ഭുവനേശ്വരി വന്ന് ഒരു “വെടി” പൊട്ടിച്ച് തമിഴ് സിനിമയും തമിഴകവും മൊത്തം ആടിപ്പോയി നില്ക്കുന്ന ഈ ദീപാവലിക്ക് റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ച പടങ്ങള്‍ എല്ലാം ഇറക്കിയിട്ടില്ല. അതും ഭുവനേശ്വരിയുമായി അങ്ങനെ ബന്ധമൊന്നും ഇല്ല. ശരിക്കും 2009 ദീപാവലിക്ക് സൂര്യായുടെയും വിജയുടെയും പടങ്ങളായിരുന്നു ഹൈലൈറ്റ്. സൂര്യയുടെ ആധവനും, വിജയുടെ വേട്ടക്കാരനും. തമിഴ് നാട്ടിലെ രാഷ്ട്രീയ മൊത്തക്കച്ചവടക്കുടുമ്പമായ മൂ.കരുണാനിധി കുടുമ്പമാണ് രണ്ട് സിനിമയും നിര്‍മ്മിച്ചത്. വേട്ടക്കാരന് നിര്‍മ്മിച്ചത് ചേട്ടന്റെ മക്കള്‍ കലാനിധിമാരന് അന്‍ഡ് കോ. ആധവന്‍ നിര്‍മ്മിച്ചത് ചെറുമോന്, ഉദയനിധി സ്റ്റാലിന് ആന്‍ഡ് കൊ. ചേട്ടന്റെ മോനാണോ, ചെറുമോനാണോ എന്നു വന്നാല്‍ അന്നും ഇന്നും എന്നും ചെറുമോന് തന്നെയാണ് അപ്പൂപ്പനു ഇഷ്ടം. അങ്ങനെ അപ്പൂപ്പന്റെയും അച്ഛന് മൂ.കാ.സ്റ്റാലിന്റെയും അനുഗ്രഹത്തോടെ ഉദയനിധി സ്റ്റാലിന് 2009 ദീപാവലിക്ക് ഇറക്കിയ സൂര്യാ ചിത്രമാണ് ആധവന്‍.
സൂര്യ പതിവുപോലെ ‘സ്റ്റൈലിഷ് യങ് ചാപ്‘ ആയി വന്നിരിക്കുന്നു. നൃത്തരംഗങ്ങളും അവസാനഭാഗത്തെ സംഘട്ടന രംഗങ്ങളും ഭംഗിയാക്കി. അച്ഛനോട് സംസാരിക്കുന്ന ചില രംഗങ്ങളില്‍ വാരണമായിരം ഹാങ് ഓവര്‍ വിട്ടിട്ടില്ല എന്ന ഒരു ഫീല്‍ തരുന്നത് ഇത്തിരി ബോറായി. നയന്‍ താര ഒന്നുകില്‍ അറിയാവുന്ന വല്ല പണിക്കും പോണം, അല്ലെന്കില് സംവിധായകര്‍ അവരെ ഒഴിവാക്കണം! അത്രക്ക് ബോറന് അഭിനയം(അഭിനയമോ?). സ്കിന്‍ ഷോ എന്ന ഒരേഒരു കാര്യത്തിനു വേണ്ടിയാണ് നയന്‍സിനെ ഈ പടത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഏത് സിറ്റുവേഷനും ഒരേ എക്സ്പ്രഷനാണ് കാണിക്കുന്നത്. രവികുമാറിനു റീടേക്കിട്ടു മതിയായിക്കാണും! പഴയകാല നടി, “കന്നഡത്തു പൈങ്കിളി – അഭിനയ സരസ്വതി” സരോജാ ദേവിയാണ് മറ്റൊരു കഥാപാത്രം അവതരിപ്പിച്ചത്. ചില സമയത്ത് അവരെ ഒരു കോമഡി ഓബ്ജക്റ്റായി ഉപയോഗിച്ചു എന്നതൊഴിച്ചാല്‍, താന്‍ അഭിനയ സരസ്വതി തന്നെ എന്ന് കാണിക്കുന്ന പ്രകടനം.
ഇനി നമ്മുടെ ഹീറോ, മദുരൈ നായകന് – വൈഗൈ പുയല്‍ വടിവേലു. അതെ, ഈ പടത്തില്‍, സ്വന്തം റോള്‍ ഏറ്റവും നന്നായി ചെയ്തത് വടിവേലു മാത്രമാണ്.
മുരളിയുടെ അവസാനത്തെ തമിഴ് ചിത്രമാണ് ഇത്. ആദ്യമേ തന്നെ അഭിനയ ചക്രവര്‍ത്തിക്ക് ആദരാഞ്ജലി കാര്‍ഡ് ഇട്ടിരുന്നു (ഞാന്‍ കരുതി മുല്ലപ്പെരിയാര്‍ പശ്ചാത്തലത്തില്‍ മലയാളിയെ ഹൈലൈറ്റ് ചെയ്യാതെ വിടുമെന്ന്! ചുമ്മാ വിചാരിക്കാമല്ലൊ). സായാജി ഷിണ്ടേ, സത്യന്, ആനന്ദ് ബാബു എന്നിവരൊക്കെ വന്നുപോകുന്നു എന്നല്ലാതെ കാര്യമായി ഒന്നും ചെയ്യാനില്ല. (നായിക നമ്മുടെ നയന്‍സ് പോലും ചുമ്മാ വന്നു പോകുന്നു അപ്പോഴാ സൈഡ് കാരക്റ്റേസ്!)
