Categories
Malayalam Posts

ദേവദാരു പൂത്തു എന്മനസ്സിന്‍ താഴ്വരയില്‍

മറ്റൊരു ക്ലാസ്സിക് ഹിറ്റ്-നെ ആണ് ഇന്നു ഞാന്‍ വധം ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളത്.

എങ്ങിനെ നീ മറക്കും എന്ന ചിത്രത്തില്‍ ശ്യാമിന്റെ സംഗീത സം‌വിധാനം, ചുനക്കര രാമങ്കുട്ടിയുടെ വരികള്‍‌ , പാടിയത് യേശുദാസ്, പാട്ടിനെ ഒരു വഴിയാക്കിയത് സന്തോഷ് (ഞാന്‍ തന്നെ)!

Categories
Malayalam Posts

ഉണരുമീ ഗാനം ഉരുകും എന്നുള്ളം

മൂന്നാംപക്കം എന്ന പദ്മരാജന്‍ ചിത്രം അത്ര പെട്ടെന്നൊന്നും മലയാളികള്‍ മറക്കും എന്ന്‍ കരുതുക വയ്യ. ആ ചിത്രത്തില്‍ ഇളയരാജ കോറിയിട്ട സംഗീത ഹാരങ്ങളും ആരും മറക്കാനിടയില്ല. ഈ ഗാനം, കേള്‍ക്കുന്നവരുടെ മനസ്സിനെ, അവരറിയാതെ തന്നെ മറ്റൊരു ലോകത്തിലേക്ക് കൊണ്ടുപോകാന്‍ തക്ക ശക്തമാണ്.

എന്നിരുന്നാലും, അത് ഞാന്‍ പാടിയാല്‍ ഒരു തല്ലുകൊള്ളിത്തരമാകും എന്നറിഞ്ഞുകൊണ്ട് തന്നെ…ആ സാഹസത്തിനു മുതിരുന്നു…

വിമര്‍ശനങ്ങള്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യപ്പെടും.

Categories
English Posts

Daag achhaa hei! A lil abuse ok!!

I feel like getting into a press conference and abuse all the media on-record. All because of the recent happenings in our society due to over interference of media.

Anything which is going out of control will revert back one day. I believe, media in india is nearing its death. Or atleast the bad time for them will start soon.

I’m writing this post with two incidents in mind. 1- media frenzy created by telecasting live shows of cheap politicians who are challenging each others for a bunch of goondas- mr.pinangrayi vijayan and k.sudhamakaran. They behave like local rowdies calling the other one for a fight. As the case is being investigated by police, politicians need not interfere it. And media need not pay attention to those a** h***s who are making unwanted noise. For atleast one week, people in kerala were getting no news other than goonda mafias, pinangarayi, sudhamakaran and paul muthoot. Did nothing else happened parallel in kerala? I wonder. Media had only few words to say in a jumbled manner; repeatedly…police, goonda, mafia, pinangrayi, sudhamakaran, paul, muthoot, s knife, black smith…WTF!!
2-The poor crorepati Mr.Shashi Taroor. All because of a good habit…tweeting. What ever he told is correct. Atleast the contreversial tweet… The holy ‘mother’ cow and holy ‘son’ cow are the biggest cheaters. Mr. Taroor started travelling in economy class much before the austeres. Proofs are floating over the net. And the holy cows were doing dramas! Travelling in second class train for a while… And the holy son spent more than a crore to roam around in tamilnadu, not for the country, just for his f***ing party… Holy cows are always holy… And they holy s**t.

I just wanted to vent out my anger towards the media…

Yes man… Indian media sucks…screw it!

