Categories
Malayalam Posts

എല്ലാം ഇതിന്റെ കൂടെ ഉള്ളത് തന്നെ…

ഒരു നാളില്‍ ജീവിതം എങ്ങും ഓടിപ്പോവില്ല
ഒരു നാള്‍ വരും, ദുഃഖങ്ങള്‍ ഇല്ലാതാവാന്‍
എത്ര കോടി കണ്ണീര്‍ തുള്ളികള്‍ ഈ മണ്ണില്‍ വീണു…
ഇന്നും ഭൂമിയില്‍ പൂ പൂക്കുന്നു!

ഭൂമിയില്‍ വന്ന അന്നു മുതല്‍,
ഒരു വാതില്‍ തേടി ഓടിക്കളിക്കുന്നു
കണ്ണ് തുറന്ന് നോക്കിയാല്‍ പല പല കൂത്തുകള്‍
കണ്ണടച്ചു വച്ചാല്‍…

പോര്‍ക്കളത്തില്‍ പിറന്നു വീണ നമുക്ക് വന്നുപോയവയെ കുറിച്ച് എന്ത് ചിന്ത?
കാട്ടില്‍ ജീവിക്കുന്ന നമുക്ക് മുള്ളുകളുടെ വേദന മരണമോ?
ഇരുട്ടില്‍ നില്‍ക്കൂ… നിന്റെ നിഴല്‍ പോലും നിന്നെ വിട്ടു പിരിയും…
നിനക്കു നീ മാത്രം തുണ എന്ന് നീ അറിയും…
തീയില്‍ പോകുന്നതു വരെ ഈ ഏകാന്തത മാറില്ല.

കരയെത്തുന്ന നേരം കാത്ത് കപ്പലില്‍ കാത്തിരിക്കും
എത്തുന്നത് അഗ്നി പര്‍വ്വതത്തിലാണെങ്കിലും പോര്‍തൊടുക്കും

ഞാന്‍ ആ ദിവ്യ രഹസ്യം അറിയുന്നു
ഒന്നും സ്ഥായി അല്ല… അലിയുന്നു
മനസ്സ് കെട്ടുപാടുകളില്ലാതെ പറക്കുന്നു
ദൈവത്തിനെ കണ്ടാല്‍…

അത് എനിക്ക്, ഇത് നിനക്ക് മനസ്സുകള്‍ ഒറ്റപ്പെട്ട കണക്കുകള്‍ ഇടും…
അവള്‍ എനിക്ക്, ഇവള്‍ നിനക്ക് ശരീരവും വിഡ്ഢിക്കണക്കിടും
നിനക്കുമില്ല, എനിക്കുമില്ല, പടച്ചവന്‍ തന്നെ എല്ലാം തിരിച്ചെടുക്കും
നല്ലവന്‍ ആര്, കെട്ടവന്‍ ആര് എന്ന് അവന്‍ തന്നെ തീരുമാനിക്കും

പഴി പറയുന്ന ലോകം ഇത്
ഇതില്‍ ബലിയായ ജീവന്‍ എവിടെ?

ലോകത്തിന്റെ ഓരത്തു നിന്ന് എല്ലാം കണ്ടിരുന്നു, നമ്മള്‍
നടക്കുന്നത് നാടകമെന്ന് നമ്മുടെ ഭാഗവും നന്നായു നടിച്ചു

മുഖം മൂടികള്‍ എല്ലാരും ധരിച്ചു
പല തിരിവുകള്‍ തിരിഞ്ഞു
കഥകള്‍ തീരുന്ന മുറക്ക് മറക്കുന്നു
വേണ്ടത് പുനര്‍ജന്മമൊ?…

ഒരു പൊട്ട പോസ്റ്റാണ് ഇത് എന്ന് എനിക്ക് സംശയം ഒന്നും ഇല്ല. എങ്കിലും, എന്നെ വളരെയധികം സ്വാധീനിച്ച ഒരു തമിഴ് പാട്ടിനെ എന്റെ തന്നെ വികലമായ മലയാളത്തില്‍ വിവര്‍ത്തനം ചെയ്തത്. പുതുപ്പേട്ടൈ എന്ന ചിത്രത്തില്‍ വന്ന പാട്ട്. വഴിമുട്ടി നില്‍ക്കുന്ന പല സന്ദര്‍ഭത്തിലും സ്വയം കൈപിടിച്ചുയര്‍ത്താന്‍ ഈ പാട്ട് വളരെ സഹായകരമായിട്ടുണ്ട്… എന്ത് തന്നെ വല്യ പ്രശ്നമായാലും ഒരു ‘പോടാ പുല്ലേ’ മനോഭാവം ഈ പാട്ട് തന്നു!! സത്യം…!!

3 replies on “എല്ലാം ഇതിന്റെ കൂടെ ഉള്ളത് തന്നെ…”

ശരിയാണ്. ജീവിതത്തിൽ ഒന്നും സ്ഥായിയല്ല എന്ന ഓർമ്മപ്പെടുത്തലുകൾ. പൊന്നമ്പലം, കുറെച്ചൂടെ മിനുക്കിയിരുന്നെങ്കിൽ ഒരു ഒഴുക്കു കിട്ടിയേനെ എന്നു തോന്നുന്നു.

പാട്ടു പോലെ തോന്നില്ലെങ്കിലും അര്‍ത്ഥം വച്ചു നോക്കുമ്പോള്‍ കൊള്ളാം.

തമിഴ് ചലച്ചിത്ര ഗാനങ്ങള്‍ക്ക് ഒരു പ്രത്യേക വശ്യതയുണ്ട്. താളം മാത്രമല്ല വരികള്‍ക്കും അര്‍ത്ഥ ഗാംഭീര്യം ഉണ്ടു.പ്രണയം ആയാലും കാമം ആയാലും വീരം ആയാലും തത്വചിന്ത ആയാലും മനസ്സിനെ തൊടുന്ന, എന്തൊരു ഭാവന എന്നറിയാതെ പറഞ്ഞു പോകുന്ന, ആശയങ്ങള്‍ വരികളില്‍ കാണാം. വളരെയധികം പ്രതിഭ ഉള്ള കവികളാണ് തമിഴ് ഗാനരചയിതാക്കള്‍ അധികവും എന്നതാവാം കാരണം. വളരെ മോശം ഗാനങ്ങളും തമിഴിലുണ്ട് എന്നും സമ്മതിക്കുന്നു. പുതുപ്പേട്ട എന്ന തമിഴ് സിനിമ ഇന്ത്യന്‍ സിനിമയെ തന്നെ വേറെ ഒരു തലത്തിലേക്കുയര്‍ത്താന്‍ പോന്ന സിനിമയായിരുന്നു. നിര്‍ഭാഗ്യവശാല്‍ വലിയൊരു പറ്റം വിമര്‍ശകര്‍ ഈ ചിത്രത്തെ തള്ളിക്കളഞ്ഞു. സാമ്പത്തികമായും വലിയൊരു വിജയമാകാന്‍ ഈ ചിത്രത്തിന് കഴിഞ്ഞില്ല. വളരെയധികം അര്‍ത്ഥ സമ്പുഷ്ടമായ ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത് .

Leave a Reply

Your email address will not be published. Required fields are marked *