അഴിമതി കാണിക്കുന്നതും ജെയിലിൽ പോകുന്നതും ഒക്കെ അന്തസ്സുള്ള കാര്യങ്ങളാകുന്ന കാലമാണിത്. ജെയിലിൽ പോയില്ലെങ്കിൽ എന്ത് രാഷ്ട്രീയക്കാരൻ… ഛെ…!
കൊത്ത് ബറോട്ടാ എന്ന ഈ പേരിനു ഞാൻ കേബിൾ ശങ്കർ എന്ന ബ്ലോഗറോട് കടപ്പെട്ടിരിക്കുന്നു.
റ്റിവി തുറന്നാൽ
കഴിഞ്ഞ കുറച്ച് ദിവസമായി റ്റീവി തുറന്നാൽ കേൾക്കുന്നതൊക്കെ ജെയിൽ എന്നും അഴിമതി എന്നും മാത്രമണ്. രണ്ടാം യു പി എ അധികാരത്തിൽ എത്തിയിട്ട് ഇത് വരെ അവർക്കെന്തെങ്കിലും നേരെ ചൊവ്വിനു പ്രവർത്തിക്കാൻ പറ്റിയിട്ടില്ല. ആരും കൈക്ക് പിടിച്ചത് കൊണ്ടല്ല. പക്ഷേ, “തൻ വിനൈ തന്നൈ സുടും” എന്ന ചൊല്ലിന് അവർ ഒരു അപവാദം അല്ല എന്നത്കൊണ്ട് തന്നെ.
ആദ്യം അഴിമതിയാം കാളസർപ്പം 2ജി രൂപത്തിൽ വന്നു. അതിന്റെ ക്ഷീണം ഇനിയും തീർന്നിട്ടില്ല. തൊട്ടു പുറകേ വന്നു പ്രകൃതി വാതക അഴിമതി (റിലൈയൻസുമായി). അതിനു പിറകെ കൽക്കരി കുംഭകോണം. പിന്നെ ഹെലികോപ്റ്റർ കുംഭകോണം (അഗുസ്താ വെസ്ത്ലാൻഡ്). സർദ്ദാർജ്ജിക്ക് ഒന്നിനും സമയമില്ലാതെ ഓടി നടക്കുകയാണ്.
ഒന്ന് ഒതുങ്ങിയിരുന്നു കാറ്റ് കൊള്ളാം എന്ന് വിചാരിച്ചപ്പൊ ദാ വന്നിരിക്കുന്നു പവൻ ബൻസാലിന്റെ രൂപത്തിൽ അടുത്ത കാളസർപ്പയോഗം! പവൻ ബൻസാലിന്റെ അളിയൻ ഒരു റെയില്വേ ഉദ്യോഗസ്ഥനിൽ നിന്നും 90 ലക്ഷം രൂ – സ്ഥാനക്കയറ്റത്തിനുള്ള കൈക്കൂലിക്ക് ആദ്യ ഗഡു വാങ്ങി എന്ന കുറ്റം സി ബി ഐ പിടിച്ചു! ഇപ്പൊ അളിയനും അളിയനും കൂടെ ഓടി നടക്കുന്നു. കേസിൽ നിന്ന് ഊരണ്ടേ! ഇനി പവൻ ബൻസലിന്റെ നേതൃത്വത്തിൽ – “റെയില്വേയിലെ അഴിമതിക്കെതിരെ ഒരു അൻവേഷണ കമ്മിഷൻ കൂടി വരാതിരുന്നാൽ മതി!.
ഇങ്ങ് തെക്ക് ഭാഗത്ത് എന്താണ് ജയിൽ ബന്ധം എന്ന് ചോദിച്ചാൽ. “മരുത്തുവർ” രാമദാസ് അവർകളും മകൻ അൻബുമണി രാമദാസും ജുഡിഷ്യൽ
കസ്റ്റഡിയിൽ പോയി. കുറ്റങ്ങൾ പലതാണ്.
