ബാരറ്റ ചേച്ചി


നമസ്കാരം,

ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് തരാന്‍ പോകുന്നത്, ബാരറ്റ 9000 എന്ന ഒരു കൈ തോക്ക് ആണ്. ഇനി അതിന്റെ കൂടുതല്‍ വിവരങ്ങളിലേക്ക്…

“Beretta 9000 series“
ഈ കാണുന്നതാണ് ഐറ്റം!

പ്രാഥമിക വിവരങ്ങള്‍:

Beretta 9000S in 9 mm

തരം: സെമി ആട്ടോമാറ്റിക്ക് പിസ്റ്റൊള്‍
ജനന സ്ഥലം: ഇറ്റലി (അതെ മ്മ്‌ടെ കൊത്ത്രോക്കിച്ചായന്റെ ഇറ്റലി)
നിര്‍മ്മിതി: ബാരറ്റ

സ്പെക്ക്:
ഭാരം: 730 ഗ്രാം – 9000ഡി, 9 * 19 എം എം
755 ഗ്രാം – 9000എഫ്, 9 * 19 എം എം
760 ഗ്രാം – 9000ഡി, .40 എസ് & ഡബ്ല്യൂ
785 ഗ്രാം – 9000എഫ്, .40 എസ് & ഡബ്ല്യൂ

നീളം: 168 മില്ലിമീറ്റര്‍ (6.6 ഇഞ്ച്)
ബാരല്‍ നീളം: 88 മി.മി (3.5 ഇഞ്ച്)
കാഡ്രിജ്:
1) 9 * 19 എം എം
2) .40 എസ് & ഡബ്ല്യു

ഫീഡ് സിസ്റ്റം:
* (9 x 19 mm) 12 റൌണ്ട് മാഗസീന്‍
* (.40 S&W) 10 റൌണ്ട് മാഗസീന്‍

സൈറ്റ്: ഉരുക്ക്

ബാരറ്റ 9000 ആധുനിക കാലത്തെ ഒരു ഒന്നാംതരം കോമ്പാക്റ്റ് സെമീ ആട്ടോമാറ്റിക്ക് കൈത്തോക്കാണ്. ഇതുണ്ടാക്കിയത്

ഇറ്റലിയിലെ ബാരറ്റ എന്ന കമ്പനിയാണ്. ഇത് പൊതുവേ, സ്വയ രക്ഷക്കായി സാധാരണക്കാര്‍ ഉപയോഗിക്കുന്നതാണ്.

ബാരറ്റ 9000 പിസ്റ്റൊള്‍, പോളിമര്‍ ഡിസൈനില്‍ ഉണ്ടാക്കിയ ഒരു പരമ്പരാ‍ഗത ശൈലിയുള്ള തോക്കാണ്. ഇത്

സിനിമയിലൊക്കെ കാണുന്ന മാതിരി മുകള്‍ ഭാഗം പിറകോട്ട് വലിച്ച് വിട്ട് വെടി പൊട്ടിക്കുന്ന തരം പിസ്റ്റൊള്‍ ആണ്. ഇതിന്റെ

സ്ലൈഡിങ് പാര്‍ട്ട്, വലിച്ച് വിടുന്ന ഭാഗം ഇരുമ്പാല്‍ നിര്‍മ്മിതമാണ്. ഇതില്‍ രണ്ട് തരം ബുള്ളറ്റുകള്‍ ഉപയോഗിക്കാം. ഒന്ന് 9

മില്ലിമീറ്റര്‍ ഡയമീറ്ററും, 19 മിമി നീളവും ഉള്ള ബുള്ളറ്റ് ആണ്. അതല്ല എങ്കില്‍ .40 S&W എന്ന തരം ബുള്ളറ്റ് ആണ്. S&W

എന്നാല്‍ സ്മിത് ആന്‍ഡ് വെസ്സര്‍‍. കാലിബര്‍ അനുസരിച്ച് 10 അല്ലെങ്കില്‍ 12 ബുള്ളറ്റുകളുടെ മാഗസീനും ലഭ്യമാണ്. കൂടുതല്‍

