Categories
Malayalam Posts

ഞാനും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗും (അടയും ശര്‍ക്കരയും അഥവാ കീരിയും പാമ്പും)

സഭ്യം അസഭ്യം എന്നത് എന്താണെന്ന് തിരിച്ചറിയാന്‍ എനിക്ക് കഴിയും… ഒരുവനെ രണ്ടു രീതിയില്‍ തെറി വിളിക്കാം 1. “ഭാ തന്തയില്ലാത്ത പന്നീടെ മോനെ” എന്നത് അസഭ്യം എന്നും 2. “ഹേ പിതൃശൂന്യ സൂകര പുത്രാ” എന്ന് വിളിച്ചാല്‍ അത് സഭ്യം എന്നും കരുതുന്ന ഒരു സമൂഹത്തില്‍ എനിക്ക് പ്രതികരിക്കാതെ ഇരിക്കാന്‍ കഴിയില്ല

ഫേസ്ബുക്ക്‌ എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് ഉപയോഗിക്കാത്ത ചെറുപ്പക്കാര്‍ (അതും ഐ.ടി ഗെഡീസ്) നന്നേ കുറവ് എന്ന് തന്നെ പറയാം. ഞാനും ഫേസ്ബുക്കും കൂട്ടായിട്ട് വെറും അഞ്ചു വര്‍ഷമേ ആയുള്ളൂ! കൃത്യമായി പറഞ്ഞാല്‍ July 23, 2007-നാണ് ഞാന്‍ ഫേസ്ബുക്കില്‍ ജോയിന്‍ ചെയ്യുന്നത്. അതും അക്കാലത്ത് കുറെയേറെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ പൊന്തി വന്ന സമയം – ഓര്‍ക്കുട്ട്, ഹി ഫൈ, WAYN, എന്നിങ്ങനെ കുറെ സൈറ്റുകള്‍ – അതില്‍ ഒരെന്നമായി എന്റെ സുഹൃത്തുക്കളില്‍ ആരോ ഒരു ഇന്‍വൈറ്റ്‌ ഇട്ടു എന്നെ ഫേസ്ബുക്കില്‍ ചേര്‍ക്കുകയായിരുന്നു. ആ മഹാപാപി ആരാണെന്ന് ഞാന്‍ മറന്നും പോയി!

എന്തായാലും 2009 july വരെ ഞാന്‍ പത്തു പതിനഞ്ചു ഫ്രെണ്ട്സ് ആഡ് ചെയ്തു എന്നത് ഒഴിച്ചാല്‍ വേറെ ഒരു ആക്ടിവിട്ടിയും ഇല്ലായിരുന്നു. 2009-ല്‍ ഒരു കൊടൈകനാല്‍ യാത്ര പോയി വന്ന ശേഷമാണ് ഈ സുനാപ്പി ഞാന്‍ ഉപയോഗിച്ച് തുടങ്ങിയത്. പിന്നെ പയ്യെ പയ്യെ ഞാനും ഫേസ്ബുക്കും അങ്ങ് പ്രേമിസ്തുനാനു ആവുകയായിരുന്നു!!

ഇതിനോടകം തന്നെ ബ്ലോഗുകളില്‍ ഞാന്‍ വേണ്ടത്ര കുഴപ്പങ്ങള്‍ ഉണ്ടാക്കുകയും വേറെ ഒരു alternate കണ്ടു പിടിക്കുകയും വേണം എന്നാ ഒരു കാരണം കൊണ്ടാകാം ഞാന്‍ ഫേസ്ബുക്കില്‍ പണ്ടാരമടങ്ങിയത്. പൊതുവില്‍ എന്റെ ചില പരസ്യമായ ബലഹീനതകള്‍ വളരെയധികം എന്റെ ജീവിതത്തെ ബാധിച്ചു തുടങ്ങി എന്ന് തോന്നിയ ദിവസങ്ങള്‍ ആയിരുന്നു അവ.

