രത്നാകരന്‍ മുതല്‍ ബാലുമാഷ് വരെ


ഡിസ്ക്ലൈമര്‍: ഈ ഒരു പോസ്റ്റ് കൊണ്ട്, ആരെങ്കിലും നന്നാവണം എന്നെനിക്ക് നിര്‍ബ്ബന്ധം ഒന്നുമില്ല. വായിക്കുന്നവര്‍ക്ക് കമന്റ് ഇടാനുള്ള സൌകര്യം ഉണ്ട്.

ഒരു കാട്ടില്‍, കള്ളനായി ജീവിച്ച രത്നാകരന്‍, മോശപ്പെട്ട ആ തൊഴില്‍ വിട്ട്, നല്ലവനായി. ഈശ്വരനെ ധ്യാനിച്ച് തപസ്സിലിരുന്ന അവനെ ചിതല്‍ മൂടി. അങ്ങനെ വാത്മീകത്താല്‍ മൂടപ്പെട്ടവനെ സപ്തര്‍ഷികള്‍ വാത്മീകി എന്ന് വിളിച്ചു. ആ വാത്മീകി എഴുതിയ ഒരു കഥയാണ്, രാമായണം. -ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളല്ലേ? അതെ. ഇനി പറയാന്‍ പോകുന്നതും എല്ലാര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ തന്നെ. പക്ഷേ പലരും അത് മറന്നു പോയി എന്ന് പൊന്നമ്പലത്തിനു തോന്നുന്നു! (ങെ ഇതെന്താ ഞാനും പടം വരക്കാന്‍ തുടങ്ങിയോ ഭഗവാനേ?!)

രാമായണവും മഹാഭാരതവും ഭാരതത്തിന്റേതെന്ന് കരുതപ്പെടുന്ന രണ്ട് ഇതിഹാസങ്ങള്‍ ആണ്. ഇതിഹാസം എന്നത് ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇതി + ഇഹ + ആസം (ഇങ്ങനെ ഇവിടെ സംഭവിച്ചിരുന്നു) എന്നാണ്. പക്ഷേ ഇപ്പോ ചിലര്‍ പറയുന്നത് കേട്ടാല്‍ തോന്നും, ഇതി + ഹാസം ആണെന്ന്.

രാമായണത്തിനും മഹാഭാരതത്തിനും ഉള്ള ഒരു പ്രധാന വ്യത്യാസം എന്നത്, ഒരു മനുഷ്യന്‍ എങ്ങനെ ആകരുത് എന്നതാണ് മഹാഭാരതം പറയുന്നത്. ഒരു മനുഷ്യന്‍ എങ്ങനെ ആകണം എന്നത് രാമായണവും പറയുന്നു. നോക്കാം,

രാമന്‍ – നല്ല മകന്‍, നല്ല ജ്യേഷ്ഠന്‍, നല്ല ശിഷ്യന്‍, നല്ല യോദ്ധാവ്, നല്ല ഭര്‍ത്താവ്, നല്ല രാജാവ്, നല്ല യജമാനന്‍.
സീത – നല്ല മകള്‍, നല്ല സഹോദരി, നല്ല ഭാര്യ, നല്ല അമ്മ.
ലക്ഷ്മണന്‍ – നല്ല മകന്‍, നല്ല അനിയന്‍, നല്ല ശിഷ്യന്‍, നല്ല യോദ്ധാവ്.
ഹനുമാന്‍ – നല്ല സേവകന്‍, നല്ല തോഴന്‍, നല്ല ദൂതന്‍, നല്ല സംഗീതജ്ഞന്‍, നല്ല മദ്ധ്യസ്ഥന്‍, വാഗ്ചാതുര്യമുള്ളവന്‍.
രാവണന്‍ – നല്ല അച്ഛന്‍ (പില്‍ക്കാലത്ത്) ‍, ഈശ്വര വിശ്വാസി. (സ്വന്തം നാശത്തിനു കാരണം വേറെ ഉണ്ട്)

