ചായക്കടയിലെ സാമ്പത്തിക മാന്ദ്യം


വിശ്വച്ചില്ലെങ്കിലും! ഈ പറയുന്ന സംഭവം കഴിഞ്ഞ ദിവസം നടന്നതും ഞാന്‍ നേരിട്ട് സാക്ഷി ആയതും ആണ്.

പതിവായി ഞാന്‍ ചായ കുടിക്കാറുള്ള, ഓഫീസിനു തൊട്ടടുത്ത ചായക്കടയില്‍ പോകാതെ വേറെ ഒരു കടയില്‍ പോയി. അവിടെ, എന്റെ പതിവു കടയിലെ ചായച്ചേട്ടനും, പുതിയ കടയിലെ ചായച്ചേട്ടനും തമ്മില്‍ സംസാരം ഇങ്ങനെ പോകുന്നു.

പുതിയ ചേട്ടന്‍: എന്തു പറ്റി? ഇപ്പോ ആ കടയില്‍ കാണാറേ ഇല്ലല്ലൊ

പഴയ ചേട്ടന്‍: അമേരിക്കയില്‍ ഷെയറുകളുടെ വിലയ്ക്ക് എന്തോ പറ്റിയല്ലൊ. അതു കൊണ്ട് കടയുടെ അടുത്തുള്ള കമ്പനിക്കാരൊന്നും പഴയപോലെ ചായകുടിക്കാന്‍ വരുന്നില്ല. ബിസിനസ്സൊക്കെ കുറഞ്ഞതു കാരണം എന്നെ പിരിച്ചുവിട്ടു. ഇനി അമേരിക്കയിലെ പ്രശ്നങ്ങളൊക്കെ തീര്‍ന്നാലെ എനിക്കു രക്ഷയുള്ളൂ എന്നു തോന്നുന്നു…..

ഞാന്‍ ഒന്നു ഞെട്ടാതിരുന്നില്ല… സാമ്പത്തിക മാന്ദ്യം ആരെയൊക്കെയാണ് ബാധിക്കാത്തത്?!!


7 responses to “ചായക്കടയിലെ സാമ്പത്തിക മാന്ദ്യം”

  1. ശരിയാണ്. എല്ലാ വിഭാഗക്കാരെയും മാന്ദ്യം ബാധിച്ചിരിയ്ക്കുന്നു

  2. ശ്രീ, അരീക്കോടനാശാന്‍, സുല്‍ അണ്ണന്‍, കുമാരേട്ടന്‍… ഇതു വരെ വന്നു വായിച്ചതിനു നന്ദി…പിന്നെ കുമാരേട്ടാ… ഇതു ചിരിച്ചു തള്ളാനും മാത്രം ചെറിയ കാര്യമായിട്ടെനിക്കു തോന്നുന്നില്ല കേട്ടോ 🙂

  3. അണ്ണാ…വളരെ സത്യായിട്ടുള്ള കാര്യാണ്. കേരളത്തിനേക്കാള്‍ അത് ഒരുപക്ഷെ കൂടുതല്‍ ബാധിച്ചിരിക്കുന്നത് മറ്റൊരു കൊച്ചു കേരളമായ ഗള്ഫിനെ ആണോ എന്ന് ചോദിച്ചാല്‍ ചില കാര്യങ്ങള്‍ നോക്കുമ്പോള്‍ ന്യായമായും സംശയിക്കേണ്ടിയിരിക്കുന്ന അവസ്ഥയാണ്. പിരിച്ചുവിടലുകളും ഒവര്‍ടൈം കുറക്കലുകളും ഇന്നിവിടെ ഒരു വാര്ത്തയേ അല്ലാതായി കഴിഞ്ഞിരിക്കുവാണ്. കൂടുതലും നിര്മ്മാണ ജോലികളിലിരിക്കുന്നവര്‍ക്കാണ് ഇപ്പോള്‍ ഇത് ബാധിച്ചിരിക്കുന്നത് എന്നും വേണമെങ്കില്‍ പറയാം.

  4. മാന്ദ്യം കാരണം പണിപോയാല്‍ വല്ല ചായക്കടയോ മറ്റോ നടത്തി ജീവിക്കാമെന്നാണ് കരുതിയിരുന്നത്. അതും നടക്കില്ലേ എന്റെ ആറ്റുകാലമ്മച്ചീ… 🙂

Leave a Reply

Your email address will not be published.