കൊത്ത് ബറോട്ട – 3 മെയ് 2013

കൊത്ത് ബറോട്ട – 3 മെയ് 2013

എരിവ് പുളി ഉപ്പ് കയ്പ്പ്… എന്റെ ചുറ്റും കാണുന്നതിനെ എന്റെ ഭാഷയില് പറയുന്നത് ഇങ്ങനെയാണ്.

എന്ത് പറയാൻ?

പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ഇരുപ്പ് വശം പണ്ടേ വശപ്പിശകാണ്. അതിന്റെ കൂടെ ഇതാ സരബ്ജിത് സിംഗ് എന്ന ഇന്ത്യക്കാരനെ പാകിസ്ഥാനിൽ വച്ച് മർദ്ദിച്ചു കൊന്നു. കൂനിൻ മേൽ കുരു എന്ന പോലെ സനാവുള്ളാ ഖാൻ എന്ന പാകിസ്ഥാനി തടവുകാരനെ ഇന്ത്യൻ ജയിലിൽ ഇവിടുത്തെ ക്രിമിനലുകൾ കൈകാര്യം ചെയ്തു. ആളിപ്പോൾ കോമയിലാണെന്ന് വാർത്ത കേട്ടു.

സരബ്ജിത് സിംഗ് ഇന്ത്യയുടെ ധീര പുത്രനാണെന്നൊക്കെ മോഹനേട്ടൻ പറഞ്ഞുകേട്ടു. അത് കേട്ട് എന്റെ മനസ്സിൽ ചില ചോദ്യങ്ങൾ ഉണ്ടായി. ചില ചോദ്യങ്ങൾക്ക് ഉത്തരം നിർബ്ബന്ധമില്ലാത്തത് കൊണ്ട് കുറിച്ചിടാം.

  1. സരബ്ജിത് ഒരു ഇന്ത്യൻ ചാരനാണെന്ന ആരോപണം നിലനിൽക്കെ അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ നടത്തുന്നത് വഴി, ആ ആരോപണത്തെ ശരിവയ്ക്കുകയാണോ ചെയ്തത്?
  2. #1 തെറ്റാണെങ്കിൽ, ചാരായം കള്ളക്കടത്ത് ചെയ്ത് അന്യനാട്ടിൽ പിടിക്കപ്പെട്ട ഒരുവൻ എങ്ങിനെയാണ് ദേശീയ നായകനും രക്തസാക്ഷിയുമൊക്കെ ആകുന്നത്? അതോ ഇനി 2014 മാത്രമാണോ ലക്ഷ്യം? ആവാനാണു സാധ്യത. രാജകുമാരൻ കണ്ണിൽ ഗ്ലിസറിൻ ഒഴിച്ച് നടക്കുന്നുണ്ടായിരുന്നല്ലൊ.

വന്ന ശവശരീരത്തിൽ ഹൃദയം, വൃക്ക, ആമാശയം എന്നിവ കാണാനില്ല എന്ന് റിപ്പോർട്ട്. കഷ്ടം, ആ മൃതശരീരത്തിനെ എങ്കിലും വെറുതേ വിടാമായിരുന്നു. ആ ഭാഗങ്ങൾ പാകിസ്ഥാനിലെ ഒരു പാവപ്പെട്ട മനുഷ്യന്റെ ശരീരത്തിലേക്ക് മാറ്റിയതാണെങ്കിലും സാരമില്ലായിരുന്നു.

തീട്ടത്തിൽ തരിപെറുക്കികൾ എന്ന് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കാവിപ്പാർട്ടികളെ കണ്ട് പഠിക്കണം. നൂഡിൽസ് പോലെ കുഴഞ്ഞ് മറിഞ്ഞ് കിടക്കുന്ന ഈ കേസിൽ, ഒരുത്തൻ മരിച്ച് കിടക്കുമ്പോൾ അവന്റെ പടത്തിൽ കുറിയും പ*യും വരച്ച് അവനെ ഹിന്ദു സെന്റിമെന്റ്സിൽ തളച്ചിടുന്നു. പോരാഞ്ഞിട്ട് മോഡി വന്നാൽ കാട്ടിത്തരാമെടാ എന്ന കുരയും.

ചിങ് ഷ്വാങ് സൂ (ചൈനീസ് പള്ള്)

ചൈനാക്കാരന്മാർ ഇങ്ങ് ജൻപഥ് റോഡ് വരെ എത്തിയില്ല എന്ന സമാധാനം മാത്രമാണ് ഓരോ യധാർത്ഥ ഇന്ത്യാക്കാരന്റെയും മനസ്സിലുള്ളത്. ലഡാക്കിൽ നിന്നും വെറും 19 കിലോമീറ്റർ മാത്രമേ ഇന്ത്യയിലേക്ക് കടന്നിട്ടുള്ളൂ. ഇതിനെക്കുറിച്ച് മലയാളം പ്ലസ്സർമാർ നടത്തിയ അത്രേം ചർച്ച പോലും മോഹനേട്ടനും സോണിയേച്ചമ്യും രാഹുൽമോനും നടത്തിക്കാണില്ല.

