-
സന്തോഷ ജ്നമദിനം കുട്ടിക്ക്…
പൊന്നമ്പലത്തിന്റെ ഒന്നാം പിറന്നാളായിരുന്നു. ഈ ഒരു വര്‍ഷം കൊണ്ട്, എനിക്കു ബൂലോഗത്തിനുള്ളിലും പുറത്തുമായി അനേകം സൌഹൃദ ബന്ധങ്ങള്‍ ലഭിച്ചു. അതിന് നിങ്ങള്‍ ഓരോരുത്തര്‍ക്കും എന്റെ മനമാര്‍ന്ന നന്ദി രേഖപ്പെടുത്തിക്കൊള്ളട്ടെ. ഒരു വല്യ സംഭവമൊന്നും അല്ലെങ്കിലും, എന്നെയും കൂട്ടത്തില്‍ കൂട്ടിയതിനു ചേട്ടന്മാരോട് വളരെ നന്ദി….!!! പൊന്നമ്പലത്തിന്റെ ഈ അലമ്പ് ബ്ലോഗ് വായിക്കുന്ന എല്ലാ കൂട്ടുകാര്‍ക്കും ക്ഷമക്കുള്ള അവാര്‍ഡ് കിട്ടട്ടെ 🙂 പ്രോത്സാഹനവും പിന്തുണയും ഇനിയും പ്രതീക്ഷിച്ചു കൊണ്ട് പൊന്നമ്പലം
-
ഒരു ടൂവീലര്‍ കഥ
പാത്രപരിചയമാവട്ടെ ആദ്യം. നമ്മുടെ കഥയിലെ നായകന്റെ പേര് മൊട്ട കുമാര്‍. മറ്റൊരു കഥാപാത്രത്തിന്റെ പേര് ചാറ്റു. ഇനി ശകലം ചരിത്രം. ഈ മൊട്ട മൊട്ട എന്ന് പറയുന്ന സാധനം ഒരു വമ്പന്‍ ഉരുപ്പടിയാണ്. ആളുകളെ ചിരിപ്പിക്കുക എന്ന കലയില്‍ അഗ്രഗണ്യന്‍. ഉദാ: ഒരു ദിവസം ഒഫീസിലെ റ്റീ റൂമില്‍ എല്ലാരും ഇരിക്കുന്നു (ചായ കുടിക്കാന്‍ തന്നെ). എല്ലാരും ഭയങ്കര സീരിയസ്സായിരിക്കുന്നു. മൊട്ട മുരടനക്കി എല്ലാരേം ശ്രദ്ധിപ്പിക്കാന്‍ ശ്രമിച്ചു. റ്റീ റൂമില്‍ രണ്ട് വേസ്റ്റ് ബിന്‍ ഇരിപ്പുണ്ട്. ഒന്ന് […]
-
അന്നദാനം മഹാദാനം.
അന്നദാനത്തിന്റെ മഹത്വം പറയുന്ന ഈ കഥ മഹാഭാരതത്തിലാണ് പറഞ്ഞിട്ടുള്ളത്. കര്‍ണ്ണനും സുയോധനനും മരണശേഷം സ്വര്‍ഗ്ഗത്തിലെത്തി. രണ്ട് പേര്‍ക്കും ഉജ്ജ്വലമായ വരവേല്‍പ്പും കാര്യങ്ങളും ഒക്കെ ലഭിച്ചു. എന്നിട്ട് രണ്ട് പേര്‍ക്കും ഓരോ കൊട്ടാരം നല്കി. സകലവിധ സൌകര്യങ്ങളും ഉള്ള കൊട്ടാരങ്ങളില്‍, ദര്ബ്ബാറുകളും, നര്‍ത്തകിമാരും എല്ലാമുണ്ടായിരുന്നു. കുറച്ച് നേരം കഴിഞ്ഞു. കര്ണ്ണന് ദാഹം അനുഭവപ്പെട്ടു. വെള്ളം അന്വേഷിച്ച് കൊട്ടാരം മൊത്തം കറങ്ങി നടന്നു. ഒരിടത്തും കിട്ടിയില്ല. വെള്ളം മാത്രമല്ല, ഭക്ഷണവും അവിടെയെങ്ങും ഇല്ല എന്ന് മനസ്സിലായി. ഉള്ള ആപ്പിളും, മുന്തിരിയുമെല്ലാം […]