- മരക്കാണത്ത് (പുതുച്ചേരിക്കടുത്ത്) ‘ജാതി ക്കലവരം’ നടത്തി ഒരുത്തനെ വെട്ടിക്കൊന്നു.
- അത് വഴി വന്ന ട്രാൻസ്പോർട്ട് ബസ്സ് തീ വച്ചു.
- അതിനടുത്ത ദിവസം നടന്ന ഒരു പൊതു ചടങ്ങിൽ ജലല…ജലയ… ശ്ശേ.. ജയലളിതയ്ക്കെതിരെ സംസാരിച്ചു. പോരേ പൂരം.
- ഇതൊന്നുമല്ലാതെ, മഹാബലിപുരത്തെ ഷോർ ടെമ്പിളിന്റെ മേലേക്ക് പാമാക്കാ കട്ചിയിനർ എല്ലാം കൂടെ കേറി. അത് അമ്പലത്തിന്റെ പവിത്രതയും കോപ്പുമൊന്നുമല്ല കളഞ്ഞത്. സംഗതി ആർക്കിയോളജി സർവ്വേ ഓഫ് ഇന്ത്യ വേണ്ടവിധം എസ്കലേറ്റ് ചെയ്തിട്ടുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു സംരക്ഷിത സ്മാരക; അതും യുണെസ്കോയുടേ വേൾഡ് ഹെരിറ്റേജ് സൈറ്റുകളിൽ ഒരെണ്ണം! അതിനെയാണ് ‘ദീഫേസ്’ ചെയ്യാൻ ശ്രമിച്ചത്. ജയിലിടിഞ്ഞാലും പുറംലോകം കാണൂല!
‘സിറൈ ചാലൈ എങ്കളുക്ക് പഞ്ച് മെത്തൈ’ എന്നൊക്കെ പ്രസംഗിച്ച ആളിപ്പൊ പുഴൽ ജെയിലിൽ ഉണ്ട്.
എന്റർ ദി ഡ്രാഗൺ
അങ്ങനെ നോക്കി നോക്കിയിരുന്ന് ചൈനാക്കാർ തിരികെ പോയി. ഇന്ത്യൻ അതിർത്തി കടന്നെത്തിയ ചൈനീസ് പടയെ നയതന്ത്രപരമായി ഇന്ത്യ ഒതുക്കി. ഈ വിഷയത്തിൽ നമ്മുടെ നയതന്ത്ര വിദഗ്ധനും സൈനിക ഉപദേഷ്ടാവുമായ ശ്രീമാൻ ദിൽബേഷ് ചൈതന്യ പറയുന്നത് ഇങ്ങനെ:
ചൈനയുമായി ഉള്ള സൈനികനയതന്ത്ര ബന്ധത്തിൽ മറ്റു പ്രശ്നങ്ങളിൽ എന്ന പോലെ തന്നെ ഇന്ത്യയുടെ പ്രതികരണം എപ്പോഴും റിയാക്ടീവ് ആണു. ആദ്യത്തെ നീക്കം ചൈനയുടെ ഭാഗത്ത് നിന്ന് വരുമ്പോൾ അത് ഒതുക്കാൻ ഉള്ള ഒരു ശ്രമം. 1960കളിൽ എന്ന പോലെ ചൈനയുടെ ഉദ്ദേശം അറിയാനുള്ള ഒരു ശ്രമമോ പ്രൊ ആക്റ്റീവ് ആയ നിലപാടുകളോ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇല്ല. ചൈനീസ് ത്രെറ്റിനെ പഞ്ചശീല എന്ന കാർപ്പറ്റിന്റെ അടിയിലേക്ക് അടിച്ച് കൂട്ടി പബ്ലിക്ക് വ്യൂവിൽ നിന്ന് മാറ്റിയിട്ട അതെ തെറ്റുകൾ വീണ്ടും ആവർത്തിക്കുന്നു.