ധര്‍മ്മപുത്രന്‍ – യുദ്ധത്തില്‍ ദ്രോണരെ ചതിക്കുന്നു. സ്വാര്‍ത്ഥന്‍, ധൂര്‍ത്തന്‍, ചൂതാടി.
ഭീമന്‍ – ആവശ്യമുള്ളപ്പോള്‍ ചിന്തിക്കാത്തവന്‍. എല്ലാരാലും കളിയാക്കപ്പെടുന്നവന്‍.
അര്‍ജ്ജുനന്‍ – അഹങ്കാരി.
കര്‍ണ്ണന്‍ – ആത്മവിശ്വാസം ഇല്ലാത്തവന്‍. ധൂര്‍ത്തന്‍ (അമിതമായ ദാനശീലം)
സുയോധനന്‍ – അമ്മാവന്റെ വാക്കുകള്‍ മാത്രം കേള്‍ക്കുന്നവന്‍ (സ്വയം ചിന്തിക്കാത്തവന്‍)
ശകുനി – പക്ഷഭേദം

പക്ഷേ, എല്ലാരും ഒരുപോലെ ചിന്തിക്കണം എന്ന് നമുക്ക് വാശിപിടിക്കാന്‍ പാടില്ലല്ലൊ.

“ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും
ചോരതന്നെ കൊതുകിന്നു കൌതുകം”

എന്ന മട്ടില്‍, ദോഷൈകദൃക്കുകള്‍ ഒരുപാട് കാണും. ഓരോ കൃതിയും, അതെഴുതിയ ആള്‍ എന്തുദ്ദേശിച്ച് എഴുതിയിരിക്കുന്നു എന്ന് അറിഞ്ഞ് വായിക്കുന്നതാണ് ഉത്തമം. ഇതിഹാസങ്ങളിലും മറ്റും അത് പറഞ്ഞിട്ടും ഉണ്ട്.

രാമന്‍ എന്നത് ഒരു സാങ്കല്‍പ്പിക കഥാപാത്രം ആയിരിക്കാം, ജീവിച്ചിരുന്ന ഒരു വ്യക്തി ആയിരിക്കാം. അതില്‍ കാര്യമില്ല. നമ്മള്‍ ജീവിക്കുന്ന ‘ഇന്ന്’ എന്ന ദിവസം, അതിന്റെ ഔചിത്യത്തെ കുറിച്ചാകണം നമ്മള്‍ ചിന്തിക്കേണ്ടത്. ഉദാഹരണം: മഹാത്മാ ഗാന്ധി, ഒരു നാല് തലമുറകഴിയുമ്പോള്‍ ഇന്ന് രാമായണത്തെ എതിര്‍ത്തവരുടെ പിന്‍‌ഗാമികള്‍ ഉറപ്പായും പറയും, ഗാന്ധി എന്നൊരു മനുഷ്യന്‍ ജീവിച്ചിരുന്നില്ല എന്ന്. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ കഥയാണെന്ന് (അത് ഇപ്പൊ തന്നെ പലരും പറഞ്ഞ് തുടങ്ങി). ഗാന്ധിയുടെ ഫോട്ടോയും വീഡിയോയും എല്ലാം ഗ്രാഫിക്സ് ആണെന്ന്. കാരണം, എന്തുകൊണ്ടാണോ രാമന്‍ എന്നൊരു വ്യക്തി ജീവിച്ചിരിക്കാനിടയില്ലാ എന്ന് ഇവര്‍ പറയുന്നുവോ അതേ കാരണം തന്നെ ഗാന്ധിക്കും സ്യൂട്ട് ആവും! ഇത്ര കഷ്ടതകള്‍ ആരും അനുഭവിക്കില്ല, ഗാന്ധി ഗുജറാത്തിയാണ്! എന്നൊക്കെ…

പിന്നെ ഒരു വാദ പ്രതിവാദങ്ങള്‍ക്കായി വേണമെങ്കില്‍ ഒരു കാര്യം കൂടി പറയാം. പെറ്റ തള്ളയെ ഒറ്റയ്ക്കാക്കീട്ട് നാട് വിട്ടു പോയി എന്ന് യേശുകൃസ്തുവിനെ കുറിച്ച് ആരും പറയില്ല. പക്ഷേ, കെട്ടിയ പെണ്ണിനെ ഉപേക്ഷിച്ചു പോയ രാമനെ പറയാം, അതിനു കാരണം എന്താണെങ്കിലും. (കര്‍ത്താവേ എന്നോട് പൊറുക്കേണമേ.)

