മുന്നറിയിപ്പ്: ഇത് എന്റെ അറിവില്ലായ്മ കൊണ്ടെഴുതുന്നതാണ്. ഇതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കുക. സത്യമായും മനസ്സിലാകാത്തതാണ്.
ഇവിടെ ആര്‍ക്കും ഒന്നും വേണ്ട. പക്ഷെ അല്‍ഗുലുത്ത് കമന്റുകള്‍ ഇട്ട് മുടിയെ അനാക്കോണ്ടയാക്കും.
ഈ ജോലിത്തിരക്കിനിടയില്‍ നമുക്ക് കിട്ടുന്നതോ ഒരിത്തിരി നേരം. അത് ഇങ്ങനെ അടി പിടി കൂടി കളയണോ?
അവകാശങ്ങള്‍ നേടിയെടുക്കേണ്ടവ തന്നെ. വ്യക്തി ഹത്യ തെറ്റ് തന്നെ. ഞാന്‍ എതിര്‍ക്കുന്നില്ല. പക്ഷെ മറ്റൊരു കാര്യം നമ്മള് എല്ലാരും മറക്കുന്നു. ബൂലോഗത്ത് കുറച്ച് കാലമായി ഒരു നല്ല സൃഷ്ടി പോലും ഉണ്ടായിട്ടില്ല. ഞാനൊക്കെ ബ്ലോഗിങ്ങിന് ഇറങ്ങീട്ട് കാലം വളരെ കുറച്ചേ ആയുള്ളൂ. ഏറിയാല്‍ ഒരു വര്‍ഷം. ആക്റ്റിവായിട്ട് 8 മാസം. ഇതിനിടക്ക് ബൂലോഗത്തിന്റെ പല മുഖങ്ങളും ഞാന്‍ കണ്ടു. തമാശ പോസ്റ്റുകള്‍, യാത്രാ വിവരണം, ഫോട്ടോ ബ്ലോഗ്, പാട്ട്, വിമര്‍ശനം എന്നിങ്ങനെ പലതും. എല്ലാം നല്ലതായിരുന്നു, ആരോഗ്യകരമായിരുന്നു. പക്ഷെ, കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കുള്ളില്‍, പുതിയ ഒരു രീതിയും കാണാനുള്ള ഭാഗ്യം എനിക്കു സിദ്ധിച്ചു. ക്രൂരമായ വ്യക്തിഹത്യ, കൂട്ടം ചേര്‍ന്ന് ആക്രമിക്കല്‍, കോപ്പിറൈറ്റിനോട് അനുബന്ധിച്ച് നിര്‍ഭാഗ്യകരമായ ചില പ്രശ്നങ്ങള്‍ ഇങ്ങനെ പോകുന്നു ആ ലിസ്റ്റ്.
ഞാനൊന്ന് ചോദിച്ചോട്ടെ? ഈ കൂട്ടത്തിലെ പലരും, നല്ല സൃഷ്ടികള്‍ തയ്യാറാക്കി വച്ചിട്ടുണ്ട്. പക്ഷേ ഈ ബഹളത്തിനിടയില്‍ കൊണ്ട് അത് പോസ്റ്റ് ചെയ്താല്‍ അവയ്ക്ക് വേണ്ട പ്രാധാന്യം കിട്ടാതെ പോകുമല്ലൊ എന്ന വിഷമം കൊണ്ട് മാത്രം അത് പോസ്റ്റുന്നില്ല. ഇങ്ങനെ എത്ര എത്ര പോസ്റ്റുകള്‍, നല്ല പോസ്റ്റുകള്‍.