പെട്ടെന്ന് ഒരു ദിവസം ഈ ബോർഡറിനെ പറ്റി ഓർമ്മ വന്നവരല്ല ചൈനകാർ. എന്തോ കൃത്യമായ കണക്ക് കൂട്ടലിൽ റെസ്പോൺസ് അളക്കാൻ നടത്തിയ ടെസ്റ്റ് ആണു ഇത്. ഇത് എന്താണെന്നറിഞ്ഞ് നിലപാടുകൾ എടുക്കാതെയും വേണ്ടത്ര ഗൗരവം നൽകാതെയും all izz well പാടി ഇരിക്കുന്നത് ചരിത്രം ആവർത്തിക്കൽ ആണു.
ഈ ഒരു ചെറിയ കടന്നു കയറ്റത്തിനോട് ഇന്ത്യ പ്രതികരിച്ച വിധം സൂക്ഷ്മമായി ചൈന പരിശോധിക്കുമായിരിക്കും. ഡിറ്റക്ട് ചെയ്യാൻ എടുത്ത സമയം, ആർമ്മി ഡിവിഷനൽ ലെവലിൽ ഉള്ള റെസ്പോൺസ്, ചെയിൻ ഒഫ് കമാന്റിൽ ഉള്ള പ്രതികരണങ്ങൾ, രാഷ്ട്രീയക്കാരുടെയും പൊതുജനങ്ങളുടെയും പ്രതികരണവും മൂഡും, ദില്ലിയിലെ രാഷ്ട്രീയ ഇഛാശക്തി, മിലിട്ടറിയ്ക്ക് സ്വന്തം അഭിപ്രായം ഏത് ഡിഗ്രി വരെ പാർലമെന്റിൽ പോകാതെ നടപ്പിലാക്കാം തുടങ്ങി പലതും ഒരു മോഡൽ ഉണ്ടാക്കി വലിയ സ്കെയിൽ ഓപ്പറേഷൻ പ്ലാൻ ചെയ്യാൻ ഉപയോഗിക്കാവുന്ന വിലപ്പെട്ട വിവരങ്ങൾ.
ഒരു ശുഭാപ്തി വിശ്വാസം ഉണ്ടാകണമെങ്കിൽ നടപടി എടുക്കാമായിരുന്ന രീതിയിൽ ഒരു ഇൻഫ്രാസ്ട്രക്ചർ ഇന്ത്യയ്ക്ക് ലഡാക്കിൽ ഉണ്ടാവണമായിരുന്നു. ഏകദേശം അഞ്ചാറു വർഷമായി സ്ഥിരം കേൾക്കുന്ന സംഭവം ആണു ചൈനയുടെ കടന്ന് കയറ്റം. വ്യക്തമായ അതിർത്തിയുടെ അഭാവത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ഇരു സേനകളും കടക്കാറുണ്ട് എന്ന ഒഴുക്കൻ മട്ടിലാണു ഇന്ത്യയുടെ പ്രതികരണം.
ഏറെ വൈകി ഇന്ത്യ നിർമ്മിച്ച ഫോർവ്വേഡ് ലോഞ്ചിംഗ് പൊസിഷൻ ആണു ദൗലത്ത് ബേഗ് ഓൾഡി. അതും ഇന്ത്യൻ അതിർത്തിക്ക് വളരെ ഉള്ളിൽ. ആ സ്റ്റേജിംഗ് ഏരിയയുടെ ആക്സസ് കട്ട് ഓഫ് ആവുന്ന വിധത്തിൽ ഉള്ള ഒരു കടന്നു കയറ്റം സംഭവിക്കാൻ തന്നെ പാടില്ലായിരുന്നു എന്നുള്ളത് പോട്ടെ അതിൽ ഇന്ത്യയ്ക്ക് സ്ട്രാറ്റജിക്ക് നേട്ടം കൂടി കാണണം എന്ന് പറഞ്ഞാൽ ബുദ്ധിമുട്ടാണു.