ഇനി ശകലം ‘***ഹത്യ’…

ബീ ജേ പ്പീ, എന്ന പേരില്‍, തുടങ്ങീട്ട് 30 കൊല്ലം പോലും തികയാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടി, അവര്‍ രാമന്റെ പടം തങ്ങളുടെ പോസ്റ്ററില്‍ അച്ചടിച്ചു എന്ന കാരണത്താല്‍, ബീജേപ്പീയുമായി യാതൊരു ബന്ധവും ഇല്ലാത്ത ‘ഹിന്ദു മത’ വിശ്വാസികള്‍ ആരാധിക്കുന്ന ശ്രീ രാമനെ പുലഭ്യം പറയുന്ന എല്ലാരുടേം ‘കണ്ണിലെ ഉണ്ണി’ ആയ ‘പ്രിയ ബ്ലോഗര്‍’മാരുടെ ശ്രദ്ധക്ക്. ഉടയവര്‍ ഇല്ലാത്ത അടഞ്ഞ വാതിലുകള്‍ ഉള്ള ബ്ലോഗ് പോലത്തെ ഒരു സ്ഥലത്ത് നിന്നു മാത്രമേ നിങ്ങള്‍ക്ക് ഇങ്ങനെ കുരക്കാനാകൂ. പുറത്തിറങ്ങി, ഒരു പൊതു വേദിയില്‍ സംസാരിച്ചാല്‍, ജോഡിയില്ലാത്ത ചെരുപ്പുകള്‍ക്കായുള്ള പുതിയ ഷോറൂം തുറക്കാനും മാത്രമുള്ള ചെരുപ്പുകള്‍ നിങ്ങള്‍ക്ക് കിട്ടും.

സമരവും, വികസനവും നടത്തുന്നത് മനുഷ്യന്‍ തന്നെ. മനുഷ്യന്‍ ചെയ്യുന്ന സമരത്തിനു മനുഷ്യനെ മാത്രം പഴിക്കുക. യുക്തിവാദികള്‍ മോശം ആള്‍ക്കാരല്ല. യുക്തിവാദികള്‍ക്ക് ദൈവം ഇല്ല എന്ന് എത്രത്തോളം വിശ്വസിക്കാമോ, അത്ര തന്നെ ആസ്തികര്‍ക്ക്, ദൈവത്തില്‍ വിശ്വസിക്കാനും അവകാശമുണ്ട്.

ഇന്‍ഫോ: തൂത്തുക്കുടിയിലെ ഷിപ്പിങ് കമ്പനികളില്‍, നമ്മുടെ കേന്ദ്രമന്ത്രി ടി ആര്‍ ബാലുവിന് എത്ര കമ്പനികളില്‍ അംഗത്വം ഉണ്ടെന്ന് ആര്‍ക്കെങ്കിലും അറിയാമൊ? സ്വന്തം കമ്പനികള്‍ക്കായി സര്‍ക്കാര്‍ ചിലവില്‍ കപ്പല്‍ പാത! സര്‍ക്കാരിന് വര്‍ഷം 21 കോടി… ബാലു അണ്ണനൊ?

രത്നാകരന്‍ എന്നാല്‍ കടല്‍ എന്ന് അര്‍ത്ഥം. രത്നാകരന്‍ കള്ളനായിരുന്നു. പിന്നെ നന്നായി. ചിലപ്പൊ ബാലുമാഷും നന്നാവുമായിരിക്കും അല്ലെ?

പിന്‍‌കുറിപ്പ്: എവിടെയോ തുടങ്ങി, എവിടെയോ നിര്‍ത്തി. എന്നാലും ഞാന്‍ എനിക്കു പറയാനുള്ള പലതും പറഞ്ഞിട്ടുണ്ട്.


24 responses to “രത്നാകരന്‍ മുതല്‍ ബാലുമാഷ് വരെ”

 1. രത്നാകരന്‍ എന്നാല്‍ കടല്‍ എന്ന് അര്‍ത്ഥം. രത്നാകരന്‍ കള്ളനായിരുന്നു. പിന്നെ നന്നായി. ചിലപ്പൊ ബാലുമാഷും നന്നാവുമായിരിക്കും അല്ലെ?എവിടെയോ തുടങ്ങി, എവിടെയോ നിര്‍ത്തി. എന്നാലും ഞാന്‍ എനിക്കു പറയാനുള്ള പലതും പറഞ്ഞിട്ടുണ്ട്.

