ഒരു ടൂവീലര്‍ കഥ


പാത്രപരിചയമാവട്ടെ ആദ്യം. നമ്മുടെ കഥയിലെ നായകന്റെ പേര് മൊട്ട കുമാര്‍. മറ്റൊരു കഥാപാത്രത്തിന്റെ പേര് ചാറ്റു. ഇനി ശകലം ചരിത്രം. ഈ മൊട്ട മൊട്ട എന്ന് പറയുന്ന സാധനം ഒരു വമ്പന്‍ ഉരുപ്പടിയാണ്. ആളുകളെ ചിരിപ്പിക്കുക എന്ന കലയില്‍ അഗ്രഗണ്യന്‍. ഉദാ: ഒരു ദിവസം ഒഫീസിലെ റ്റീ റൂമില്‍ എല്ലാരും ഇരിക്കുന്നു (ചായ കുടിക്കാന്‍ തന്നെ). എല്ലാരും ഭയങ്കര സീരിയസ്സായിരിക്കുന്നു. മൊട്ട മുരടനക്കി എല്ലാരേം ശ്രദ്ധിപ്പിക്കാന്‍ ശ്രമിച്ചു. റ്റീ റൂമില്‍ രണ്ട് വേസ്റ്റ് ബിന്‍ ഇരിപ്പുണ്ട്. ഒന്ന് പെഡല്‍ ചവിട്ടി തുറക്കുന്നതും, പിന്നെ സാധാരണ പോലെ തുറന്ന് തന്നെ ഇരിക്കുന്നതും. ഒട്ടൊരു ബഹളത്തോടെ മൊട്ട വേസ്റ്റ് ബിന്നിന്റെ പെഡല്‍ ആഞ്ഞ് ചവിട്ടി. എന്നിട്ട് കയ്യിലിരുന്ന റ്റീ ബാഗപ്പുറത്തിരുന്ന തുറന്ന ബിന്നിലിട്ടു. എന്നിട്ടൊരട്ടഹാസം… പറ്റിച്ചേ, പറ്റിച്ചേ… വേസ്റ്റ് ബാസ്കറ്റിനെ പറ്റിച്ചെ… ഇതാണ് മൊതല്. ചാറ്റര്‍ജി ആളൊരു മാന്യനാ… ശെരിക്കും മാന്യന്‍. പണ്ട് ബ്രോക്കര്‍ പറഞ്ഞ പോലെ ഇടക്കിടെ ഉള്ളി തിന്നുന്ന സ്വഭാവം മാത്രം ഉണ്ട്.

മൊട്ടക്ക് റ്റൂ വീലര്‍ ലൈസന്‍സ് എടുക്കാന്‍ മോഹമുദിച്ചു. പക്ഷേ ഓടിച്ച് പഠിക്കാന്‍ ഒരു വണ്ടി ഇല്ല. ഒടുവില്‍ ഞാന്‍ ഡ്രൈവിങ് പഠിപ്പിച്ച് കൊടുക്കാം എന്നേറ്റു. വര്‍ഗീസിന്റെ പഴയ ഒരു ലാമ്പി ഞാന്‍ കടമെടുത്തു. അതിലാണ് മൊട്ട, ഗണേഷ് ശ്രീകുമാര്‍ എന്നിവര്‍ റ്റൂ വീലര്‍ പഠിച്ചത്. ഇവരെ മൂന്ന് പേരെയും കൊണ്ട് ഞാന്‍ ലഞ്ച് ടൈമില്‍ ജവഹര്‍ നഗറിന്റെ ഉള്ളിലേക്ക് പോകും. അവിടെയാകുമ്പോള്‍ തിരക്കുള്ള റോഡ് അല്ല. അങ്ങനെ പഠിപ്പ് തുടങ്ങി. എന്തായാലും രണ്ട് ദിവസം കൊണ്ട് ആ റോഡ് വൃത്തിയായി. സ്കൂട്ടര്‍ കൊണ്ട് റോഡ് തൂക്കുകായിരുന്നു മൂന്ന് പേരും. അങ്ങനെ ഒരു വിധം ഗിയര്‍, ക്ലച്ച്, ബ്രേക്ക് ആക്സിലറേറ്റര്‍ എന്നിങ്ങനെയൊക്കെയുള്ള കിടുപിടികള്‍ എവിടെയൊക്കെയാണെന്ന് അല്ലാരും കാണാപ്പാടം പഠിച്ചു.