എന്തൊക്കെ ചെയ്യാം എന്ന് ചോദിച്ചാൽ ആർമ്മി പുതുതായി ഉണ്ടാക്കും എന്ന് പറഞ്ഞ മൗണ്ടൻ ഡിവിഷനു വേണ്ട നടപടികൾ സ്പീഡിലാക്കുക. ചൈനയുടെ മിലിറ്ററി ശക്തിയെ തൽക്കാലത്തേക്ക് എങ്കിലും ടിബറ്റ് പോലെ ഉള്ള പ്രഷർ പോയിന്റുകൾ ഉപൗാഗിച്ച് നയതന്ത്രപരമായി കൗണ്ടർ ചെയ്യുക, തവാങ്ങ്, ചിക്കൻ നെക്ക് മുതലായവയ്ക്ക് കർശനമായ നിരുീക്ഷണവും ബാക്ക് അപ്പും നൽകുക തുടങ്ങി പലതും ചെയ്യാനുണ്ട്..
എന്തായാലും അർണബ് ഗോസ്വാമിയും രാജ്ദീപ് സർദേസായിയുമൊക്കെ ഇനി സമാധാനമായി കിടന്നുറങ്ങും. പക്ഷേ സഫർ ഹിലേലി എന്നും ഇവര്ക്കൊരു സോഫ്റ്റ് ടാർഗറ്റ് ആയി തന്നെ തുടരും. ചൈനയ്ക്ക് ഇന്ത്യ എന്ന പോലെ.
കൂടുതൽ വായനയ്ക്ക്: https://plus.google.com/u/0/112446582528764730537/posts/Vwx52DAGWe4
നേരം
സുറുക്കിറുക്കാ മുക്കാ മുഴം പോട്ടേ മരിക്കൊഴുന്ത് കബുത്തില് മാട്ടിപ്പുടിച്ച് പിസ്താ സുമാക്കിറാ സോമാരീ ജമാക്കിറായ…
തമിഴ്നാടിന്റെ അടുത്ത ഒരു സൂപ്പർ സ്റ്റാർ-കാരക്റ്റർ ആർട്ടിസ്റ്റ് ലെവൽ ബിൽഡ് അപ്പ് ആയിക്കൊണ്ടിരിക്കുന്നു. വിജയ് സേതുപതി, ശിവ കാർത്തികേയൻ, കർണാകരൻ, സിംഹ എന്നീ ചെറുപ്പക്കാർ അവരുടെ ഏറ്റവും നല്ല സിനിമകൾ കൊടുക്കാൻ തയ്യാറായിക്കൊണ്ടിരിക്കുന്നു എന്ന് വേണം കരുതാൻ.
പിറ്റ്സ, നടുവുല കൊഞ്ചം പക്കത്ത കാണം, സുന്ദരപാണ്ടിയൻ എന്നീ പടങ്ങളിൽ ഉഗ്രൻ വേഷങ്ങളിൽ എത്തിയ വിജയ് കോളിവുഡ്ഡിൽ ഒരു കലക്ക് കലക്കും എന്നത് ഉറപ്പാണ്. ശിവയാകട്ടെ, വിജയ് ടി വി പ്രോഗ്രാമുകൾ കോമ്പയർ ചെയ്ത് സിനിമയിൽ എത്തിയ ആളും. കേഡി ബില്ല കില്ലാഡി രംഗ, 3,എതിർനീച്ചൽ എന്നിങ്ങനെ ഉഗ്രൻ പെർഫോമൻസുകൾ തന്നുകൊണ്ടിരിക്കുന്നു.
കർണാകരന്, സിമ്ഹ എന്നിവർ ഇപ്പോൾ വരുന്ന ഒട്ടുമുക്കാൽ സിനിമകളിലും ഒരു റോൾ ഉറപ്പിച്ചവരാണ്. ഇവരെയൊക്കെ പുറത്ത് കൊണ്ടുവന്ന കലൈഞ്ജർ ടീവിയുടെ – നാളയ ഇയക്കുണർ എന്ന പരിപാടിക്ക് നന്ദി പറയാം!!