Categories
Month: April 2009
Categories
ചായക്കടയിലെ സാമ്പത്തിക മാന്ദ്യം
വിശ്വച്ചില്ലെങ്കിലും! ഈ പറയുന്ന സംഭവം കഴിഞ്ഞ ദിവസം നടന്നതും ഞാന്‍ നേരിട്ട് സാക്ഷി ആയതും ആണ്.
പതിവായി ഞാന്‍ ചായ കുടിക്കാറുള്ള, ഓഫീസിനു തൊട്ടടുത്ത ചായക്കടയില്‍ പോകാതെ വേറെ ഒരു കടയില്‍ പോയി. അവിടെ, എന്റെ പതിവു കടയിലെ ചായച്ചേട്ടനും, പുതിയ കടയിലെ ചായച്ചേട്ടനും തമ്മില്‍ സംസാരം ഇങ്ങനെ പോകുന്നു.
പുതിയ ചേട്ടന്: എന്തു പറ്റി? ഇപ്പോ ആ കടയില്‍ കാണാറേ ഇല്ലല്ലൊ
പഴയ ചേട്ടന്: അമേരിക്കയില്‍ ഷെയറുകളുടെ വിലയ്ക്ക് എന്തോ പറ്റിയല്ലൊ. അതു കൊണ്ട് കടയുടെ അടുത്തുള്ള കമ്പനിക്കാരൊന്നും പഴയപോലെ ചായകുടിക്കാന്‍ വരുന്നില്ല. ബിസിനസ്സൊക്കെ കുറഞ്ഞതു കാരണം എന്നെ പിരിച്ചുവിട്ടു. ഇനി അമേരിക്കയിലെ പ്രശ്നങ്ങളൊക്കെ തീര്‍ന്നാലെ എനിക്കു രക്ഷയുള്ളൂ എന്നു തോന്നുന്നു…..
ഞാന്‍ ഒന്നു ഞെട്ടാതിരുന്നില്ല… സാമ്പത്തിക മാന്ദ്യം ആരെയൊക്കെയാണ് ബാധിക്കാത്തത്?!!
Categories