“ഈ വിവരങ്ങൾ ഒക്കെ ജേർണലിസ്റ്റ് മലകയറിപ്പോയി കൊണ്ട് വരുന്നതാണു എന്ന് തോന്നുന്നുണ്ടോ? സർക്കാർ ഒന്നും ചെയ്യുന്നില്ല എന്ന് കാണുമ്പോൾ ഉദ്യോഗസ്ഥരും മിലിട്ടറിക്കാരും ലീക്ക് ചെയ്യുന്നതാണു പ്രസ്സിനു. സിയാച്ചിനിൽ നിന്ന് ഇന്ത്യ പിന്വാങ്ങാനുള്ള ചർച്ച് ഇതിനു മുന്നെ പാർലമെന്റിൽ ചർച്ച ഒന്നും ചെയ്യാതെ മന്മോഹൻ വക ഉണ്ടാവാൻ ഉള്ള സാധ്യത ഉണ്ടായപ്പോൽ അത് പത്രത്തിൽ വന്നത് ഓർക്കുക. മന്മോഹൻ ക്യാബിനറ്റ് അല്ലാതെ ആർമ്മിക്ക് മാത്രം അറിയുന്ന കാര്യങ്ങളാണു ഇവ.” – ദിൽബൻ
“അതിനു അതൊക്കെ നോക്കാൻ തോപ്പിക്കാരനും മാഡത്തിനും സമയം വേണ്ടേ .. കസേര ഒറപ്പിക്കാനും കീശ വീർപ്പിക്കാനും ഉള്ള ഓട്ടം അല്ലെ ? പരിഷകൾ” – തളത്തിൽ ദിനേശൻ

എന്നിങ്ങനെ ചർച്ച നീങ്ങിയപ്പോൾ ദിൽബൻ സ്കോർ ചെയ്ത :

“കയറിവരുന്ന ചൈനക്കർക്ക് പാസ്പോർട്ടും റേഷൻ കാർഡും കൊടുത്താൽ അവർ കോൺഗ്രസ്സിനു വോട്ട് ചെയ്യുമോ എന്ന ചർച്ചയുടെ തീരുമാനം അനുസരിച്ച് ഇരിക്കും അത്.”

മറക്കാൻ പാടില്ല. കൽക്കരിയാൽ കരിപുരണ്ട് അ-യും കു-യും രക്ഷിക്കാൻ ഓടിനടക്കുന്ന ആ പാവം സർദ്ദാർജിക്ക് സുരക്ഷയൊക്കെ നോക്കാൻ എവിടെ സമയം. കുനിഞ്ഞ് നിന്നാൽ ഉണ്ടയടിച്ചോണ്ട് പോകുന്ന ഇനങ്ങളാണ് കൂടെ.

കൂടുതൽ വായനയ്ക്ക്: https://plus.google.com/u/0/112446582528764730537/posts/ivZzR4RCytX

ഇരുട്ടടി മുഹമ്മദ്

ഒന്നും പറയാനില്ല. തൊട്ട വകുപ്പുകളെല്ലാം ഖുദാ ഗവാ ആക്കിയ ഒരു തിരുമകൻ ആരെന്ന് ചോദിച്ചാൽ അത് ഇദ്ദേഹം മാത്രം, ഇദ്ദേഹം മാത്രം.

ഇപ്പൊഴിതാ കറണ്ട് ചാർജ്ജ് വീണ്ടും കൂട്ട്- 40 യൂണിറ്റിനു മുകളിൽ ഓരോ യൂണിറ്റിനും 1.50 പൈസ. എത്ര സമത്വ സുന്ദരമായ കേരളം. പണ്ടാരോ പാടിയ പോലെ…

വെള്ളവുമില്ല വെളിച്ചവുമില്ലാ

ലക്കാലമ്പോലായുഗത്തിൽ…

ഇനി സൂമാരൻ നായരോ വെള്ളാപ്പള്ളിയോ ഈ നാടിനെ രക്ഷിക്കേണ്ട ഒരു അവസ്ഥ കൂടി വന്നാൽ സർവ്വം മംഗളം. ശുഭമസ്തു!!

സൂത് കവ്വും

പ്രശസ്തമായ ഒരു തമിഴ് പഴഞ്ചൊല്ലിന്റെ ഒരു കഷണം മാത്രമാണ് സിനിമയുടെ പേര്.

“ധർമ്മത്തിൻ വാഴ്വു തനൈ സൂത് കവ്വും
എൻട്രാലും ധർമ്മമേ വെല്ലും”

 

പിറ്റ്സ എന്ന ചിത്രത്തിലൂടെ പ്രശസ്തനും പുത്തൻ സംവിധായകരുടെ പ്രിയ ചോയ്സായി മാറിയ വിജയ് സേതുപതിയാണ് പടത്തിലെ ഹീറോ. ചെറിയ ചെറിയ തുകകൾക്കായി കുട്ടികളെ കിഡ്നാപ്പ് ചെയ്യുന്ന ഒരു ഗാങ്ങ് ഒരു മന്ത്രി പുത്രനെ അബ്ഡക്റ്റ് ചെയ്യുകയും അതിൽ വരുന്ന റ്റ്വിസ്റ്റുകളും കോർത്തിണക്കിയ ഒരു തകർപ്പൻ ചിത്രം. അതിലും അവസാനത്തെ അര മണിക്കൂർ റ്റ്വിസ്റ്റുകളുടെ ഒരു ഘോഷയാത്ര തന്നെ ഉണ്ട്. നായകന്റെ വികലമായ ഇംഗ്ലിഷ് പ്രയോഗങ്ങൾ പലപ്പോഴും ചിരിയുണർത്തും

നായികയുടെ കഥാപാത്രം തികച്ചും വ്യത്യസ്തമായ ഒരു അവതരണമാണ്!

പടം, മാസ്സ് ഹിറ്റ്. ഹൈലി റെക്കമെന്റഡ്.

 


Leave a Reply

Your email address will not be published.