 2. ആദ്യ ഭാഗം ഇഷ്ടപ്പെട്ടു. നല്ല വ്യത്യസ്തമായ ചിന്ത… അവതരണം.*** ഹത്യ യെ പറ്റി ഞാന്‍‌ പരാമര്‍‌ശിക്കുന്നില്ല.:)

 3. നന്ദി ശ്രീ…പോട്ടെ, ഒരാളെങ്കിലും വന്ന് നോക്കിയല്ലൊ… ഞാന്‍ ശങ്കിച്ചിരിക്കുകയായിരുന്നു… “ചീഞ്ഞ ബ്രാഹ്മണ്യം, ഷണ്ഡത്വം, സവര്‍ണ്ണ മേധാവിത്വം” എന്നീ ഇക്കിളി വാക്കുകള്‍ ഇല്ലാത്തത് കൊണ്ട് ഇതൊക്കെ ആരെങ്കിലും വായിക്കുമോ എന്ന്!…നന്ദിയുണ്ട് ശ്രീ, നന്ദിയുണ്ട് (സലീം കുമാര്‍ സ്റ്റൈല്‍)!

 4. സവര്‍ണ്ണന്മാര്‍ക്ക് നന്ദി കൊടുക്കില്ല… ഒണ്‍‌ലി അവര്‍ണ്ണേഴ്സ്!എന്തായാലും കുറുമാന്‍‌ജീക്ക് ഒരെണ്ണം തരാം… നന്ദി.

 5. ചിന്തിപ്പിക്കുന്ന ലേഖനം തന്നെ പൊന്നമ്പലം.എനിക്കു് നന്ദി വേണ്ട.:)

 6. സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ക്ക് ചിന്തിക്കണമെന്നുണ്ടെങ്കില്‍ ചിന്തിക്കാന്‍ വകുപ്പുള്ള ലേഖനം.ഇന്‍ഫോ: (പറഞ്ഞത് തന്നെ) ബീജേപ്പിയും തൊഗാഡിയായും തൊളവഡായിയും തൊട്ടുകൂടായ്കയും എല്ലാം എതിര്‍ക്കുന്നതുകൊണ്ട് ഇനി എന്ത് വിലകൊടുത്തും രാമസേതു നമ്മള്‍ നിര്‍മ്മിച്ചിരിക്കും. പരിസ്ഥിതിയും ഇന്ത്യയും സുനാമിയും ഒക്കെ പിന്നെ. യു.പി.ഏ മന്ത്രിസഭയുടെ തുടക്കം ഓര്‍ക്കുന്നുണ്ടോ? ഷിപ്പിംഗ് കിട്ടാത്തതുകൊണ്ട് ഡി.എം.കെ മന്ത്രിസഭയില്‍ ചേരാതെ പോലും നില്‍ക്കുകയായിരുന്നു (ഓര്‍മ്മയില്‍ നിന്ന്). തമിഴ്‌നാട്ടുകാരെ കണ്ട് പഠി. അവര്‍ ഒന്നല്ല ഒരായിരം മുഴം നീട്ടിയെറിയും-കടലില്‍ തന്നെ പോയി വീഴുകയും ചെയ്യും. ഒരു നൂറ് കൊല്ലം കഴിഞ്ഞാല്‍ തമിഴ്‌നാട്ടിലേക്ക് പോകാന്‍ വിസ വേണ്ടിവരും- കേരളം തമിഴ്രാജ്യത്തിനോട് ചേര്‍ത്തില്ലെങ്കില്‍.നമുക്ക് അപ്പോഴും പ്രധാനമന്ത്രിയില്‍ നിന്നും മറ്റും കാലാകാലങ്ങളില്‍ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമെന്നവണ്ണം ഉറപ്പുകള്‍ കിട്ടിക്കൊണ്ടിരിക്കും.ബ്ലോഗുള്ളതുകൊണ്ട് പൊന്നമ്പലത്തിനും ഇതൊക്കെ പറയാന്‍ പറ്റി. നാട്ടിലെ ബുദ്ധിജീവി ക്ലബ്ബിലെങ്ങാനും പോയി “അല്ല ചേട്ടാ, ചേട്ടന്‍ പറഞ്ഞുവരുന്നത്…” എന്നെങ്ങാനും ഒന്ന് സംശയിച്ച് നോക്കിക്കേ, അപ്പോള്‍ കാണാം 🙂