സഭ്യം അസഭ്യം എന്നത് എന്താണെന്ന് തിരിച്ചറിയാന്‍ എനിക്ക് കഴിയും… ഒരുവനെ രണ്ടു രീതിയില്‍ തെറി വിളിക്കാം 1. “ഭാ തന്തയില്ലാത്ത പന്നീടെ മോനെ” എന്നത് അസഭ്യം എന്നും 2. “ഹേ പിതൃശൂന്യ സൂകര പുത്രാ” എന്ന് വിളിച്ചാല്‍ അത് സഭ്യം എന്നും കരുതുന്ന ഒരു സമൂഹത്തില്‍ എനിക്ക് പ്രതികരിക്കാതെ ഇരിക്കാന്‍ കഴിയില്ല എന്ന് വന്നപ്പോള്‍, പല വട്ടം ഞാന്‍ പ്രതികരിച്ചു. എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവില്ല എന്നാ ലൈന്‍ ആയപ്പോള്‍ ഞാന്‍ ഒന്ന് തീരുമാനിച്ചു. ഒന്നുകില്‍ തിന്നുന്നവന്‍ അറിയണം അല്ലെങ്കില്‍ വിളമ്പുന്നവന്‍ അറിയണം രണ്ടു പേരും അറിഞ്ഞില്ലെങ്കില്‍ പന്തിക്ക് ചോറ് തികയില്ല. അത് കൊണ്ട് വിളമ്പുന്ന ഞാന്‍ വിളമ്പ് നിര്‍ത്തിയേക്കാം എന്ന് തീരുമാനിച്ചു.

ഇന്നിപ്പോള്‍ ഫേസ്ബുക്കിലും ഞാന്‍ സമാനമായ ചില ബലഹീനതകള്‍ കാണുന്നു. എനിക്കോ, നിഷ്പക്ഷമായി ചിന്തിക്കുന്ന ഇതൊരു വ്യക്തിക്കും ഒരു കാരണവശാലും ഒത്തു പോകാന്‍ പറ്റാത്ത പല ചര്‍ച്ചകളും ചിന്തകളും ഇവിടങ്ങളില്‍ പ്രചരിപ്പിക്കുന്നു എന്നതാണ് അസഹ്യമായ സത്യം.

അവയില്‍ എനിക്ക് സഹിക്കാന്‍ കഴിയാത്ത ചില വസ്തുതകള്‍ ഇവിടെ പറഞ്ഞു വയ്ക്കാന്‍ ആഗ്രഹിക്കുന്നു. പ്രത്യേകം പറഞ്ഞു കൊള്ളട്ടെ, ഇവയൊക്കെ ഞാന്‍ എന്ന വ്യക്തിയുടെ തികച്ചും വ്യക്തിപരമായ തിരഞ്ഞെടുക്കലുകള്‍ മാത്രമാണ് (preferences). [ഇത് മാത്രമാണ് ശരി എന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. ചിലര്‍ക്ക് ഇത് തെറ്റാണെന്ന് തോന്നാം. ചര്‍ച്ചിച്ച് ശരിയാക്കേണ്ടിയിരിക്കുന്നു!]

1. കപട വാര്‍ത്തകള്‍ (Hoax) 

അറിയാതെ ഒരു വാര്‍ത്ത പറഞ്ഞു പരത്തുക എന്നത് ഇന്നത്തെ കാലത്ത് നടക്കാന്‍ പാടില്ലാത്ത ഒരു കാര്യമാണ്. അടുത്ത കാലത്ത് നടന്ന ഒരു വിഷയം… അടല്‍ ബിഹാരി വാജ്പായ്‌ മരിച്ചു പോയി എന്നാ ഒരു വാര്‍ത്ത ഫേസ്ബുക്ക്‌ വഴി പ്രചരിച്ചു. ഒരു ചാനലിലും വാര്‍ത്തയില്ല. ഒരു വാര്‍ത്താ വെബ്സൈറ്റിലും പറഞ്ഞിട്ടില്ല. ഈ വാര്‍ത്ത അടുത്തയാളോടു പറയുന്നതിന് മുന്നേ ഗൂഗിള്‍ ന്യൂസില്‍ എങ്കിലും നോക്കാമായിരുന്നു. അപ്പോള്‍ തികച്ചും ന്യായമല്ലാത്ത ഒരു ലക്ഷ്യം ഇത് പോലെ ഉള്ള കപട വാര്‍ത്താ പ്രചാരണങ്ങള്‍ കൊണ്ട് പലരും നേടുന്നുണ്ട് എന്ന് സംശയിക്കേണ്ടി വരും. fakingnews പോലെ ഉള്ള സൈറ്റുകള്‍ ഈ ഗണത്തില്‍ പെടുന്നില്ല എന്നും കൂടി പറയണം.
2. വിവേചനപരമായ അവകാശവാദങ്ങള്‍ (ജാതി, മത, വര്‍ണ, ഗോത്ര)

