Category: Malayalam Posts

 • വരും…

  ഭാഗ്യം, വരും… പോകും…പണം, വരും… പോകും…സമ്പത്ത്, വരും… പോകും…കൂട്ടുകാര്‍, വരും… പോകും…ബന്ധുക്കള്‍, വരും… പോകും…സന്തോഷം, വരും… പോകും…സങ്കടം, വരും… പോകും…കമന്റ്, വരും… പോകും…കാമുകിമാര്‍, വരും… പോകും…റണ്‍സ്, വരും… പോകും…സത്യസന്ധത, വരും… പോകും…ബോധം, വരും… പോകും…ഗൌരവം, വരും… പോകും…അഭിമാനം, വരും… പോകും…ധൈര്യം, വരും… പോകും…ഭക്തി, വരും… പോകും…ശക്തി, വരും… പോകും…തന്റേടം, വരും… പോകും…അഹങ്കാരം, വരും… പോകും…ബുദ്ധി, വരും… പോകും…ദേഷ്യം, വരും… പോകും…സ്നേഹം, വരും… പോകും… കുടവയര്‍, , വരും… പോകില്ല.

 • പ്രഭാതവും പ്രദോഷവും

  കുറേ കാലത്തിനു ശേഷം വീണ്ടും… പ്രഭാതം എന്നും പറയും… മക്കളെ ഇന്നു നിന്റെ ദിവസമാടാ… പ്രദോഷം ഒന്നും പറയില്ല… അതിനറിയാം ഇന്നും ഞാന്‍ ഒരു ദിവസം പാഴാക്കി എന്ന് … 1) ഏര്‍ക്കാട് തടാകം, സേലം.2) വേളി കായല്‍, തിരുവനന്തപുരം.

 • പ്രയാണം- ഒരു പുനര്‍ചിന്തനം

  വിശ്വജിത് എന്ന ബ്ലോഗര്‍ എഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍ ചിന്തിപ്പിക്കുന്നതായിരുന്നു.(http://vishumalayalam.blogspot.com/2007/11/blog-post.html). അതിനെക്കുറിച്ചു കൂടുതല്‍ ചിന്തിച്ചപ്പോള്‍ ഒരു കമന്റ് ഇടാം എന്നു തോന്നി. അത് ഒരു പോസ്റ്റ് ആയി പരിണമിച്ചു പോയി. പ്രിയപ്പെട്ട വിശ്വജിത്ത്, സത്യസന്ധമായ ഒരു അനുഭവ ലേഖനം വായിച്ച സുഖത്തോടെ, സന്തോഷത്തോടെയാണു ഞാന്‍ ഈ മറുപടി എഴുതുന്നത്. ഇത് ചെന്നൈയുടെ ഒരു മുഖം മാത്രമാണത്. താങ്കള്‍ കണ്ടത് ദൈന്യതയുടെ മുഖമാണെങ്കില്‍, ഭ്രമിപ്പിക്കുന്നതും, മോഹിപ്പിക്കുന്നതും, ഭയപ്പെടുത്തുന്നതുമായി പല പല മുഖങ്ങള്‍. ഇവിടെ ജീവിതത്തിന്റെ താളം വ്യത്യസ്തമാണ്. ആരും ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കുന്നില്ല. […]

 • പ്രേതം

  ആദ്യമേ കൈപ്പള്ളി അണ്ണനൊരു നന്ദി. പൊഹപ്പടം എങ്ങനെ എടുക്കാം എന്ന അണ്ണന്റെ പോസ്റ്റാണ്‌ ഈ പടം പോസ്റ്റ് ചെയ്യാനുള്ള മൂലകാരണം. പക്ഷേ, അണ്ണന്‍ പറഞ്ഞ റിമോട്ട് ഫ്ളാഷോ, ഒരു ട്രൈപ്പോടോ എനിക്കില്ല. എല്ലാം ഒപ്പിക്കലാണ്‌. എതിര്‍വശത്തെ ഫ്ളാഷായി ഉപയോഗിച്ചത് എന്റെ സോണി എറിക്സണ്‍ കാമറയുടെ ലൈറ്റ് ആണ്‌. എന്നെ തല്ലല്ലും… ഒരു കാര്യം പഠിച്ചാല്‍ പ്രായോഗികമായി ഒന്നു ശ്രമിച്ചു നോക്കുന്നത് നല്ലതല്ലേ? Attributes: ഇതില്‍ എന്തെങ്കിലും ശരിയായിട്ടുണ്ടെങ്കില്‍ അത് കൈപ്പള്ളി അണ്ണനു ഡെഡിക്കേറ്റ് ചെയ്യുന്നു. തെറ്റായിട്ടുള്ളത് ഞാന്‍ […]

 • ബോമ്പേന്തിയ പൊന്നമ്പലം!!

