കഴിഞ്ഞ പോസ്റ്റില്‍ ശ്രീരാജ് പറഞ്ഞ ഒരു കാര്യം വളരെ പ്രസക്തമായി തോന്നി! കാരണം ഇന്ന് തമിഴ് സിനിമയില്‍ അക്ഷരാര്‍ത്ഥത്തില്‍ മക്കള്‍ വാഴ്ച്ചയാണ് നടക്കുന്നത്. കൂട്ടത്തില്‍ പറയട്ടെ, മലയാളം സിനിമകളില്‍ മക്കളില്‍ രക്ഷപെട്ടത് പൃഥ്വിരാജ് മാത്രമാണ്. അതും, അവന് കഴിവുള്ളതുകൊണ്ട് മാത്രം രക്ഷപെട്ടതാണ്.
തമിഴ് സിനിമാരംഗത്താകട്ടെ, പുറത്തു നിന്ന് ഒരുവനെ അകത്തേക്ക് അത്ര പെട്ടെന്നൊന്നും ആരും കടത്തിവിടില്ല. അതിന്റെ ഉത്തമ ഉദാഹരണമാണ് ജോണ്‍ കെന്നഡി എന്ന വിക്രം. ഏകദേശം 12 വര്‍ഷം ആള് കോടമ്പാക്കത്ത് തെണ്ടിത്തിരിഞ്ഞു. ഇടക്ക് മലയാളം സിനിമകളില്‍ മമ്മൂട്ടിയുടെ ഡ്രൈവറായും ഹെഞ്ച്മാനായും ഒക്കെ അഭിനയിച്ചു. ഒരു ലീഡ് ബ്രേക്ക് കിട്ടാന്‍, 1999 വരെ കാത്തിരിക്കേണ്ടി വന്നു- സേതു എന്ന പടം. അതില്‍ വിക്രം തെളിയിച്ചു, തന്നെ കൊണ്ട് എന്ത് ചെയ്യാന്‍ പറ്റും എന്ന്.
കൂട്ടത്തില്‍ ചേര്‍ക്കാവുന്നത്- അജിത്തും മാധവനും മാത്രം. ബാക്കി എല്ലാം സിനിമാക്കാരുടെ മക്കളാണ്.
എടുത്തോളൂ…
- ഇളയ ദളപതി – സംവിധായകന് എസ് എ ചന്ദ്രശേഖറിന്റെ മകന് – പാഴ്
- ധനുഷ് – സംവിധായകന് കസ്തൂരിരാജയുടെ മകന് – പാഴ്
- സൂര്യ – നടന് ശിവകുമാറിന്റെ മകന് (സിന്ധുഭൈരവി ഫെയ്മ്) – നല്ല നടന്
- കാര്‍ത്തിക്ക് – സൂര്യയുടെ അനിയന് – കഴിവ് തെളിയിച്ചു
- (പഴയ) കാര്‍ത്തിക്ക് – നടന് മുത്തുരാമന്റെ മകന് (തിരുവിളയാടലില്‍ പാണ്ട്യനാട്ട് രാജാവ്) – പഴയ സ്റ്റാര്‍
- രാധിക – എം. ആര്. രാധാ (എം.ജി.ആറിനെ വെടിച്ച കിടു)
- രാധാരവി – രാധികയുടെ ചേട്ടന്
- കനക – ദേവികയുടെ മകള്‍ – മറ്റൊരു പാഴ്
- ജീവ – ആര് ബി ചൌധരിയുടെ മകന് (നിര്‍മ്മാതാവ്) – സാരമില്ല
- രമേഷ് – ജീവയുടെ ചേട്ടന് – മെഗാ പാഴ്
- വിശാല്‍ – നിര്‍മ്മാതാവ് ജി.കെ.റെഡ്ഡിയുടെ മകന്
- ജയം രവി – എഡിറ്റര്‍ മോഹന്റ്റെ മകന്, സംവിധായകന് രാജായുടെ അനിയന് (ചേട്ടന് തന്നെയാണ് എല്ലാ പടത്തിന്റേം സംവിധാനം)
- ശന്തനു – സംവിധായകന്/നടന്/നിര്‍മാതാവ് ഭാഗ്യരാജിന്റെയും നടി പൂര്‍ണ്ണിമയുടെയും മകന്
ഇത്രയും സിനിമാക്കാര് തന്നെ അകത്തുള്ളപ്പോള്‍, സിനിമാ കുടുമ്പത്തിനു പുറത്തു നിന്നും ഒരുത്തന് അകത്തു കയറി പറ്റണമെങ്കില്‍ ചെറിയ ആമ്പിയര്‍ ഒന്നും പോരാ ചേട്ടാ!!
4 responses to “ഞാന്‍ മോന് & കോ”
So you are planning to enter Kollywood and its not happening? 😉
Good guess! Kollywood is not enough for me! 🙂 ha ha
ബോളിവുഡിലേക്ക് നോക്കിയാലും സ്ഥിതി വ്യത്യസ്തമാണോ?
ഒരുപക്ഷെ ഷാരൂഖ് ഒഴിച്ച് ബാക്കിയെല്ലാ നായകന്മാരും (അമീർഖാൻ അടക്കം) ബന്ധുബലം കൊണ്ടാണ് എത്തിയത്, അല്ലെ?
@അപ്പൂട്ടൻ
Very much true! Also in Telugu, NTR’s son and even his grandson are acting…!