 7. @വഖാര്‍‌ജി: എന്തിനണ്ണാ നാട്ടിലെ ബുദ്ധിജീവി ക്ലബ്ബ്? ഇവിടെ ചെന്നൈയിലിരുന്ന് ചില ബ്ലോഗില്‍ കമന്റിട്ടാ മതിയല്ലോ… എന്റെ മുതുമുത്തശ്ശന്‍ മുതല്‍ ഇങ്ങോട്ടുള്ളവരെയൊക്കെ ചേര്‍ത്ത് വച്ച് പള്ള് വിളിക്കുന്ന ടീമുകളല്ലേ? പിന്നെ, എനിക്ക് ചോറ് തരുന്നത് ബ്ലോഗര്‍ അല്ല. അതു കൊണ്ട്, എനിക്കതിനോടുള്ള പ്രതിബദ്ധതയും അത്രയേ ഉള്ളൂ… ഉച്ചന്തലയില്‍ നിന്നും ഒരു മുടി (ത്മിഴില്‍ – മയിര്) പോയ ഫീലിങ്സേ ഉള്ളൂ!

 8. എനിക്കും തോന്നിയത് അതു തന്നെ, എവിടെയോ തുടങ്ങി, എവിടെയോ നിര്‍ത്തി. എന്നാലും പറയാനുള്ളത് പലതും പറഞ്ഞിട്ടുണ്ട്.

 9. പൊന്നമ്പലത്തുസ്സ്വാമ്യേയ്യ്യ്യ്യ്യ്യ്…ശരണമയ്യപ്പോവ്വ്വ്വ്വ്വ്വ്വ്വ്വ്..ഇതു മുഴുവന്‍ വായിയ്ക്കാനിരിയ്ക്കുന്നേയുള്ളൂ….പക്ഷെ…When you spilled the milk, did it look like the moon? ഉണ്ടല്ലോഅതിനെന്തു ഭംഗി !

 10. "ഉദാഹരണം: മഹാത്മാ ഗാന്ധി, ഒരു നാല് തലമുറകഴിയുമ്പോള്‍ ഇന്ന് രാമായണത്തെ എതിര്‍ത്തവരുടെ പിന്‍‌ഗാമികള്‍ ഉറപ്പായും പറയും, ഗാന്ധി എന്നൊരു മനുഷ്യന്‍ ജീവിച്ചിരുന്നില്ല എന്ന്. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ കഥയാണെന്ന് (അത് ഇപ്പൊ തന്നെ പലരും പറഞ്ഞ് തുടങ്ങി). ഗാന്ധിയുടെ ഫോട്ടോയും വീഡിയോയും എല്ലാം ഗ്രാഫിക്സ് ആണെന്ന്. കാരണം, എന്തുകൊണ്ടാണോ രാമന്‍ എന്നൊരു വ്യക്തി ജീവിച്ചിരിക്കാനിടയില്ലാ എന്ന് ഇവര്‍ പറയുന്നുവോ അതേ കാരണം തന്നെ ഗാന്ധിക്കും സ്യൂട്ട് ആവും! ഇത്ര കഷ്ടതകള്‍ ആരും അനുഭവിക്കില്ല, ഗാന്ധി ഗുജറാത്തിയാണ്! എന്നൊക്കെ…"എന്തൊരു ലൊജിക്ക് !!!! Ithu engane mizhunganam !!!!

 11. ആയെംവി…തൊണ്ട തൊടാതെ വേണം മിണുങ്ങാന്‍… ഇല്ലെങ്കില്‍, ഇക്കിളെടുക്കും…. (ഒരു സംശയം: ഇതു വരെ ഇയാളെ കണ്ടിട്ടില്ലല്ലൊ, ഇപ്പൊ ജനിപ്പിച്ചതാണോ? ആരെങ്കിലും? ഈ കമന്റിടാന്‍?‌)പുതിയ ഒരു ബ്ലോഗര്‍ കൂടി… സ്വാഗതം “ആയെംവി”

