ഗൂഗിള്‍ അടുത്ത ഒരു വന്‍ സംഭവവുമായി രംഗത്ത് വന്നിരിക്കുന്നു. ഓഫ്ലൈന് ഗൂഗിള്‍ മാപ്സ്.
ഇതിലെന്താ ഇത്ര വിശേഷം എന്ന് തോന്നാം. ഇന്നത്തെ അവസ്ഥയില്‍, ആന്‍ഡ്രോയിഡ് ഫോണുകളില്‍ നാവിഗേഷന്‍ സഹായത്തിന് ഗൂഗിള്‍ മാപ്സ് ഉപയോഗിക്കാം. പക്ഷെ അതിനു മുഴുവന്‍ സമയ ഡാറ്റ കണക്ഷന് ആവശ്യമുണ്ട്.
ഒരു വാരാന്ത്യം ചിലവഴിക്കാനായി ഒരു കാട്ടിലേക്ക് ട്രെക്കിംഗ് പോവുകയാണെന്ന് കരുതൂ… കാട്ടിനുള്ളില്‍ ഡാറ്റ കണക്ഷന് വേണം എന്ന് നിര്‍ബന്ധമില്ല. (ശരിക്കും മിക്ക സ്ഥലത്തും കിട്ടില്ല). അങ്ങനെ ഉള്ളപ്പോള്‍ ഗൂഗിള്‍ മാപ്സ് ഉപയോഗിക്കാന്‍ കഴിയാതെ വരും. വേറെ ഒരു ഉദാഹരണം, ഒരു വിദേശ രാജ്യത്തേക്ക് പോവുകയാണെന്ന് കരുതുക. അവിടെ ഇന്റര്‍നാഷനല്‍ റോമിങ്ങില്‍ ടാറ്റ കണക്ഷന് വളരെ ചിലവേറിയതായി മാറും.
ഓഫ്ലൈന് ഗൂഗിള്‍ മാപ്സ് വന്നുകഴിഞ്ഞാല്‍, നമുക്ക് ആവശ്യമുള്ള ഭൂഭാഗത്തിന്റെ മുഴുവന്‍ മാപ്പ് ഡേറ്റയും മൊബൈലില്‍ മുന്‍കൂട്ടി ലോഡ് ചെയ്യാന്‍ കഴിയും. അതിനാല്‍ തന്നെ മൊബൈല്‍ ടവറുകളുടെയോ ജി.പി.എസ്സിന്റെയോ സഹായത്താല്‍ ‘മാപ്പ് പ്ലോട്ടിംഗ്’ മാത്രമേ നമ്മുടെ യന്ത്രം ചെയ്യേണ്ടതുള്ളൂ.
ഇക്കാലമത്രയും, കുറച്ചുപേര്‍ എങ്കിലും സാംസംഗിനെക്കാള് നോക്കിയാ മൊബൈലുകള്‍ക്ക് പ്രാധാന്യം നല്കിയിട്ടുണ്ടെങ്കില് അതിന്റെ മുഖ്യകാരണം നോക്കിയാ മാപ്സ് ആണ്. അത് മാത്രമല്ല, സിംബിയന്‍ പ്ലാറ്റ്ഫോര്മില് പ്രവര്‍ത്തിപ്പിക്കാവുന്ന വേറെയും ‘pre-loaded maps’ ഉണ്ട്. ഗാര്‍മിന്‍ ആണ് അത്തരത്തില്‍ ഒന്ന്. ഇപ്പോള്‍ ഓഫ്ലൈന് മാപ്പുകള്‍ പുറത്തു വിടുന്നത് ഏറ്റവും അധികം ബാധിക്കുന്നതും നോക്കിയയും ഗാര്മിനെയും തന്നെയായിരിക്കും.
ഗൂഗിള്‍ പറഞ്ഞതനുസരിച്ച്, വരുന്ന ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഓഫ്ലൈന് മാപ്പുകള്‍ റിലീസ് ചെയ്യും. കൂടാതെ ഗൂഗിള്‍ മാപ്സിന്റെ തന്നെ കൂടുതല്‍ സൌകര്യങ്ങള്‍ മൊബൈല്‍ യന്ത്രങ്ങള്‍ക്കായി തുറന്നു കൊടുക്കും എന്നും പറയുന്നു. സ്ട്രീറ്റ് വ്യൂ ട്രാക്കര്‍, മാപ്പ് മേക്കര്‍, 3D മോഡല്‍സ് എന്നിവയാണ് പുതിയ മൊബൈല്‍ ഫീച്ചറുകള്‍.
ആണ്ട്രോയിടിന്റെ വസന്തകാലം ഇനിയും അവസാനിച്ചില്ല എന്ന് തന്നെ കരുതാം.
more: http://santhoshj.com/how-to-install-garmin-xt-on-nokia-5800-2/