കണ്ണുകളില്‍ തിമിരമില്ല, എങ്കിലും കാഴ്ച വ്യക്തമല്ല.
നാവിനു വഴക്കമുണ്ട്, എങ്കിലും നന്മ തിന്മകള് ഏതും പറയുന്നില്ല.
കാതുകളില്‍ പാട്ടുകള്‍ കേള്‍ക്കുന്നു. എങ്കിലും ഒരു സുഹൃത്തിന്റെ സ്നേഹ സല്ലാപം കേള്‍ക്കുന്നില്ല.
എല്ലാം ഉണ്ട്, എങ്കിലും ഒന്നും ഇല്ല.
ഒന്നും ഇല്ല. എങ്കിലും അഹങ്കാരത്തിനു യാതൊരു കുറവും ഇല്ല.
കാത്തിരിക്കുന്നു. ഒരു മാറ്റത്തിനായി. എന്നെങ്കിലും ഞാന്‍ നന്നാവുമായിരിക്കും! ഇല്ലേ???
ഇതു കളിയുമല്ല കവിതയുമല്ല. കളിവിളിത!
(Image from: http://www.thecolor.com/images/Hope.gif)
2 replies on “പ്രതീക്ഷ”
ഇതെനിക്കിഷ്ടപെട്ടു… 🙂 ഇപ്പൊ ഇതേ അവസ്തയിലാ 🙂
പലര്‍ക്കും കണ്ടുവരുന്ന ഒരു സാധാരണ രോഗം ആണിത് …ഭയപ്പെടേണ്ടതില്ല..