 12. കലക്കി മ്മാനേ കലക്കി, ഏതോ പട്ടര്‌ ആ ഡ്രോയര്‍ പഹയനെ പണിതൃക്ണ്‌ അതാ ഒന്‌ത്ര ഹാല്

 13. പൊന്നമ്പലമേ, മാരീചനുളള കുത്തു കണ്ടു. മന്മഥം മാത്രമല്ല ഒളിയമ്പ് എന്ന പേരില്‍ മറ്റൊരു ബ്ലോഗു കടയുമുണ്ട് മാരീചന്റെ പേരില്‍. അപവാദവും പരദൂഷണവുമാണ് ഏര്‍പ്പാട്. ഇക്കിളി മടുക്കുമ്പോള്‍ ഒരു സോഡാ കുടിക്കാനുളള വകുപ്പ് അവിടെയുണ്ടെന്ന് സാരം. രാഷ്ട്രീയവും രതിയുമാണല്ലോ അതിന്റെ ഒരിത്? യേത്?

 14. ആ കുത്തു മാറിക്കൊണ്ടു, അഥവാ മാറിക്കൊണ്ട കുത്ത്!!മാരീചാ, ആ കുത്ത് താങ്കള്‍ക്കുള്ളതായിരുന്നില്ല!പ്രസ്തുത പോസ്റ്റിലെ ആശയത്തിനോട് മാത്രം ആണ് കുത്ത്. ആ കുത്ത് കുറിക്കു കൊണ്ടു എന്ന് തന്നെ ആണ് എന്റെ വിശ്വാസം.!!!എനിക്ക് ആരോടും വ്യക്തിപരമായ എതിര്‍പ്പില്ല മാരീചന്‍‌മാഷേ… ആശയങ്ങളെ മാത്രമേ എതിര്‍ക്കാറുള്ളൂ. പറയുന്ന ആള്‍, ആളുടെ പ്രായം, നിറം, പൊക്കം, വണ്ണം, വര്‍ണ്ണം, ജാതി, മതം ഇതൊന്നും എനിക്ക് വിഷയമല്ല മാരീച്ജി.!!!

 15. ദാസാ,അതേ ഭാഷയില്‍ മറുപടി എഴുതാന്‍ അറിയാഞ്ഞിട്ടല്ല. വേണ്ട. ഞാന്‍ നീയല്ല കുഞ്ഞാ… പിന്നെ നിന്റെ കമന്റ്, അതിവിടെ തന്നെ കിടക്കട്ടെ. നിന്റെ സംസ്കാരം വിളിച്ചോതുന്ന കമന്റ്. അത് വായിച്ച് ഞാനങ്ങ് ഡെസ്പ് ആവും എന്ന് കരുതിയാല്‍, പൂവര്‍ ബോയ്..! നീ പോഡേയ്… നീ ആരാന്ന് എനിക്ക് മനസ്സിലായി…ബൈ…

 16. “തൂത്തുക്കുടിയിലെ ഷിപ്പിങ് കമ്പനികളില്‍, നമ്മുടെ കേന്ദ്രമന്ത്രി ടി ആര്‍ ബാലുവിന് എത്ര കമ്പനികളില്‍ അംഗത്വം ഉണ്ടെന്ന് ആര്‍ക്കെങ്കിലും അറിയാമൊ?” അതെ, ആര്‍ക്കെങ്കിലും അറിയാമൊ?

