ഉണരുമീ ഗാനം ഉരുകും എന്നുള്ളം


മൂന്നാംപക്കം എന്ന പദ്മരാജന്‍ ചിത്രം അത്ര പെട്ടെന്നൊന്നും മലയാളികള്‍ മറക്കും എന്ന്‍ കരുതുക വയ്യ. ആ ചിത്രത്തില്‍ ഇളയരാജ കോറിയിട്ട സംഗീത ഹാരങ്ങളും ആരും മറക്കാനിടയില്ല. ഈ ഗാനം, കേള്‍ക്കുന്നവരുടെ മനസ്സിനെ, അവരറിയാതെ തന്നെ മറ്റൊരു ലോകത്തിലേക്ക് കൊണ്ടുപോകാന്‍ തക്ക ശക്തമാണ്.

എന്നിരുന്നാലും, അത് ഞാന്‍ പാടിയാല്‍ ഒരു തല്ലുകൊള്ളിത്തരമാകും എന്നറിഞ്ഞുകൊണ്ട് തന്നെ…ആ സാഹസത്തിനു മുതിരുന്നു…

വിമര്‍ശനങ്ങള്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യപ്പെടും.


11 responses to “ഉണരുമീ ഗാനം ഉരുകും എന്നുള്ളം”

  1. പറഞ്ഞിട്ടേ വിടൂള്ളോ..എങ്കിൽ ആയിക്കോട്ടെ.“ ശബ്ദത്തിന് ഗരിമ പോരാ”..:)

  2. അണ്ണണ്ണോ കിരണണ്ണോ… നണ്ട്രിയണ്ണോ..പള്ളിക്കള്ളം… ശബ്ദത്തിനു ഗരം മസാല മാത്രമല്ല, എരിവും കുറവാണ്! ഉള്ളത് കൊണ്ട് ഓണം പോലെ 🙂

  3. ശങ്കിക്കാതങ്ങ്‌ പാടെന്നേ.. നന്നായിട്ടുണ്ട്‌.

  4. ഡാ.. നീയാളു കൊള്ളാലോ.. ഈ കരോക്കെയില്‍ പാടി റെക്കോഡ് ചെയ്യുന്ന പരിപാടി ഒന്നു വിശദമായി പറഞ്ഞു തരാമോ .. പേടിക്കണ്ടാ പോസ്റ്റ് ചെയ്യൂലാ..

  5. ശ്രീ ഗുരുഭ്യോ നമഃ!എല്ലാം ബഹുമാനപ്പെട്ട ബഹുഭായ് സഹായം…കൂള്‍ എഡിറ്റ് എന്നൊരു സോഫ്റ്റ്‌വേറും പിന്നെ കരോക്കെ ട്രാക്കുകളും.. കാര്യം കുശാല്‍! ഒരു ഈ മെയില്‍ അയച്ചിട്ടുണ്ട്… റിപ്ലൈ മാഡി!

  6. പാട്ട്‌ ഉഷാറായിട്ടുണ്ട്‌. പാട്ടിനേക്കാള്‍ ഇഷ്ടമായത്‌ ബ്ലോഗിന്റെ തിര്വോന്തരം സ്ലാംഗിലുള്ള സെറ്റപ്പാണ്‌. കാരണം, വെറുതെ പാട്ടുകേട്ട്‌ പോവാനിരുന്ന എന്നെ, പോസ്‌റ്റ്‌ എ കമന്റിന്‌ താഴെയുള്ള തിര്വോന്തരക്കാരനാണ്‌ ഈ കമന്റിന്‌ പ്രേരിപ്പിച്ചത്‌. ബെസ്റ്റ്‌ വിഷസ്‌. ഇടക്ക്‌ വെറുതെയിരിക്കുമ്പോള്‍ നമ്മളെ ഏരിയയിലേക്കുമൊക്കെ ഒന്നു വന്ന്‌ പോകൂന്നേ… http://entepaatukal.blogspot.com/2009/09/blog-post_17.html

Leave a Reply

Your email address will not be published.