  ഈ ദീപാവലി അടിച്ചു പൊളിച്ചു. കുറേ വായു മലിനീകരണവും ശബ്ദമലിനീകരണവും ഒക്കെ നടത്തിയപ്പോള്, എന്തെന്നില്ലാത്ത ഒരു സന്തോഷം ! ഇപ്രാവശ്യം പാപ്പനങ്കോട്ടുള്ള പൂഴിക്കുന്നില്‍ ചെന്ന് കുറെ അമിട്ടുകള്‍ മേടിച്ചു. അപ്പോളാണ്‌ ഒരു ഫോട്ടോ എടുത്താലെന്താ എന്ന ചിന്ത ഉദിച്ചത്… എടുത്തു കഴിഞ്ഞപ്പോള്, ഒരു ദേ-ജാഉ!!! No provocation intended!! [Smoking is injurious to health]

 • പോണ്ടിച്ചേരിയിലെ പാര്‍ക്കില്‍ നിന്നും…

  ഹായ്, നങ്കനല്ലൂരിലെ വീട്ടില്‍ ഫാനും നോക്കി കിടന്ന എനിക്ക് പെട്ടെന്നൊരു ബോധോദയത്തിന്റെ പേരില്‍ അടുത്ത റൂമില്‍ കിടന്ന പ്രേമനേം കൂട്ടി നേരെ വിട്ടു പോണ്ടി. പുതിയ ബൈക്കില്‍, ഈസ്റ്റ് കോസ്റ്റ് റോഡ് വഴി. ടോപ്പ് സ്പീഡ് ഹിറ്റ് 110കി.മീ/മണിക്കൂര്‍ (ഇന്ത്യയിലെ 110 കി മീ). 158 കി മീ താണ്ടാന്‍ ഞങ്ങള്‍ എടുത്ത സമയം ഒരു മണിക്കൂര്‍ 40 മിനിറ്റ്!! ഏകദേശം 300 ഓളം ഫോട്ടോസ് എടുത്തു. ഒട്ടേറെ പരീക്ഷണങ്ങള്‍ നടത്തുന്നതിന്നിടയില്‍ കൊള്ളാം എന്ന് എനിക്ക് തോന്നിയ […]

 • ആരോ ഉണ്ടാക്കി വിട്ടു!!!

  പണ്ട് ഏതോ സ്കൂളിലെ ഏതോ ക്ലാസ്സില്‍ നടന്ന ഒരു സംഭവം. ക്ലാസ്സില്‍ ടീച്ചര്‍ ബോര്‍ഡിലെന്തോ എഴുതിക്കൊണ്ടിരിക്കുന്നു. അപ്പൊഴുണ്ട് ടീച്ചറുടെ തലയില്‍ തന്നെ ഒരു പേപ്പര്‍ അമ്പ് (ആരോ) ക്രാഷ്‌ലാന്‍ഡ് ചെയ്തു. ടീച്ചര്‍ : ആരാടാ ക്ലാസില്‍ അമ്പ് പറത്തിയത്?ക്ലാസ്സ് : (നിശ്ശബ്ദം)ടീച്ചര്‍ : ആരോ ഉണ്ടാക്കി വിട്ടു! ബൂലോക വാസികളേ, ഒരു ചെറിയ സഹായ അഭ്യര്‍ത്ഥനയുമായാണ് അടിയന്‍ ഇന്നു നിങ്ങളുടെ മുന്നില്‍ എത്തുന്നത്. 60.243.224.246 എന്ന ഐ.പിയില്‍ നിന്നും കമന്റിടുന്ന മഹാനുഭാവന്‍ ആരാണെന്ന് എനിക്കൊന്നറിഞ്ഞാല്‍ കൊള്ളാം. ഇപ്പോള്‍ […]