 17. പൊന്നമ്പലമേ പോസ്റ്റ് കൊള്ളാം. എങ്കിലും, പരിസ്ഥിതി പ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കില്‍ രാം സേതു നിര്‍മ്മിക്കണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. അതിന് രാമായണവുമായി ബന്ധമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, കാരണം നാചുറല്‍ ഫോര്‍മേഷനാണ് എന്ന് തെളിഞ്ഞിട്ടുള്ളതിനാല്‍.മാത്രമല്ല, ഈ സേതു കാരണം എന്റെ വിശ്വാസത്തിനോ, ശ്രീരാമനൊടോ, രാമായണത്തോടോ, ഹിന്ദു മതത്തിനോടോയുള്ള വിശ്വാസവും ആദരവും മാറുകയുമില്ല.ഈ കോണ്ട്റവേഴ്സിക്കു മുന്‍പേ എത്ര പേര്‍ക്ക് ഇങ്ങനെ ഒരു സാധനം അവിടെയുണ്ടായിരുന്നു എന്നറിയാമായിരുന്നു? ഇതൊക്കെ മതത്തിനെ സെന്‍സേഷണലൈസ് ചെയ്യുകയാണ്. രാമസേതു ഇല്ലെങ്കില്‍ വിശ്വാസത്തില്‍ വ്യത്യാസവും മുറിപ്പാടുകളും വരികയാണെങ്കില്‍ വിശ്വാസമാണ് ആദ്യം പരിശോധിക്കേണ്ടത്. ബിംബങ്ങള്‍ എല്ലാം ഇടിച്ചു നിരത്തണമെന്നല്ല ഉദ്ദേശിച്ചത്. വിശ്വാസത്തില്‍ പ്രാധാന്യമോ നേരിട്ടൊരിഫക്റ്റോ ഇല്ലാത്ത ഇത്തരം അവശേഷിപ്പുകള്‍ പെട്ടെന്നു ഭീമാകാരം പ്രാപിച്ച് ജീവന്മരണ പ്രശ്നമാകുന്നത് യുക്തിക്ക് നിരക്കുന്നതല്ല. ഇക്കാലമത്രയും എത്ര ഹിന്ദുക്കള്‍ രാമസേതുവിനെ പൂജിച്ചു പോന്നു? അതിന്റെ തുടക്കത്തിലോ ഒടുക്കത്തിലോ ഒരമ്പലം പണിഞ്ഞു പൂജ നടത്തി? ശ്രീരാമന്റെ കാല്പാദം പതിഞ്ഞ സ്ഥലമല്ലേ? പോരാഞ്ഞ്, ലക്ഷമണന്റേയും. ഹനുമാന്‍, സുഗ്രീവന്‍, അംഗദന്‍ എന്നിങ്ങനെ വാനരശ്രേഷ്ഠര്‍ പിന്നാലെ. ഇനി അവിടെ ഒരമ്പലമുണ്ടെങ്കില്‍ തന്നെ എത്ര പേര്‍‍ക്കറിയാം അത്?മതമോ മാര്‍ക്സിസമോ പുരോഗതിയെ, (പരിസ്ഥിതി നശിപ്പിക്കാത്ത) തടയരുത്. ആണവക്കരാറാണ് വേറൊരു രക്തസാക്ഷി. പിന്നെ ചില ബ്ലോഗുകളിലും പുഴയിലും‍ നടക്കുന്ന "സവര്‍ണ്ണര്"‍ക്കെതിരെയുള്ള "പുലഭ്യപ്പാട്ട്". ജനറലൈസ് ചെയ്യേണ്ട. അത് ഏതെങ്കിലും വിഭാഗത്തിന്റെ അഭിപ്രായമായിക്കരുതേണ്ട.ചില മനുഷ്യരില്‍ പെര്‍മനെന്റ് അവര്‍ണ്ണത്വമുണ്ട്-ജനനം, കളര്‍ എന്നിവ കൊണ്ടല്ലാത്ത ടൈപ്പ്. അബേദക്കറല്ല, ദൈവം വിചാരിച്ചാല്‍ പോലും ആ അവര്‍ണ്ണത്വം മാറ്റാന്‍ പറ്റില്ല, "സവര്‍ണ്ണ"നായി പിറന്നാല്‍ അത് ഉണ്ടാകാതുമിരിക്കില്ല. അത് വെളിവാകുന്നു എന്നേയുള്ളൂ.അത് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം, ആത്മവിശ്വാസവും ഭാവിയേക്കുറിച്ച് പ്രതീക്ഷയുമുള്ള നമ്മളെല്ലാവരും.