Categories
Malayalam Posts

കന്നുകാലി വിവാദം – My take

ശശി താരൂര്‍ എന്ന പാര്‍‌ലമെന്റ് അംഗം പറയാന്‍ പാടില്ലാത്ത എന്തോ പറഞ്ഞു എന്ന് പറയുന്ന “മ, പു, കൂ, പൂ” കള്‍ക്ക്, സ്വയം ചിന്തിച്ചു നോക്ക്…

ഇതു വരെ ഏത് രാഷ്ട്രീയക്കാരനാണ് മലയാളിക്ക് വച്ച് ഒലത്തി തന്നത്?

എല്ലാരും നന്നായിട്ടു തന്നു… പശൂമ്പാലില്‍ തന്നെ…

എല്ലാരും പറഞ്ഞത് തന്നെ പറയാന്‍ ഞാനില്ല… പുതിയതായി ഒന്നു പറഞ്ഞിട്ട് സ്ഥലം വിടുന്നു…

INDIAN MEDIA SUCKS… SCREW IT
Categories
Malayalam Posts

ഇസൈ തമിഴ് – ഇളയരാഗം

കഴിഞ്ഞ രണ്ടാഴ്ചയായി ഞാന്‍ നട്ടെല്ലിന്റെ ചെറിയ പ്രശ്നവുമൊക്കെയായി ബെഡ് റെസ്റ്റിലാണ്. ഈ സമയത്താണ് എന്റെ ലാപ്ടോപ്പിലെ പാട്ടുകളൊക്കെ ഒന്ന് ഓര്‍ഗനൈസ് ചെയ്ത് വയ്കാനുള്ള സാവകാശം കിട്ടിയത്. നോക്കി വന്നപ്പൊ, നല്ല മെലോഡിയസ് ആയ ഒരു സെറ്റ് പാട്ടുകള്‍ എന്റെ കൈവശം ഉണ്ടെന്ന് മനസ്സിലായി. അതില്‍, എന്റെ ഫേവറിറ്റ് പ്ലേലിസ്റ്റ് പരസ്യപ്പെടുത്താം എന്നു കരുതി. വെറുതെ, ഒരു രസത്തിന്.

