-
ഡഗ്ലസോഗ്രഫി – 2
ബാംഗളൂരില്‍ തവരക്കരയിലെ ഫ്ലാറ്റില്‍, ആന്റി-ക്ലോക്ക്വൈസ് ദിശയില്‍ തിരിയുന്ന ഫാനില്‍ നോക്കി മലര്‍ന്ന് കിടന്നപ്പോള്‍, അവന് അറിയാതെ തന്നെ ഭൂതകാലത്തിന്റെ കിഴുക്കാംതൂക്കായ താഴ്വരകളിലേക്ക് കൂപ്പുകുത്തി. അന്നൊരു വെള്ളിയാഴ്ച്ച. കമ്പനിയില്‍ പുതിയതായ് കുറേ പേര് ജോയിന്‍ ചെയ്യുന്നു. പതിവ് പോലെ മുട്ടനാടുകളായിരിക്കും വരിക എന്ന് ബാച്ചി സമൂഹം തെറ്റിധരിച്ചു. എല്ലാരുടെയും പ്രതീക്ഷകള്‍ തകിടം മറിച്ചുകൊണ്ട് അനുപമ സൌന്ദര്യ ധാമങ്ങളായ തരുണീ മണികള്‍ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. രാവിലെ തന്നെ ശിവരാജന് മേലുദ്യോഗസ്തയുടെ ഓര്‍ഡര്‍ ലഭിച്ചു, പുതിയതായി കുറച്ച് പ്രൊബേഷനേര്‍സ് വരുന്നു. […]
-
ഡഗ്ലാസോഗ്രഫി – 1
സസ്യശാമള കോമള സുന്ദരമായ കേരളത്തിന്റെ ഭരണയന്ത്രം തലങ്ങും വിലങ്ങും തിരിയുന്ന തിരുവനന്തപുരം എന്ന നഗരത്തിന്റെ പ്രാ(ഭ്രാ)ന്ത പ്രദേശത്തുള്ള കവടിയാര്‍ എന്ന സ്ഥലത്ത് പ്ലുക്കോ, പ്ലുക്കോ എന്നൊരു സോഫ്റ്റ്വേറ് കമ്പനി ഉണ്ടാരുന്നു. അവിടെ ഡഗ്ലസ് ഡഗ്ലസ് എന്നൊരു പയ്യന് ഉണ്ടായിരുന്നു. 2004-ല്‍ അവന് ആ കമ്പനിയില്‍ ജോയിന്‍ ചെയ്തു. ജോയിന്‍ ചെയ്ത് അധികം കാലത്തിനു മുന്നേ തന്നെ അവന് ഒരു എണ്ണം പറഞ്ഞ കുടിയനാണെന്ന് അറിവുള്ളവര്‍ മനസ്സിലാക്കുകയും, അതില്‍ അവന്റെ പ്രാഗദ്ഭ്യം തെളിയിക്കാന്‍ അവസരം ഒരുക്കു കൊടുക്കുകയും കൂടി […]
-
വര്‍ണ്ണം, ആശ്രമം
ആദിമ കാലങ്ങളില്‍ മനുഷ്യ സമൂഹത്തിന് കൃഷിയും കച്ചവടവും മാത്രമായിരുന്നു മാത്രമായിരുന്നു തൊഴില്‍. കാലപ്പോക്കില്‍, ഓരോ തൊഴിലിനും പ്രത്യേക കഴിവുള്ളവര്‍ ഉണ്ടായി. അങ്ങനെ കൃഷിക്കാരനും കച്ചവടക്കാരനും വേട്ടക്കാരനും ഒക്കെ ഉണ്ടായി. സംസ്കാരികമായ പുരോഗതിയോടൊപ്പം വൈവിധ്യമാര്‍ന്ന തൊഴിലുകളും വന്നെത്തി. അങ്ങനെ കൊല്ലനും ആശാരിയും ഉണ്ടായി. ഇങ്ങനെ, തൊഴില്‍ വിദഗ്ധര്‍ ഉണ്ടായപ്പോള്‍ സാമൂഹ്യ പുരോഗതിയും ഉണ്ടായി. ശതവാഹന രാജവംശത്തിന്റെ കാലത്ത് തന്നെ തൊഴില്‍ അടിസ്ഥാനമാക്കി സമൂഹത്തില്‍ തരം തിരിവുകള്‍ ഉണ്ടായിരുന്നു. ആ രാജവംശം കാലക്രമേണ മണ്മറഞ്ഞു പോയി. പ്രധാനമായും, ബ്രാഹ്മണര്‍ ആത്മീയ […]
-
പൊന്നമ്പലത്തിന്റെ അയ്യപ്പന്
അയ്യപ്പന് പൊന്നമ്പലത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണ്, ഭക്തിയുടെയും. അയ്യപ്പനെ പൊന്നമ്പലം മനസ്സിലാക്കുന്നതും സ്നേഹിക്കുന്നതും, ആ ശക്തിയെ ആവാഹിക്കുന്നതും ഭക്തിമാര്‍ഗ്ഗത്തിലൂടെയാണ്. ഇന്ത്യക്കാന്റെ മഹനീയ പൈതൃകം എന്ന അഭിമാനമുണ്ടാക്കുന്നത് വിശ്വാസത്തിലൂടെയും, ചിന്തയിലൂടെയുമാണ്. പൊന്നമ്പലത്തിന്റെ അയ്യപ്പന് പൊന്നമ്പലത്തിന്റേത് മാത്രമാണ്. അത് മറ്റാരുടെയും സ്വത്തല്ല. കാരണം പൊന്നമ്പലത്തിന്റെ അയ്യപ്പന് പൊന്നമ്പലത്തിന്റെ വിശ്വാസമാണ്. അതാണ് പൊന്നമ്പലത്തിന്റെ മുത്തശ്ശന് പറഞ്ഞുതന്നത്. പൊന്നമ്പലത്തിന് അയ്യപ്പന് ദൈവമാണ്. കാരണം അയ്യപ്പന് പൊന്നമ്പലത്തിന്റെ വിശ്വാസമാണ്; ബ്രാഹ്മണനായത് കൊണ്ടല്ല. പൊന്നമ്പലത്തിന് അയ്യപ്പന് ഒരു ആരാധനാ മൂര്‍ത്തിയാണ്. കാരണം അയ്യപ്പന് പൊന്നമ്പലത്തിന്റെ വിശ്വാസമാണ്. പൊന്നമ്പലം […]