 18. അരവിന്ദേട്ടാ,സേതു സമുദ്രം പദ്ധതിയെ പറ്റി പറയുകയാണെങ്കില്‍, ഞാന്‍ നില്‍ക്കുന്നത് ന്യൂട്രലാ‍യിട്ടാണ്. പക്ഷേ, അത് എന്തിന് എന്നൊരു സംശയം എനിക്കുണ്ട്. ഈ പ്രോജക്റ്റിന്റെ ഗുണഭോക്താക്കള്‍ ആരൊക്കെ? സത്യമായും ഇന്ത്യാ മഹാരാജ്യത്തെ സാധാരണക്കാരന്‍(ഗവണ്മന്റ്) അല്ല. അതിനെക്കുറിച്ചുള്ള ആധികാരികമായ അനേകം കണക്കു വിവരങ്ങള്‍ ഇപ്പോള്‍ തന്നെ ഇന്റര്‍നെറ്റിലും, പ്രത്യേകിച്ചും ബ്ലോഗുകളിലും ഒക്കെ ലഭ്യമാണ്. ബീ.ജേ.പി ഈ പ്രോജക്റ്റിനെ എതിര്‍ക്കുന്നു എന്നു പറഞ്ഞു കഴിഞ്ഞാല്‍, അത് മതവികാരങ്ങളുടെ തള്ളിക്കയറ്റം മാത്രമായേ എല്ലാരും കാണുകയുള്ളൂ. ബീ.ജെ.പീ ഒരു കാര്യം എതിര്‍ത്തു കഴിഞ്ഞാല്‍ പിന്നെ എന്തു വിലകൊടുത്തും അതിനെ നടപ്പിലാക്കിയേ നില്‍ക്കൂ എന്ന നിര്‍ബ്ബന്ധമാണ് മറ്റ് രാഷ്ട്രീയ കക്ഷികള്‍ക്ക്. എന്നാല്‍ ജനത്തിനു പ്രയോജനമുള്ള എന്തെങ്കിലും ഒരു പ്രോജക്റ്റ് കൊണ്ടു വരുമോ, അതും ഇല്ല.ഈ സേതു സമുദ്രം പദ്ധതിയില്‍ കാണിക്കുന്ന ഉത്സാഹം എന്തുകൊണ്ട് വിഴിഞ്ഞം ആഴക്കടല്‍ തുറമുഖ പദ്ധതിക്കു കാണിക്കുന്നില്ല? ഡി എം കെ മന്ത്രിമാര്‍ക്ക് അവിടുന്ന് ഒന്നും കിട്ടില്ല എന്നത് തന്നെ. തീരത്തിനു വളരെ അടുത്തു പ്രകൃത്യാല്‍ തന്നെ ഇരുപത്തിരണ്ട് മീറ്ററോളം ആഴം ഉള്ള മറ്റൊരു തുറമുഖവും ഇന്ത്യാ മഹാരാജ്യത്ത് ഇല്ല. പക്ഷേ, വിഴിഞ്ഞം വേണ്ടെന്ന് വച്ച്, കന്യാകുമാരി ജില്ലയിലെ കുളച്ചലിനടുത്ത് ഒരു തുറമുഖം ഒരുക്കാന്‍ തയ്യാറെടുപ്പുകള്‍ നടക്കുന്നു. കുളച്ചലിലെ കടല്‍ എന്നാല്‍ തീരവും കടലിന്റെ അടിത്തട്ടും എല്ലാം പാറക്കൂട്ടങ്ങളാണ്. ആഴമാവട്ടെ, വിഴിഞ്ഞത്തിന്റെ പകുതി പോലുമില്ല. അവിടെ കൂടുതല്‍ പണം മുടക്കി ഒരു തുറമുഖം അവര്‍ പണിയും. തീരപ്രദേശത്തെ ദൂരം അളന്നാല്‍ വിഴിഞ്ഞവും കുളച്ചലും തമ്മില്‍ 50 കിലോമീറ്റര്‍ പോലും ദൂരമില്ല. (റോഡ് വഴിയാണേല്‍ 54 കി.മീ) പക്ഷേ കുളച്ചലിന് സെക്യൂരിറ്റി ത്രെട്ട് ഒന്നും കാണില്ല. ചുരുക്കത്തില്‍ വികസനം വികസനം എന്ന് പറഞ്ഞ് വികസിപ്പിക്കുന്നത് കൊള്ളരുതാത്ത രാഷ്ട്രീയക്കാരുടെ കീശ മാത്രമാണ്!

 19. ഉമേഷേട്ടന്‍ കാണണ്ട വാത്മീകി എന്നെഴുതിയത്. എന്നെ തെറി വിളിച്ചു പേര് വാല്‍മീകി എന്നു മാറ്റിച്ചതാ. സംഭവം കൊള്ളാം.

Leave a Reply to വള്ളുവനാടന്‍ Cancel reply

Your email address will not be published. Required fields are marked *