പൊന്നമ്പലത്തിന്റെ അയ്യപ്പന്‍


അയ്യപ്പന്‍ പൊന്നമ്പലത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണ്, ഭക്തിയുടെയും.

അയ്യപ്പനെ പൊന്നമ്പലം മനസ്സിലാക്കുന്നതും സ്നേഹിക്കുന്നതും, ആ ശക്തിയെ ആവാഹിക്കുന്നതും ഭക്തിമാര്‍ഗ്ഗത്തിലൂടെയാണ്.

ഇന്ത്യക്കാന്റെ മഹനീയ പൈതൃകം എന്ന അഭിമാനമുണ്ടാക്കുന്നത് വിശ്വാസത്തിലൂടെയും, ചിന്തയിലൂടെയുമാണ്.

പൊന്നമ്പലത്തിന്റെ അയ്യപ്പന്‍ പൊന്നമ്പലത്തിന്റേത് മാത്രമാണ്. അത് മറ്റാരുടെയും സ്വത്തല്ല. കാരണം പൊന്നമ്പലത്തിന്റെ അയ്യപ്പന്‍ പൊന്നമ്പലത്തിന്റെ വിശ്വാസമാണ്. അതാണ് പൊന്നമ്പലത്തിന്റെ മുത്തശ്ശന്‍ പറഞ്ഞുതന്നത്.

പൊന്നമ്പലത്തിന് അയ്യപ്പന്‍ ദൈവമാണ്. കാരണം അയ്യപ്പന്‍ പൊന്നമ്പലത്തിന്റെ വിശ്വാസമാണ്; ബ്രാഹ്മണനായത് കൊണ്ടല്ല.

പൊന്നമ്പലത്തിന് അയ്യപ്പന്‍ ഒരു ആരാധനാ മൂര്‍‌ത്തിയാണ്. കാരണം അയ്യപ്പന്‍ പൊന്നമ്പലത്തിന്റെ വിശ്വാസമാണ്. പൊന്നമ്പലം സഗുണ ഭക്തിയില്‍ വിശ്വസിക്കുന്നു.

അതിന്റെ മനഃശാസ്ത്രം വളരെ ലളിതമാണ്.

ഈശ്വരന്‍ സ്വന്തം വിശ്വാസമാണ്. അടിച്ചേല്‍പ്പിക്കപ്പെടുന്നതോ ഗുരു അല്ലാതെ മറ്റൊരാള്‍ പറഞ്ഞ് തരുന്നതോ അല്ല ദൈവം. തെറ്റായ ഗുരുവിനെ തിരഞ്ഞെടുത്താല്‍ തെറ്റായ അയ്യപ്പനെ കാണാം. കാരണം അയ്യപ്പന്‍ വിശ്വാസമാണ്. വിശ്വാസം തെറ്റാണെങ്കില്‍, അയ്യപ്പനും തെറ്റാകും.

അയ്യപ്പന്‍ ഇപ്പോഴും, പല മനസ്സുകളില്‍ സ്വച്ഛന്തം വിഹരിക്കുന്നു.

ഇന്ത്യക്കാരന്‍* കാലാകാലമായി തെറ്റായ വിശ്വാസങ്ങളുടെ കാളകൂട വിഷമേറ്റ് ബോധമറ്റ് കിടന്നു. ബോധമുള്ളവര്‍ക്ക് എപ്പോഴും അയ്യപ്പന്‍ അടുത്ത് തന്നെ ഉണ്ടായിരുന്നു. ഉണ്ട്. ഇനിയും ഉണ്ടായിരിക്കും.

വിശ്വാസങ്ങള്‍ മാറും. പക്ഷേ ഈശ്വരന്‍ മാറുന്നില്ല. പഴനിമലയായാലും പറങ്കി മലയായാലും, ദൈവം ദൈവം തന്നെ. ഹിന്ദു മതത്തിലെ ഭക്തിഭാവം ജാതി ചിന്തകള്‍ക്ക് അതീതമാണ്. പക്ഷെ, സ്വകാര്യ വിചാരങ്ങള്‍ക്കും, സ്വന്തം വിശ്വാസങ്ങള്‍ക്കും അതീതമല്ല. അത് മനസ്സിലാക്കാനുള്ള പ്രാപ്തിയാണ് ഓരോരുത്തരും നേടേണ്ടത്.

