Categories
Malayalam Posts

ആരോ ഉണ്ടാക്കി വിട്ടു!!!

പണ്ട് ഏതോ സ്കൂളിലെ ഏതോ ക്ലാസ്സില്‍ നടന്ന ഒരു സംഭവം.

ക്ലാസ്സില്‍ ടീച്ചര്‍ ബോര്‍ഡിലെന്തോ എഴുതിക്കൊണ്ടിരിക്കുന്നു. അപ്പൊഴുണ്ട് ടീച്ചറുടെ തലയില്‍ തന്നെ ഒരു പേപ്പര്‍ അമ്പ് (ആരോ) ക്രാഷ്‌ലാന്‍ഡ് ചെയ്തു.

ടീച്ചര്‍ : ആരാടാ ക്ലാസില്‍ അമ്പ് പറത്തിയത്?
ക്ലാസ്സ് : (നിശ്ശബ്ദം)
ടീച്ചര്‍ : ആരോ ഉണ്ടാക്കി വിട്ടു!

ബൂലോക വാസികളേ,

ഒരു ചെറിയ സഹായ അഭ്യര്‍ത്ഥനയുമായാണ് അടിയന്‍ ഇന്നു നിങ്ങളുടെ മുന്നില്‍ എത്തുന്നത്.

60.243.224.246 എന്ന ഐ.പിയില്‍ നിന്നും കമന്റിടുന്ന മഹാനുഭാവന്‍ ആരാണെന്ന് എനിക്കൊന്നറിഞ്ഞാല്‍ കൊള്ളാം.

ഇപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ രണ്ട് പ്രൊഫൈലുകള്‍ ഞാന്‍ കണ്ടുപിടിച്ചു കഴിഞ്ഞു. ഇനി മിനിമം ഒരു പ്രൊഫൈല്‍ കൂടി കാണണം.

ബൂലോകത്തെ ടെക്നോക്രാറ്റുകള്‍ ഒന്നാഞ്ഞു ശ്രമിച്ചാല്‍ (ഒരുപാട് ആയണ്ടാ) കിട്ടാവുന്ന ഒരു ചെറു ഇന്‍ഫൊര്‍മേഷന്‍ ആണിത്. സഹായിക്കൂ. മലയാളം ബ്ലോഗുകളുടെ നിലവാരം തീരെ കുറഞ്ഞുപോകാതിരിക്കാന്‍ നിങ്ങളും കൂടി സഹായിച്ചു എന്നേ വരൂ. ഇതാരാണ് എന്ന് അറിഞ്ഞിട്ട് ആളിനെ അടിച്ചൊതുക്കാനൊന്നുമല്ല. പക്ഷേ എല്ലാരും അറിഞ്ഞിരിക്കണമല്ലോ, നമ്മുടെ കൂടെ ഇരുന്നു കുഴി മാന്തുന്നത് ആരാണെന്ന്! വേണ്ടേ?

ഒരു ക്ലൂ കൂടി തരാം- ആള് ബെങ്കളൂരുകാരനാണ്.

ചേ ക്കാ: ഡേയ് ചാത്താ, നീ തന്നേടേ?

18 replies on “ആരോ ഉണ്ടാക്കി വിട്ടു!!!”

“ആരോ ഉണ്ടാക്കി വിട്ടു“ എന്ന പഴയ വളിപ്പന്‍ തമാശ.പക്ഷേ അതിനു പിന്നില്‍ ഇത്തിരി സീരിയസായ ഒരു കാര്യമുണ്ട്. സന്മനസ്സുള്ളവര്‍ സഹായിക്കുക.

കാര്യം പിടി കിട്ടിയില്ലെങ്കിലും എന്തോ പുലിവാലുണ്ടെന്നു മനസ്സിലായി…:)

edo ponnambalamthat full loose chitrakaran wrote so bad about hindu gods and temples and all.and there was not a single hindu saying provocating things about him????/////////and now you feel that something bad is happening in the blog,so we should find out who is behind the post(pelayadi chitrakaran)entoru sneham?where were u when that b@@$##$% chitrakaran wrote so many nasty comments which hurted people like me,get lost u

പൊന്നമ്പലം….ആരാ…ആ…ക്ലാസ്സില്‍ ആരോ…വിട്ടത്‌..ആരായാലും ആരോ വിട്ടാല്‍ ആരാന്‌ നോകില്ലഅരാന്‌ ശരിക്കുമറിയും കേട്ടോടാ ആരോ വിട്ട ആരോ..നന്നായിരിക്കുന്നു.നന്‍മകള്‍ നേരുന്നു

ഓഡെഡാ ആണുങ്ങളെപ്പറ്റി അപവാദം പറയരുത്. ഇന്നാ എന്റെ ഐപി എടുത്ത് പെട്ടീല്‍ വച്ചോ.:)

