എന്റെ ബൂലോഗത്തിനിതെന്ത് പറ്റി?


മുന്നറിയിപ്പ്: ഇത് എന്റെ അറിവില്ലായ്മ കൊണ്ടെഴുതുന്നതാണ്. ഇതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കുക. സത്യമായും മനസ്സിലാകാത്തതാണ്.

ഇവിടെ ആര്‍ക്കും ഒന്നും വേണ്ട. പക്ഷെ അല്‍‌ഗുലുത്ത് കമന്റുകള്‍ ഇട്ട് മുടിയെ അനാക്കോണ്ടയാക്കും.

ഈ ജോലിത്തിരക്കിനിടയില്‍ നമുക്ക് കിട്ടുന്നതോ ഒരിത്തിരി നേരം. അത് ഇങ്ങനെ അടി പിടി കൂടി കളയണോ?

അവകാശങ്ങള്‍ നേടിയെടുക്കേണ്ടവ തന്നെ. വ്യക്തി ഹത്യ തെറ്റ് തന്നെ. ഞാന്‍ എതിര്‍ക്കുന്നില്ല. പക്ഷെ മറ്റൊരു കാര്യം നമ്മള്‍ എല്ലാരും മറക്കുന്നു. ബൂലോഗത്ത് കുറച്ച് കാലമായി ഒരു നല്ല സൃഷ്ടി പോലും ഉണ്ടായിട്ടില്ല. ഞാനൊക്കെ ബ്ലോഗിങ്ങിന് ഇറങ്ങീട്ട് കാലം വളരെ കുറച്ചേ ആയുള്ളൂ. ഏറിയാല്‍ ഒരു വര്‍ഷം. ആക്റ്റിവായിട്ട് 8 മാസം. ഇതിനിടക്ക് ബൂലോഗത്തിന്റെ പല മുഖങ്ങളും ഞാന്‍ കണ്ടു. തമാശ പോസ്റ്റുകള്‍, യാത്രാ വിവരണം, ഫോട്ടോ ബ്ലോഗ്, പാട്ട്, വിമര്‍ശനം എന്നിങ്ങനെ പലതും. എല്ലാം നല്ലതായിരുന്നു, ആരോഗ്യകരമായിരുന്നു. പക്ഷെ, കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കുള്ളില്‍, പുതിയ ഒരു രീതിയും കാണാനുള്ള ഭാഗ്യം എനിക്കു സിദ്ധിച്ചു. ക്രൂരമായ വ്യക്തിഹത്യ, കൂട്ടം ചേര്‍ന്ന് ആക്രമിക്കല്‍, കോപ്പിറൈറ്റിനോട് അനുബന്ധിച്ച് നിര്‍ഭാഗ്യകരമായ ചില പ്രശ്നങ്ങള്‍ ഇങ്ങനെ പോകുന്നു ആ ലിസ്റ്റ്.

ഞാനൊന്ന് ചോദിച്ചോട്ടെ? ഈ കൂട്ടത്തിലെ പലരും, നല്ല സൃഷ്ടികള്‍ തയ്യാറാക്കി വച്ചിട്ടുണ്ട്. പക്ഷേ ഈ ബഹളത്തിനിടയില്‍ കൊണ്ട് അത് പോസ്റ്റ് ചെയ്താല്‍ അവയ്ക്ക് വേണ്ട പ്രാധാന്യം കിട്ടാതെ പോകുമല്ലൊ എന്ന വിഷമം കൊണ്ട് മാത്രം അത് പോസ്റ്റുന്നില്ല. ഇങ്ങനെ എത്ര എത്ര പോസ്റ്റുകള്‍, നല്ല പോസ്റ്റുകള്‍.

കിരണ്‍സിന്റെ പോസ്റ്റില്‍ ആരോ പറഞ്ഞ മാതിരി, ഇപ്പോ ബ്ലോഗ് വായിച്ച ടെന്‍ഷന്‍ മാറണമെങ്കില്‍ ഒരു മണിക്കൂര്‍ ജോലി ചെയ്യണം! ഉള്ളത് പറയാല്ലൊ… ആ ഒള്ള കമന്റ് മൊത്തം വായിച്ച് കഴിഞ്ഞപ്പൊ, ഇതിലാരാ വാദി ഭാഗം, ആരാ പ്രതി ഭാഗം എന്ന് പോലും തിരിച്ചറിയാന്‍ പറ്റാതായി. ആര്‍ക്ക് എന്ത് വേണമെന്ന് മനസ്സിലാകുന്നില്ല. യാഹൂ, മാപ്പ്, ദുനിയാ, ലോനപ്പന്‍, ബെന്നി, കോപ്പിറൈറ്റ്, കണ്ടന്റ്, ഇഞ്ചി, സൂ എന്നിങ്ങനെ കോമണ്‍ ആയി ചില വാക്കുകള്‍. ഇതില്‍ എത്ര പേര്‍ കാര്യങ്ങള്‍ മനസ്സിലാക്കി സംസാരിക്കുന്നു, എത്ര പേര്‍ കാര്യം മനസ്സിലാവാതെ വായിട്ടടിക്കുന്നു, എത്ര പേര്‍ എന്നെ പോലെ പകച്ച് നില്‍ക്കുന്നു എന്നൊന്നും മനസ്സിലാവുന്നില്ല.

