Category: Malayalam Posts

  • ഒരു #മദ്ധ്യപ്രദേശ് യാത്ര – ഭാ‍ഗം 1 – #ഓർഛ കോട്ടസമുച്ചയം

    2019 ജൂലൈ മാസത്തിൽ പോയ ഒരു നോർത്ത് ഇന്ത്യൻ ട്രിപ് ആണ്. ഒരു ജോലി രാജിവച്ച് അടുത്തത് കണ്ടുപിടിക്കുന്നതിനു മുൻപുള്ള ഗ്യാപ്പിൽ പ്ലാൻ ചെയ്ത യാത്രയാണ്. തിരുവനന്തപുരത്ത് നിന്നും ഝാൻസി വഴി ഖജുരാഹോ. അവിടുന്ന് ന്യൂഡൽഹി കാണുക തിരികെ നാടെത്തുക. ഇതാ‍ണ് പ്ലാൻ. തിരുവനന്തപുരത്തു നിന്നും കേരളാ എക്സ്പ്രസ്സിൽ ഝാൻസിയിൽ പോയി, അവിടുന്ന് അടുത്തൊരു ട്രെയിനിൽ ഖജുരാഹോയിൽ എത്തണം. ഞങ്ങൾ രാവിലെ തന്നെ ഝാൻസിയിൽ എത്തും എന്നാൽ ഖജുരാഹോയിലേക്കുള്ള വണ്ടി ഉച്ച തിരിഞ്ഞേ പുറപ്പെടൂ. അത് വരെ […]

  • ആണ്ടാൾ – വൈരമുത്തു – ദേവദാസി ചർച്ച

    കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്നാട്ടിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ട രണ്ട് പേരുകളാണ് ആണ്ടാളും വൈരമുത്തുവും. പതിവു പോലെ മതവികാരത്തിന്റെ വ്രണവും, ജാതി സംഘങ്ങളും, രാഷ്ട്രീയ പാർട്ടികളുടെ ഫ്രിഞ്ജുകളും തന്നെയാണ് കഥാപാത്രങ്ങൾ. ഈ ലക്കത്തിൽ നാല് കാര്യങ്ങളാണ് ഞാൻ ഉൾപെടുത്താൻ ഉദ്ദേശിക്കുന്നത്. എന്താണ് ഈ വിവാദം, ആരാണ് ആണ്ടാൾ, തിരുപ്പാവൈ-നാച്ചിയാർ തിരുമൊഴി എന്നിവയിലെ ചില പരാമർശങ്ങൾ, എച്ച് രാജാ എന്ന ഈവിൾ മൈൻഡ്.

  • കീഴടിയിലെ ഗവേഷണത്തെ ആർക്കാണ് ഭയം?

    കീഴടി എന്ന ഗ്രാമം പൊതുധാരയിൽ അറിയപ്പെടാൻ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. തമിഴ്നാട്ടിലെ മദുരൈ-ശിവഗംഗൈ ജില്ലകളുടെ അതിർത്തിയിൽ സിലൈമൺ എന്ന ചെറുപട്ടണത്തിലെ ഒരു ഗ്രാമമാണ് കീഴടി. സംഘകാല കൃതികളായ നടുനെൽവാടൈ, അകനാനൂറ് തുടങ്ങി പല കൃതികളിലും മദുരൈയെയും ചുറ്റുവട്ടാരത്തെയും പറ്റി ഒരുപാട് കുറിപ്പുകൾ ഉണ്ട്. എന്നാൽ പലപ്പോഴും ഇന്നുള്ള മദുരൈ നഗരത്തിനോട് ഒത്തുപോകുന്നതല്ല ആ കുറിപ്പുകൾ. തിരുപ്പരംകുന്റ്രം മലയെ മയ്യമാക്കിയാൽ കിഴക്ക് വശത്താണ് മദുരൈ എന്ന് കൃതികൾ പറയുമ്പോൾ, ഇന്നത്തെ മദുരയും മീനാക്ഷിക്ഷേത്രവും വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്നത് ചരിത്രകുതുകികൾക്ക് […]

