ഇന്ത്യയില്‍ ഇന്റര്‍നെറ്റിന്റെ അന്ത്യകൂദാശ

ഇന്ത്യയില്‍ ഇന്റര്‍നെറ്റിന്റെ അന്ത്യകൂദാശ

ഇന്ത്യയില്‍ ഇന്റര്‍നെറ്റിന്റെ അന്ത്യകൂദാശ ചടങ്ങുകള്‍ക്കുള്ള ക്വട്ടേഷന്‍ ഇറ്റാലിയന്‍ അമ്മായിയും മക്കളും കൊടുത്തുകഴിഞ്ഞു എന്ന് പൊന്നമ്പലദര്‍ശനം.

ഭാരതസര്‍ക്കാര്‍ വക ഇന്റര്‍നെറ്റ്‌ എന്നാ കാലത്തിന്റെ മുഖ്ചിത്രത്തിനു ഒരു കൂച്ചുവിലങ്ങ് ഉണ്ടാക്കാനായി ഇന്റര്‍നെറ്റ്‌ ഗേറ്റ് വേകള്‍ സ്വീകരിക്കേണ്ട രീതികളെ കുറിച്ച് ഒരു നിര്‍ദേശ പത്രിക ഇറക്കിയിരിക്കുന്നു. അതിന്‍പ്രകാരം, ഭാരതത്തിലെ ഒരു വ്യക്തിയോ, സംഘടനയോ, കൂട്ടായ്മയോ സര്‍ക്കാര്‍ അനുമതി ഇല്ലാതെ നാല്പതു ബിറ്റ്‌ ആര്‍ എസ്സ് എ-യില്‍ കൂടിയ സെക്യൂരിറ്റി കീ ഉപയോഗിക്കാന്‍ പാടില്ല എന്നതാണ്.

ഈ കണ്ണി കാണുക: http://www.dot.gov.in/isp/guide_international_gateway.htm

ഇങ്ങനെ ഒരു നിര്‍ദ്ദേശം നിയമമായി കഴിഞ്ഞാല്‍ ഭാരതീയര്‍ക്ക് പ്രിയ വെബ്സൈറ്റുകള്‍ ആയ ജിമെയില്‍, ഫേസ്ബുക്ക്‌ എന്നിവയ്ക്ക് എന്നെന്നേക്കുമായി ടാറ്റാ ബൈ ബൈ എന്ന് പറയാം.

https – സെക്യുവര്ട് ലെയര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ സെക്യൂരിറ്റി കീയുടെ നീളം 512 ബിറ്റ്‌ എങ്കിലും വേണം. അത് വെബ്സൈറ്റ്കളുടെ കാര്യമെന്കില്‍, പലയിടത്തായി ചിതറി ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ ഉപയോഗിക്കുന്ന SSH എന്ന സെക്യൂര്ട് ഷെല്‍ പ്രവര്‍ത്തിക്കണമെങ്കില്‍ കുറഞ്ഞത് 1024 മുതല്‍ 2048 ബിറ്റ്‌ നീളമുള്ള കീകള്‍ വേണം. ഇതിനാല്‍ , വന്‍കിട കമ്പനികള്‍ ഒഴികെ സാധാരണ കമ്പനികളും, വീടുകളില്‍ ഇരുന്നു ജോലി ചെയ്യുന്ന ടെക്കികളും കഷ്ടപ്പെടേണ്ടി വരും.

കൂടുതല്‍ പറയുകയാണെങ്കില്‍,

 

