-
ബജാജിന്റെ കണക്ക്-ഗാന്ധിക്കണക്ക്
2014-ന്റെ ആദ്യത്തെ പർച്ചേസ് ഒരു ലാപ്ടോപ്പ് തന്നെയാകട്ടെ എന്ന് തീരുമാനിച്ചു. തിരുവനന്തപുരത്ത് എം.ജി.റോഡിലുള്ള ഒരു ഷോറൂമിലേക്കായിരുന്നു പോയത്. (ഷോറൂം ഇവിടെ പ്രസക്തമല്ല) ഡെൽ ലാപ്ടോപ്പ് ഒരെണ്ണം കണ്ടിഷ്ടപ്പെട്ടു. വില 55000 രൂപ. മുഴുവൻ പണം കയ്യിലില്ലാത്തതിനാൽ ഹയർ പർച്ചേസ് സ്കീമുകളെ പറ്റി വിൽപ്പനക്കാരനോട് ആരാഞ്ഞു. മുകളിത്തെ നിലയിൽ ബജാജ് ഫിനാൻസിന്റെ റെപ്പ് ഇരിപ്പുണ്ടെന്നും അദ്ദേഹം ഞങ്ങളെ സഹായിക്കുമെന്നും പറഞ്ഞതനുസരിച്ച് ഞാൻ അങ്ങോട്ട് പോയി.