  • തമിഴ്നാട് തിരഞ്ഞെടുപ്പ് ഒറ്റ നോട്ടത്തിൽ

    കേരളത്തിന്റെ തൊട്ടടുത്ത, ഏറ്റവും അധികം ദൂരം അതിർത്തി പങ്കിടുന്ന തമിഴ്നാടിന്റെ രാഷ്ട്രീയ ഭൂമിക തികച്ചും വ്യത്യസ്ഥമാണ്. സ്വാതന്ത്ര്യ സമരകാലത്തുണ്ടായ ദ്രാവിഡ പാർട്ടികളുടെ അനുരണനങ്ങൾ ഇന്നും അവിടുത്തെ രാഷ്ട്രീയത്തിൽ ഒരു നിഴൽ രൂപത്തിൽ ഉണ്ട്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ പിതാവായ തിരു. ഇ.വി.രാമസ്വാമി ഉപയോഗിച്ച ‘ദ്രാവിഡം’ എന്ന വാക്ക്, കറുപ്പ് നിറം, ചുവപ്പ് നിറം. ഇവ മാത്രമാണ് ഇന്നിന്റെ രാഷ്ട്രീയത്തിൽ മിച്ചമുള്ള ആ നിഴൽ. ആ നിഴലിൽ നിന്ന് തിരഞ്ഞെടുപ്പ് എന്ന യാഥാർത്ഥ്യത്തെ നോക്കിക്കാണാൻ ശ്രമിക്കുകയാണ് ഞാൻ.

  • കൊത്തുപൊറോട്ട – 2015 ഡിസംബർ തീരാറായപ്പൊ

    എന്റെ ഒരു സുഹൃത്ത് ആതിഫ് ജെയ് ഒരു കണ്ടുപിടിത്തം നടത്തി- അതെ. ഹാരിസ് ജയരാജിന്റെ ഏത് ആൽബം എടുത്താലും അതിൽ മിനിമം ഒരു പാട്ടെങ്കിലും ആദ്യത്തെ വാക്ക് രണ്ട് വട്ടം ഉപയോഗിച്ചിരിക്കും എന്നതാണ് ആ കണ്ടുപിടിത്തം. ഇതൊരു ഉഗ്രൻ ഒബ്സർവ്വേഷനായി തോന്നി. അതിനാൽ നിങ്ങൾക്കും പങ്കു വയ്ക്കുന്നു. ഈ ഫേസ്ബുക്ക് പോസ്റ്റ് കാണൂ… Have you guys ever noticed an unique thing about Harris Jeyaraj’s albums? In his every album, at […]

  • കുറുക്കൻ വട തട്ടിയെടുത്ത കഥ- അഥവാ ഇൻഗ്രസ്സിന്റെ പിന്നാമ്പുറം

    ഗൂഗിൾ തങ്ങളുടെ ഉല്പന്നങ്ങളിൽ കൊണ്ടുവരുന്ന നൂതനതയും ചാതുര്യവും കാലാകാലങ്ങളിൽ തെളിയിച്ചുകൊണ്ടിരിക്കുന്നുവെന്ന് തർക്കമില്ലാതെ അംഗീകരിക്കപ്പെടുന്ന ഒരു വസ്തുതയാണല്ലൊ. ആ വരിയിലെ ഏറ്റവും പുതിയതായ ഇൻഗ്രസ്സ് എന്ന മൊബൈൽ ഗെയ്മിനെ കുറിച്ച് കഴിഞ്ഞ പോസ്റ്റിൽ വിസ്തരിച്ചതിനാൽ ആവർത്തിക്കുന്നില്ല. ഗൂഗ്ഗിളിന്റെ ഓരോ ഉല്പന്നത്തിലും ഒരു പൊതുതാല്പര്യവും ഒരു വ്യാപാരതാല്പര്യവും ഉണ്ടാവും. മിക്കവാറും വ്യാപാരതാല്പര്യം എന്ത് എന്നതിൽ ഉപയോക്താവിനു വ്യക്തമായ അറിവ് ഉണ്ടാകും അല്ലെങ്കിൽ അത് സ്പഷ്ടമായിരിക്കും. ആ സ്പഷ്ടത ഇല്ലാത്ത ഉല്പന്നങ്ങളുടെ വ്യാപാര ഉദ്ദേശം വക്രമായ ഒന്നായിരിക്കും അല്ലെങ്കിൽ ഉപയോക്താവിന്റെ സ്വകാര്യതാക്ഷതം […]