ഇത് തികച്ചും ഒരു ഭൂമിശാസ്ത്ര പരമായ പ്രതിഭാസം എന്ന് തന്നെ പറയണം! സഹ്യന് പടിഞ്ഞാറ് ഇത് ജാതി മത വെറിയാണെങ്കില്‍ കിഴക്ക്‌, അത് വര്‍ണം അല്ലെങ്കില്‍ ഗോത്രം തിരിച്ചാണ് വിവേചനം. കേരളത്തിലെ ബുജികള്‍ സവര്ണന്‍ അവര്ണന്‍ എന്നിങ്ങനെ ആണ്  പറയുന്നത് എങ്കിലും ജാതി ചൊരുക്ക് മാത്രമാണ് കൃമികടി എന്നത് വളരെ വ്യക്തമായി മനസ്സിലാകും. പക്ഷെ തമിഴ്നാട്ടില്‍ കഥ വേറെ ആണ്. അവന്റെ വിചാരം അവന്‍ സാധാരണക്കാരന്‍ അല്ല രണ്ടുണ്ട കൂടുതല്‍ ഉള്ള ടീം ആണെന്ന് ആണ്! ലോകത്തിലെ എല്ലാ കഷ്ടതകളും അനുഭവിക്കുന്ന താഴ്ത്തപ്പെട്ട ഒരേ ഒരു വിഭാഗം “തമിഴന്‍ ” എന്നാ ഇനമാണ് എന്ന് വിശ്വസിക്കുകയും വിശ്വസിപ്പിക്കാന്‍ അഹോരാത്രം പണിയെടുക്കുകയും ചെയ്യന്നു. ചില സംഭവങ്ങള്‍ analyze  ചെയ്‌താല്‍ തന്നെ അത് എത്ര പൊള്ളയായ വാദമാണ് എന്ന് എളുപ്പം കാണാന്‍ കഴിയും. ലങ്കയില്‍ ഈഴം സ്ഥാപിക്കാന്‍ നടന്നു രണ്ടു വിഭാഗം തീവ്രവാദികള്‍ തമ്മില്‍ തല്ലി കൂടുതല്‍ തീവ്രവാദം ഉള്ളവന്‍ യുദ്ധത്തില്‍ ജയിച്ചു (ശ്രീലങ്കന്‍ സര്‍ക്കാര്‍ ). ഇപ്പോള്‍ തമിഴ്‌ പുലികള്‍ പുണ്യാളന്‍മാര്‍ എന്നാ രീതിയിലുള്ള പ്രചരണങ്ങള്‍ സുലഭമാണ്! പക്ഷെ മാലിയിലുള്ള തമിഴന്‍മാരെ കുറിച്ച് ഇവര്‍ക്ക്‌ ആശങ്കയില്ല. case-by-case നിലപാട് മാട്ടുന്നവന്മാര്‍ ! പിന്നത്തെ ഒരു സാധനം കുമാരികാണ്ടം എന്നാ മിത്തിക്കല്‍ ഭൂഭാഗം… അങ്ങനെ ഒരു തമിഴ്‌ ദേശം ഉണ്ടായിരുന്നു എന്നും അങ്ങനെ ഇവിടെ നിന്ന് പോയ തമിഴന്മാരാനു ഓസ്ട്രേലിയയിലെ അബോറിജിന്‍സ്‌ എന്ന് വാദിക്കുന്നവര്‍ ! എന്ത് ചെയ്യണം! മലയാളിയെ കൊണ്ടുള്ള ശല്യം സഹിക്കാന്‍ വയ്യാതെ ഫേസ്ബുക്കില്‍ വന്നപ്പോ ഇവിടെ അതിന്റെ അപ്പറത്തെ അലമ്പ്!