സ്വന്തം ജീവനും അഭിമാനത്തിനും വേണ്ടി ഹിന്ദുമതത്തില്‍ നിന്നും ഓടി രക്ഷപെട്ടവര്‍ ഒരു കാര്യം അറിയൂ. നിങ്ങളുടെ ദൈവം മാറിയിട്ടില്ല. നിങ്ങളുടെ വിശ്വാസവും മാറിയിട്ടില്ല. വിശ്വാസത്തിലെ മാട് മേയ്ക്കുന്നവന്‍ ആട് മേയ്ക്കുന്നവനായി. അത്ര തന്നെ.

ഒന്നു മാത്രം. വിശ്വാസം തെറ്റാണെങ്കില്‍, ദൈവത്തെയോ ജാതിയെയോ മനുഷ്യനേയോ പഴിച്ചിട്ട് യാതൊരു കാര്യവും ഇല്ല. വിശ്വാസം ശരിയാണെന്ന് ഉറപ്പ് വരുത്തുക.

പൊന്നമ്പലത്തിന്റെ വിശ്വാസം ഇതാണ് എന്ന് ഉറക്കെ പറയുക മാത്രമാണ്. പൊന്നമ്പലത്തിന്റെ വിശ്വാസം പൊന്നമ്പലത്തിനെ രക്ഷിക്കും.

പൊന്നമ്പലം പറയുന്നത്:

1) ദൈവം വിശ്വാസമാണ്. (റിപ്പീറ്റ്)
2) വിശ്വാസത്തിന് ഒരു രൂപം കല്പിക്കുന്നത് മാത്രമാണ് വിഗ്രഹം. (ഒരു കുഞ്ഞ് പാവയുമായി കളിക്കുന്നത് പോലെ)
3) സ്വന്തം കഴിവില്‍ ‘അഹങ്കരിക്കാതെയിരിക്കുക‘. ആ അഹങ്കാരത്തെ മറ്റൊരു രൂപത്തിലേക്ക് മാറ്റിവച്ച് ലളിതമായ രീതിയില്‍ ചിന്തിക്കുക.
4) മറ്റൊരു മതം എന്നൊന്നില്ല. എല്ലാം ജഗത്കര്‍ത്താവായ ഈശ്വരനില്‍ അര്‍പ്പിതം എന്ന് വിശ്വസിക്കാന്‍ പഠിക്കുക
5) സവര്‍ണ്ണന്‍ അവര്‍ണ്ണന്‍ എന്ന് രണ്ടായി കാണാതിരിക്കുക (ഇന്ന്).
6) ജാതിയെ കുറിച്ച് ചിന്തിക്കാത്തവര്‍ക്കിടയില്‍ ജാ‍തി ചിന്ത വളര്‍ത്തില്ല എന്ന് പ്രതിജ്ഞ ചെയ്യുക.
7) നല്ലത് മാത്രം വിചാരിക്കുക. (ഓഫ് സ്പിന്നും ലെഗ് സ്പിന്നും വേണ്ട. കുത്തിത്തിരിപ്പ്)

അയ്യപ്പാ ശരണം…


10 responses to “പൊന്നമ്പലത്തിന്റെ അയ്യപ്പന്‍”

  1. പൊന്നമ്പലം വളരെ അധികം യോജിക്കുന്നു.ഒരോരുത്തരുടേയും വിശ്വാസം അവരവര്‍ക്കു സ്വന്തം. ഭക്തിയുടെ കാര്യത്തിലും അതു തന്നെ.അതില്‍ പൈതൃകവും പാരമ്പര്യവും ഒന്നുമില്ല .നമുക്കും ചുറ്റുമുള്ളവര്‍ക്കും നല്ലതു മാത്രം വരട്ടെ എന്നു ചിന്തിക്കുവാന്‍ കഴിയട്ടെ എല്ലാവര്‍ക്കും.

  2. കൊള്ളാം മാഷേ. പ്രഖ്യാപനം നന്നായിട്ടുണ്ട്.