കഴിഞ്ഞത് ഒരു ദുഃസ്വപ്നമായി മറക്കാന്‍ കഴിയുന്നതാണെങ്കില്‍ അത് ചെയ്യൂ… അല്ലാത്തവര്‍, ആരാണോ മാപ്പ് ചോദിക്കേണ്ടത്, അവര്‍ക്ക് മാപ്പ് കൊടുത്തേക്കൂ, ചോദിക്കാതെ തന്നെ. “ഇതൊക്കെ പറയാന്‍ നിനക്കെന്താടാ കാര്യം?“ എന്നാണ് ചോദ്യമെങ്കില്‍. “അയ്യോ അണ്ണാ, അണ്ണനാരുന്നാ? ഞാങ്കരുതി ല മറ്റേ അണ്ണനാണന്നണ്ണാ. ശമീരണ്ണാ… പ്വാട്ടാ” ഇതാണ് എന്റെ മറുപടി. യാഹൂ ചെയ്തത് തെറ്റ്, ദുനിയാ ചെയ്തതും തെറ്റ്. അതിനായി നാം എന്തിന് തല്ല് കൂടണം. ഇനി തല്ല് കൂടിയേ തീരൂ എങ്കില്‍ അതിനും എതിര്‍പ്പില്ല. പക്ഷേ നല്ല ഒരു ഔട്ട് പുട്ട് അതില്‍ നിന്നും വരണം. കുറേ പേര്‍ ബൂലോഗത്തിനോട് പിണങ്ങി ബ്ലോഗ് പൂട്ടി പോകുന്നതല്ല ആ റിസള്‍ട്ട് എന്ന് കൂടി സൂചിപ്പിച്ചോട്ട്.

ഇതിന് താഴെ ഡിസ്ക്രീറ്റ് കണ്ടന്റ് ആണ്. വായിച്ചിട്ട് ഇതിന്റെ പേരില്‍ എന്നെ തല്ലല്ല്. ഈ സബ്ജക്റ്റില്‍ കമന്റും വേണ്ട..
(
എന്തിനാ ആവശ്യമില്ലാതെ ലോനപ്പനെ ഇതിലോട്ടിഴക്കുന്നത്? അങ്ങോര് ബ്ലോഗും പോസ്റ്റും എല്ലാം നിര്‍ത്തിപ്പോയതല്ലെ? പിന്നേം എന്തിനാ? വിട്ട് പിടി.
)
ഡിസ്ക്രീറ്റ് കണ്ടന്‍റ്റ് അവസാനിച്ചു.

വരുന്ന തിങ്കളാഴ്ച്ച മുതല്‍ ബൂലോഗം സാധാരണ ഗതിയിലാകുമെന്ന് പ്രതീക്ഷിച്ചുകൊള്ളട്ടെ?

സമര മുന്നണിയില്‍ നിന്ന എല്ലാപേര്‍ക്കും എന്റെ അഭിവാദ്യങ്ങള്‍, വിജയാശംസകള്‍ ആശംസകള്‍.


11 responses to “എന്റെ ബൂലോഗത്തിനിതെന്ത് പറ്റി?”

  1. എന്റ്നെ ചിന്തകള്‍ ഞാനും വെന്റ് ഔട്ട് ചെയ്യട്ടെ… ഇതൊരു വെല്ലുവിളിയായി കണ്ട് എന്നെ ഒറ്റയാനാക്കല്ലെ… ഞാന്‍ അപ്പാവി… കുറച്ച് നല്ല പോസ്റ്റുകള്‍ വായിക്കാനുള്ള ആഗ്രഹം കൊണ്ട് ഇട്ട പോസ്റ്റ് ആണ്.ഇതൊരു സ്ക്രാപ് പോസ്റ്റ് അല്ല.

  2. ബൂലോകം വിട്ട് , സ്വതന്ത്രബ്ലോഗ്ഗറാവുക ! അതാണ് മാനസീകാരോഗ്യത്തിന് നല്ലത് !!

  3. അടികൂടുന്നവര്‍ കൂടട്ടെ.. നല്ല പോസ്റ്റ് ഇട്ടാല്‍ വായിക്കാന്‍ ആളുണ്ടാവും .. സമയമുണ്ടെങ്കില്‍ അവര്‍ എപ്പോഴാണെങ്കിലും വായിക്കും .. എന്നാലും ഈ അലമ്പ് മഹാബോറ്‌ തന്നെ… ബൂലോകം ശൂന്യമാവുന്നതിന്റെ കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണല്ലെ.. .. എന്തോക്കെ കാര്യങ്ങളാ ഈ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ പഠിച്ചെ .. ഭൂമി ഉരുണ്ടതല്ലെ.. പഴയ ബൂലോകം തിരിച്ചു വരുമായിരിക്കും ?