1. കാതല്‍ ഓവിയം പാടും കാവിയം…
2. ഏതോ മോഹം ഏതോ ദാഹം…
3. ആകായ ഗംഗൈ പൂന്തേന്‍ മലര്‍ സൂടും…
4. പൂമാലയേ തോള്‍ സേരവാ…(മുറ്റ് കോമ്പോസിഷന്‍)
5. കണ്മണിയേ കാതല്‍ എന്‍‌പത്…
6. റോജാവൈ താലാട്ടും തെന്‍‌ട്രല്‍… (മുറ്റ് കോമ്പോസിഷന്‍)
7. രാമനിന്‍ മോഹനം ജാനകീ മന്തിരം… (യേശുദാസ്)
8. മഴൈക്കാല മേഘം ഒന്‍‌ട്ര്… (യേശുദാസ് പാടി. മലയാ‍ളം വേര്‍‌ഷനും ഉണ്ട്)
9. ആയിരം താമരൈ മൊട്ടുക്കളേ വന്ത് ആനന്ദ കുമ്മിയൈ കൊട്ടുങ്കളേ…
10. അടി ആത്താടീ ഇള മനസ്സൊന്നു രക്കകട്ടി പറക്ക്‌ത്… (സത്യരാജ്-രേഖ. ജാനകിയമ്മ പാടി)
11. പൊത്തി വച്ച മല്ലികമൊട്ട്… (പാണ്ട്യന്‍. എസ്.പി.ബി പാടിയത്)
12. വെള്ളൈ പുറാ ഒന്‍‌ട്ര് ഏങ്കുത്…
13. കാതല്‍ വൈഭോഗമേ… (തലൈവര്‍ രജിനി)
14. വളയോസൈ കല കല കലവെന… (സിനിമ: സത്യാ, കമലഹാസന്‍, അമല)
15. പൂങ്കാറ്റൃ പുതുതാനത്… (കമല്‍, ശ്രീദേവി സിനിമ:മൂന്‍‌ട്രാം പിറൈ)
16. വെട്ടിവേരു വാസം (നടികര്‍ തിലകം ശിവാജി ഗണേശന്‍, രാധ. സിനിമ- മുതല്‍ മര്യാദൈ- കണ്ടിരിക്കേണ്ട ഒരു പടം)
17. എന്ന സത്തം ഇന്ത നേരം… (സിനിമ: പുന്നഗൈ മന്നന്‍. കമല്‍, രേഖ, രേവതി)
18. കൂ കൂ എന്‍‌ട്ര് കുയില്‍ കൂവാതോ…
19. കീരവാണി… (അക്രമം… ഇത് നിങ്ങള്‍ കേള്‍‌ക്കണം)
20. ആകായ വെണ്ണിലാവേ (സിനിമ: അരങ്കേട്രവേളൈ)
21. ദേവന്‍ കോയില്‍…
22. അന്തിമഴൈ പൊഴികിറത് … (സിനിമ:രാജപാര്‍‌വ്വൈ. കമല്‍, മാധവി)
23. നാന്‍ തേടും സവ്വന്തിപ്പൂവിത്… (നല്ല രസ്യന്‍ പാട്ട്)
24. ഇന്നും എന്നൈ എന്ന സെയ്യപോകിറായ്…
25. മുത്തുമണി മാല, എന്ന തൊട്ടു തൊട്ടു താലാട്ട…
26. സീര്‍ കൊണ്ടുവാ, വെണ്മേഘമേ…(നല്ല പാട്ട്)
27. പനിവിഴും മലര്‍‌വനം…(നിനവിരുക്കും വരൈ നിത്യ)
28. സംഗീത മേഘം തേന്‍‌സിന്തും നേരം… (ഉദയഗീതം)
29. ഷെമ്പഗമേ, ഷെമ്പഗമേ…(സിനിമ: എങ്ക ഊരു പാട്ടുക്കാരന്‍)
30. മദുര മരിക്കൊഴുന്ത് വാസം…
31. രാസാത്തി ഉന്ന കാണാത നെഞ്ജം…(വൈദേഹി കാത്തിരുന്താള്‍)
32. പൂങ്കാട്ര് തിരുമ്പുമാ… (മുതല്‍ മരിയാദൈ)
33. നാന്‍ പാടും മൌനരാഗം (ഇദയ കോവില്‍)
34. രാജ രാജ സോഴന്‍ നാന്‍… (രട്ടൈവാല്‍ കുരുവി… മോഹന്‍)
35. തെന്‍‌ട്രല്‍ വന്ത് എന്നൈ തൊടും…
36. നിന്നു കോഹ്‌രി വര്‍‌ണ്ണം… (അഗ്നി നക്ഷത്രം)
37. തോഹൈ ഇള മയില്‍… (ഏതോ മോഹന്‍ പടം)

മേല്‍‌പ്പറഞ്ഞതെല്ലാം തന്നെ ഇളയരാജാ എന്ന അത്ഭുതപ്രതിഭയുടെ വിരല്‍‌തുമ്പില്‍ നിന്നും ഉതിര്‍ന്നു വീണ സംഗീത മാല്യങ്ങളാണ്.

പാട്ടുകളുടെ ലിസ്റ്റ് തീര്‍ന്നിട്ടില്ല… സമയം തീര്‍ന്നു! ഇനി എണീറ്റിരിക്കുമ്പോള്‍ ബാക്കി എഴുതാം. നല്ല മുതുകു വേദന.

Categories
Malayalam Posts

താനെന്താ മണ്ടനാ?

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാന്‍ ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്. മലയാളം ചാനലുകളിലെ പരസ്യ കൂത്ത്!