  3. ഞാന്‍ എവിടെയോ വായിച്ച ഏതോ ഒന്നിന്റെ ഒരു ചായ/കാപ്പി 😉 ഓഫ്:അയ്യപ്പനായോണ്ട് പെണ്ണുങ്ങള്‍ക്ക് മിണ്ടണ്ട കാര്യമില്ലല്ലോ.( ആദ്യം പറഞ്ഞ വാചകത്തെ പിന്‍‌പറ്റിയാണ് ഓഫ്. ഓഫില്‍ കയറി ആരും ഗോളടിക്കരുത്. ഗോള്‍ പെറുക്കാന്‍ ഞാന്‍ ഉണ്ടാവില്യാ)

  4. പൊന്നമ്പല വാസോ, ശരണമയ്യപ്പാ :-)കണ്ടുകണ്ടിരിക്കും ഭഗവാനെകണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍എനിക്കെന്താവാണോ പെട്ടെന്ന് യേശുവിന്റെയോ കൃഷ്ണന്റെയോ ഓര്‍മ്മവരുന്നു. എല്ലാം ദൈവം തന്നെയല്ലേ. കൃഷ്ണനായാലും യേശുവായാലും അയ്യപ്പനായാലും. പൊന്നമ്പലത്തിന്റെ ഇഷ്ട്ദൈവം കൃഷ്ണനാണെന്ന് എവിടെയോ വായിച്ച് ഒരോര്‍മ്മ. തെറ്റിയോ? 🙂

  5. @ഉണ്ണി: :)@ഡില്‍ബര്‍ട്ട്: ഒരു വഴിക്ക് പോകുവല്ലെ… ഇരിക്കട്ടെ.@മാക്സ്: നന്ദി@ഡിങ്കന്‍: സ്വാമി ശരണം (മാമി ശരണം അല്ല!)@ഹെറിറ്റേജ് സര്‍: നന്ദി. ഞാന്‍ അതു നോക്കാം@ഡാലി അക്കന്‍: ചായയും കാപ്പിയും മാത്രമല്ല, ചിലപ്പൊ ബോണ്‍‌വീറ്റയും കാണും![ശരിയാ. പൊന്നമ്പലവാസന് ലേഡീസുമായി ഡീലിങ്സ് ഇല്ല!]@വട്ടന്‍: മി. വട്ടാ, അയ്യപ്പന്‍ എങ്ങനെ ഒരു വിശ്വാസമാണോ അതു പോലെ തന്നെ കൃഷ്ണനും വിശ്വാസമാണ്. വിശ്വാസം മാറുന്നില്ല. പേരുകള്‍ മാത്രമേ മാറുന്നുള്ളൂ.@വേണു അണ്ണന്‍: നന്ദി അണ്ണാ.

  6. “മാതാ,പിതാ,ഗുരു,ദൈവം എന്നല്ലേ, അവിടെ പോലും ദൈവത്തിനു അവസാന സ്ഥാനമേയുള്ളൂ. മാതാവ് പിതാവിനെ കാട്ടിതരുന്നു പിതാവ് ഗുരുവിനെയും ആ ഗുരുവാണ് ദൈവത്തെ കാട്ടി തരുന്നത് എന്ന ഒരര്‍ത്ഥവും ഇതിനുണ്ട്. ദൈവത്തെ കാട്ടി തരിക എന്നുപറഞ്ഞാല്‍ സല്‍സ്വഭാവം പഠിപ്പിക്കുക, നന്നായി ജീവിക്കാന്‍ പഠിപ്പിക്കുക എന്നര്‍ത്ഥം…“നജീം എന്ന ബ്ലോഗറുടെ വാക്കുകള്‍. (താങ്കളോട് പറയാതെ എടുത്തതിന് മാപ്പ്).ഞാന്‍ (ഹിന്ദു) പറഞ്ഞതും നജീം (മുഹമ്മദീയന്‍) പറഞ്ഞതും ഒന്ന് തന്നെ. :)[റെഫറന്‍സ്: http://ar-najeem.blogspot.com/2007/08/blog-post_07.htmlവിഷയം വേറെയാണ്. പക്ഷേ ഈ വരി ഇരൂവര്‍ക്കും ഒന്ന് പോലെ.]

Leave a Reply

Your email address will not be published.