എത്രയും പ്രിയപ്പെട്ട സം‌യുക്ത അറിയാന്‍ പൊന്നമ്പലം എഴുതുന്നത്,പൊന്നമ്പലം ആരാ‍ണ്, എന്താണ് എന്നൊന്നും അറിയാത്ത ഒരു വ്യക്തിയുടെ രോഷ പ്രകടനമായി കണ്ട് ഞാന്‍ മൌനം പാലിക്കുന്നു.താങ്കള്‍ ഇതിനു മുന്‍പ് ഞാന്‍ എഴുതിയ പോസ്റ്റുകളോ കമന്റുകളോ ഒന്നും വായിച്ചിട്ടില്ല എന്നത് താങ്കളുടെ കമന്റില്‍ നിന്നു തന്നെ മനസ്സിലാകുന്നു. ചിത്രകാരന്‍, കിരണ്‍ തോമസിന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍, കേ പി എസ്സ് സാറിന്റെ ശിഥില ചിന്തകള്‍ എന്നീ ബ്ലോഗുകളിലും മറ്റ് അനേകം ബ്ലോഗുകളിലും ഞാന്‍ കമന്റുകള്‍ എഴുതിയിട്ടുണ്ട്. എന്റെ ഈ തിരുവനന്തപുരം ക്രോണിക്കിള്‍, ചെന്നൈ മക്കള്‍, ബാച്ചിലേഴ്സ് ക്ലബ്ബ് എന്നീ ബ്ലോഗുകളില്‍(മാത്രം) ഞാന്‍ പോസ്റ്റും ചെയ്യാറുണ്ട്.സമയം പോലെ ഒന്നു കറങ്ങി നോക്കുക. എന്നിട്ടു പറയൂ. ചിത്രകാരന്റെ വാക്കുകള്‍ താങ്കളെ മാത്രമാണോ വേദനിപ്പിച്ചത് എന്ന്.പിന്നെ മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഈ ഐ പി പോസ്റ്റ് ചെയ്തത് മറ്റേ (പു******) ചിത്രകാരനെ പിടിക്കാനല്ല! വേറെ ഒരു ശുംഭനു വേണ്ടിയാണ്. ഇന്നു ചിലപ്പോള്‍ അയാള്‍ രക്ഷപെട്ടേക്കാം. പക്ഷേ, എന്നെങ്കിലും അയാള്‍ വലയില്‍ വീഴും!

ആളിപ്പൊ വന്നിരുന്നു ഇവിടെ. പക്ഷേ ഒന്നും മിണ്ടാതെ സ്ഥലം വിട്ടു. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ഉള്ളവന്‍… അല്ലാതെ എന്തു പറയാന്‍.

പൊന്നമ്പലം, പോസ്റ്റ് കലക്കി.നിങ്ങള്‍ക്ക് സൈബര്‍ പൊലീസിലാണോ ജ്വാലി?

പൊന്നമ്പലമേ, ദൈവത്തിനാണേ എനിക്കു പേപ്പര്‍ അമ്പ് ഉണ്ടാക്കാന്‍ അറിഞ്ഞൂടേ 🙂

ഇന്നാ പിടിച്ചോ എന്റേം ഐപി :-)എന്താ മാഷേ ഇത്ര സീരിയസ് ആയ കാര്യം?

ചത്തതു കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്നാരെങ്കിലും തീര്‍പ്പ് കല്പിച്ചാ.. പാവം പൊന്നമ്പലം…

ചത്തതു കീചകനല്ല ഭായ്… ആരും തീര്‍പ്പു കല്പിച്ചതും ഇല്ല.വാല്‍മീകി അണ്ണാ, സൈബര്‍ സെല്ലിലായിരുന്നേല്‍ ഇതിനോടകം ആള് മ്മടെ കയ്യിലെത്തിയേനേം…

എന്താ പ്രശ്നം എന്ന് പറഞ്ഞില്ലല്ലോ പൊന്നമ്പലം?കാര്യമായ ഒന്നുമെല്ലെങ്കില്‍ ചന്തിക്ക് രണ്ടടി കോടുത്ത് ഓടാന്‍ പറഞ്ഞാല്‍ മതി.

പൊന്നബലം അണ്ണാ‍അതു ഞമ്മള്‍ അല്ലാട്ടാഅല്ലാ എന്താ ഈ ഐ.പിഅത് എവിടെ കിട്ടും? എങ്ങനെ കണ്ടു പിടിക്കാം

ആരാ.. ???സഖാവിന്റെ സംശയം എനിക്കുമുണ്ട്..എന്താ ഈ ഐ.പി..:)കള്ളന്‍ എന്നായാലും പെടും മാഷെ..ധൈര്യമായിരിക്കൂ..

Leave a Reply to കുട്ടിച്ചാത്തന്‍ Cancel reply

Your email address will not be published. Required fields are marked *