ഇന്നലെ ഇന്ത്യാവിഷനിലെ വീണ ചേച്ചി കെ.പി.ധനപാലനെ വറുക്കുന്നത് കണ്ടു. വിഷയം: “സാമുദായിക സംഘടനകള്‍ ഉള്ളതുകൊണ്ടാണ് രാഷ്ട്രീയ പാര്‍ടികള്‍ ജീവിച്ചു പോകുന്നത് എന്ന് ഒരു വിചാരം അവര്‍ക്കുണ്ട്. ഈ സര്‍ക്കാര്‍ രൂപീകരണം നടത്തിയതില്‍ വലിയ പങ്കും രാഷ്ട്രീയ പാര്‍ട്ടികള്‍ അല്ല, സാമുദായിക സംഘടനകളാണ് മന്ത്രിമാരെയും മറ്റും തീരുമാനിച്ചത്” എന്നാ പിണറായിയുടെ വിമര്‍ശനം.
കെ.പി.ധനപാലന് പറയുന്നത് എല്ലാ സമുദായങ്ങള്‍ക്കും തുല്യമായ പരിഗണന നല്‍കുക എന്നതാണ് കൊണ്ഗ്രെസ്സിന്റെ സമീപനം എന്ന്. അദ്ദേഹത്തിന്റെ മറ്റൊരു വാദം ഇങ്ങനെ-
– കഴിഞ്ഞ മന്ത്രിസഭയില്‍ കമ്മുനിസ്റ്റ് പാര്‍ട്ടികളും ഇതേ നയം തന്നെ അല്ലെ സ്വീകരിച്ചത്
-അല്ല ധനപാലന് സാറേ… ഒരു തെറ്റ് എല്ലാരും ചെയ്താല്‍ അത് “ശരി” ആകുമോ? അതൊരു വലിയ തെറ്റല്ലേ?
എന്‍.എസ്.എസ് നേതൃത്വത്തിന്റെ പ്രസ്താവന നമ്മുടെ കണ്മുന്നില് തന്നെ ഉണ്ട്.
– മുരളിയെ മന്ത്രി ആക്കരുത് എന്ന് പറഞ്ഞിട്ടില്ല, പക്ഷെ ശിവകുമാറിനെ മന്ത്രി ആക്കിയെ തീരു.
-എങ്ങനെ? മധുരം ഇത്തിരി കൂടിയാലും കുഴപ്പമില്ല, പാല് ഒട്ടും കുറയ്ക്കണ്ടാന്ന്… ഇതിനു നമ്മുടെ ധനപാലന് സാറിനു മറുപടിയില്ല.
ഇന്നലെ രാവിലെ ഏഷ്യാനെറ്റ് ന്യൂസ്-ഇല് കേട്ടത്… പുതിയ ഡെപ്യൂട്ടി അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത് മുസ്ലിം ലീഗ് നിര്‍ദ്ദേശിക്കുന്ന ആളിനെ ആകും എന്ന്. എന്തിനു? കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി വാദിക്കാനോ?
ലേബല്‍-വേറെ ഒരു ബസ്സില്‍ കണ്ടത് പോലെ പിന്നോട്ടുള്ള യാത്ര തുടങ്ങിക്കഴിഞ്ഞു.