തമിഴകത്തിലെ അക്കപ്പോരു തുടങ്ങാനിരിക്കുന്നതെ ഉള്ളൂ. കരുണാനിധി കുടുമ്പതിനെതിരെ ജയലളിതയുടെ അന്വേഷണം!
1 – കരുണാനിധി കുടുമ്പതിന്റെയും ഡി.എം.കെ യിലെ നേതാക്കളുടെയും ചെന്നൈ-യിലെ 50 ലധികം ബഹുനില കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത് ചട്ട ലംഘനം എന്ന് ആരോപണം.
2 – തമിഴ്നാട്ടില്‍ ഡി.എം.കെ യും കരുണാനിധി കുടുമ്പവും വാങ്ങിയ ഭൂമികള്‍ക്കായി പണം വന്ന വഴിയും അതിന്റെ സ്രോതസ്സും.
3 – എം.കെ. സ്റ്റാലിന്-റ്റെ (മുന്‍ ഉപമുഖ്യമന്ത്രി) മിത്രവും, റിയല്‍ എസ്റ്റേറ്റ് വ്യാപാരിയും ആയ രാജാ ശങ്കര്‍ നടത്തിയ ഭൂമി ഇടപാടുകള്‍.
4 – കലൈഞ്ജര്‍ ടി.വി.യുടെ ആസ്തിയും അതിലേക്കു പണം വന്ന/വരുന്ന വഴികളും.
5 – മുന്‍ ടെലികോം മന്ത്രിയായിരുന്ന എ രാജയുടെ മുഖ്യ കൂട്ടാളി സാദിക്ക് ഭാഷയുടെ ആത്മഹത്യ.
6 – കനിമൊഴിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന തമിഴ് മയ്യം എന്ന സംഘടനയുടെ പ്രവര്‍ത്തനവും അതിലേക്കു വന്ന സംഭാവനകളുടെ വഴിയും.
8 – ഡി.എം.കെയുടെ ഗതാഗത മന്ത്രി കെ.എന്‍.നെഹ്റു ഇന്തോനഷ്യ-യിലും ബോട്സ്വാന-യിലും ഖനികള്‍ വാങ്ങിയത് എങ്ങനെ?
9 – ആറ് മുന്‍ ഡി.എം.കെ മന്ത്രിമാര്‍ തമിഴ്നാട്ടില്‍ നിരവധി എഞ്ചിനിയറിംഗ് കോളജുകള്‍ തുടങ്ങി. ഓരോ കോളജിലും മുന്നൂറിലധികം വിദ്യാര്‍ഥികളും മൂന്നു ഏക്കര്‍-ലധികം ഭൂമിയും. ഇതിന്റെ ഒക്കെ പണത്തിന്റെ ഇടപാട് ഓഡിറ്റ് ചെയ്യല്‍.
ഒരു കാര്യം ഉറപ്പാണ്. ഇനി കുറച്ചു കാലത്തേക്ക് കരുണാനിധിക്ക് സ്വൈരം ഉണ്ടാവില്ല. ഈ രംഗം ആരും മറന്നു കാണില്ല…
ഇതിനൊരു ആവര്‍ത്തനവും ഉണ്ടാവാം!
[Source:IndiaToday]