ഒരു പരസ്യ ചിത്രം കാണിക്കുമ്പോള്‍ അത് ആരെ ഉദ്ദേശിച്ചാണ്‌ കാണിക്കുന്നത് എന്ന കാര്യത്തില്‍ ആ പരസ്യത്തിന്റെ നിര്‍മ്മാതാക്കള്‍ക്കില്ലെങ്കിലും, പ്രോഡക്റ്റ് കമ്പനികള്‍ക്ക് ഇത്തിരി ശ്രദ്ധിക്കാം എന്ന് ഞാന്‍ വിശ്വസിക്കുന്നു… എനിക്ക് പരസ്യ നിര്‍മാണത്തെക്കുറിച്ച് കാര്യമായിട്ടല്ല, ഒന്നും തന്നെ അറിയില്ല എന്ന് പറഞ്ഞു വയ്ക്കുന്നു. ഈ ഒരു വിഭാഗത്തില്‍ ഏറ്റവും അരോചകമായി തോന്നുന്നത് സണ്‍ലൈറ്റ് സോപ്പ് പൊടിയുടെ പരസ്യമാണ്‌. “…കാക്കിരി നാട്ടില്‍ ഓറഞ്ജെത്തി ഒപ്പം സൂര്യനുമെത്തി…” ദൈവമേ… ഇങ്ങനെ ഒരു പരസ്യം എടുക്കാന്‍ തൊലിക്കട്ടി കാട്ടിയ ആ മഹാനെ പൂവിട്ടു പൂജിക്കണം.

തമിഴില്‍ ഒരു പഴമൊഴി ഉണ്ട് “…സഭയറിന്ത് പേസ്, സമയമറിന്തു പേസ്…” ആരോട് എപ്പൊ എന്ത് പറയുന്നു എന്ന കാര്യം മനസ്സിലാക്കി സംസാരിക്കുക. (ഇടം പൊരുള്‍ ഏവല്‍). ആ പരസ്യം തുടങ്ങി കുറേ നേരം ആവും വരെ, ഞാന്‍ കരുതിയത് വല്ല ക്രീം ബിസ്കറ്റിന്റെയും പരസ്യമായിരിക്കും എന്നാണ്‌. സാധാരണ കൊച്ചുകുട്ടികളെ ആകര്‍ഷിക്കാനാണല്ലൊ ഇതുപോലത്തെ കോക്കിറി മാക്കിറി പാട്ടും,കളര്‍ഫുല്‍ കാര്‍ട്ടൂണുകളും കാണിക്കുന്നത്. ഈ സോപ്പ്‌പൊടി ഉപയോഗിക്കുന്ന ക്ലാസ്സ് ആകട്ടെ ഉറപ്പായും ഈ കാര്‍ട്ടൂണ്‍ പ്രായം കഴിഞ്ഞവരായിരിക്കും. ഔചിത്യം എന്നത് ഏഴല്ല എഴുപത് അയലത്തുകൂടി പോയിട്ടില്ല. കഷ്ടം.

പിന്നെ കുറെ പരസ്യങ്ങള്‍, സംസാരിക്കുന്നതെല്ലാം അര്‍ച്ചനക്കു മന്ത്രം പറയുന്ന പോലെയാണ്‌. എന്താണ്‌ അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. അതും ഒരുമാതിരി പക്കറ വോയിസില്‍. കഷ്ടം,അല്ലാതെന്ത് പറയാന്‍! അത് കാരണം ബൂലോക പടംവരപ്പുകാരനു പടക്കം പൊട്ടിച്ചു കളിക്കാന്‍ ഒരു ചാന്‍സ് കിട്ടും അത്ര തന്നെ.!