കഥ ഹിസ് ഹൈനസ് അബ്ദുള്ള പോലെ, ഒരു അന്വേഷണ കമ്മിഷനെ കൊല്ലാന്‍ കരാറായി വരുന്ന നായകന് ആ ജഡ്ജിന്റെ വീട്ടില്‍ വേലക്കാരനായി കയറുന്നു. പിന്നീട് ജഡ്ജിനെ രക്ഷിക്കുന്നു. അതിനിടയില്‍ ജഡ്ജിന്റെ മകളുമായി പ്രേമം. കുടുമ്പത്തിലെ മറ്റെല്ലാ അംഗങ്ങളും ഇവനോട് അടുക്കുന്നു. ആ വീട്ടിലെ തന്നെ വേലക്കാരനായ ‘കുപ്പന്‍ ബാനര്‍ജീ‘-വടിവേലുവുമായി കുറേ പൂച്ചയും എലിയും കളിക്കുന്നു. ഒരു പുതിയ ത്രെഡ് ഡയറക്റ്റര്‍ക്കു കിട്ടുന്നതേ ഇല്ല എന്നു തോന്നിപ്പോയി. എല്ലാം ഊഹിക്കാവുന്ന ടേണിങ്പോയിന്റുകള്. വില്ലന്മാര്ക്കോ, അവരുടെ വില്ലത്തരത്തിനോ അവസാനത്തെ അഞ്ചു മിനിറ്റ് വരെ ഒരു പ്രാധാന്യവും ഇല്ല. അവസാനം പോലും വില്ലന്‍ വരുന്നു തല്ലുണ്ടാക്കുന്നു എന്നല്ലാതെ അതിന്റെ കാരണത്തിനു തീരെ ശക്തി പോര.
പാട്ടും, തല്ലും… പാട്ടുകള്‍ക്ക് ഈണം പകര്‍ന്നത് ഹാരിസ് ജയരാജ്. ഹാരിസ് മറ്റൊരു നയന്‍ താരയാണ്! ഒരു മ്യൂസിക് കിട്ടിയാല്‍ 2-3 മൂന്ന് വര്‍ഷം അതും കൊണ്ടങ്ങ് ഇരുന്നോളും. പാട്ടുകളൊക്കെ ബോറെന്നു മാത്രമല്ല, ഒന്നും ഒറിജിനലല്ല. ഹസ്സിലി ഫിസിലി എന്ന പാട്ട് വാരണമായിരത്തിലെ ഏത്തി ഏത്തി ഏത്തി എന്‍ നെഞ്ചില്‍ തീയൈ ഏത്തി എന്ന പാട്ടിന്റെ മ്യൂസിക്കും, വാരായൊ വാരായൊ മോണാലിസ എന്ന പാട്ട് അയനിലെ നെഞ്ചേ നെഞ്ചേ എന്ന പാട്ടിന്റെ മ്യൂസിക്കും. ബാക്കിയുള്ള പാട്ടുകള്‍ കേള്‍ക്കാന്‍ തന്നെ തോന്നുന്നില്ല. സ്റ്റണ്ട് സീനുകളൊക്കെ മെച്ചമാണ്. ആദ്യ പകുതിയില്‍ സ്റ്റെഡികാം സ്റ്റൈലില്‍ ഷൂട്ട് ചെയ്യാന്‍ ശ്രമിച്ച് തലവേദനയുണ്ടാക്കി എങ്കിലും രണ്ടാം ഭാഗം നന്നായി ചെയ്തിരുന്നു. അവസാന രംഗങ്ങളില്‍ ഹീറോയിസം ഇത്തിരി കല്ലുകടിയായെങ്കിലും സഹിക്കാവുന്നതാണ്. പശ്ചാത്തല സംഗീതം – തലവേദന.
മൊത്തത്തില്‍, നന്നാക്കാവുന്ന ഒരു കഥയെ തിരക്കഥയെഴുതി കൊന്നു. എന്റെ റേറ്റിങ്- ബിലോ ആവറേജ്.
http://4.bp.blogspot.com/_BbJAArGDIEA/R8K9JP3HQvI/AAAAAAAAC3E/ICriUpB7SzY/s400/B+SAROJA+DEV28.jpg http://www.kollywoodtoday.com/file-uploads/2008/02/saroja-devi-feb-21-2008.jpg http://www.kollywoodtoday.com/wp-content/uploads/2008/08/vadivelu-au27-2008.jpg http://www.behindwoods.com
3 responses to “ആധവന്‍ – ദീപാവലി ചിത്രം 2009”
[…] This post was mentioned on Twitter by Santhosh J, Santhosh J. Santhosh J said: Movie appraisal: http://www.santhoshj.in/2009/10/aadavan/ #aadhavan […]
[…] This post was Twitted by santhoshj […]
good review.