റൌണ്ടുകള്‍ക്കായി ഉപയോഗിക്കാവുന്ന മാഗസീന്‍ അഡാപ്റ്ററുകള്‍ ലഭ്യമാണ് പക്ഷേ കിട്ടാന്‍ ബുദ്ധിമുട്ടാണ്. വിരലുകള്‍

സൌകര്യമായി വയ്ക്കാന്‍ പാകത്തിനുള്ള മാഗസീനുകളും മാഗസീന്‍ അഡാപ്റ്ററുകളും വിപണിയില്‍ ലഭ്യമാണ്. കസ്റ്റം

സൈറ്റുകളും ലഭ്യമാണ്. (സൈറ്റ് എന്നാല്‍, ഉന്നം പിടിക്കാനായി തോക്കിനു മുകളിലുണ്ടാക്കുന്ന ഒരു വെട്ടോ, അല്ലെങ്കില്‍

തോക്കിനോട് ഘടിപ്പിക്കുന്ന ഭൂതക്കണ്ണാടിയോ ആണ്)

വ്യതസ്ത മോഡലുകള്‍

ബാരറ്റ 9000-ന് രണ്ട് കാലിബറുകളില്‍ ഉള്ള രണ്ട് മോഡലുകള്‍ ഉണ്ട്. ബാരറ്റ 9000 ഡി, എഫ് എന്നിവയാണ്

മോഡലുകള്‍. അതില്‍ തന്നെ 9 x 19 മിമി യും, .40 S&W യും ഉണ്ട്. അങ്ങനെ മൊത്തം നാല്‍ മോഡല്‍.

എഫ് മോഡലിന്റെ സുരക്ഷാ സൌകര്യങ്ങള്‍ നല്ലതാണ്, ക്രോസ്സ് ഫയറിങ്ങ് കമ്മിയാവാന്‍ ഇത് സഹായിക്കും. ഡി മോഡലിന്റെ

ഡബ്‌ള്‍ ആക്ഷന്‍ രീതി, ഡീകോക്കിങ് ഉഴിവാക്കുന്നു.

വീണ്ടും ഒരു പുതിയ മോഡല്‍ തോക്കുമായി ഞാന്‍ വീണ്ടും വരാം. അത് വരെ ഗുബ്ബായ് (ശ്രീകണ്ഠന്‍ നായര്‍ സ്റ്റൈലില്‍)

പി.എസ്സ്: ഷിജു, വിക്കിയിലോട്ട് തട്ടിക്കൊ!

അറിയിപ്പ്: ഇത് വിക്കിപ്പീഡിയായ്ക്ക് വേണ്ടി തയ്യാറാക്കിയ ലേഖനം. ചിത്രങ്ങളും വിവരങ്ങളും വിക്കിക്ക് സ്വന്തം. ഞാന്‍ വെറും ടൈപ്പിസ്റ്റ്!


13 responses to “ബാരറ്റ ചേച്ചി”

 1. തോക്ക് വേണോ തോക്ക്? ചേട്ടാ ചേച്ചീ മടിച്ച് നില്‍ക്കാതെ കടന്ന് വരൂ… ഓരോ തോക്ക് മേടിച്ചോണ്ട് പോകൂ… നല്ല തോക്ക്, ബാരറ്റയുടെ തോക്ക്… മലയാളം, തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, തെലുഗു, കന്നട തുടങ്ങി ഇന്ത്യയില്‍ പ്രചാരത്തിലുള്ള എല്ലാ ഭാഷ സംസാരിക്കുന്നവര്‍ക്കും ഒരു പോലെ ഉപയോഗിക്കാവുന്ന ഒരു തോക്ക്… വരൂ… വാങ്ങൂ…

 2. ഇനി ബൂലോഗത്ത് ഇതിന്റെ ഒരു കുറവേ ഉള്ളൂ‍.. ഗംഭീരം

 3. ഞാനിതു കാത്തിരിക്കുവായിരുന്നു. ബൂലോകത്ത് വര്‍മ്മകളുടെ തിമര്‍ത്താട്ടം കണ്ട് പൊറുതി മുട്ടുമ്പോള്‍, സ്വയം വെടിവെച്ച് മരിക്കാന്‍ അവര്‍ക്കിത് കൊടുക്കാമായിരുന്നു ഫ്രീയായി.

