കൊച്ച്


കൊച്ച്, ഞങ്ങടെ കമ്പനിയിലെ പൂമ്പാറ്റയായിരുന്നു. കഴുതയ്ക്കാകുന്ന പോലെ വയസാകുന്നുണ്ടെങ്കിലും നേഴ്സറിപ്പിള്ളാരുടെ സ്വഭാവവും, നിഷ്കളങ്കതയുമായിരുന്നു. കൊച്ച് ഭയങ്കര പഠിപ്പിസ്റ്റ് ആയിരുന്നു. എങ്ങനെയൊ അബദ്ധം പറ്റി, അവള്‍ വന്ന് പെട്ടത് ഞങ്ങടെ കൂടെയും!! കൊച്ച് എന്ത് സംശയം വന്നാലും ഉടന്‍ തന്നെ ക്ലിയര്‍ ചെയ്ത് പോകുന്ന റ്റൈപ്പാണ്. നമ്മളെന്തേലും സംശയം ചോദിച്ചാല്‍ മൈക്രോസോഫ്റ്റിന്റെ സപ്പോര്‍ട്ട് സിസ്റ്റം പോലെ സംസാരിക്കും! കൊച്ചിന്റെ ചില സമയത്തെ ചോദ്യങ്ങളും ഉത്തരങ്ങളും എല്ലാരേയും ചിരിപ്പിക്കാറുണ്ടായിരുന്നു. അവയില്‍ ചില സംഭവങ്ങള്‍:

അനില്‍ തന്റെ മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഒരു ചാര്‍ജ്ജര്‍ അന്വേഷിച്ച് നടക്കുമ്പോള്‍ കൊച്ചിന്റെ അടുത്ത മേശപ്പുറത്ത് ഒരു ചാര്‍ജ്ജര്‍ ഇരിക്കുന്നത് കണ്ടു. അനില്‍ കൊച്ചിനോട്: കൊച്ചേ, അതാരുടെ ചാര്‍ജ്ജറാ?

കൊച്ച് ചാര്‍ജ്ജര്‍ എടുത്തിട്ട്: ഇതു നോക്കിയായുടേയാ.!!

***

പുതുതായി ഒരു പയ്യന്‍ ജോയിന്‍ ചെയ്തു. എല്ലാരും അവനെ പാര്‍ത്ഥസാരഥി എന്ന് വിളിക്കുന്നത് കൊച്ച് കേട്ടു.

കൊച്ച്: പാര്‍ത്ഥസാരഥി, പാര്‍ത്ഥസാരഥി, പാര്‍ത്ഥസാരഥിയുടെ പേരെന്താ?

***


5 responses to “കൊച്ച്”

  1. ചാത്തനേറ്: പാവങ്ങളെ വെറുതേ വിടെടാ.. അവളെ എനിക്കു പരിചയമില്ലെങ്കിലും…

  2. നല്ല പഠിപ്പിസ്റ്റായിരുന്നല്ലേ… നിന്റെ ഒക്കെ കൂടെ കൂടിയാല്‍ ഇതല്ല ഇതിന്റപ്പറോം പറയും..

Leave a Reply

Your email address will not be published.