ഇരുണ്ടോഴിഞ്ഞ രാവുകളില്‍
രാവിനോട് കൂട്ട് കൂടി, അതില്‍ –
നഷ്ടപ്പെട്ട വഴികളില്‍
ഇപ്പോള്‍ എനിക്കായ് ഒന്നുമില്ല
ഓരോ നിമിഷവും, നൊടികളും
ഞാന്‍ സഹനം ദീക്ഷിക്കുന്നു…
ഓരോ നിമിഷവും നൊടികളും
എന്നോട് തന്നെ ഞാന്‍ പറയുന്നു
നിന്നെ ഞാന്‍ മറന്നു.
എന്നിട്ടും നീയെന്‍ ഓര്‍മകളില്‍
എന്നെ കരയിക്കുന്നു…
നിന്നോര്മകളില് ഞാനെഴുതിയ വരികള്‍ കേള്‍ക്കെ,
കൊഴിഞ്ഞുപോയ നിമിഷങ്ങള്‍ എന്നോട് ചോദിച്ചു, ‘പിരിഞ്ഞതെന്തേ?’
ദൈവമേ, നിങ്ങള്‍ക്കുള്ളില്‍ എന്തിനീ ദൂരം?
ദൈവമേ, ഇതാണോ നിന്റെ തീരുമാനം?
എന്തു നടക്കണമോ, അത് നടന്നു എന്ന് സമാധാനിക്കാം,
എല്ലാം നിന്നിഷ്ടം.
ഒരു നൊടി നിന്നില്‍ നിന്നും പിരിഞ്ഞു
വഴികള്‍ വളഞ്ഞു തിരിഞ്ഞു
നിന്നില്‍ നിന്നും ഞാന്‍ മാഞ്ഞു
നിന്നില്‍ നിന്നും എന്നിലെ ഞാന്‍ പിരിഞ്ഞിരുന്നു.
നീ എനിക്കായ് പ്രാര്ഥിക്കു,
എന്നെ ഈ നോവില്‍ നിന്നും അകറ്റൂ,
നിന്നൊപ്പം നിന്ന് നിന്റെതല്ലാതായ-
എന്നോട് ഞാന്‍ തന്നെ പറയുന്നു…
നിന്നെ ഞാന്‍ മറന്നു…
എന്നിട്ടും നീയെന്‍ ഓര്‍മകളില്‍
എന്നെ കരയിക്കുന്നു…
കണ്ണില്‍ മഴയുതിര്ന്നപ്പോള്
വരണ്ടുണങ്ങിയ സ്വപ്നങ്ങള്‍ തളിര്‍ക്കുന്നു
കണ്ണില്‍ മഴയുതിര്ന്നപ്പോള്
കടക്കണ്ണില്‍ നിദ്രയും കണ്ണീര് വാര്‍ത്തു
കണ്ണില്‍ മഴയുതിര്ന്നപ്പോള്
എന്റെ ഹൃദയത്തില്‍ മുറിവേറ്റു
കണ്ണില്‍ മഴയുതിര്ന്നപ്പോള്
കാലത്തിന് മേഘങ്ങള്‍ എന്നില്‍ പടര്‍ന്നു.
കടപ്പാടുകള്‍: ഹിന്ദി സിനിമകളോട്! പിന്നെ ഷിജുരാജാവിനോടും!