ബജാജിന്റെ കണക്ക്-ഗാന്ധിക്കണക്ക്


2014-ന്റെ ആദ്യത്തെ പർച്ചേസ് ഒരു ലാപ്ടോപ്പ് തന്നെയാകട്ടെ എന്ന് തീരുമാനിച്ചു. തിരുവനന്തപുരത്ത് എം.ജി.റോഡിലുള്ള ഒരു ഷോറൂമിലേക്കായിരുന്നു പോയത്. (ഷോറൂം ഇവിടെ പ്രസക്തമല്ല)

ഡെൽ ലാപ്ടോപ്പ് ഒരെണ്ണം കണ്ടിഷ്ടപ്പെട്ടു. വില 55000 രൂപ. മുഴുവൻ പണം കയ്യിലില്ലാത്തതിനാൽ ഹയർ പർച്ചേസ് സ്കീമുകളെ പറ്റി വിൽപ്പനക്കാരനോട് ആരാഞ്ഞു. മുകളിത്തെ നിലയിൽ ബജാജ് ഫിനാൻസിന്റെ റെപ്പ് ഇരിപ്പുണ്ടെന്നും അദ്ദേഹം ഞങ്ങളെ സഹായിക്കുമെന്നും പറഞ്ഞതനുസരിച്ച് ഞാൻ അങ്ങോട്ട് പോയി.

ബജാജ് ഫിനാൻസിന്റെ ആളെ ചെന്ന് കണ്ടു. വാങ്ങുന്ന സാധനത്തിന്റെ വിലയും പറഞ്ഞു. കാൽകുലേറ്റർ എടുത്ത് തലങ്ങും വിലങ്ങും തട്ടി ഒരു തുക “ഇനിഷ്യൽ പേയ്മെന്റ്” എന്നും പിന്നെ എട്ട് മാസത്തേക്ക് ഈ എം ഐ എന്നും ഒരു തുക പറഞ്ഞു. പലിശ വെറും 7% മാത്രം.

അദ്ദേഹം തന്ന സ്ലിപ്പിൽ ഉള്ള കണക്കിങ്ങനെയാണ്:

InitialPayment = Rs.22893/
EMI = Rs. 4575 x 8 = Rs 36600/

Total = 22893+ 36600= 59493 (4593 extra)

Initial Payment എന്നത് വാങ്ങുന്ന സാധനത്തിന്റെ മൂന്നിലൊന്നും, മൊത്തം വിലയുടെ 7%വും, 750 രൂപ പ്രൊസസിംഗ് ഫീസും ചേർന്നതാണ്. ഇതിലെന്താണിത്ര അതിശയം എന്നാൽ, നമ്മൾ എടുക്കുന്ന ‘വായ്പ്പ’ 54900-നല്ല മറിച്ച് 32757 രൂപയ്ക്ക് മാത്രമാണ്. 18ആയിരത്തി ചില്ലറ ആദ്യം തന്നെ കൊടുത്തുകഴിഞ്ഞു.  അതായത് ഏകദേശം 2500 രൂപ അധികമാണ്നമ്മൾ കൊടുക്കുന്നത്.

ശരിക്കുള്ള പലിശ ഇനിഷ്യൽ പേയ്മെന്റിനൊപ്പം കൊടുക്കുന്നത് കൊണ്ട് പ്രീക്ലോഷറും ഉപഭോക്താവിനു സാധകമല്ല. ചുരുക്കത്തിലീവക ഹയർ പർച്ചേസ് സഹായികൾ ഉപഭോക്താക്കളെ കുടുക്കുകയാണ് ചെയ്യുന്നത്. ഈ കണക്ക് വിവരങ്ങൾ അവരായി തരുന്നവയല്ല. തിരുകി തിരുകി ചോദിച്ചതിന്റെ ഫലമായിട്ട് കിട്ടിയ കണക്കാണ്.

വാൽക്കഷണം: 3 റ്റിവി, 2 ഏസി, ഫ്രിഡ്ജ്, വാഷിങ്ങ് മഷീൻ എന്നിവയെല്ലാം ഈ സ്കീമിൽ വാങ്ങിയ ആളാണ് ഞാൻ. പക്ഷേ ഇപ്പൊഴാണ് കണക്ക് മനസ്സിലായത്. 

ഫലം: കയ്യിലുണ്ടാരുന്ന ഇത്തിരി സ്വർണ്ണം പണയം വച്ച് ലാപ്ടോപ്പ് വാങ്ങി. 6 മാസം കഴിഞ്ഞാൽ ലാപ്ടോപ്പും സ്വർണ്ണവും വീട്ടിലിരിക്കും.

 

 

 

 


Leave a Reply

Your email address will not be published.