 4. ഒരെണ്ണം എടുക്കട്ടെ? ലൈസന്‍സ് ഉണ്ടോ? ഇല്ലെങ്കില്‍ വില അല്പം കൂടും. ഏത് മോഡലാ വേണ്ടത്? 😉 ആരെ തട്ടാനാ?

 5. ഒരു ലോഡ് വേണം, എനിക്കല്ല, അവന്റെ ചായക്കടയില്‍ വില്‍ക്കാന്‍ വക്കാനാ. അവന്റെ ഒരു ഭാഗ്യം, ബ്ലോഗില്‍ എന്നും പ്രശ്ന്മാ, എന്തോരം ആളുകളാ വരുന്നതും,പോകുന്നതും, നല്ല കൊയ്ത്തു തന്നെ.പേയ്മെന്റ് അവനോട് വാങ്ങിക്കോ. ഷിപ്മെന്റ് പെട്ടെന്നയക്കണം.

 6. ഇതിന്റെ ഉപയോഗം, ഉപയോഗത്തിന്റെ പരിണത ഫലം, പാര്‍ശ്വഫലങ്ങള്‍ എന്നിവകൂടി ചിത്രസഹിതം കാണിക്കാമായിരുന്നു.

 7. ഒരെണ്ണം എനിക്ക് പായ്ക്ക് ചെയ്തോളൂട്ടൊ..ഇവിട്ന്ന് കുറെ പേരെ പറഞ്ഞ് വിടാനുണ്ട്.വിലയൊക്കെ പിന്നെ തരാം..എന്ത് ഭംഗിയാ കാണാന്‍ അല്ലേ,ഒറ്റ വെടി ഡിഷ്യൂം ആള് കാലി, മനുഷ്യനെ സമ്മതിക്കണം അല്ലേ, ഇങ്ങ്ങനെ ഉപദ്രവിക്കാനുള്ള സാമഗ്രഹികള്‍ ഉണ്ടാക്കാന്‍ എന്നും എന്ത് ഉത്സാഹമാണ്.-പാര്‍വതി.

 8. പൊന്നൂ…ഒരെണ്ണം നെറച്ചത്‌ ഇങ്ങട്‌ എടുത്തേ….എന്തൂട്ടിനാണെന്നാ……….ചുമ്മാ…..ചുമ്മാ വെടിവച്ച്‌ കളിക്കാന്‍……

 9. കൊച്ച് ചെറുക്കാ…ബോബനും മോളിയും വാങ്ങി വായിച്ച് പഠിക്ക്!! എന്നിട്ട് മേടിച്ച് തരാം തോക്ക്…!!!@പാറുച്ചേച്ചി: ഇതൊക്കെ എന്തോന്നാ? മുറ്റ് ഐറ്റംസ് വേറെ ഉണ്ട്… @നിര്‍മ്മല: അതൊന്നും അറിയാതെയാണോ തോക്ക് മേടിക്കാന്‍ ഇറങ്ങിയത്?!! ഹ ഹ ഹഹ്@കുറുജി: അയച്ചേക്കാം.. അമൌണ്ട് സ്വിസ്സ് ബാങ്കില്‍ ഇട്ടാല്‍ മതി!

 10. ഈ കുന്തം വാങ്ങിച്ച് ഉണ്ടയെങ്ങാനും ലാപ് ടോപ് ബാഗിലിട്ടു മറന്നുപോയാല്‍… എനിക്ക് വേണ്ട, ഇത് പൊന്നമ്പലം തന്നെ വച്ചോ.

 11. നിങ്ങളെന്തിനാ ഭായ് തോക്ക് വാങ്ങീട്ട് ഉണ്ട എടുത്ത് വല്ലടത്തും വയ്ക്കുന്നത്? അത് എപ്പോഴും ലോഡ് ആയി തന്നെ ഇരിക്കട്ടെ! ഇഷ്ടമില്ലാത്ത ഒരു കമന്റ് കണ്ടാല്‍ അപ്പോ പൊട്ടിക്കാല്ലോ വെടി!

 12. തോക്കിനെക്കാളും ഈ യുതിര്‍ത്ത വെടികളാണെനിയ്ക്കിഷ്ടമായത്……..പൊന്നമ്പലത്തിന്‍ നന്ദി ആശംസകള്‍

Leave a Reply

Your email address will not be published.