  • പ്രകാശിതരും തിരുത്തൽവാദികളും പിന്നെ അന്യഗ്രഹ ജീവികളും

    ലോകമൊട്ടുക്കുള്ള സ്മാർട്ട് ഫോൺ ഗെയ്മർമാരുടെ ഏറ്റവും പുതിയ ഹരമാണ് – ഇൻഗ്രസ്സ്. ഈ കളിയുടെ രീതിയും ഇതിന്റെ പിന്നാമ്പുറത്തുള്ള കളികളെക്കുറിച്ചും രണ്ട് ഭാഗങ്ങളായി എഴുതാനാണ് ഉദ്ദേശിക്കുന്നത്.

  • കൊത്ത് പൊറോട്ട – തിരഞ്ഞെടുപ്പ് പെശൽ!

    പ്രിന്റ് മീഡിയയാകട്ടെ, വിഷ്വൽ മീഡിയയാകട്ടെ, സോഷ്യൽ മീഡിയയാകട്ടെ… എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം തിരഞ്ഞെടുപ്പ് തന്നെ വിഷയം. എന്നാൽ പിന്നെ എന്റെ (അ)രാഷ്ട്രീയത്തിന്റെ രണ്ട് പൈസയും കൂടി ഇട്ടേക്കാം എന്ന് കരുതി.

  • ബജാജിന്റെ കണക്ക്-ഗാന്ധിക്കണക്ക്

    2014-ന്റെ ആദ്യത്തെ പർച്ചേസ് ഒരു ലാപ്ടോപ്പ് തന്നെയാകട്ടെ എന്ന് തീരുമാനിച്ചു. തിരുവനന്തപുരത്ത് എം.ജി.റോഡിലുള്ള ഒരു ഷോറൂമിലേക്കായിരുന്നു പോയത്. (ഷോറൂം ഇവിടെ പ്രസക്തമല്ല) ഡെൽ ലാപ്ടോപ്പ് ഒരെണ്ണം കണ്ടിഷ്ടപ്പെട്ടു. വില 55000 രൂപ. മുഴുവൻ പണം കയ്യിലില്ലാത്തതിനാൽ ഹയർ പർച്ചേസ് സ്കീമുകളെ പറ്റി വിൽപ്പനക്കാരനോട് ആരാഞ്ഞു. മുകളിത്തെ നിലയിൽ ബജാജ് ഫിനാൻസിന്റെ റെപ്പ് ഇരിപ്പുണ്ടെന്നും അദ്ദേഹം ഞങ്ങളെ സഹായിക്കുമെന്നും പറഞ്ഞതനുസരിച്ച് ഞാൻ അങ്ങോട്ട് പോയി.

  • ഓടയിലെ മാങ്ങ

    ഒരു കല്ലു കൊണ്ടു ഓടയിൽ വീണ മാമ്പഴത്തിനുമുണ്ട് ചിന്ത കല്ലിനൊരു ചിന്ത മാമ്പഴത്തിനൊരു ചിന്ത മാം വിത്തിനൊരു ചിന്ത. ഓടയിൽ വീണ മാമ്പഴത്തിനൊപ്പം എറിഞ്ഞിട്ട കല്ലും വീണു. എറിഞ്ഞവൻ കല്ലുമെടുത്തില്ല പഴവുമെടുത്തില്ല. നേരം നിൽക്കില്ലല്ലൊ. മാമ്പഴത്തിന്റെ ദശകൾ പ്രാകി പ്രാകി, ആ അഴുക്കു വെള്ളത്തിൽ അഴുകിച്ചേർന്നു. കല്ല്, കല്ലുപോലെ കിടന്നു, അഴുക്ക് ചാലിലെ വെള്ളത്തിനെന്നെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന ഹുങ്കോടെ, ആ അഴുക്കിലും ഉഴറാതെ നിന്നു. മാമ്പഴവിത്ത്, ഇതിലൊന്നും ഞാൻ തോൽക്കില്ല എന്ന ശുഭാപ്തി വിശ്വാസത്തിൽ, […]

1 2 3 9
Next Page