 • രത്നാകരന്‍ മുതല്‍ ബാലുമാഷ് വരെ

  ഡിസ്ക്ലൈമര്‍: ഈ ഒരു പോസ്റ്റ് കൊണ്ട്, ആരെങ്കിലും നന്നാവണം എന്നെനിക്ക് നിര്‍ബ്ബന്ധം ഒന്നുമില്ല. വായിക്കുന്നവര്‍ക്ക് കമന്റ് ഇടാനുള്ള സൌകര്യം ഉണ്ട്. ഒരു കാട്ടില്‍, കള്ളനായി ജീവിച്ച രത്നാകരന്‍, മോശപ്പെട്ട ആ തൊഴില്‍ വിട്ട്, നല്ലവനായി. ഈശ്വരനെ ധ്യാനിച്ച് തപസ്സിലിരുന്ന അവനെ ചിതല്‍ മൂടി. അങ്ങനെ വാത്മീകത്താല്‍ മൂടപ്പെട്ടവനെ സപ്തര്‍ഷികള്‍ വാത്മീകി എന്ന് വിളിച്ചു. ആ വാത്മീകി എഴുതിയ ഒരു കഥയാണ്, രാമായണം. -ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളല്ലേ? അതെ. ഇനി പറയാന്‍ പോകുന്നതും എല്ലാര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ […]

 • ഡഗ്ലസോഗ്രഫി – 2

  ബാംഗളൂരില്‍ തവരക്കരയിലെ ഫ്ലാറ്റില്‍, ആന്റി-ക്ലോക്ക്‌വൈസ് ദിശയില്‍ തിരിയുന്ന ഫാനില്‍ നോക്കി മലര്‍ന്ന് കിടന്നപ്പോള്‍, അവന്‍ അറിയാതെ തന്നെ ഭൂതകാലത്തിന്റെ കിഴുക്കാംതൂക്കായ താഴ്വരകളിലേക്ക് കൂപ്പുകുത്തി. അന്നൊരു വെള്ളിയാഴ്ച്ച. കമ്പനിയില്‍ പുതിയതായ് കുറേ പേര്‍ ജോയിന്‍ ചെയ്യുന്നു. പതിവ് പോലെ മുട്ടനാടുകളായിരിക്കും വരിക എന്ന് ബാച്ചി സമൂഹം തെറ്റിധരിച്ചു. എല്ലാരുടെയും പ്രതീക്ഷകള്‍ തകിടം മറിച്ചുകൊണ്ട് അനുപമ സൌന്ദര്യ ധാമങ്ങളായ തരുണീ മണികള്‍ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. രാവിലെ തന്നെ ശിവരാജന് മേലുദ്യോഗസ്തയുടെ ഓര്‍ഡര്‍ ലഭിച്ചു, പുതിയതായി കുറച്ച് പ്രൊബേഷനേര്‍സ് വരുന്നു. […]

 • ഡഗ്ലാസോഗ്രഫി – 1

  സസ്യശാമള കോമള സുന്ദരമായ കേരളത്തിന്റെ ഭരണയന്ത്രം തലങ്ങും വിലങ്ങും തിരിയുന്ന തിരുവനന്തപുരം എന്ന നഗരത്തിന്റെ പ്രാ(ഭ്രാ)ന്ത പ്രദേശത്തുള്ള കവടിയാര്‍ എന്ന സ്ഥലത്ത് പ്ലുക്കോ, പ്ലുക്കോ എന്നൊരു സോഫ്റ്റ്വേറ് കമ്പനി ഉണ്ടാരുന്നു. അവിടെ ഡഗ്ലസ് ഡഗ്ലസ് എന്നൊരു പയ്യന്‍ ഉണ്ടായിരുന്നു. 2004-ല്‍ അവന്‍ ആ കമ്പനിയില്‍ ജോയിന്‍ ചെയ്തു. ജോയിന്‍ ചെയ്ത് അധികം കാലത്തിനു മുന്നേ തന്നെ അവന്‍ ഒരു എണ്ണം പറഞ്ഞ കുടിയനാണെന്ന് അറിവുള്ളവര്‍ മനസ്സിലാക്കുകയും, അതില്‍ അവന്റെ പ്രാഗദ്ഭ്യം തെളിയിക്കാന്‍ അവസരം ഒരുക്കു കൊടുക്കുകയും കൂടി […]