ശെന്തരോയെന്തോ!


ബുദ്ധിവികാസം ഉണ്ടെന്ന് ഭാവിക്കുന്ന ഒരു വ്യക്തിയുടെ ബ്ലോഗില്‍ കണ്ടത്:

മുന്നറിയിപ്പ്

പ്രായത്തിനനുസരിച്ച് ബുദ്ധി പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറാകാത്തവര്‍, അടിമത്വം സുഖകരമാണെന്നു ചിന്തിക്കുന്നവര്‍,ബുദ്ധിവികാസം കുറഞ്ഞവര്‍, പാരംബര്യ വാദികള്‍/യാഥാസ്ഥികര്‍, അന്യരുടെ ചിന്തകളോടും അഭിപ്രായങ്ങളോടും അസഹിഷ്ണുത പുലര്‍ത്തുന്നവര്‍,ദുരഭിമാനികള്‍,വര്‍ണ്ണവെറിയന്മാര്‍;ജാതി മതം, എന്നീ വേര്‍തിരിവുകളോ മാംസളമായ ദൈവസങ്കല്‍പ്പങ്ങളോ അവയുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ കഥകളോ,കുട്ടിക്കഥകളോ,പുരാണങ്ങളോ,ഐതിഹ്യങ്ങളോ,ഇതിഹാസങ്ങളോ,വിശ്വാസങ്ങളോ പരമസത്യമാണെന്ന് വിശ്വസിക്കുന്നവര്‍,സ്വന്തം വിശ്വാസങ്ങളെ ശുദ്ധീകരിക്കാനോ/വിമര്‍ശിക്കാനോ വിമുഖരായവര്‍ തുടങ്ങിയ ബഹുമാന്യര്‍ക്ക് ഈ ബ്ലോഗ് വായിക്കുന്നത് അവരുടെ ചിന്താഗതികളെ സ്വാധീനിക്കാനോ, അവരുടെ വിശ്വാസം വൃണപ്പെടാനോ കാരണമായേക്കാം എന്നുള്ളതിനാല്‍ അവര്‍ ഈ ബ്ലോഗ് വായിക്കാനോ കാണാനോ മറ്റുള്ളവരെ കാണിക്കാനോ വായിപ്പിക്കാനോ ശ്രമിക്കരുതെന്ന് ഇതിനാല്‍ മുന്നറിയിപ്പു നല്‍കുന്നു.

അഥവ വല്ലവരും ഈ മുന്നറിയിപ്പിനെ അവഗണിക്കുന്ന പക്ഷം അവരുടെ പ്രവര്‍ത്തിയുടെ ഫലത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും അവര്‍ക്കുതന്നെ ആയിരിക്കുന്നതും, ഇതെഴുതുന്ന സമയത്ത് എന്ന ബ്ലോഗറുടെ നിയന്ത്രണത്തിലുള്ളതും,
അമേരിക്കയിലെ ഗൂഗിള്‍ കംബനിയുടെ ഉടമസ്തതയിലുള്ളതുമായ ഈ ബ്ലോഗിനോ,എന്ന ബ്ലോഗര്‍ക്കോ,തന്നിഷ്ടത്തോടെ അതിക്രമിച്ചുകടന്ന ബ്ലോഗ് വായനക്കാരുടെ കഷ്ട നഷ്ടങ്ങളില്‍ ഉത്തരവാദിത്വമുണ്ടാകുന്നതല്ല എന്ന് അറിയിച്ചുകൊള്ളുന്നു.(ശേഷം ഭാഗം പേജിന്റെ താഴെ)

ഇങ്ങനെ ഒരു പോങ്ങത്തരം എഴുതി വച്ചാല്‍ താന്‍ എല്ലാ നിയമങ്ങള്‍ക്കും അതീതനായി എന്ന് സ്വയം വിശ്വസിക്കുന്ന ആ മഹാനുഭാവന്‍ ആരെന്ന് ഞാന്‍ പറയില്ല!! 🙂 ഞാന്‍ ആ വഴി പോയിട്ടേ ഇല്ല.


Leave a Reply

Your email address will not be published.