പെട്ടെന്ന് ലഭിച്ച (അമിതമായ) ഒരു ആത്മവിശ്വാസത്തിന്റെ പേരില്‍ മൊട്ട ചാറ്റുവിനോട് സ്കൂട്ടറിന്റെ ചാവി ചോദിച്ചു. ചാറ്റുവിന്റേത് കിടിലം സ്കൂട്ടറാ. വെസ്പ സെലക്റ്റ് 2. ലാമ്പി അടക്കമുള്ള ഒരു വണ്ടിയാണ്. ക്ലച്ച് വിട്ടെടുത്താല്‍ അവന്‍ ഓഫ് ആയിപോകും. വെസ്പയാണെങ്കില്‍ ചാടും. ഈ ഡിഫറന്‍സ് ഒന്നും അറിയാതെയാണ് മൊട്ട ചാവി ചോദിച്ചത്. മടിച്ച് മടിച്ചാണെങ്കിലും ചാറ്റു ചാവി കൊടുത്തു. ബിജേഷിന് സന്തോഷമാ‍യി. എല്ലാരോടും ഓടിനടന്ന് റ്റാറ്റ കാണിച്ചിട്ട് മൊട്ട വണ്ടി എടുത്തു. ഫസ്റ്റ് കിക്കില്‍ തന്നെ വണ്ടി ചാലുവാക്കി!ആത്മവിശ്വാസം റൈസ് റ്റു റ്റൂ!

അങ്ങനെ ബിജേഷിന്റെ കന്നി യാത്ര(ലൈസന്‍സ് ഇല്ലാതെ). കുറച്ച് കഴിഞ്ഞ് മൊട്ട ഓടിവരുന്നത് കണ്ടു. ചാറ്റര്‍ജിക്ക് റ്റെന്‍ഷനായി. ഡാ… വണ്ടിയെവിടെ? ബിജ്: താഴെയുണ്ട്. ഷിജൂ ഒരു (മോണിറ്ററിന്റെ)കാഡ്ബോഡ് പെട്ടിയെടുത്തോണ്ട് താഴോട്ട് വാ. എന്ന് പറഞ്ഞ് താഴേക്ക് ഓടി. ചാറ്റു പിറകേ ഓടി. പടിക്കെട്ടിറങ്ങുമ്പോള്‍ ചാറ്റു ചോദിച്ചു: എന്തിനാ പെട്ടി?

മൊട്ട: വണ്ടി ചെറുതായൊന്ന് തട്ടി.
ചാ: അയ്യൊ? എന്ത് പറ്റി?
മൊ: വരുന്ന വഴി ഒരു പോസ്റ്റ് ഉണ്ടായിരുന്നു അതിലിടിക്കണ്ടാന്ന് കരുതി ഒന്ന് വെട്ടിച്ചു. അപ്പൊ മതിലിലിടിച്ചതാ. (സോ സിമ്പിള്‍)
ചാ: അതിന്റെന്തിനാ പെട്ടി?
മൊ: നീ വാ കാണിച്ചു തരാം.

ചാറ്റര്‍ജിയുടെ പിന്നത്തെ റെസ്പോണ്‍സ് സദ്ഗുരു ശ്രീ പച്ചാളം ഭാസിയുടേത് പോലെയായിരുന്നു! കരയണോ ചിരിക്കണോ എന്നറിയാത് കണ്‍ഫ്യൂസ് ആയി നിന്നു. വണ്ടിയുടെ കണ്ടിഷന്‍ എക്സെലന്റ്. ബോഡി ഇല്ല. ഹെഡ്ലൈറ്റ് ഇല്ല. മിറര്‍ ഒടിഞ്ഞു. ഇതൊക്കെ പെറുക്കി ഇടാനാണ് ആ പെട്ടി.ക്ലച്ച്-ബ്രേക്ക് ലിവറുകളും നാസ്തി! ചുരുക്കത്തില്‍ പറഞ്ഞാല്‍ വണ്ടി ഇരുമ്പായി.

ചാ: നീ ഇപ്പൊ എവിടെപ്പോയതാ?
മൊ: കുറച്ച് പച്ചക്കറി വാങ്ങാന്‍ പോയതാ.