 • വലിയ കമ്പനികളില്‍ പോലും, ദൈനംദിനം ഉപയോഗത്തില്‍ ഇരിക്കുന്ന SSH ടണലുകള്‍ മുറിയും.
 • സാധാരണ ജനങ്ങള്‍ ഉപയോഗിക്കുന്ന ജിമെയില്‍ പോലുള്ള പൊതു ഉപയോഗ സൈറ്റുകള്‍ സെക്യൂര്ട് ലെയരിലുള്ള പ്രവര്‍ത്തനം നിലക്കും. രണ്ടായിരത്തി പത്തു മുതലേ ജിമെയില്‍ HTTP ലാണ് ഡിഫാള്‍ട്ടായി പ്രവര്‍ത്തിക്കുന്നത്‌ ഇത് നമ്മള്‍ അയക്കുന്ന സന്ദേശങ്ങളെ എന്ക്രിപ്റ്റ്‌ ചെയ്യാതെ തന്നെ അയക്കുന്നു- വിവരം ചോര്‍ത്തല്‍ സാധ്യമാക്കുന്നു.
 • ഫേസ്ബുക്ക്‌ നിഷ്കര്‍ഷിക്കുന്നത് HTTPS തന്നെ ഉപയോഗിക്കാനാണ്. പക്ഷെ അത് അസാധ്യമാവും. വീണ്ടും വിവരം ചോര്‍ത്തല്‍.
ഒരു സാധാരണ പി സി ബ്രൂട്ട് ഫോര്‍സ് ആക്രമണം വഴി മറികടക്കാന്‍ വെറും രണ്ടാഴ്ച മതിയാകും. അത് രണ്ടായിരത്തി നാലിലെ ഒരു പി സി യുടെ കഥ. ഇന്നത്തെ പി സികള്‍ അതിലും വേഗത്തില്‍ പ്രവര്തിക്കുന്നവയും, അതിനാല്‍ തന്നെ ഹാക്ക്‌ ചെയ്യപ്പെടാന്‍ രണ്ടാഴ്ച പോലും വേണ്ടാതാവുകയും ചെയ്യും. അതാണ്‌ നാല്പതു ബിറ്റിന്റെ കുഴപ്പം.

 

ഇനി കുഴപ്പങ്ങളുടെ ഒരു വലിയ ചിത്രം നോക്കിയാല്‍, നിങ്ങളുടെ ഈ-ബാങ്കിംഗ് പാസ്വേഡ് ക്രാക്ക് ചെയ്യാന്‍ നിമിഷങ്ങള്‍ മതിയാകും.

എന്റെ പാസ്വേഡ് ക്രാക്ക് ചെയ്തു അക്കൌണ്ട് നോക്കിയാല്‍ വരുന്നവന്‍ വല്ലതും വച്ചിട്ട് പോകും… അതുപോലാണോ നമ്മുടെ NRI സുഹൃതുക്കളുടെത്… ഉള്ള അറബി പോന്നൊക്കെ കട്ടോണ്ട് പോവൂലെ?!

ഈ വാര്‍ത്ത എന്റെ കണ്ണില്‍ എത്തിച്ചു തന്ന ഫേസ്ബുക്കിന് നന്ദി. ഇനി എത്രകാലം ഈ നന്ദി പറയാന്‍ പറ്റും എന്ന് ഉറപ്പില്ലാത്തത് കൊണ്ട് ഇപ്പോഴേ പറഞ്ഞു എന്നെ ഉള്ളൂ.

അങ്ങനങ്ങനെ… പള്ളി വാള് ഭദ്ര വട്ടകം….!

[Image courtesy: http://clericalwhispers.blogspot.in]


3 responses to “ഇന്ത്യയില്‍ ഇന്റര്‍നെറ്റിന്റെ അന്ത്യകൂദാശ”

 1. facebookil sthiram sambhavikkunath pole ithu alkkare pattikkan vendi undayathanu. Newsilengum inganeyonnum kandilallo.
  This was proposed way back in 2001 AFAIK.
  See the last para of the following link.
  http://www.pluggd.in/indian-go

  Stop spreading this news. Good that this proposal was never implemented.

  • This is no way a prank. The link shows that the guidelines are from a Government organization. 

   Yes, this was issued in 2001 and not yet fully implemented. But I still believe that this news is to be publicized. Because, in a slow manner, the censoring of internet is being imposed on the citizen.
   Take the case of blocking file sharing sites. And those IT illiterate politicians blocked paste bin as well unknowingly what it is. And off late, the move for blocking torrents in India. All leads to this agenda only.

   The point still stands. Hence to be publicized and spread.

  • Adding to the fact that it was constituted by NDA regime, we must consider one more fact that, HTTPS started proliferation only by later half of 2000’s. Hence the blame on UPA will stand because, UPA is trying to implement an ages old law onto this century! Which is indeed unacceptable.
   (40bit encryption was fine in 2001. But, 2012 needs better, better and even more better!)

Leave a Reply

Your email address will not be published.