാണിക്കുക…!

വിതക്കുന്നതേ കൊയ്യൂ… തിന വിതച്ചാല്‍ തിന കൊയ്യാം, വിന വിതച്ചാല്‍ വിന കൊയ്യാം…

Dear Santhosh

i hardly reads blog,, but this is one is nice and good writing sense! good to know that u got good opertunity.

anyways good luck and god bless
title of the story is awesome

cheers Rishi

ഇത്രയും ക്രുരവും പൈശാചികവും അല്ലെങ്കിലും ഒട്ടും പിന്നിലല്ലാതെ തന്നെ കുറച്ചു സംഭവങ്ങള്‍ ഞാനും പറയാം..

രാത്രി പതിനോന്നരവരെ ജോലി ചെയുന്ന ഒരു engineer കഥ ആണ്. പതിനൊന്നരയ്ക്ക് ശേഷം കമ്പനിയുടെ സ്വന്തം cab-ഇല്‍ ആണ് drop down facility ഉള്ളത്, പേരിനുമാത്രം ഉള്ള ഈ facility പെണ്‍കുട്ടികളെ രാത്രി പതിനൊന്നരയ്ക്ക് ഡ്രോപ്പ് ചെയുന്നത് റോഡ്‌ സൈഡ്-ഇലും.പലപ്പോഴും സ്ഥലപരിചയം കുറവുള്ള പെണ്‍കുട്ടികളെ പല അപരിചിത സ്ഥലങ്ങളിലും രാത്രി ഡ്രോപ്പ് ചെയ്യുന്നത് ഒരു പതിവാണ് എന്നും കു‌ടെ പറഞ്ഞു കൊള്ളട്ടെ. നേരിട്ട് ഇതിനു ഇരയായപ്പോള്‍ ഡ്രൈവറുമായി വഴക്കിട്ടു റോഡില്‍ ഇറങ്ങേണ്ടി വന്നു …പ്രതികരണ ശേഷി കു‌ടിയത് കൊണ്ടായിരിക്കും ഞാന്‍ ഈ സംഭവം escalate ചെയ്തു, Administration Head-ഇനു തന്നെ. അനന്തര ഫലമായി ഒരു call വന്നു conference call ആയിരുന്നു Admin head & HR head ഉണ്ടായിരുന്നു .കാള്‍-ഇന്റെ ചുരക്കം ഇങ്ങനെ – ” ഡ്രൈവറിനെ പറഞ്ഞു മനസിലാക്കുക പറ്റുമെങ്കില്‍ ഡ്രൈവറെ തല്ലണം”. അതായതു ഒരു IT engineer അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ഒന്നാണ് മാര്‍‍ഷല്‍ ആര്‍ട്സ് …. രാത്രി 11.30 വരെ പണി ചെയ്യണം അതിനു ശേഷം വീട്ടില്‍ കൊണ്ടാക്കാന്‍ cab driver-umayi ഗുസ്തിയും.

എന്ത് ചെയ്താല്ലും കുറ്റം കണ്ടെത്തുന്ന ഒരു മാനേജര്‍, രാത്രി പന്ത്രണ്ടു മണി വരെ പെണ്‍കുട്ടികളെ ഒറ്റയ്ക്ക് ഒരു 5 നില കെട്ടിടത്തില്‍ ഇരുന്നു പണി എടുക്കാന്‍ പ്രേരിപ്പിക്കുന്ന Team lead..(Building Security കു‌ട്ടിനുണ്ടാകും എന്ന് കു‌ടെ ചേര്‍ക്കട്ടെ) …അങ്ങിനെ പ്രാരാബ്ധങ്ങള്‍ ഒരുപാടുണ്ട് മാഷെ തിരുവനതപുരത്തെ പല IT കമ്പനികളിലും..:)

hmm..ആദ്യമൊക്കെ ഒരു fresher ആയതിന്റെ പരിമിതി കാരണം പ്രതികരണം ഇല്ലായിരുന്നു..ഇപ്പോള്‍ പ്രതികരിച്ചു തുടങ്ങി പലതിനോടും…!

താങ്കള്‍ ആ കംപ്ലൈന്റ്റ്‌ labour commision-ന് കൊടുക്കണമായിരുന്നു..എങ്കില്‍ ആ ഉള്ള മുപ്പതു പേര്‍ വേറെ ഏതെങ്കിലും നല്ല കമ്പനികളില്‍ പോയി, അവരും രക്ഷപെട്ടെനെ ..മാത്രവുമല്ല പിന്നെ വേറെ ഒരു company-ഉം ഇങ്ങനെ ചെയ്യാന്‍ മുതിരുകയും ഇല്ലായിരുന്നു..

ആരോഗ്യം ഉള്ളിടത്തോളം കാലം എന്ത് മാന്യമായ ജോലി ചെയ്തും ജീവിക്കാം ..ഇപ്പോഴുള്ള പല software engineer-ഇലും കണ്ടുവരുന്ന ഒരു രോഗമാണ് “പ്രതികരണശേഷി ഇല്ലായ്മ” എന്ന് ഉപസംഹരിക്കട്ടെ ..

..മറ്റൊരു IT-യന്‍

ഇത് കണ്ടാരുന്നോ? അവിടെയിട്ട കമന്റ് ഇവിടെയും ഇടുന്നു:

രണ്ട് കൊല്ലം മുന്‍പ് ഈ പറഞ്ഞ സ്ഥലത്ത് C#, .NET കോഴ്സ് ചെയ്തിരുന്നു… കോഴ്സ് ചെയ്യുന്നവരെ അവിടെ വേക്കന്‍സി വരുന്ന മുറക്ക് പരീക്ഷ നടത്തി ജോലിക്കെടുക്കുമെന്ന ഉറപ്പും കിട്ടിയതാ.. ഭാഗ്യത്തിന് കോഴ്സ് പകുതിയായപ്പോളേക്കും (സ്വന്തം നിലക്ക്) വേറെ ജോലി കിട്ടി. ഇല്ലേല്‍ ഞാനും ഇതുപോലൊരെണ്ണം ഇപ്പൊ എഴുതിയേനെ.

@Harish from interberry solutions.

thankal avide athu vere partil kazhiyunnathu kondanu. thankal avide oru programmero designero aayirunnenkil ee santhosh ivide ezhuthiyathinekkal nalla pulicha thery avide ulla aa chettakale patty ezhuthiyirunnene.. leave it man..

Leave a Reply to Manoj Cancel reply

Your email address will not be published. Required fields are marked *