ചാ: എന്നിട്ട് പച്ചക്കറിയെവിടെ?
മൊ: കടയിലെത്തിയപ്പോഴാ ഓര്‍ത്തത് എന്റെ വീട്ടില്‍ അടുപ്പില്ലല്ലോ. പിന്നെ ഞാന്‍ തിരിച്ചു പോന്നു.

ചാറ്റര്‍ജിയുടെ കണ്ട്രോള്‍ വിട്ടു. ഇല്ലാത്ത അടുക്കളയില്‍ കൂട്ടാന്‍ വെക്കാന്‍ പോയതു കൊണ്ടേ വണ്ടി വെറും ആക്രിയായി മാറിയത് കണ്ട്.

ഒടുവില്‍ കഴിഞ്ഞ ദിവസം അത് ഒരു പാണ്ടിക്ക് വിറ്റു. 750 ഇന്ത്യന്‍ രൂപ.!
ചാറ്റു ഒരു സെക്കന്‍ഡ് ഹാന്‍ഡ് സ്പ്ലെന്‍ഡറ് വാങ്ങി.
മൊട്ട ഇന്നലെ ഒരു ഫോറ്ഡ് കാര്‍ എടുത്തു.

(കലികാല വൈഭവം)


13 responses to “ഒരു ടൂവീലര്‍ കഥ”

  1. ഹ…ഹ… ഗോള്‍ഡന്‍ ടെമ്പിള്‍ പൊന്നമ്പലസിംഗേ, തകര്‍ത്തു 🙂

  2. ചാത്തനേറ്: ഡാ ഡാ ഞാന്‍ പറഞ്ഞു കൊടുക്കുവേ.. വേഗം പേരുകള്‍ മൊത്തം മാറ്റിക്കോ… നിനക്കിനി ബാംഗ്ലൂരില്‍ കാലു കുത്തണ്ടാന്നാണെങ്കില്‍ ഓക്കെ…ചാത്തനേതയാലും ഭാഗ്യമുണ്ട് നീ ചാത്തനെ ടൂവീലര്‍ പഠിപ്പിക്കാന്‍ ശ്രമിച്ചിട്ട് പറ്റീലല്ലോ.മൊട്ടകുമാര്‍ ചാത്തനേം പിന്നിലിരുത്തിക്കൊണ്ട് ഭൂമിയ്ക്ക് ഉമ്മവച്ച് നടന്ന കഥകള്‍ ചാത്തന്റെ വരാനിരിക്കുന്ന സീരീസ് പോസ്റ്റാ അതിലെ സസ്പെന്‍സ് പൊളിക്കാതെടേ.

  3. അത് ഞാന്‍ ഊഹിച്ചത് കൊണ്ടാണ് അങ്ങോട്ട് പോകാത്തത്.. നമുക്കൊരു കോമ്പ്ലിമെന്റ്സിലെത്താം..!

  4. ഈ മൊട്ടയും ബിജേഷും ഒരാളാണോ? കഥ(സംഭവം) ഇഷ്ടപ്പെട്ടു 🙂

  5. മൊട്ടയോട് ആ കാറിന്റെ ചാവി ഒന്നു ചോദിച്ചുക്കൂടാരുന്നോ കൂട്ടുകാരന്?

  6. മൊട്ട മുരടനക്കി എല്ലാരേം ശ്രദ്ധിപ്പിക്കാന്‍ ശ്രമിച്ചു. റ്റീ റൂമില്‍ രണ്ട് വേസ്റ്റ് ബിന്‍ ഇരിപ്പുണ്ട്. ഒന്ന് പെഡല്‍ ചവിട്ടി തുറക്കുന്നതും, പിന്നെ സാധാരണ പോലെ തുറന്ന് തന്നെ ഇരിക്കുന്നതും. ഒട്ടൊരു ബഹളത്തോടെ മൊട്ട വേസ്റ്റ് ബിന്നിന്റെ പെഡല്‍ ആഞ്ഞ് ചവിട്ടി. എന്നിട്ട് കയ്യിലിരുന്ന റ്റീ ബാഗപ്പുറത്തിരുന്ന തുറന്ന ബിന്നിലിട്ടു. എന്നിട്ടൊരട്ടഹാസം… പറ്റിച്ചേ, പറ്റിച്ചേ.. – മൊട്ടയാണു താരമ പൊന്നമ്പലമേ….

Leave a Reply

Your email address will not be published.