അടുത്ത തരം പരസ്യം, ഡബ്ബിങ് കുളം തോണ്ടിയ പരസ്യം. ബെസ്റ്റ് ഉദാഹരണം- ഭീമാ ഗോള്‍ഡ്. അതില്‍ വെള്ള കോട്ടിട്ട ഒരു അണ്ണന്‍ വരും. ആള്‍ പറയുന്ന കാര്യം പൊട്ടത്തരമാണോഎന്നൊന്നും എനിക്കറിയില്ല. പക്ഷേ പരസ്യം കണ്ടാല്‍ അയാള്‍ സംസാരിക്കുന്നതല്ല എന്ന് വളരെ വ്യക്തമായി മനസ്സിലാകും എന്ന് മാത്രമല്ല, വളരെ വിക്രിതമായി ഒരു വശത്തേക്ക് കോടിയിരിക്കുന്നത് കാണാം. പരസ്യം കണ്ടാല്‍ ഉപഭോക്താക്കള്‍ സേവനം തേടി ചെല്ലണ്ടേ ചെല്ലാ? ഇത്തിരി മെനയൊക്കെ ഉള്ള ആണൊരുത്തനെ മലയാള നാട്ടില്‍ കിട്ടിയില്ലെ?

അടുത്തത് ആളെ പൊട്ടനാക്കുന്ന പരസ്യങ്ങള്‍. “ബ്രെഫ്”, “ജിഫ്ഫ്”, “സെഫ്ഫ്”, “മി. മസ്സള്‍സ്”, ഇതില്‍ ഏതാണ്‌ പരസ്യം എന്ന് ഞാന്‍ ഓര്‍ക്കുന്നില്ല…ഏതായാലും, മേല്‍പ്പറഞ്ഞതില്‍ ഒന്നില്‍ പറയുന്നത്-“മൈക്രോസ്കോപ്പ് വച്ച് നോക്കൂ…” എവിടെ? കക്കൂസില്‍! ഇവനൊക്കെ എന്തോന്നാ വിചാരിച്ച് വച്ചിരിക്കുന്നത്? പിന്നെ ടൈഡ് സോപ്പ്… “ഡേര്‍ട്ട് മാഗ്നെറ്റ്” ഉണ്ടത്രേ അതില്‍… “അമേസ് ബ്രെയിന്‍ ഫൂഡ്”-ഇന്റെര്‍നെറ്റ് തലച്ചോറിന്! പുതിയ ഇനം തലച്ചോറാണു കേട്ടോ. ഇതു പോലത്തെ ഒരു പോഷകാഹാരമാണ്‌ നമ്മുടെ സ്വന്തം ഹോര്‍ലിക്സ്. ഈ സാധനം ജി.എസ്.കെ എന്ന കമ്പനി തന്നെ ബ്രിട്ടനില്‍ വില്ക്കുന്നത് പോഷകാഹാരമായിട്ടല്ല… സ്ലീപ് സപ്ലിമെന്റ് എന്ന ലേബലില്‍ ആണ്‌. അതായത്, മക്കളെ സ്നേഹിക്കുന്ന ഇപ്പോഴത്തെ അമ്മമാര്‍, സ്കൂളില്‍ പോകുന്നതിനു മുന്പ് മക്കളെ നിര്‍ബന്ധിച് (അല്ലാതെയും) കുടിപ്പിക്കുന്നത് ഉറക്കം കൂട്ടാനുള്ള സുനാമെട്രി ആണ്‌. സമ്ശയമുണ്ടെങ്കില്‍ വിക്കിപ്പീഡികയില്‍ ഹോര്‍ലിക്സിനെ തിരഞ്ഞു നോക്കൂ.

ഇനി, ഓവര്‍ ഇമോഷണല്‍ പരസ്യങ്ങള്‍. ഒന്നാം സ്ഥാനം മകള്‍ ഒളിച്ചോടിപ്പോകുന്ന ആ സില്‍മ തന്നെ- “വിശ്വാസം. അതല്ലെ എല്ലാത്തിലും വലുത്?”. അടുത്ത സ്ഥാനം ഹമാം സോപ്പ്… മകളുടെ ആത്മവിശ്വാസം, കോണ്‍ഫിഡന്‍സ് പിന്നെ സെ