3. പരദൂഷണം

കൂടുതല്‍ ഒന്നും പറയാനില്ല. കാവ്യ മാധവന്‍ മുതല്‍ അനന്യ വരെ. ജ്യോതി എഴുതിയ ഈ പോസ്റ്റ്‌ കാണുക.

ഇവന്മാരെ ഒക്കെ കുനിച്ചു നിര്‍ത്തി ആസനത്തില്‍ നല്ല മുളകുപൊടി തേച്ചു വിടണം!
4. ഭക്തി പ്രസ്ഥാനം!

വയ്യ! എഴുത്ത് കൂദാശ, മിശിഹാ രാത്രി, സോളിടാരിടി, ലവ് ജിഹാദ്‌, തേങ്ങാ കൊല…. പിന്നെ തിരുപ്പതി വെങ്കിയുടെ പടം ഷെയര്‍ ചെയ്തില്ലെങ്കില്‍ മറ്റേത് തിരിഞ്ഞു പോകും (ജീവിതം) എന്നാ തരത്തിലുള്ള കുറെ ഒലത്തിയ പോസ്റ്റുകള്‍ … എനിക്കറിയാന്‍ പാടില്ലാഞ്ഞിട്ടു ചോദിക്കുവ ഇതിനൊക്കെ വേറെ സ്ഥലമേ ഇല്ലേ?

 

ഇനി ഞാന്‍ ചെയ്യുന്ന ചില അരോചക പ്രവൃത്തികള്‍ :

  • ദിഗ്വിജയ് സിംഗിനെ തെറി പറയും
  • രാഷ്ട്രീയ സംഭവങ്ങള്‍ വളരെ അടുത്ത് ഫോളോ അപ്പ്‌ ചെയ്യും.

 

മൊത്തത്തില്‍ ഫേസ്ബുക്ക്‌ കൊണ്ടും എന്റെ ജീവിതം കോഞ്ഞാട്ട ആവുന്നതെ ഉള്ളൂ… ഇതിനെക്കാള്‍ ഭേദം ബ്ലോഗുകള്‍ തന്നെ എന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോകും!

3 replies on “ഞാനും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗും (അടയും ശര്‍ക്കരയും അഥവാ കീരിയും പാമ്പും)”

എനിക്ക് മനസ്സില്‍ തോന്നിയ ഒരുപാടു കരിയങ്ങള്‍ നീ ഇവിടെ എഴുതി വച്ചിട്ടുണ്ട് അതില്‍ എനിക്ക് ഒരുപാടു സന്തോഷം ഉണ്ട്‌ സന്തോഷേ… പൊറുതി മുട്ടി… ഒരു വിഷമേഉള്ളു എനിക്ക് ഇ ബ്ലോഗ്‌ ഒന്നും വലിയ പിടി ഇല്ല , വല്ല നല്ല ബ്ലോഗും ഉണ്ടേല്‍ എനിക്ക് ഒന്ന് മെയില്‍ അയച്ചിട്ടെരെ അതിന്റെ ലിങ്ക്, ഞാന്‍ നോക്കിക്കൊല്ലം പിന്നെ എനിക്ക് ഇ ബ്ലോഗ്‌ ഉണ്ടാക്കാന്‍ അറിയില്ല വലുതായിട്ട് ഞാനും പഠിക്കും നിന്നെ പോലെ ബ്ലോഗ്‌ ഉണ്ടാക്കാന്‍ അന്ന് ഞാനും എഴുത്തും എന്‍റെ വികാരങ്ങള്‍………….

Leave a Reply

Your email address will not be published. Required fields are marked *