അന്ടന്കാക്ക കൊണ്ടക്കാരീ
അച്ചുവെല്ല തൊണ്ടക്കാരീ
അയ്യാരെട്ടു പല്ലുക്കാരീ
അയിരമീനു കണ്ണുക്കാരീ
രണ്ടക്ക രണ്ടക്ക രണ്ടക്ക രണ്ടക്ക….
ഈ പാട്ട് ഒരു ഹിന്ദു ഭക്തി ഗാനമാണെന്നു ഒരു ചേട്ടന്… അതിന്റെ അര്‍ത്ഥം ഇങ്ങനെ…
“അന്ടന്കാക്ക കൊണ്ടക്കാരീ”
കൊണ്ടക്കാരി എന്നത് മദുര മീനാക്ഷി അമ്മാനെ ഉദ്ദേശിച്ചതാണ്… കണ്ടിട്ടില്ലേ, ഒരു കൊണ്ട കെട്ടി വെച്ചിരിക്കുന്നത്. അണ്ഡം എന്നാല്‍ ലോകം. സൊ, ലോകത്തെ രക്ഷിക്കൂ മദുര മീനാക്ഷീ..
“അച്ചുവെല്ല തൊണ്ടക്കാരീ”
ശര്‍ക്കര/കരിപ്പട്ടി പോലെ മധുരമുള്ള ശബ്ദമുള്ളവളെ…
“അയ്യാരെട്ടു പല്ലുക്കാരീ”
അയ്യാറെട്ട് = അഞ്ചു ആറ് എട്ടു…
അഞ്ചു = നമ: ശിവായ
ആറ് = ശരവണ ഭവ
എട്ടു = നമോ നാരായണായ
ശിവന്, മുരുകന്, വിഷ്ണു… എന്നിവരൊക്കെ സ്വന്തം പല്ല് പോലെ വച്ചിരിക്കുന്നവളെ…
“അയിരമീനു കണ്ണുക്കാരീ”
മീന്‍ പോലത്തെ കണ്ണുള്ളവള്‍ – മദുര മീനാക്ഷി തന്നെ…
“രണ്ടക്ക രണ്ടക്ക രണ്ടക്ക”
പൊതുവേ ഹിന്ദു ദൈവങ്ങളുടെ വീട്ടിലൊക്കെ രണ്ടു അക്ക ഉണ്ടാവാറുണ്ട്… വിഷ്ണുവിന്റെ വീട്ടില്‍- ശ്രീദേവി-ഭൂദേവി. ശിവന്റെ വീട്ടില്‍ പാര്‍വ്വതിയും ഗംഗയും. മുരുകന്റെ വീട്ടില്‍ വള്ളിയും ദേവയാനിയും. അതാണ് ഈ രണ്ടക്ക രണ്ടക്ക രണ്ടക്ക….