കിരണ്‍സിന്റെ പോസ്റ്റില്‍ ആരോ പറഞ്ഞ മാതിരി, ഇപ്പോ ബ്ലോഗ് വായിച്ച ടെന്‍ഷന്‍ മാറണമെങ്കില്‍ ഒരു മണിക്കൂര്‍ ജോലി ചെയ്യണം! ഉള്ളത് പറയാല്ലൊ… ആ ഒള്ള കമന്റ് മൊത്തം വായിച്ച് കഴിഞ്ഞപ്പൊ, ഇതിലാരാ വാദി ഭാഗം, ആരാ പ്രതി ഭാഗം എന്ന് പോലും തിരിച്ചറിയാന്‍ പറ്റാതായി. ആര്‍ക്ക് എന്ത് വേണമെന്ന് മനസ്സിലാകുന്നില്ല. യാഹൂ, മാപ്പ്, ദുനിയാ, ലോനപ്പന്, ബെന്നി, കോപ്പിറൈറ്റ്, കണ്ടന്റ്, ഇഞ്ചി, സൂ എന്നിങ്ങനെ കോമണ്‍ ആയി ചില വാക്കുകള്‍. ഇതില്‍ എത്ര പേര് കാര്യങ്ങള്‍ മനസ്സിലാക്കി സംസാരിക്കുന്നു, എത്ര പേര് കാര്യം മനസ്സിലാവാതെ വായിട്ടടിക്കുന്നു, എത്ര പേര് എന്നെ പോലെ പകച്ച് നില്ക്കുന്നു എന്നൊന്നും മനസ്സിലാവുന്നില്ല.
കഴിഞ്ഞത് ഒരു ദുഃസ്വപ്നമായി മറക്കാന്‍ കഴിയുന്നതാണെങ്കില്‍ അത് ചെയ്യൂ… അല്ലാത്തവര്‍, ആരാണോ മാപ്പ് ചോദിക്കേണ്ടത്, അവര്‍ക്ക് മാപ്പ് കൊടുത്തേക്കൂ, ചോദിക്കാതെ തന്നെ. “ഇതൊക്കെ പറയാന്‍ നിനക്കെന്താടാ കാര്യം?“ എന്നാണ് ചോദ്യമെങ്കില്‍. “അയ്യോ അണ്ണാ, അണ്ണനാരുന്നാ? ഞാങ്കരുതി ല മറ്റേ അണ്ണനാണന്നണ്ണാ. ശമീരണ്ണാ… പ്വാട്ടാ” ഇതാണ് എന്റെ മറുപടി. യാഹൂ ചെയ്തത് തെറ്റ്, ദുനിയാ ചെയ്തതും തെറ്റ്. അതിനായി നാം എന്തിന് തല്ല് കൂടണം. ഇനി തല്ല് കൂടിയേ തീരൂ എങ്കില്‍ അതിനും എതിര്‍പ്പില്ല. പക്ഷേ നല്ല ഒരു ഔട്ട് പുട്ട് അതില്‍ നിന്നും വരണം. കുറേ പേര് ബൂലോഗത്തിനോട് പിണങ്ങി ബ്ലോഗ് പൂട്ടി പോകുന്നതല്ല ആ റിസള്‍ട്ട് എന്ന് കൂടി സൂചിപ്പിച്ചോട്ട്.
ഇതിന് താഴെ ഡിസ്ക്രീറ്റ് കണ്ടന്റ് ആണ്. വായിച്ചിട്ട് ഇതിന്റെ പേരില്‍ എന്നെ തല്ലല്ല്. ഈ സബ്ജക്റ്റില്‍ കമന്റും വേണ്ട..
(
എന്തിനാ ആവശ്യമില്ലാതെ ലോനപ്പനെ ഇതിലോട്ടിഴക്കുന്നത്? അങ്ങോര് ബ്ലോഗും പോസ്റ്റും എല്ലാം നിര്‍ത്തിപ്പോയതല്ലെ? പിന്നേം എന്തിനാ? വിട്ട് പിടി.
)
ഡിസ്ക്രീറ്റ് കണ്ടന്റ്റ് അവസാനിച്ചു.
വരുന്ന തിങ്കളാഴ്ച്ച മുതല്‍ ബൂലോഗം സാധാരണ ഗതിയിലാകുമെന്ന് പ്രതീക്ഷിച്ചുകൊള്ളട്ടെ?
സമര മുന്നണിയില്‍ നിന്ന എല്ലാപേര്‍ക്കും എന്റെ അഭിവാദ്യങ്ങള്‍, വിജയാശംസകള്‍ ആശംസകള്‍.