  4. എല്ലാം ശരിയാവുമായിരിക്കും അല്ലെ? നല്ലൊരു നാളേക്കായി പ്രാര്‍ത്ഥിക്കാം…

  5. ബൂലോകം വിട്ട് , സ്വതന്ത്രബ്ലോഗ്ഗറാവുക !

  6. ഇടക്കെപ്പോഴെങ്കിലും വീണു കിട്ടുന്ന ചെറിയ ഇടവേളകളിലാണു ബ്ബ്ലോഗുകളിലേക്ക്‌ എത്തി നോക്കുന്നത്‌. ഒരു അന്‍പത്‌ പോസ്റ്റെങ്കിലും നോക്കിയാളെ ശരാശരിക്കു മുകളില്‍ നിലവാരം പുലര്‍ത്തുന്ന ഒരു സൃഷ്ടിയെങ്കിലും കാണാനവൂ.എഴുതുക എന്നതിലപ്പുറം വായിക്കാനും ആസ്വദിക്കാനും ബ്ബ്ലോഗരായ എന്നെപ്പോലെയുള്ളവര്‍ ഇല്ലാ സമയവും ഉണ്ടാക്കി ബൂലോകത്തെത്തുമ്പൊള്‍ ഈ അനാവശ്യ കോലാഹലങ്ങളാണു കാണുന്നത്‌.ബൂലോകത്തെ നല്ല സൃഷ്ടിക്കളെ പറ്റി ആരെങ്കിലും ഒരു പട്ടന പക്തി തുടങ്കിയെകില്‍ നല്ലതു മാതം വായിച്ച്‌ ഇത്തിരി സമയമെങ്കിലും ലാഭിക്കാമായിരുന്നു.

  7. നന്നായി!പലരും വിട്ടുപോയൊരു കാര്യം പറഞ്ഞതിന് നന്ദി!

  8. പൊന്നമ്പലം, ഇതു നന്നായി.താങ്കള്‍ പറഞ്ഞത് ശരിയാണ്, ചിലരെങ്കിലും ഈ ബഹളം കാരണം പോസ്റ്റുകള്‍ മാറ്റി വെക്കുന്നു. അല്ലെങ്കില്‍ പ്രസിദ്ധീകരിച്ച പോസ്റ്റുകളില്‍ അഭിപ്രായം പറയാന്‍ മടിക്കുന്നു.

  9. മോനേ, പൊന്നേ. പൊന്നുമോനേ, പൊന്നമ്പലമേ, ….."എന്റെ ബൂലോഗത്തിന….." എന്നൊന്നും പറയരുത് ..ഇപ്പോള്‍ …What have you lost that you CryWhat did you bring in this world that you have lostWhat did you create- that has been destroyedWhatever- you took was here and is given back to this world; B-Gita :)Here is a very beautiful poem by MOTHER TERESA:People are often unreasonable, illogical, and self centered;Forgive them anyway.If you are kind, People may accuse you of selfish, ulterior motives;Be kind anyway.If you are successful, you will win some false friends and some true enemies;Succeed anyway.If you are honest and frank, people may cheat you;Be honest and frank anyway.What you spend years building, someone could destroy overnight;Build anyway.If you find serenity and happiness, they may be jealous;Be happy anyway.The good you do today, people will often forget tomorrow;Do good anyway.Give the world the best you have, at it may never be enough;Give the world the best you've anyway.You see, in the final analysis it is between you and God;It was never between you and them anyway.qw_er_ty

  10. തിരുവനന്തപുഅരത്തിനു പറ്റിയതുപോലെ ബൂലോഗത്തിനും പറ്റി. ബേക്കറി ജംഷനില്‍ പകുതിയായ പാലം അത്‌ നിറുത്തി വെച്ചിരിക്കുകയാ. ആമ‌ഇഴഞ്ചാന്‍ തോടും പാര്‍വതി പുത്തനാറും ചാക്ക തോടും നാറ്റം കാരണം അതിനടുത്ത റോഡേകൂടി പോകുവാന്‍ പോലും ബുദ്ധിമുട്ട്‌. അരുവിക്കര ഡാം ഉണങ്ങാറായി. നഗരവാസികള്‍ കുപ്പിവെള്ളത്തെ ആശ്രയിക്കുന്ന കോളാണ് കാണുന്നത്‌. എം.സി റോഡിലെ സമരങ്ങള്‍ കാരണം യാത്ര ദുരിത പൂര്‍ണം. ഇതിനൊന്നും ഒരു പരിഹാരവും ഇല്ല. നമ്മളിതൊന്നും കണ്ടില്ലെന്ന്‌ നടിക്കയാവും നല്ലത്‌. സ്വന്തം കാര്യം സിന്താബാദ്‌. ഞാനെന്റെ കാര്‍ഷിക ബ്ലോഗുകളുമായി മുന്നോട്ട്‌ മുന്നോട്ട്‌ ….. വേണമെന്നുള്ളവര്‍ വായിക്കട്ടെ. കര്‍ഷകര്‍ കുറവായ ഐ.റ്റി ബൂലോഗം വായിച്ചിട്ടാരും വിമര്‍ശിക്കില്ലല്ലോ.

Leave a Reply

Your email address will not be published.